” താൻ കഴിക്കോ ”
“ഇനിയുമോ ഹേയ് , ഇനിയും പറ്റില്ല ”
“ഹ.ഹ.ഹ.ഹ അതല്ലെടൊ ലിക്കറ് കഴിക്കോന്ന് ”
” ഹേയ് ഇല്ല … വല്ലപ്പോഴും ഒന്നോ രണ്ടോ ബിയറ് ”
ആ എന്നാൽ താനിവിടിരിക്ക് ഞാനിതൊന്ന് ഒതുക്കിയിട്ട് വരാം , അവൾ ഫുഡ് കൊണ്ടു വന്ന കവറൊക്കെ കെട്ടി പറത്തേക്ക് വേസ്റ്റ് ബിന്നിലിടാനായി പോയ് . ആ സമയം ജെയ്സൺ ടേബിളിലിരുന്ന പാത്രങ്ങളൊക്കെ എടുത്ത് അടുക്കളയിലേക്ക് നടന്നു. പുറത്ത് പോയി തിരിച്ചു വന്ന അവൾ അവനെ ഹാളിൽ കണ്ടില്ല അടുക്കളയിൽ ശബ്ദം കേട്ടാണ് അവൾ അങ്ങോട്ടേക്ക് പോയത് ,
” ഡോ താനിത് എന്താ കാണിക്കുന്നെ , ഞാൻ കഴുകിക്കോളാം , മാറി നിന്നെ താൻ . ”
ആര്യ അവനെ പിടിച്ചു മാറ്റാൻ ശ്രമിച്ചു.
” അമ്മ എന്നെ അത്യാവശ്യം കാര്യങ്ങളൊക്കെ പഠിപ്പിച്ചിട്ടുണ്ട് തിന്ന പാത്രം കഴുകുന്നത് ഒരു അപരാധമല്ല ”
“ഞാൻ കഴിച്ചതോ ”
” താനിപ്പൊ അന്യയൊന്നുമല്ലല്ലോ , താൻ തൽക്കാലം ഇവിടിരിക്ക് ”
അവൻ മെല്ലെ അവളെ ഉയർത്തി സിങ്കിനടുത്തുള്ള സ്ലാബിനുമുകളിൽ മുഖാമുഖം ഇരുത്തി.തൻ്റെ ജോലി തുടർന്നുകൊണ്ടിരുന്നു .അവൾ അവനെ തന്നെ നോക്കി ഇരിക്കുവായിരുന്നു ഉള്ളിലെവിടെയോ ഒരു വിങ്ങൽ താൻ ആഗ്രഹിച്ചിരുന്ന ഒരു ജീവിതത്തിൻ്റെ ഒരേടായി അവൾക്ക് തോന്നി. അവളുടെ കണ്ണുകൾ നിറഞ്ഞു.
“ഉംമ് …… എന്താ ഇങ്ങിനെ നോക്കുന്നത്”
പാത്രങ്ങൾ കഴുകുന്നതിനിടയിൽ അവളുടെ മുഖത്ത് നോക്കാതെ അവൻ ചോദിച്ചു.
” ഏയ് ഒന്നുമില്ലടോ , താൻ കെട്ടാൻ പോകുന്ന കുട്ടിയെക്കുറിച്ചോർത്തത എത്ര ഭാഗ്യം ചെയ്തവള , തന്നെപ്പോലൊരാളെ കിട്ടാൻ ”
അവൾ മെല്ലെ കണ്ണു തുടച്ചു
” തൽക്കാലം അങ്ങിനൊരാളില്ല , പിന്നെ ഈ പ്രായത്തില് ഇനി ഒന്നിനെ കൊണ്ടു വരാൻ തോനുന്നുമില്ല പിന്നെ തനിക്ക് ആഗ്രഹമുണ്ടേൽ ആ ഭാഗ്യവതി ആയിക്കോ എനിക്ക് വിരോധമില്ല ഹ.ഹ.ഹ.ഹ ”
അവൻ പൊട്ടിച്ചിരിച്ചുകൊണ്ട് ആര്യയെ ഏറുകണ്ണിട്ടൊന്നു നോക്കി. അവളുടെ ഉള്ളിൽ ഒരു മിന്നൽപ്പിണർ പാഞ്ഞപോലെ കോരിത്തരിച്ച് മുടിയെല്ലാം എഴുന്നേറ്റു നിൽക്കുന്നത് അവളറിഞ്ഞു. പെട്ടെന്ന് അവൾ ചുറ്റും നോക്കി അടുത്തിരുന്ന ആപ്പിളൊരെണ്ണമെടുത്ത് അവനെ എറിഞ്ഞുകൊണ്ട് ചിരിച്ചു. അവനത് ക്യാച്ച് പിടിച്ച് ഒരു കടി കടിച്ച് അവിടേക്ക് വച്ച് തൻ്റെ ജോലി തുടർന്നു. ഇനിയും അവൾക്കവിടെ ഇരിക്കാൻ കഴിയുമായിരുന്നില്ല ഉള്ളിലെവിടെയോ ഒരു വിങ്ങൽ.
“താൻ കഴിഞ്ഞിട്ട് വാ .. ഞാൻ സാധനം സെറ്റ് ചെയ്യട്ടെ ”
അതും പറഞ്ഞ് അവിടുന്നവൾ ഇറങ്ങി ഹാളിലേക്ക് നടന്നു പോകുന്ന വഴിയിൽ അവൻ കടിച്ചിട്ടു വച്ച ആപ്പിളും എടുത്ത് കഴിച്ചു കൊണ്ടാണ് അവൾ പറത്തേക്ക് പോയത്, അതവൻ ശ്രദ്ധിച്ചിരുന്നു. അവൾ പുറത്ത് പോയതും സിങ്കിൻ്റെ രണ്ട് സൈഡിലായി കൈയ്യും ഊന്നി നിന്നുകൊണ്ട് അവൻ ചിന്തയിൽ മുഴുകി. അവൾ തന്നെ ഇഷ്ടപ്പെടുന്നുണ്ടോ , ഇണ്ട് അവൻ്റെ മനസ്സ് മന്ത്രിച്ചു.
പക്ഷെ അരുത് അവൻ്റെ മനസ്സ് വിലക്കി അവൾ തനിക്ക് സ്വപ്നം പോലും കാണാൻ കഴിയാത്തത്ര ഉയരത്തിലാണ് . അവൾക്ക് യാതൊരു വിധത്തിലും താൻ യോചിച്ചവനല്ല . അവളുടെ ജീവിതശൈലി തന്നെ അത്രയേറെ വെത്യാസമുണ്ട് അവളൊരു ഡോക്ടർ താനോ അവൻ്റെ ചിന്തകൾ കാടു കയറി. ഇനി താനവളെ ഇഷ്ടപ്പെടുന്നുണ്ടോ മനസ്സ് ഒന്നും പറഞ്ഞില്ല പക്ഷെ ഉള്ളിലിരുന്ന് ആരോ ആയിരം വട്ടം വിളിച്ചു പറയുന്നുണ്ട് ഇണ്ട് ഇണ്ട് ഇണ്ട്.
“ഡോ കഴിഞ്ഞില്ലേ ”
“ആ ദേ വരുന്നു ”
അവൻ മെല്ലെ എല്ലാം കഴുകി ഒതുക്കി അവളുടെ അടുത്തേക്ക് പോയി ,
” വാ ബാൽക്കണിയിലിരിക്കാം ”
അവൾ മുന്നേ നടന്നു ബാൽക്കണിയിലെത്തി ചെടികളൊക്കെ നട്ട് വളർത്തി നടുക്കായി ഒരു സോഫയൊക്കെ ഇട്ട് വൃത്തിയായി മെയിൻ്റയിൻ ചെയ്തിട്ടുള്ള മനോഹരമായ സ്ഥലം. ഒരു കുഞ്ഞു ടേബിളിലായി ഒരു കുപ്പി ഓഡ്കയും , രണ്ട് കുപ്പി ബിയറും തണുത്ത സോഡയും കുറേ ചിപ്സും നിരത്തിയിരിക്കുന്നു.
രണ്ടുപേരും സോഫയിലേക്കിരുന്നു അവൾ മെല്ലെ ഒരു ബിയർ പൊട്ടിച്ച് അവന് നേരെ നീട്ടി, പിന്നെ ഓഡ്കയിൽ നിന്ന് ഒരു പെഗ് ഒഴിച്ച് സോഡ ഒഴിച്ച് അവൾ കയ്യിലെടുത്തു.
