കുനിഞ്ഞ് അവളുടെ കാതിലേക്ക് ചുണ്ട് ചേർത്ത് വെച്ചു.
അപ്പോഴേക്കും മൗര്യ അടിമുടി കുളിരു കോരിയിരുന്നു. അവളറിയാതെ ഒരു നെടുവീർപ്പിട്ടു. ഈ നിമിഷം അവസാനിക്കല്ലേ എന്നും അരവിന്ദേട്ടൻ തന്റെ അരികിൽ തന്നെ നിൽക്കണേ എന്നും അവൾ അറിയാതെ മനസിലോർത്തു.
അരവിന്ദിന്റെ സ്ഥിതിയും മറിച്ചായിരുന്നില്ല. അവളുടെ കാതിനടുത്തേക്ക് കുനിഞ്ഞപ്പോൾ കിട്ടിയ മുല്ലപ്പൂ മണവും കമ്മലിന്റെ കിലുക്കവും മുടിയുടെ കറുപ്പുമെല്ലാം അവനെ വല്ലാതെ ആകർഷിച്ചിരുന്നു.
“Left സൈഡിൽ ഒരു cupboard ഉണ്ട്. അതിന്റെ മേലെ ഒരു പെയിന്റിംഗ്. അതൊന്ന് പൊക്കി നോക്കിക്കേ…”
അവൻ സ്വകാര്യം പറഞ്ഞു കഴിഞ്ഞിട്ടും അവൾ കുറച്ചു നേരം കൂടി അവന്റെ മുഖത്ത് നോക്കി നിന്നു. മനസിലാകാത്തത് പോലെയോ… മതിയാവാത്തത് പോലെയോ…
“ചെല്ല്.. എടുക്ക്…”
അവനവളുടെ ഷോൾഡറിൽ തട്ടി.
അവളൊരു സ്വപ്നത്തിലെന്ന പോലെ ചെന്ന് പെയിന്റിംഗ് പൊക്കി പിൻ എടുത്തപ്പോഴേക്കും കൂടെയുള്ള പിള്ളേർ ബഹളമുണ്ടാക്കി തുടങ്ങിയിരുന്നു…
“അരവിന്ദേട്ടൻ പറഞ്ഞു കൊടുത്തതാ.. Foul foul😭….മൗര്യ out..”
അപ്പോഴും മൗര്യ ഒന്നും മിണ്ടാനാവാതെ വായുംപൊളിച്ച് നിൽക്കുകയാണ്.
“ഓ പിന്നേ.. പോടീ… സൂചി കണ്ടുപിടിച്ചു നടക്കാൻ പറ്റിയ പ്രായം… നീ വാ കൊച്ചേ..നമുക്ക് ഉണ്ണിയപ്പം തിന്നാം..അവർടൊരു കളി…”
അരവിന്ദ് തന്നെ മുന്നോട്ട് ചെന്ന് മൗര്യയുടെ രക്ഷിച്ചു. അവളുടെ കയ്യും പിടിച്ച് അടുക്കളയിലേക്ക് നടന്നു.
മൗര്യ ഒരു സ്വപ്നത്തിലെന്ന പോലെ അവന്റെ പിറകേ നടക്കുകയായിരുന്നു. അവൾക്ക് ഒന്നും മനസിലാകുന്നുണ്ടായില്ല. ഇടക്കിടക്ക് കാണുമെങ്കിലും ഒരു ചിരി മാത്രം നൽകുന്ന അരവിന്ദേട്ടൻ തന്നെ ഗെയിമിൽ help ചെയ്യുന്നു…
ഇപ്പോൾ കൈയിൽ പിടിച്ചു നടക്കുന്നു….എല്ലാത്തിലുമുപരിയായി മൂപ്പരോട് തനിക്ക് തോന്നുന്ന ഈ ആകർഷണം…
അരവിന്ദിനും മനസിലാകുന്നുണ്ടായില്ല… തനിക്ക് എങ്ങനെ ഇതൊക്കെ സാധിച്ചു എന്ന്.
അപ്പോഴേക്കും അവർ അടുക്കളയിൽ എത്തിയിരുന്നു.
അവിടെ ഒരു പാത്രത്തിൽ നിറയെ ഉണ്ണിയപ്പം എടുത്ത് വെച്ചിരുന്നു. അരവിന്ദ് അതിൽ നിന്നൊരെണ്ണം എടുത്ത് അവൾക്കു നേരെ നീട്ടി. അവളത് വാങ്ങാനായി കൈ നീട്ടിയപ്പോൾ കൈയിൽ കൊടുക്കാതെ അവളുടെ കണ്ണുകളിലേക്ക് നോക്കിച്ചിരിച്ചു.
അരവിന്ദേട്ടൻ തന്റെ അരികിലേക്ക് അടുക്കുകയാണ് എന്നറിഞ്ഞ മൗര്യ രണ്ടു സ്റ്റെപ് പിറകിലേക്ക് വെച്ചു. അവനും ഗൂഢമായ ഒരു ചിരിയോടെ അവളുടെ കാലടികളെ പിന്തുടർന്നു.
ഒടുവിൽ അവളുടെ തല ചുമരിൽ തട്ടി. അപ്പോഴവൻ അവളുടെ തലയ്ക്കു മുകളിലായി ചുമരിൽ കൈവെച്ചു കൊണ്ട് ഉണ്ണിയപ്പം അവളുടെ വായിലേക്ക് നീട്ടി.അവളറിയാതെ തന്നെ വായ് തുറന്നു പോയി…
അവന്റെയാ ചിരിയിലും ഗന്ധത്തിലും മതിമറന്നു നിൽക്കുകയായിരുന്നു മൗര്യ. തന്റെ അച്ഛനും അമ്മയും വീടിന്റെ ഏതെങ്കിലുമൊരു മൂലക്കുണ്ടാകുമെന്നും അവരെപ്പോൾ വേണമെങ്കിലും തങ്ങളെ തേടി വരുമെന്നും അന്നേരം ഇങ്ങനെയൊരു കാഴ്ച കണ്ടാൽ പ്രതികരണം ഭീകരമാകുമെന്നുമെല്ലാം അവൾക്കറിയാം.
എങ്കിലും അരവിന്ദിനെ തള്ളി മാറ്റാനോ
മാറി നിൽക്കാൻ പറയാനോ അവൾ തയ്യാറായില്ല.
അവളുടെ ആ നാണം തുളുമ്പുന്ന നോട്ടം തെല്ലൊന്നുമല്ല അവനെ മയക്കിയത്. അവളുടെ തക്കാളിക്കവിളുകളെ ചുംബിച്ച് ചുവപ്പിക്കാനും ആ മൃദുലമായ കഴുത്തിൽ തന്റെ കുറ്റിത്താടിയുരുമ്മി വേദനിപ്പിക്കാനും അവന്റെ മനസ്സ് പറഞ്ഞു.
കുറച്ചു സമയം കൂടി അവളെയിതുപോലെ കിട്ടിയിരുന്നെങ്കിൽ അവനിതെല്ലാം ചെയ്തു പോയേനെ…
പക്ഷേ, അപ്പോഴേക്ക് വരാന്തയിലൊരു അവലക്ഷണം പിടിച്ച ചുമ കേട്ടു. ചുമച്ചതാരാണെന്ന് മനസിലാക്കാൻ അവനു തിരിഞ്ഞു നോക്കേണ്ടി പോലും വന്നില്ല. ഇന്ന് മൗര്യ വരുന്നത് കൊണ്ട് താനെന്തു ചെയ്യുന്നു എന്നറിയാൻ spy വർക്ക് ചെയ്യുകയാവും. ഉറപ്പാണ്. ഇനിയിതെല്ലാം ചെന്ന് മുത്തശ്ശനോട് ചോർത്തും.
അവന് പേടിയൊന്നും തോന്നിയില്ലെങ്കിലും മൗര്യ വിറച്ചു പോയി. അത് അരവിന്ദിന് മനസ്സിലാവുകയും ചെയ്തു.
