ദമയന്തിപ്പൂട്ട് – 2 1അടിപൊളി  

അവനൊരു ബോധമില്ലാത്തവനാണ്… അടുത്ത തലമുറ എന്നൊരു ചിന്തയൊന്നും തലയിൽ കാണില്ല… തനിക്കൊരു പേരക്കുട്ടിയെ വേണമെങ്കിൽ താൻ തന്നെ മനസ്സ് വെക്കണം. ആയ കാലത്ത് ഒരു കുഞ്ഞിക്കാല് കണ്ടാൽ അതിനെയെങ്കിലും തന്റെ ഇഷ്ടത്തിന് വളർത്തിയെടുക്കാം…

എന്തായിരുന്നു അവൻ മോങ്ങിക്കൊണ്ടിരുന്ന പേര്…..? ദമയന്തി…

ഇന്നാട്ടിൽ ദമയന്തികൾ പലതുണ്ടെങ്കിലും

ഇവന്റെ ഉറക്കം കെടുത്തിയത് പുതുക്കേലെ കേളന്റെ മോള് ദമയന്തിയാകും. അതുറപ്പാണ്.

അവള് വയസ്സറിയിച്ചപ്പോ തൊട്ട് പോയതാണ് പല ചെറുക്കന്മാരുടെയും ഉറക്കം.

ആറര മണിക്ക് കച്ചയും മേൽമുണ്ടും ഊരി മാറ്റി കുളി കഴിഞ്ഞൊരു കുറിയുമിട്ട് ഉമ്മറത്തിരുന്നു നാമം ജപിക്കുന്നത് കണ്ടാൽ ഇതിലേതാണ് നിലവിളക്ക് എന്ന് ചോദിച്ചു പോകും. അമ്മാതിരി ചരക്ക്… ശേയ്യ്… അമ്മാതിരി സുന്ദരി..

എന്തായാലും കേളനോട് ചോദിക്കണം. സ്വാമി ഉറപ്പിച്ചു.

കേളൻ ഒരു തറവാടി ആയിരുന്നു. മകൾക്ക് പല ആലോചനകൾ വരുന്നുണ്ടെങ്കിലും അവളുടെ സൗന്ദര്യം കൊണ്ടും തങ്ങളുടെ തറവാട്ടു മഹിമ കൊണ്ടും കിട്ടാവുന്നതിൽ ഏറ്റവും നല്ലത് തന്നെ വേണം എന്നയാൾക്ക് നിർബന്ധമായിരുന്നു.

വരുത്തനും മന്ത്രവാദിയുമായ കുപ്പുസ്വാമിയുടെ മകന് തന്റെ മകളെ കൊടുക്കാൻ മൂപ്പർക്ക് നല്ല ബുദ്ധിമുട്ടുണ്ടായിരുന്നു. പക്ഷേ, സമ്മതം പറഞ്ഞില്ലെങ്കിൽ വല്ല മന്ത്രവും ചൊല്ലി കുടുംബം കുട്ടിച്ചോറാക്കും എന്ന പേടിയാൽ മാത്രം മകളെ വിവാഹം ചെയ്തയച്ചയക്കാൻ അങ്ങേരു തയ്യാറായി.

അങ്ങനെ ദമയന്തി എന്ന സുന്ദരിക്കോത കുപ്പു സ്വാമിയുടെ മരുമകളായി വന്നു. ശങ്കുണ്ണിയുടെ അഭിലാഷം പൂവണിഞ്ഞു.

↔️↔️↔️↔️↔️↔️↔️↔️↔️↔️

മരുമകൾ വന്നു കയറിയിട്ടിപ്പോൾ കൊല്ലമൊന്നായി. ശങ്കുണ്ണിയുടെ അമ്മ മരണപ്പെട്ടതോടെ വെളിച്ചം കെട്ടിരുന്ന വീട് അതോടെ തെളിഞ്ഞു കത്തി. പതിനാറേക്കർ വരുന്ന പുരയിടത്തിലും അതല്ലാതെ സ്വാമി വാങ്ങിക്കൂട്ടിയ വിളനിലങ്ങളിലുമെല്ലാം ദമയന്തിയുടെ കണ്ണെത്തി. ഒരു കൊല്ലം കൊണ്ട് ആദായം രണ്ടിരട്ടിയായി.

ദമയന്തി നിൽക്കാനും നിലനിർത്താനുമറിയാവുന്നൊരു പെണ്ണായിരുന്നു. അതിനാലെല്ലാവരും അവളെ വാഴ്ത്തി.

പക്ഷേ, കൊല്ലമൊന്നു കഴിഞ്ഞിട്ടും മരുമകൾ പെറാത്തതിൽ സ്വാമിക്ക് നല്ല ദണ്ണമുണ്ടായിരുന്നു. വളരേ കുറഞ്ഞ കാലം കൊണ്ട് തന്നെ തന്റെ മാനസപുത്രിയായി മാറിക്കഴിഞ്ഞ ദമയന്തിക്ക് പല തവണ ഉപദേശങ്ങൾ നൽകിയെങ്കിലും ചോദ്യങ്ങൾ ചോദിച്ചെങ്കിലും

അവളൊന്നും വിട്ടു പറയാതെ ഒഴിഞ്ഞു മാറുകയാണുണ്ടായത്.

ഒടുവിൽ അദ്ദേഹം ആരുമസന്താനത്തോട് തന്നെ സംസാരിക്കാൻ തീരുമാനിച്ചു.

‘അല്ലയോ മകനേ… നിനക്കിത്രേം നല്ലൊരു പെണ്ണിനെ കെട്ടിച്ചു തന്നിട്ടും എനിക്കൊരു കുഞ്ഞിക്കാല് കാണിച്ച് തരാൻ നിനക്കാവുന്നില്ലേ… ‘

എന്ന് അദ്ദേഹം തന്റെ മകനോട് ചോദിച്ചു.

അച്ഛന്റെ ചോദ്യം കേട്ടതും ശങ്കുണ്ണി കരഞ്ഞു പോയി…

‘അവളെന്നെ കാണുന്നതും ഏഴടി മാറി നിൽക്കുന്നച്ഛാ ‘എന്നുള്ള അവന്റെ മറുപടി കേട്ടപ്പോൾ താൻ വിചാരിച്ചതു തന്നെ നടന്നല്ലോ ദൈവമേ എന്ന് നെഞ്ചിൽ കൈവെച്ചു സ്വാമി.

‘വാഴയെ പണ്ണാൻ നിനക്കറിയാമല്ലോ ഒരു പെണ്ണിനെ വളക്കാൻ പറ്റൂലേ മുതുക്കേ’ എന്നും പറഞ്ഞ് കാലുയർത്തി ഒരു ചവിട്ട് കൊടുക്കാൻ തോന്നിയെങ്കിലും പിന്നെ വേണ്ടെന്ന് വെച്ചു. ഒന്നേയുള്ളൂ തനിക്ക്… ഒലക്കക്കടിക്കാൻ മാത്രം പിള്ളേരില്ല.

പേരക്കിടാവിനെ വേണം എന്നത് തന്റെ ആവശ്യമാണ്. അതിന് വേണ്ടി താൻ തന്നെ പ്രവർത്തിക്കണം.

അങ്ങനെ കുപ്പുസ്വാമി ആദിഭൈരവി ദേവിയെ ധ്യാനിച്ചു കൊണ്ട് പൂജാമുറിയിലേക്ക് കയറി. മൂന്നു ദിവസത്തെ പൂജ കഴിഞ്ഞ് പുറത്തിറങ്ങിയ സ്വാമി ശങ്കുണ്ണിയെയും വിളിച്ചു കൊണ്ട് വീണ്ടും അകത്ത് കയറി.

പിന്നീടൊരു ഏഴു ദിവസം നിർത്താതെയുള്ള കർമങ്ങളായിരുന്നു…

കോഴിയുടെയും ആടിന്റെയും കാളക്കൂറ്റന്റെയും ചോരയാൽ ആദിഭൈരവി ദേവിയുടെ വിഗ്രഹം അഭിഷേകം ചെയ്യപ്പെട്ടു.

ചോരയും കുങ്കുമവും ചന്ദനവും പൂശി രൗദ്രഭാവത്തിലിരിക്കുന്ന ദേവിയുടെ വിഗ്രഹം…. അതിന് ചുറ്റും കത്തിച്ചു വെച്ചിരിക്കുന്ന പതിനാറു നിലവിളക്കുകൾ…. അതിലൊന്ന് പോലും കെടാൻ പാടില്ല..

Leave a Reply

Your email address will not be published. Required fields are marked *