എന്റെ മാവും പൂക്കുമ്പോൾ – 8 1അടിപൊളി  

ഞാൻ : മം ഗുഡ് നൈറ്റ്‌

 

മയൂഷ : ഗുഡ് നൈറ്റ്‌

 

കുറച്ചു നേരം ഫോട്ടോ നോക്കി കിടന്നുറങ്ങി.

അടുത്ത ദിവസം കോളേജ് കഴിഞ്ഞിറങ്ങുമ്പോൾ ക്ലാസ്സ്‌ റൂമിലേക്ക് വന്ന

 

അശ്വതി : പോവാണോ?

 

ഞാൻ : പോവാതെ പിന്നെ

 

എല്ലാവരും ഇറങ്ങി പോയതിന് ശേഷം ക്ലാസ്സ്‌ റൂമിന്റെ വാതിൽ ചാരി എന്റെ അടുത്തേക്ക് വന്ന് കൈയിൽ ഇരുന്ന ചോക്ലേറ്റ് കാട്ടി

 

അശ്വതി : ചോക്ലേറ്റ് വേണ്ടേ?

 

ഞാൻ : ഇങ്ങനെ ദിവസവും ചോക്ലേറ്റ് തിന്നാൽ എനിക്ക് വല്ല ഷുഗറും വരോട്ടോ

 

എന്റെ അടുത്തേക്ക് ചേർന്നു നിന്ന്

 

അശ്വതി : വരട്ടെ, ഞാൻ ഹോസ്പിറ്റലിൽ കൊണ്ടു പോവാം

 

കൈയിൽ ഇരുന്ന ചോക്ലേറ്റ് വാങ്ങി

 

ഞാൻ : ഹമ്..മാറെന്ന ഞാൻ പോവാൻ നോക്കട്ടെ

 

മാറി നടക്കാൻ തുടങ്ങിയ എന്റെ ഷർട്ടിൽ പിടിച്ചു നിർത്തി

 

അശ്വതി : ഈ പെണ്ണുങ്ങളെ ബൈക്കിൽ കേറ്റിയുള്ള കറക്കം നിറുത്തിക്കോട്ട അജു

 

ഞാൻ : കറക്കോ? അവരെന്റെ ഫ്രണ്ട്സ്സല്ലേ മിസ്സേ

 

അശ്വതി : ആരായാലും ശരി ഞാൻ പറഞ്ഞത് കേട്ടാൽ മതി

 

ചിരിച്ചു കൊണ്ട്

 

ഞാൻ : മ്മ്… ഭയങ്കര അധികാരമാണല്ലോ? എന്തായാലും മിസ്സ്‌ കറങ്ങിയ പോലെയൊന്നും ഞാൻ കറങ്ങാൻ പോയിട്ടില്ല

 

ഞാൻ പറഞ്ഞത് ഇഷ്ടപ്പെടാതെ,പെട്ടെന്ന് സ്വഭാവം മാറി ദേഷ്യത്തിൽ എന്റെ ഷർട്ടിൽ പിടിമുറുക്കി

 

അശ്വതി : ഞാൻ ആരുടെ കൂടെ കറങ്ങാൻ പോയതാ നീ കണ്ടത്?

 

ഞാൻ : വിട് മിസ്സേ ഷർട്ട്‌ കീറും

 

കണ്ണൊക്കെ ചുവന്ന് സംസാരത്തിന്റെ ശബ്ദം ഉയർന്ന്

 

അശ്വതി : നീ പറ ഞാൻ ആരുടെ കൂടെ പോയതാ നീ കണ്ടത്?

 

മിസ്സിന്റെ കൈ ഷർട്ടിൽ നിന്നും പിടിച്ചു മാറ്റാൻ നോക്കി

 

ഞാൻ : എന്താ മിസ്സേ ഇത്, ഒന്ന് പതുക്കെ ആരെങ്കിലും കേൾക്കും

 

അശ്വതി : എല്ലാരും കേൾക്കട്ടെ, നീ എപ്പഴാ കണ്ടത് ഞാൻ ആരുടെയെങ്കിലും കൂടെ പോവുന്നത്?

 

ദേഷ്യം വന്ന ഞാൻ മിസ്സിന്റെ കൈ പിടിച്ച് മാറ്റി, അപ്രതീക്ഷിതമായി മിസ്സിന്റെ കൈ എന്റെ ചെകിടത്ത് പതിച്ചു, പ്രതീക്ഷിക്കാതെ കിട്ടിയ തല്ലും വാങ്ങി ചോക്ലേറ്റ് വലിച്ചെറിഞ്ഞ് വാതിൽ തുറന്ന് ദേഷ്യത്തിൽ ഞാൻ പുറത്തേക്കിറങ്ങി, കവിളും തിരുമ്മി വരുന്ന എന്നെ കണ്ട്

 

മഞ്ജു : എന്താടാ പല്ലുവേദനായ?

 

ഞാൻ : ഏയ്‌.. ഒന്നുല്ല

 

‘പല്ല് പോയോ ആവോ ‘ ഷോപ്പിൽ കൊണ്ട് വിടാൻ പോവുന്നേരം

 

മഞ്ജു : ഡാ..

 

ഞാൻ : ആ…

 

മഞ്ജു : ഇന്നലെ പെണ്ണ് കാണാൻ വന്നിരുന്നു

 

ഞാൻ : നിന്നെയോ?

 

മഞ്ജു : പിന്നെ നിന്നെയോ?

 

ഞാൻ : നിനക്കിഷ്ടപ്പെട്ടോ?

 

മഞ്ജു : ആ.. വലിയ കുഴപ്പമൊന്നുമില്ല

 

ഞാൻ : എന്റെ അത്രയും വരോ?

 

മഞ്ജു : ഏയ്‌… നിന്റെ അത്രയൊന്നും വരില്ല

 

ഞാൻ : എവിടെയുള്ളവരാ?

 

മഞ്ജു : തൃശൂരാ…

 

ഞാൻ : മം.. ഈ അടുത്ത് കാണോ?

 

മഞ്ജു : ആ..ചിലപ്പോ ചിങ്ങത്തിൽ കാണും

 

ഞാൻ : ഇത്ര പെട്ടെന്നൊ, അപ്പൊ നിന്റെ പഠിപ്പോ?

 

മഞ്ജു : കല്യാണം കഴിഞ്ഞിട്ടും പഠിക്കാനൊക്കെയാ അവര് പറയണത്

 

ഞാൻ : ഹമ്… പഠിച്ചത് തന്നെ..

 

ഷോപ്പിന് മുന്നിൽ ഇറങ്ങി

 

മഞ്ജു : ഡാ..

 

ഞാൻ : ആ..

 

മഞ്ജു : നിനക്കെന്നെ കെട്ടാൻ പറ്റോ?

 

ചിരിച്ചു കൊണ്ട്

 

ഞാൻ : ഒന്ന് പോയേടി…

 

മഞ്ജു : മം ഞാൻ ചുമ്മാ ചോദിച്ചതാ?

 

ഞാൻ : നീ പോവാൻ നോക്ക്

 

ബൈക്ക് തിരിക്കാൻ നേരം ‘ പെട്ടെന്ന് വീട്ടിലേക്ക് വരാൻ പറഞ്ഞ് ‘രമ്യചേച്ചിയുടെ കോൾ വന്നു അവിടെ നിന്നും ഷോപ്പിലെത്തി റസിയയെ ആക്കി വേഗം രമ്യചേച്ചിയുടെ വീട്ടിൽ എത്തി, പുറത്തേക്ക് വന്ന

 

രമ്യ : അജു വേഗം വണ്ടിയെടുക്ക് തൃശൂര് മെഡിക്കൽ കോളേജിൽ പോണം

 

ഞാൻ : എന്താ ചേച്ചി?

 

രമ്യ : അമ്മാവനെ അവിടെ അഡ്മിറ്റ് ചെയ്തിട്ടുണ്ട് കുറച്ചു സീരിയസ്സാ

 

സാവിത്രി ആന്റി കൊച്ചിനെയും എടുത്ത് കരഞ്ഞു കൊണ്ട് വന്ന് കാറിന്റെ പുറകിൽ കയറി, മല്ലിയക്കയോട് എന്തൊക്കെയോ പറഞ്ഞേപ്പിച്ചു രമ്യചേച്ചിയും വന്ന് കാറിൽ കേറി, സമയം കളയാതെ വേഗം ഹോസ്പിറ്റലേക്ക് വിട്ടു. സാവിത്രി ആന്റിയുടെ അനിയനാണ് ഹോസ്പിറ്റലിൽ കിടക്കുന്നത്,ഞങ്ങൾ ഹോസ്പിറ്റൽ എത്തുന്നതിനു മുന്നേ തന്നെ ആള് പോയെന്നുള്ള വിവരം വന്നു പിന്നെ നേരെ തൃശൂരുള്ള സാവിത്രി ആന്റിയുടെ വീട്ടില്ലേക്ക് പോയി,ആ നാട്ടിലെ വലിയ കുടുംബമായതു കൊണ്ടു തന്നെ അവിടെ മൊത്തം ബന്ധുക്കാരെയും നാട്ടുകാരെയും കൊണ്ട് നിറഞ്ഞു അവിടെ നിന്ന് മാറി മൊബൈൽ കുത്തികൊണ്ടിരുന്നു ഇടക്ക് ഫേസ്ബുക്കിൽ കേറിയപ്പോൾ മിസ്സിന്റെ കുറേ ‘സോറി’ എന്നുള്ള മെസ്സേജ് വന്ന് കിടപ്പുണ്ടായിരുന്നു അതിനു മറുപടി കൊടുക്കാതെ മയൂഷക്ക് ഒരു ‘ ഹായ് ‘ കൊടുത്തു കുറേ സമയം കഴിഞ്ഞു രമ്യചേച്ചി വന്ന് നാളെയാണ് ചടങ്ങും കാര്യങ്ങളുമൊക്കെ നടക്കുന്നത് ഇനി പതിനാറൊക്കെ കഴിഞ്ഞിട്ടേ വീട്ടിലേക്കു വരുമെന്നതിനാൽ വണ്ടി അവിടെ ഇട്ട് എന്നോട് പൊക്കോളാൻ പറഞ്ഞു,അവിടെ നിന്ന് ഇറങ്ങുമ്പോൾ സമയം ഏഴു കഴിഞ്ഞിരുന്നു പതിയെ ബസ്സ് സ്റ്റോപ്പിലേക്ക് നടന്നു, കുറച്ചു കഴിഞ്ഞപ്പോ  അടുത്തുകൂടി പോയ ഒരു കാറ് റിവേഴ്‌സ് അടിച്ചു വന്ന് എന്റെ അടുത്ത് നിന്നു, ഡോറ് തുറന്നു പുറത്തിറങ്ങി

Leave a Reply

Your email address will not be published. Required fields are marked *