ലതിക : ആരാ..?
ഞാൻ : ഞാൻ അർജുൻ അശ്വതി മിസ്സിന്റെ…
ലതിക : ആ.. അർജുൻ മനസ്സിലായി മനസ്സിലായി വരൂ അകത്തേക്ക് വരൂ
എന്നെയും കൂട്ടി ഹാളിലേക്ക് ചെന്ന്
ലതിക : ഇരിക്കൂട്ടോ അശ്വതി ഇപ്പൊ വരും
എന്ന് പറഞ്ഞ് ലതിക മുകളിലേക്ക് പോയി. അവിടെയിരുന്നു വീടിന്റെ ഉള്ളിൽ മൊത്തം കണ്ണോടിച്ചു ‘ രമ്യ ചേച്ചിയുടെ വീടിന്റെ അത്രയും ഇല്ലെങ്കിലും അതിനൊപ്പം നിക്കും സൗകര്യങ്ങളൊക്കെ ‘ അകത്തു നിന്നും ഒരാൾ വരുന്നത് കണ്ട് ഞാൻ എഴുനേറ്റു, എന്റെ അടുത്ത് വന്ന് ‘ആരാന്ന്?’ ചോദിച്ചതും മുകളിൽ നിന്നും ഇറങ്ങി വന്ന
ലതിക : അത് നമ്മുടെ അച്ചുന്റെ സ്റ്റുടെൻറ്റാണ്, അർജുൻ ഇരിക്കട്ടോ അശ്വതി റെഡിയാവുന്നുള്ളു
അരവിന്ദൻ : ഓ.. അർജുനല്ലേ…?ഇരിക്കു..ചായ എടുക്ക് ലതികേ..
എന്ന് പറഞ്ഞു അരവിന്ദൻ അവിടെ ഇരുന്നു കൂടെ ഞാനും ‘അച്ഛന്റെ ഇരുനിറമാണ് മിസ്സിന് കിട്ടിയിരിക്കുന്നത് ‘
അരവിന്ദൻ : എപ്പഴാ.. മാരേജ്?
ഞാൻ : അറിയില്ല അങ്കിൾ
അരവിന്ദൻ : മം അർജുന്റെ വീട്?
ഞാൻ : ഇവിടെന്ന് അരമണിക്കൂർ യാത്രയുണ്ട്
അരവിന്ദൻ : വീട്ടിൽ ആരൊക്കെയുണ്ട്?
ഞാൻ : അച്ഛനും അമ്മയും
അരവിന്ദൻ : അർജുൻ വർക്ക് ചെയ്യുന്നുണ്ടോ?
ഞാൻ : ഉണ്ട് അങ്കിൾ, അടുത്തുള്ള ഒരു സൂപ്പർ മാർക്കറ്റിൽ
അരവിന്ദൻ : എന്താ പോസ്റ്റ്?
ഞാൻ : മാനേജർ ആണ്
അരവിന്ദൻ : മം ഗുഡ്..
പോലീസ്കാരുടെ ചോദ്യം ചെയ്യൽ പോലെ ചോദ്യങ്ങൾ കേട്ട് വട്ടായിരുന്നപ്പോഴേക്കും അച്ചു മിസ്സ് മുകളിൽ നിന്നും താഴെക്കിറങ്ങി വന്നു ‘വലിയൊരു മയിൽപ്പീലിയുടെ ചിത്രമുള്ള ഗ്രീൻ കളർ പട്ടുസാരിയും മയിൽപ്പീലിയുടെ ചെറിയ ചിത്രങ്ങളുള്ള റെഡ് ബ്ലൗസും കഴുത്തിൽ മരതകക്കല്ലുകൾ ഉള്ള ഗോൾഡൻ പാലക്കാ മാലയും കൈയിൽ പച്ചയും ചുവപ്പും നിറങ്ങളുള്ള കുപ്പിവളകളും ഇട്ട് മുടികൾ വിടർത്തിയിട്ട് വരുന്ന മിസ്സിനെ ഞാൻ നോക്കിയിരുന്നു. മിസ്സ് അടുത്ത് വന്നതും ഞാൻ എഴുനേറ്റു, ചിരിച്ചു കൊണ്ട്
അശ്വതി : ഡാഡി ചോദ്യങ്ങൾ തുടങ്ങിയോ അജു?
അങ്ങോട്ടേക്ക് ചായയുമായി വന്ന് ഒരു ഗ്ലാസ് എനിക്ക് തന്ന് ചിരിച്ചു കൊണ്ട്
ലതിക : അർജുൻ പേടിക്കണ്ടാട്ടോ, കോടതിയിലെ പോലെ തന്നെയാ വീട്ടിലും
അരവിന്ദൻ : ഏയ്.. ഞാൻ അർജുന്റെ വിശേഷങ്ങൾ ചോദിക്കുവായിരുന്നു
അശ്വതി : പിന്നെ പിന്നെ ഡാഡിയെ ഞങ്ങൾക്കറിയാത്ത പോലെ, അജു നീ ഇരിക്ക്, മമ്മി മുടിയൊന്ന് കെട്ടിതാ
എന്ന് പറഞ്ഞു മിസ്സ് അമ്മയേയും കൂട്ടി മുകളിലേക്ക് പോയി വക്കീലിന്റെ ചോദ്യങ്ങൾ ഇനിയും തുടങ്ങുമ്മെന്ന് വിചാരിച്ചെങ്കിലും അവിടെ നിന്നും എഴുനേറ്റ്
അരവിന്ദൻ : അർജുൻ ചായ കുടിക്കു
എന്ന് പറഞ്ഞ് മുറ്റത്തേക്ക് പോയി, ‘ ഹാവൂ രക്ഷപെട്ടു ‘ എന്ന് മനസ്സിൽ പറഞ്ഞ് ഞാൻ അവിടെയിരുന്നു ചായ കുടിച്ചു, അൽപ്പം കഴിഞ്ഞ് മുടിയൊക്കെ കെട്ടിവെച്ച് കൈയിൽ ഒരു പേഴ്സും ഗിഫ്റ്റുമായി മിസ്സും അമ്മയും കൂടി താഴേക്ക് വന്നു
അശ്വതി : പോവാം അജു
ഞാൻ : ആ..
എഴുനേറ്റ് മുറ്റത്തിറങ്ങും നേരം പുറകിൽ വന്ന
അശ്വതി : അജുന്റെ ബൈക്ക് എവിടെ?
ഞാൻ : പുറത്തുണ്ട്
അശ്വതി : അകത്തേക്ക് കേറ്റിവെച്ചോ നമുക്ക് കാറിൽ പോവാം
ഞാൻ : ആ..
ഞാൻ ബൈക്ക് എടുക്കാൻ പോവുന്നേരം, ചെടികൾ നനച്ചു കൊണ്ടിരുന്ന അച്ഛനോട്
അശ്വതി : ഡാഡി കാറിന്റെ കീ എവിടെ?
അരവിന്ദൻ : ഓഫീസിൽ കാണും
അശ്വതി : മമ്മി കീ എടുത്തു താ
വീടിന്റെ ഒരു വശത്തുള്ള മുറി ഓഫീസായി ആണ് ഉപയോഗിക്കുന്നത് അവിടെ ചെന്ന് താക്കോൽ എടുത്ത് കൊണ്ട് വന്ന് മിസ്സിന് കൊടുത്തു, ബൈക്ക് അകത്തു കയറ്റി വെച്ച് മിസ്സിന്റെ അടുത്തേക്ക് ചെന്ന് താക്കോൽ വാങ്ങി ഡോറ് തുറന്ന് കേറി കാർ സ്റ്റാർട്ട് ചെയ്തു
അശ്വതി : ഡാഡി ഞാൻ പോവുന്നു
