ദമയന്തിപ്പൂട്ട് – 2 1അടിപൊളി  

മൗര്യ വീണ്ടും കുറച്ചു നേരം. അവനെ നോക്കി നിന്ന ശേഷം തിരിഞ്ഞു നടന്നു… അവനെ ഇടക്കിടക്ക് തിരിഞ്ഞു നോക്കിക്കൊണ്ട് മനസ്സില്ലാ മനസ്സോടെ മുന്നോട്ട് നടന്നു.

അവളെ പിറകിലൂടെ വലിച്ചെടുപ്പിച്ച് വീണ്ടും ഉമ്മകൾ കൊണ്ട് മൂടാൻ മനസ്സും ശരീരവും ഒരുപോലെ കൊതിച്ചെങ്കിലും നടന്നില്ല. അപ്പോഴേക്കും കൂട്ടുകാരികൾ അവളെ അന്വേഷിച്ചു വന്നിരുന്നു.

“എടീ.. അരവിന്ദേട്ടൻ സംസാരിക്കും ല്ലേ…, ഞാനദ്യായിട്ട് കേൾക്കുവാ…”

“നിന്നോട് എന്തൊക്കെ പറഞ്ഞു???”

അവളുമാർ അങ്ങനെന്തൊക്കെയോ അവളോട് പറയുന്നുണ്ട്. മൗര്യ അപ്പോഴും ഭൂമിയിലേക്കെത്തിയിരുന്നില്ല.

വൈകുന്നേരമായപ്പോൾ ഓരോരുത്തരും യാത്ര പറഞ്ഞു പിരിഞ്ഞു. മൗര്യ തന്നെ തിരയുന്നുണ്ടാകും എന്നവന് അറിയാമായിരുന്നു.

എന്നിട്ടും അവൾ എല്ലാവരോടും യാത്ര പറയുന്നതും കാറിൽ കയറുന്നതുമെല്ലാം അരവിന്ദ് കുറച്ചു ദൂരെ നിന്നു വീക്ഷിച്ചതേയുള്ളു.

അടുത്തേക്ക് ചെന്നാൽ തങ്ങളുടെ നോട്ടം കൊണ്ട് മാത്രം ചുറ്റുമുള്ളവർക്ക് കാര്യം മനസിലാകും. അത്രക്കും visible ആണ്.

വണ്ടി മുന്നോട്ട് പോകുമ്പോഴൊരു വിങ്ങൽ മനസിലുണ്ടായെങ്കിലും കുറച്ചു മുന്നേ നടന്ന കാര്യങ്ങളോർത്ത് അവനൊന്നു തുള്ളിച്ചാടാനാണ് തോന്നിയത്…

നടക്കില്ലെന്ന് അച്ഛൻ പറഞ്ഞ കാര്യം നടന്നിരിക്കുന്നു… അവൾ മൂക്കും കുത്തി വീണിരിക്കുന്നു.. താനും. 😌

പിന്നീടങ്ങോട്ട് ഉറക്കമില്ലാത്ത രാവുകളായിരുന്നു രണ്ടു പേർക്കും. കാര്യം അടുത്ത സുഹൃത്തുക്കളുടെ മക്കളൊക്കെയാണെങ്കിലും പരസ്പരം contact ചെയ്യാനൊരു വഴിയും രണ്ടു പേർക്കുമില്ല. മൗര്യക്കാണെങ്കിൽ മൊബൈൽ ഫോണുമില്ല, സോഷ്യൽ മീഡിയ അക്കൗണ്ടുമില്ല…

രാമചന്ദ്രൻ അങ്കിളിന്റെ നമ്പർ ഉണ്ടെങ്കിലും എന്തും പറഞ്ഞു വിളിക്കും? അവളെ എങ്ങനെ connect ചെയ്യും…ഇതിപ്പോ അച്ഛനോടോ അമ്മയോടോ ചോദിക്കാൻ മടിയും. അതേ അവസ്ഥ തന്നെയായിരുന്നു മൗര്യക്കും.

അതിനിടക്കാണ് അച്ഛനും കൂട്ടുകാരും അവരുടെ കുടുംബവുമായൊരു ട്രിപ്പ് പോകാം എന്ന തീരുമാനത്തിലെത്തിയത്. അരവിന്ദിന് തീരെ താല്പര്യമില്ലായിരുന്നു. പക്ഷേ മൗര്യ വരുമായിരിക്കും എന്ന ഒറ്റ കാരണത്താൽ അവനും ok പറഞ്ഞു.

അച്ഛന്റെയും അമ്മയുടെയും അരുണിന്റെയും ഇടയിൽ അവളെ കിട്ടിയാൽ പ്രത്യേകിച്ച് കാര്യമൊന്നുമില്ല. സിസിടിവികൾക്ക് നടുവിൽ നിൽക്കുന്നത് പോലെയാകും. എന്നാലുമൊന്ന് കാണാമല്ലോ..

അങ്ങനെ അവനും പെട്ടിയുമെടുത്തിറങ്ങി.

അരവിന്ദ് വിചാരിച്ചത് പോലെ ഒരു അറുബോറൻ ട്രിപ്പ് തന്നെ ആയിരുന്നു അത്.

ആകെ ആശ്വാസം മൗര്യയെ കാണുന്നതായിരുന്നു. ആരും തങ്ങളെ നോക്കുന്നില്ല എന്നുറപ്പ് വരുമ്പോൾ അവൻ അവളെ നോക്കും. ആ വിടർന്ന കണ്ണുകൾ അന്നേരം തന്നെ നോക്കി നിൽക്കുകയാവും.

താൻ നോക്കുന്ന മാത്രയിൽ ആ മുഖം ചുവന്നു തുടുക്കും.

ആ തുടുത്ത മുഖത്തൊരു കടി കൊടുക്കാൻ തോന്നുമെങ്കിലും അവൻ ഒതുങ്ങിയിരുന്നു.

വയനാട്ടിലേക്കായിരുന്നു ട്രിപ്പ്. മൺസൂൺ സമയത്ത്

വയനാട് കാണാനൊരു പ്രത്യേകഭംഗിയാണ്.

Destination എത്തിയതും parents ചീട്ടുകളിയും വെള്ളമടിയുമൊക്കെയായി രണ്ടു മുറിയിൽ കൂടി.

അപ്പോഴാണ് പിള്ളേരിൽ ഒരെണ്ണത്തിന് ഐഡിയ വന്നത് . ‘Never I have ever കളിക്കാം? ‘

അതു കേട്ടതും അരുണും അതു പോലെ പെടപ്പുള്ള രണ്ടു മൂന്നെണ്ണവും മുന്നിലിറങ്ങി. പ്രായപൂർത്തി ആയവരെ മാത്രം വിളിച്ചു കൊണ്ട് അരുണിന്റെ റൂമിലേക്ക് പോയി.

“മൗര്യ ഇപ്പോ ബിഗ് ഗേൾ ആയി… Come… Join with us..”

അരുൺ അവളെയും വിട്ടില്ല.

“അവളും ഒണ്ട്… വേണേൽ പോര്.. 😒😒😒”

പൊതുവേ ഇത്തരം കളികളിലൊന്നും താല്പര്യമില്ലാത്തത് കൊണ്ട് റൂമിൽ ചടഞ്ഞിരിക്കുകയായിരുന്ന അരവിന്ദിനെ നോക്കി അവൻ പുച്ഛത്തോടെ പറഞ്ഞു

കാര്യം ആളൊരു കാഞ്ഞിരക്കായ ആണെങ്കിലും അവൻ തനിക്ക് തരുന്ന സപ്പോർട്ട് ഓർത്ത് അരവിന്ദ് അവന്റെ പിറകെ ചിരിയോടെ ചെന്നു.

ഒരു നേരം പോക്കെന്നല്ലാതെ ആ ദിവസം തന്റെയും മൗര്യയുടെയും ജീവിതം മാറ്റി മറിക്കും എന്നവൻ ഓർത്തതേയില്ല.

Leave a Reply

Your email address will not be published. Required fields are marked *