” ടൊ ആം സോറി ഡോ… ഞാൻ…ഞാൻ..”
അവൻ്റെ വാക്കുകൾ മുറിഞ്ഞു,
“അയ്യേ താനിതെന്ത കരയുവാണോ …. ഞാൻ വെറുതെ ഒന്നിളക്കിയതല്ലെ .. ആണും പെണ്ണും ആകുമ്പോ ഇങ്ങിനൊക്കെ ഇണ്ടാവും , ഒന്നുമില്ലേലും ഞാനൊരു ഡോക്ടർ അല്ലേടോ ഹ.ഹ.ഹ.”
അവനപ്പോഴാണ് നെഞ്ചിലെ ഭാരം അലിഞ്ഞില്ലാണ്ടായത് പോലെ തോന്നിയത്. അവൻ മെല്ലെ ചിരിക്കാൻ ശ്രമിച്ചു. അപ്പോഴാണ് വിമാനം ടേക്ക് ഓഫ് അനൗൺസ് ചെയ്തത്. അവനാകെ വിയർത്തു എന്തോ പറഞ്ഞറിയിക്കാനാവാത്ത ഒരു ഭയവും മറ്റുമായി അവൻ സീറ്റിൽ മുറുകെ പിടിച്ചു. അത് കണ്ടിട്ടെന്നോണം അവൾ അവനോട് പറഞ്ഞു
“അതേ പേടിയുണ്ടോ, ആദ്യമായിട്ടല്ലെ ചെറിയൊരു പേടി ഇണ്ടാവും സാരമില്ല , വേറെ പ്രശ്നമൊന്നും ഇല്ല ടേക്ക് ഓഫ് കഴിഞ്ഞ് മുകളിലെത്തിയാൽ പിന്നെ ഒന്നുമില്ല”
അതും പറഞ്ഞ് അവൾ കൂടുതൽ സ്വാതന്ത്ര്യത്തോടെ അവൻ്റെ വലത്തെ കൈയ്യിനകത്തൂടെ തൻ്റെ ഇടത്തെ കൈ കടത്തി അവളുടെ മാറിലേക്ക് നന്നായി അമർത്തി അവനോട് ചേർന്നിരുന്നു.
നിമിഷങ്ങൾക്കകം ഫ്ലൈറ്റ് പറന്നുയർന്നു, അവൻ വല്ലാത്തൊരു വിഷമാവസ്ഥയിൽ ആയിരുന്നു നാടും വീടും കൂട്ടുകാരെയുമൊക്കൊ വിട്ട് പ്രവാസത്തിലേക്ക് , അവൻ വിൻഡോയിലൂടെ താഴേക്ക് നോക്കി കാഴ്ചകൾ ചെറുതായി ചെറുതായി വരുന്നു ഒടുവിൽ അത് ഒരു തുരുത്ത് മാത്രമായി മാറുന്നു അവിടെ തൻ്റെ പ്രീയപ്പെട്ടവർ ഓരോരുത്തരും ഇണ്ടെന്നത് അവൻ്റെ കണ്ണ് നനയിച്ചു.
അവൻ്റെ കണ്ണിൽ നിന്നും ഉതിർന്ന കണ്ണുനീർ പതിച്ചത് അവളുടെ കയ്യിലേക്കായിരുന്നു . അവൾ അവനെ ഒന്നു നോക്കുക മാത്രമേ ചെയ്തുള്ളു, പിന്നെ ഒന്നും പറയാതെ അവൻ്റെ തോളിലേക്ക് ചാരി കിടന്നു. ഒരു ദിവസം അവളും ഇത് തരണം ചെയ്തിരുന്നു അതുകൊണ്ട് തന്നെ അവൾക്കവനെ മനസ്സിലാക്കാൻ കഴിയുമായിരുന്നു.
കുടുംബത്തിനേയും കൂട്ടുകാരെയൊമൊക്കെ അത്രയ്ക്കും അവൻ സ്നേഹിക്കുന്നുണ്ട് എന്നത് അവളിൽ ഒരു പുഞ്ചിരി വിടർത്തി സമയം ഒത്തിരി കടന്നു പോയിട്ടും അവർ രണ്ടുപേരും പരസ്പരം ഒന്നും മിണ്ടിയില്ല അവൾ അവനെ ഇറുക്കി പിടിച്ചു എന്തുകൊണ്ടോ അവൻ ഒരു കാന്തം കണക്കെ അവളെ ആഘർഷിക്കുന്ന പോലെ അവനിൽ ഒരു സുരക്ഷിതത്വവും ,
സമാധാനവുമൊക്കെ അവൾ അനുഭവിക്കുന്ന പോലെ അവൻ ഒരു പാവമാണെന്നും അത്രതന്നെ ശുദ്ധനാണെന്നും അവൾക്ക് മനസ്സിലായി അല്ലെങ്കിൽ ഇത്രയേറെ തന്നിൽ നിന്നും പോസിറ്റീവ് അപ്രോച്ച് ഇണ്ടായിട്ടും അവൻ മോശമായി ഇതുവരെ ഒരക്ഷരം മിണ്ടുകയോ മോശമായി പെരുമാറുകയോ ചെയ്തില്ല, ആര്യ അവൻ്റെ തോളിൽ തല ചായ്ച്ചു കിടന്നു.
എന്തോ ഒരു സമാധാനം അവൾക്ക് അനുഭവപ്പെട്ടു ജെയ്സൺ ൻ്റെ സാമിപ്യം അവളിൽ എന്തെന്നില്ലാത്ത ആശ്വാസം പകർന്നു. ആരെന്നോ എന്തെന്നോ അറിയാത്ത ഒരാളോട് ചേർന്നിരിക്കാൻ അവൾക്ക് ഒരു മടിയും തോന്നിയില്ല എന്തുകൊണ്ടോ അവനിലേക്ക് ഒരു ആകർഷണം ഉള്ളപോലെ അവനിലേക്ക് അവളെ അടുപ്പിച്ചിരുന്നു,
അവൻ്റെ പെരുമാറ്റമാണോ അതോ താനാഗ്രഹിച്ചിരുന്ന ഒരു പുരുഷൻ്റെ സാമിപ്യമാണോ എന്തോ ഒന്ന് അവനിലേക്ക് അവളെ വലിച്ചു നിർത്തി , കുറച്ച് നേരത്തെ ചിന്തകൾക്കൊടുവിൽ അവൾ മെല്ലെ അവൻ്റെ ചുമലിൽ ഉറക്കത്തിലേക്കമർന്നു.
ജെയ്സൺ ആദ്യമിയിട്ടായിരുന്നു ഇങ്ങിനൊരു സിറ്റുവേഷനിൽ പെടുന്നത്, ഒരു പെൺകുട്ടി അവൻ്റെ കൈയ്യിൽ പിണഞ്ഞ് അവൻ്റെ ചുമലിൽ അമർന്ന് കിടക്കുന്നു , താൻ സ്വപ്നം കാണുകയാണോ , താൻ വേണ്ടെന്നുവെച്ച അല്ലേങ്കിൽ വിധി തന്നിൽ നിന്നും അകറ്റി നിർത്തിയ ഒരു ജീവിതം ഒരിക്കൽ പോലും താനനുഭവിച്ചിട്ടില്ലാത്ത വിവരിക്കാനാകാത്ത ഒരു അനുഭൂതിയീലൂടെ അവൻ കടന്നു പോയി .
അവൻ മെല്ലെ അവളെ നോക്കി അവളുടെ നെറുകയിൽ നേരത്തെ മായ്ച സിന്ദൂരത്തിൻ്റെ പാടുകൾ ഇപ്പോഴും പറ്റിപ്പിടിച്ചിരിപ്പുണ്ട് എന്നത് അവനെ സ്ഥലകാല ബോധത്തിലേക്ക് തിരിച്ചെത്തിച്ചു. അവൻ പുറത്തേക്ക് നോക്കി പുകച്ചുരുളുകളിൽ ഒരു ആർട്ടിസ്റ്റ് തീർത്ത കലാവിരുത് പോലെ മേഘങ്ങളിൽ അവൻ പല രൂപങ്ങളും നെയ്തെടുത്തു,
മെഘങ്ങൾക്കിടയിലൂടെ വിമാനം സഞ്ചരിക്കുന്നതും നോക്കി വിതൂരതിലേക്ക് നോക്കി ഇരുന്നു എപ്പഴോ അവനും ഉറക്കത്തിലേക്ക് വഴുതി വീണു.മണിക്കൂറുകൾ കഴിഞ്ഞ് എയർഹോസ്റ്റസ് വിളിക്കുമ്പോഴാണ് അവൻ ഉണർന്നത് ,
