എക്സിറ്റ് ആയി പുറത്തിറങ്ങിയ ശേഷം അവൾ അവനെ നോക്കി. ഉള്ളിലേക്ക് ആഴ്ന്നിറങ്ങി തൻ്റെ ഹൃദയം പറിച്ചെടുക്കും പോലെ അവന് തോന്നി പക്ഷെ അവൻ ഒന്നും പുറത്ത് കാണിക്കാതെ ഉള്ളിലൊതുക്കി.
“അപ്പൊ എങ്ങിനാണ് മാഷേ കാര്യങ്ങൾ , തനിക്ക് തൻ്റെ വഴി എനിക്ക് എൻ്റെ വഴി അല്ലേ ”
അവൻ അതേന്ന് തലയാട്ടി
“കൊല്ലും തന്നെ ഞാൻ ”
അവൾ പൂർണ ശക്തിയോടെ അവനെ കെട്ടിപ്പിടിച്ചു. അതുവരെ അടക്കി വച്ച സകല കൺട്രോളും കൈവിട്ട് വൈകാരികമായി തന്നെ അവൻ അവളെ തൻ്റെ കൈ വലയങ്ങളിൽ അമർത്തി ഞെരിച്ച് അവളുടെ കഴുത്തിൽ ചുമ്പിച്ചു. അവളുടെ കഴുത്തിലെ നനവറിഞ്ഞെന്നോണം അവൻ്റെ ചെവിയിൽ അവൾ മെല്ലെ ചോദിച്ചു.
” താനെന്ത കൊച്ചു കുട്ടിയാണോ , ”
“ഇയാളങ്ങിനെ ആണെങ്കിൽ ഞാനും അതെ”
രണ്ടുപേരും പൊട്ടിചിരിച്ചുകൊണ്ട് വിട്ടുമാറി കണ്ണു തുടച്ചു.
“ഞാനെന്ത മാനത്ത് നോക്കി തന്നെ വിളിച്ച മതിയോ , വിളിക്കാനുള്ള കോണ്ടാക്റ്റ് താടോ ”
അവൾ തന്നെ അവൻ്റെ ഫോൺ പിടിച്ചു വാങ്ങി അവളുടെ നമ്പർ സേവ് ചെയ്ത് വാട്സ് ആപ്പ് ഓപ്പണാക്കി അവൾക്ക് മെസ്സേജ് അയച്ചു.
“ഇവിടുത്തെ നമ്പർ ആക്കിയിട്ട് താൻ വിളിക്ക് ”
അതിനിടയിൽ അവൾ വെറുതെ അവൻ്റെ വാട്സ് ആപ്പ് ചാറ്റ് ലിസ്റ്റ് സ്ക്രോൾ ചെയ്തു വളരെ കുറച്ച് ആൾക്കാർ മാത്രമുള്ള അവൻ്റെ ചെറിയ കമ്മ്യൂണിറ്റി പെൺകുട്ടികളെന്ന് പറയാൻ അനിയത്തിയും ഒന്നിരണ്ട് കസിൻസാണെന്ന് സേവ് ചെയ്തവരും മാത്രം , അവൻ്റെ ക്യാരക്ടർ മനസ്സിലാക്കിയപോലെ തന്നെ ആളൊരു ശുദ്ധനാണെന്ന് അവൾക്ക് മനസ്സിലായി.
“അല്ലാ തൻ്റെ ഫ്രണ്ട് എവിടെ , ”
“ഇവിടെ വന്നിട്ട് വിളിക്കാന പറഞ്ഞെ ”
“അതിന് തൻ്റേൽ ഇവിടുത്തെ സിം ഇല്ലല്ലൊ”
“എയർപോർട്ടിൽ വൈഫൈ ഇണ്ടാവും അത് കണക്ട് ചെയ്ത് വിളിക്കാന പറഞ്ഞെ”
“വേണ്ട എൻ്റെ നമ്പറിൽ നിന്ന് വിളിക്ക് അല്ലെങ്കിൽ ഹോട്ട്സ്പോട്ട് ഓണാക്കി അതിൽ നിന്ന് ഉപയോഗിക്ക് ”
അവൾ അവൻ്റെ ഫോണിൽ അവളുടെ ഫോൺ ഉപയോഗിച്ച് നെറ്റ് കണക്ട് ചെയ്തു , നെറ്റ് കണക്ടായതും കുറേ അതികം മെസ്സേജുകൾ വന്നു. എല്ലാം സുഖമായി എത്തിയോന്ന് തിരക്കിയായിരുന്നു അത്യാവശ്യം എല്ലാവർക്കും അവൻ സുരക്ഷിതനായി എത്തി എന്ന് പറഞ്ഞുകൊണ്ട് റിപ്ലെ കൊടുത്തു, വീട്ടിലും അറിയിച്ചു.
“ഡോ തൻ്റെ കൂട്ടുകാരനെ വിളിക്ക് വെയ്റ്റ് ചെയ്യുന്നുണ്ടാവും ”
“അവൻ്റെ ഒരു മെസ്സേജ് ഇണ്ട് നോക്കട്ടെ ”
” അളിയ ഒരു പ്രശ്നം ഇണ്ട് മിന്നുവിന് , പെയിൻ ആയി അവളെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുവാണ്, എയർപോർട്ടിൽ നിന്നും ബസ്സ് കിട്ടും അത് കേറി ദുബായിൽ വന്ന് ഒരു റൂമെടുത്ത് റെസ്റ്റ് എടുക്ക് നാളെ അവധി ആണ് ഞാൻ വന്ന് നിന്നെ പിക് ചെയ്തോളാം. കയ്യിൽ കാശു മാറ്റിയത് ഇണ്ടല്ലൊ , എന്തായാലും നി ഇറങ്ങുമ്പോൾ വിളിക്ക് ”
” മിന്നു… സോറി അശ്വതി അവൻ്റെ ഭാര്യ പ്രഗ്നൻ്റ് ആണ് ഹോസ്പിറ്റലില ”
“ഡാ ഞാനെത്തി പ്രശ്നമൊന്നുമില്ല, ഞാൻ ദുബായിലെത്തിയിട്ട് സ്ഥലം അയക്കാം തൽക്കാലം നീ അവൾടെ കാര്യങ്ങൾ നോക്ക് , ഹോസ്പിറ്റൽ അഡ്രസ്സ് ഇട് ഞാൻ അങ്ങോട്ടു വന്നേക്കാം , അവളെ വിട്ട് എങ്ങോട്ടും മാറണ്ട നീ ”
പുതിയ സ്ഥലവും ഭാഷ പോലുമറിയാതെ ഒരു സ്ഥലത്ത് വന്ന് പെട്ടിട്ടും മറ്റൊരാളെ കരുതുന്ന അവനെ ഓർത്ത് അവൾക്ക് അത്ഭുതം തോന്നി.
“ഡോ താനിനി എന്ത് ചെയ്യും ?”
” എന്ത് ചെയ്യാൻ ബസ്സ് കയറി ദുബായിക്ക് പോകുന്നു വേറെന്തു ചെയ്യാന”
“അവൾക്ക് ചിരി വന്നു ഈ രാത്രി അറിഞ്ഞൂടാത്ത ഒരു സ്ഥലത്തേക്ക് അതും മറ്റൊരു രാജ്യത്തേക്ക് താൻ തനിച്ച് പോകാനോ???? താൻ ഒരിടത്തേക്കും പോകുന്നില്ല എനിക്കിവിടെ ഫ്ലാറ്റ് ഇണ്ട് ദുബായിൽ പോകുന്ന വഴിക്ക് തന്നെയ , രാവിലെ എവിടെയ പോകേണ്ടതെന്ന് വെച്ചാൽ കൊണ്ടു വിടാം എൻ്റെ കയ്യിൽ കാറുണ്ട് പോരാത്തതിന് ഞാൻ രണ്ട് ദിവസത്തേക്ക് ഓഫും ആണ് , ”
” ഹേയ് അതൊന്നും,ശെരിയാവില്ല, പറ്റില്ല ഞാൻ ദുബായിക്ക് പോകുവാണ് ”
” താൻ ഒന്നും പറയണ്ട പറയുന്നത് കേട്ടാൽ മതി ”
ആര്യ അവൻ്റെ ബാഗും എടുത്ത് പുറത്തേക്ക് നടന്നു , അവൻ ആവുന്നത്ര തടഞ്ഞെങ്കിലും കൂട്ടാക്കാൻ അവൾ തയ്യാറായില്ല, പുറത്തിറങ്ങി ടാക്സി എടുത്ത് അവൻ്റെ അനുവാദത്തിന് കാത്തു നിൽക്കാതെ പെട്ടി എല്ലാം എടുത്ത് വെച്ച് അകത്തേക്ക് കയറി , മനസ്സില്ലാ മനസ്സോടെ അവനും അകത്തേക്ക് കയറി .
