മറിഞ്ഞും തിരിഞ്ഞും കിടന്നിട്ട് ആര്യക്ക് ഉറക്കം വന്നില്ല . അവൾ മെല്ലെ എണീറ്റ് അവൻ്റെ റൂമിലേക്ക് പോയി. അവൻ പാതി മയങ്ങിയിരുന്നു . അവൾ മെല്ലെ ശബ്ദം ഉണ്ടാക്കാതെ നടന്നു വന്ന് പുതപ്പ് മെല്ലെ ഉയർത്തി അവൻ്റടുത്ത് കിടന്നു.
” എന്താണ് മിസ്സ് , പിന്നെയും ”
” ഒന്നുമില്ല ചെറുക്ക അവിടെ കിടന്നിട്ട് ഉറക്കം വരുന്നില്ല , എന്നാപിന്നെ നി ഉറങ്ങിയോന്ന് നോക്കാൻ വന്നത”.
” ഞാനെപ്പഴേ ഉറങ്ങി ഹ ഹ ഹ ”
അവൾ അവനോട് ചേർന്ന് കെട്ടിപ്പിടിച്ച് ഒരു കാല് അവൻ്റെ മേലെ പൊക്കിവച്ച് കിടന്നുകൊണ്ട് ഒരുമ്മ കൊടുത്തു.
” നീ എന്താ ആലോചിക്കുന്നെ ”
” അല്ല കുട്ടി ഉണ്ടായാൽ എന്തു പേരിടണം , എന്നാലോചിക്കുവ എന്തായാലും തന്നെപ്പോലൊരു മോളായിരിക്കും , കായെൽ എന്നിടാം ”
” ഹയ്യട കൊള്ളാല്ലൊ മോൻ്റെ മനസ്സിലിരിപ്പ് ,അതൊക്കെ കുറച്ച് കഴിഞ്ഞ് നമുക്ക് ആലോചിക്കാം . ”
അവൾ തിരിഞ്ഞ് ഫോണെടുത്തു ഡയൽ ചെയ്തു.
” ഹലോ സ്നേഹൂസ് ……. ആ ഫുഡൊക്കെ കഴിച്ചു . നീ കഴിച്ചോ? ആ ഇന്നെങ്ങിന തിരക്കുണ്ടോ ? ആ ഓക്കെ ഓക്കെ …… ഇല്ല ഇവിടുണ്ട് …… നിനക്ക് പറഞ്ഞാൽ അറിയില്ല ഞാൻ തന്നെ ഇന്നാ പരിചയപ്പെട്ടത്……. ആ അതൊക്കെ പറയാം ഒരുപാട് നിന്നോട് പറയാനുണ്ട് നാളെ വിശദമായി പറയാം……… ഇല്ല ചെറുക്കനാ ഹ ഹ ഹ ഹ ….. നിൻ്റെ അനിയൻ്റെ പ്രായം ഇണ്ട്…
ഞാൻ അതിനല്ല വിളിച്ചത് ഒരു സഹായം വേണം, ഫാർമസീന്ന് ഒരു മരുന്നൂടെ കൊണ്ടു വരണം…. ഒരു കയ്യബദ്ധം പറ്റി എനിക്ക് ഒരു പ്രഗ്നൻസി പ്രിവൻഷൻ പിൽസ് കൂടി കൊണ്ടു വരണം ……… ഈഹ്…. നാളെ വിശദമായി സംസാരിക്കാം ഒരു കയ്യബദ്ധം നി കൊണ്ടു വാ…… ഇല്ല അവൻ ഇവിടെ തന്നെ ഇണ്ടാവും….
പാവമാടി അവൻ ഒന്നും ചെയ്യൂല എല്ലാം നമ്മള് തന്നെ ചെയ്യണം ഹ ഹ ഹ …..( അവനെ നോക്കി അവൾ കണ്ണിറുക്കി, അവൻ അവളെ വലിച്ച് നെഞ്ചത്തേക്കിട്ട് വലിച്ചു മുറുക്കി ) ഹാ….. വിടെട ചെറുക്ക …………
ഹേയ് ഇല്ല നി വയ്ക്ക് ചെറുക്കന് പിന്നെയും ഇളകീന്ന് തോനുന്നു……..അയ്യോ നി ബഹളം വയ്ക്കാതെ നിൻ്റെ കാര്യത്തിലും ഒരു തീരുമാനം ഇണ്ടാക്കാം. … അവൻ ഇനി ഇവിടെ നമ്മുടെ കൂടെ തന്നെ ഇണ്ട് ……. ആ നി വാ ഞാൻ വയ്ക്കുന്നു.
അവൾ കോൾ കട്ട് ചെയ്ത് ഫോൺ മാറ്റി വെച്ചു… പിന്നെ അവൻ്റെ കവിളിൽ ഒരു ഉമ്മ കൊടുത്തു. പുതപ്പെടുത്ത് മൂടി അവൻ്റെ നെഞ്ചിൽ തലയമർത്തി അവൾ കിടന്നു. അവൻ അവളുടെ തലയിൽ മുടിയിഴകൾ തഴുകിക്കൊണ്ടിരുന്നു….
അപ്പോഴും അവൻ്റെ നെഞ്ചിൽ അവളുടെ കണ്ണുനീർ വീണ് നനയുന്നത് അവൻ അറിയുന്നുണ്ടായിരുന്നു.
(തുടരും)
ഈ എഴുത്ത് നിങ്ങൾക്കിഷ്ടമാകുമോന്ന് അറിയില്ല എൻ്റെ ശൈലി ഇങ്ങിനാണ്… തുടരണമെങ്കിൽ പറയാം ഒപ്പം നിങ്ങളുടെ അഭിപ്രായങ്ങളും .
