ദമയന്തിപ്പൂട്ട് – 2 1അടിപൊളി  

എന്താ?”

“അത് എത്ര കൊല്ലം മുന്നേയാ വിശ്വേട്ടാ …. അവളെന്താ എപ്പഴും പുതുപ്പെണ്ണോ?? രണ്ടു പിള്ളേരായി അവൾക്ക്.”

“പിന്നെ ചോയ്ക്കുമ്പോ ചോയ്ക്കുമ്പോ പുതുപ്പെണ്ണിനെ കൊടുക്കാൻ അമ്പലത്തിൽ ഇരിക്കണത് ദേവി തന്നല്ലേ… അല്ലാണ്ട് കാമദേവൻ ഒന്നും അല്ലല്ലോ…. 😒😒😒”

വിശ്വന്റെ മറുപടി കേട്ടപ്പോൾ അടുത്തിരുന്നുണ്ണുന്ന രണ്ടു മക്കളും ചിരിച്ചു പോയി. എന്നാലത് കേട്ട് കലിയാണ് വന്നത് സരസ്വതിക്ക്.

“ആ നിങ്ങളിരുന്നു കിണിക്ക്… ഇതേ എന്റച്ഛനും അമ്മയും ഒന്നും ഉണ്ടാക്കി വെച്ച ആചാരങ്ങളല്ല. നിങ്ങടെ മുത്തച്ഛനുണ്ടാക്കിയതാ… ഒരു വട്ടം ചെയ്യാതെ ഇരുന്നിട്ട് എന്താ ഉണ്ടായേ എന്നറിയാലോ…. ഹാ… എന്നെക്കൊണ്ടൊന്നും പറയിക്കണ്ട…”

“എന്താണ് ടീച്ചറുടെ പ്രശ്നം? പറ. ഞാൻ കേക്കട്ടെ.”

വിശ്വൻ സമാധാനത്തോടെ ചോദിച്ചു.

“വിശ്വേട്ടാ… ശാരദേച്ചീടെ മൂന്ന് മക്കളേം കല്യാണം കഴിഞ്ഞു. അതും എട്ടു കൊല്ലം മുന്നേ… ശിവേട്ടന്റേം മക്കളുടെ കഴിഞ്ഞു.. ഒന്നിലും നമുക്ക് പെൺകുട്ടികൾ ഇല്ല…

ഇനിയൊരു പുതുപ്പെണ്ണ് വന്നു വിളക്ക് കൊളുത്തണം എന്നാണെങ്കിൽ അത് നമ്മടെ പിള്ളേരു കൊണ്ട് വന്നിട്ടേ പറ്റൂ. ”

“ആ എന്നാ ഇവന്മാര് കെട്ടട്ടെ…. ”

വിശ്വന്റെ മറുപടി കേട്ടപ്പോൾ അരുണിന്റെ മുഖത്ത് ചിരിയും അരവിന്ദിന്റെ മുഖത്ത് പിരിമുറുക്കവും നിറഞ്ഞു.

“അമ്മ ഉദ്ദേശിച്ചത് എന്നെ ആണെങ്കിൽ…… നടക്കില്ല… മുന്നേ പറഞ്ഞിട്ടുണ്ട് ഞാൻ.. Abroad പോയി settle ആവാതെ കല്യാണം കളവാണം ഒന്നും പറ്റത്തില്ല.

മിനിമം 32 വയസ്സെങ്കിലും ആകട്ടെ.. അപ്പോ നോക്കാം..”

“Abroad പോണ പരിപാടി ഒഴികെ ബാക്കിയെല്ലാം ok.”

വിശ്വനാഥൻ അരവിന്ദന്റെ സംസാരത്തിനു തടയിട്ടു.

“അതെന്റെ ഇഷ്ടം. ഞാൻ തീരുമാനിക്കും.”

അവന്റെ ശബ്ദമുയർന്നു. തന്നെ ആരും എതിർത്തു പറയുന്നത് ഇഷ്ടമുള്ള കൂട്ടത്തിലല്ല

അരവിന്ദ്.

“എന്റെ ദൈവമേ…. തൊടങ്ങി രണ്ടും… നിന്നെ ഞാൻ കൂട്ടിയിട്ടേയില്ല അരവീ… എന്തേലും ചെയ്യ് നീ… മനസമാധാനം മതി എനിക്ക്.. അരു… നീ റെഡി അല്ലേ മോനേ? ”

“ഓ… നിങ്ങള് പറയണ പോലെ… ☺️☺️☺️”

അരുണിന്റെ മുഖത്തെ തുടുപ്പ് കണ്ട് അരവിന്ദിന് പോലും ചിരി വന്നു.

“എന്നാലേ… എനിക്കൊരു ആഗ്രഹം ഉണ്ട്.. 😊😊😊”

അതു വരെ ഗൗരവത്തിൽ ഇരുന്നിരുന്ന സരസ്വതി ടീച്ചർ തന്റെ ആഗ്രഹം മൂവരോടും ഉണർത്തിക്കാനായി പുഞ്ചിരിച്ചു.

“അതെന്താണെന്ന് എനിക്ക് ഏകദേശം അറിയാം… എന്നാലും നീ പറ..”

വിശ്വനാഥിന്റെ മുഖത്തുമൊരു ചെറിയ ചിരി പടർന്നു.

“പറയട്ടെ??”

സരസ്വതി പ്രതീക്ഷയോടെ മക്കളെ നോക്കി. അരുൺ ആകാംഷയോടെ പ്രോത്സാഹനം നൽകി. അരവിന്ദ് എന്ത് തേങ്ങ വേണേലും പറ എന്ന മട്ടിൽ ഇരിക്കുകയാണ്.

“നമുക്ക് ഇവന് മൗര്യക്കുട്ടിയെ ആലോചിച്ചാലോ? ”

അത് കേട്ടതും അരവിന്ദും അരുണും ഒരുപോലെ ഞെട്ടി.

“അവള് പ്ലസ് ടു പഠിക്ക്യല്ലേ?? 🙄🙄”

ചോദിച്ചത് ആരുണാണ്.

“ഏയ്യ്.. ഡിഗ്രി ആണ്. ഇപ്പോ ഒരു ചടങ്ങ് മാത്രം നടത്തിയാൽ മതി. നമുക്ക് തിരുക്കുടിയിൽ പോയി വിളക്ക് കത്തിക്കാൻ പുതുപ്പെണ്ണായിട്ട് ഒന്ന് വന്നാൽ മാത്രം മതി.

ആഘോഷായിട്ട് നടത്താലൊക്കെ കുട്ടീടെ പഠിപ്പ് കഴിഞ്ഞിട്ടാവാം. നല്ലൊരു കുട്ടിയല്ലേ… ചെറുപ്പം തൊട്ട് കാണുവല്ലേ ഞാൻ… പിന്നെ നല്ലൊരു കുടുംബവും. അവർക്കാണെങ്കിൽ നമ്മുടെ family situation ഒക്കെ നേരത്തേ അറിയാം…”

“അത് നടക്കില്ല. ”

ഉയർന്നത് അരവിന്ദിന്റെ ശബ്ദമാണ്.

“എന്താ? നല്ല കുട്ടിയല്ലേ?”

വിശ്വനാഥ് ചോദിച്ചു.

“അതേ.. വളരേ നല്ല കുട്ടിയാണ്. പക്ഷേ, ആ കുട്ടിയെ എനിക്ക് വേണം… ”

ഇത്തവണ മൂന്നു

പേരും ഒരുപോലെ ഞെട്ടി.

“ഇതിപ്പോ എന്താ പെട്ടന്നൊരു മനംമാറ്റം? അരുണിന്റെ കല്യാണം ആദ്യം നടത്തണത് ഇഷ്ടാവാത്ത കൊണ്ടാണോ?”

അരവിന്ദ് പറഞ്ഞതിന്റെ പൊരുൾ മനസിലായതേയില്ല സരസ്വതിക്ക്.

“അവന്റെ കല്യാണം എപ്പോ വേണമെങ്കിലും നടത്ത്… പക്ഷേ, അത് മൗര്യയുമായിട്ട് വേണ്ട. അവളെ എനിക്ക് വേണം. ”

മകന്റെ മുഖത്തേക്ക് നോക്കിയിരിക്കുകയായിരുന്നു വിശ്വൻ. അവൻ അരുണിനെ പോലെ അങ്ങനെ തമാശ പറയുന്നവനല്ല. ഇതും ഉറപ്പോടെ തന്നെയാണ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *