“ഫ്ലൈറ്റിന് ഒന്നര മണിക്കൂർ ഇണ്ട് , താൻ വല്ലതും കഴിച്ചൊ , ഇല്ലേൽ ലോഞ്ചിലോട്ട് പോകാം , പക്ഷെ തൻ്റെ കയ്യിൽ കാർഡിണ്ടോ , ”
ഇല്ല എന്ന രീതിയിൽ അവൻ തലയാട്ടി
“ആണോ എനിക്ക് കാർഡുണ്ട് ഞാൻ ലോഞ്ചിലിണ്ടാവും ഫ്ലൈറ്റ് ടൈമിൽ കാണാം , താൻ നേരെ കൗണ്ടർ എട്ടിലേക്ക് നടന്നൊ അവിടെ റെസ്റ്റോറൻ്റുണ്ട് അവിടുന്ന് വല്ലതും കഴിക്ക്.”
അവൾ നേരെ ലോഞ്ചിലേക്കും അവൻ നേരെ കൗണ്ടറിലേക്കും നടന്നു.
ലോഞ്ചിൽ കയറി ഒരു കുപ്പി വെള്ളവും വാങ്ങി അവൾ മെല്ലെ ഇരുന്നു , പക്ഷെ മനസ്സിൽ ഒരു കനം പോലെ , ഒറ്റയ്ക്ക് ആയതുപോലെ ഒരു വിങ്ങൽ അനുഭവപ്പെട്ടു. ബാഗുമെടുത്ത് ലോഞ്ചിൽ നിന്നറങ്ങി അവനടുത്തേക്ക് നടന്നു.
” ഡോ താൻ ഒന്നും കഴിച്ചില്ലെ , താൻ എന്താ ഇവിടിരിക്കുന്നെ ”
” അത് പിന്നെ എനിക്ക് വിശപ്പില്ല , ”
“താനല്ലെ പറഞ്ഞെ താനൊന്നും കഴിച്ചില്ലാന്ന്”
അവൻ നിന്ന് പരുങ്ങുന്ന കണ്ടപ്പളെ അവൾക്ക് മനസിലായി , ആഹാരത്തിൻ്റെ വിലകേട്ട് ഞെട്ടി വന്നിരിക്കുന്നതാണെന്ന്.
” താൻ എണീറ്റ് വന്നെ എനിക്ക് വിശക്കുന്നു , ”
അവൾ ബലമായി അവനേയും കൂട്ടി റെസ്റ്റോറൻ്റിലേക്ക് നടന്നു
” എനിക്ക് ഒരു ചിക്കൻ ഫ്രൈഡ് റൈസും ഒരു ഓറഞ്ച് ജ്യൂസും , തനിക്കെന്താ വേണ്ടത് അവനെ നോക്കി അവൾ ചോദിച്ചു ”
അവൻ മെനുവിലേക്ക് നോക്കി ഒരു ചായ നൂറ്റി മുപ്പത് , ഒന്നും വേണ്ട എന്ന മട്ടിൽ അവളെ നോക്കി
” ഓക്കെ മാക്ക് ഇറ്റ് ടൂ ഈച്ച് ”
അവനെ നോക്കാതെ അവൾ നേരെ വാഷ് റൂമിലേക്ക് പോയി . അവൻ മൊത്തം കൂട്ടി നോക്കി ആയിരത്തി അറുനൂറ് ശേഷം പേഴ്സ് ഒന്നു കൂടി തുറന്ന് നോക്കി രണ്ടായിരം ഇണ്ട് അവനൊന്ന് നെടുവീർപ്പെട്ടു. ശേഷം അവൾക്ക് പുറകേ പോയ് കൈ കഴുകി അവൾക്കൊപ്പം ഇരുന്നു.
” അല്ലാ തൻ്റെ പേരെന്ത , എവിടാ താമസം ?”
“ജെയ്സൺ , തിരുവനന്തപുരത്താണ് , ഇപ്പൊ ഒരു ജോലി കിട്ടി ദുബായിക്ക് പോകുവാണ് … ഇയാൾടെ…..! ബാക്കി എന്തു കൊണ്ടോ അവൻ ചോദിച്ചില്ല ”
“എൻ്റെ പേര് ആര്യ , അബുദാബിയിലാണ് ഡോക്ടർ ആണ് , താൻ ഒറ്റയ്ക്കാണോ പോകുന്നെ ഫാമിലി ..? ”
“ഫാമിലി അച്ഛൻ , അമ്മ , അനിയത്തി അവളുടെ കല്ല്യാണം കഴിഞ്ഞു , പിന്നെ ഒരു അനുജൻ ”
” അപ്പൊ ഇയാൾട ഫാമിലി ” അവൾ ചെറിയൊരു ആകാംഷയോടെ ചോദിച്ചു
” ഇല്ല കല്ല്യാണം കഴിച്ചിട്ടില്ല… ”
” ഇയാളെ കണ്ടാൽ അത്യാവശ്യം , പ്രായമൊക്കെ ഇണ്ടല്ലൊ , പിന്നെന്തുപറ്റി ”
” ഹേയ് നമുക്കായിട്ട് ഒരാളെ കിട്ടിയില്ല… , അവിടെ ആരൊക്കെ ഇണ്ട് ”
” അച്ഛൻ , അമ്മ , അനിയൻ …. !”
” അപ്പൊ … ഹസ്ബൻഡ്..”
അവൻ അവളുടെ നെറുകയിലെ സിന്ദൂരം നോക്കി ചോദിച്ചു.
” ഉണ്ടായിരുന്നു ഇന്ന് രാവിലെ വരെ ”
അത്രയും മാത്രം പറഞ്ഞ് അവൾ നിർത്തി , അവളുടെ കണ്ണുകൾ നിറഞ്ഞത് അവൻ ശ്രദ്ധിച്ചു. അവൻ വേറൊന്നും ചോദിക്കാനും പോയില്ല. ഭക്ഷണം കഴിഞ്ഞ് കൈ കഴുകുന്നതിനിടയിൽ അവൾ ടിഷ്യു വെള്ളം നനച്ച് നെറുകയിലെ സിന്ദൂരം മാക്കുന്നത് കണ്ട് എന്തൊക്കെയോ ചോദിക്കണമെന്ന് അവന് ഉണ്ടായിരുന്നു.
പക്ഷെ അവൻ ഒന്നും മിണ്ടിയില്ല പിന്നെ അവൾ താലി മാല കയ്യിലെടുത്ത് അതിലേക്ക് നോക്കി അങ്ങിനെ തന്നെ നിന്നു, കണ്ണുകളിൽ ഒളിപ്പിച്ചിരുന്ന കണ്ണുനീർ മഴത്തുള്ളി കണക്കെ കവിളുകളിൽ നീർച്ചാൽ പടർത്തി.
അവൻ ഒന്നും മിണ്ടാതെ പുറത്തിറങ്ങി ബിൽ പേയ്മെൻ്റ് ചെയ്ത് അവിടെ വെയിറ്റ് ചെയ്തു , കുറച്ച് കഴിഞ്ഞ് കരഞ്ഞു കലങ്ങിയ കണ്ണും ഒരു ചെറു പുഞ്ചിരിയുമായി ആര്യ അവനടുത്തേക്ക് വന്നു , കയ്യിൽ എന്തോ ഒന്ന് മുറകെ പിടിച്ചിരുന്നു. അവളുടെ കഴുത്തിലെ ശൂന്യത അത് താലിമാലയാണെന്ന് അവന് മനസ്സിലായി.
” ഡോ താൻ പെയ്മെൻ്റ് കൊടുത്തോ. ഞാനല്ലെ ഓർഡർ ചെയ്തത് ”
“അത് സാരമില്ല , ഇന്ത്യൻ മണി ദുബായിക്ക് കൊണ്ടുപോയി ഞാനെന്ത് ചെയ്യാനാ ”
“എന്നാലും അത് ശെരിയായില്ല ”
അവളുടെ പരിഭവം കേട്ടു നിൽക്കാതെ അവൻ ഫ്ലൈറ്റ് അനൗൺസ്മെൻ്റ് കേട്ട് അങ്ങോട്ടേക്ക് നടന്നു പുറകേ അവളും .
ഫ്ലൈറ്റിൽ കയറുന്നതിന് മുന്നെ കിട്ടിയ സമയം മുഴുവനും അവർ പരസ്പരം കൂടുതൽ പരിജയപ്പെട്ടു. അവൻ കുടുതലും തൻ്റെ സുഹൃത്തക്കളെപ്പറ്റിയും വീട്ടുകാരെപ്പറ്റിയുമൊക്കെ വാ തോരാതെ സംസാരിച്ചു ആര്യ തൻ്റെ ജോലിയും വിദേശ ജീവിതവുമൊക്കെയായി കളം നിറഞ്ഞു , എങ്കിലും അവൻ്റെ കാര്യങ്ങളും ഇഷ്ടങ്ങളും ചോദിച്ചറിയാൻ അവൾ ഒരു പ്രത്യേക താൽപര്യം കാണിച്ചു.
