വണ്ടിയിൽ നിന്നും ഇറങ്ങി
ഞാൻ : എന്നോട് വഴക്കൊന്നുമില്ലല്ലോ?
വീണ : എന്തിന്? വഴക്കിടാൻ താൻ എന്റെ ആരാ?
ഞാൻ : മം.. എന്നാ ശരി
ഞാൻ ഷോപ്പിലേക്ക് നടന്നു
വീണ : ഡോ
തിരിഞ്ഞു നോക്കിയ എന്നോട്
വീണ : പോടാ പ്രാന്താ…
എന്നും പറഞ്ഞ് ചിരിച്ചു കൊണ്ട് വണ്ടിയും ഓടിച്ച് പോയി. ഒന്നും മനസ്സിലാവാതെ ഷോപ്പിലേക്ക് കയറി വന്ന എന്നോട് ബില്ലിംഗ് കൗണ്ടറിൽ ഇരിക്കുന്ന
റസിയ : ആരാ അത് ലൈനാ..?
ഞാൻ : തനിക്ക് ഇതു തന്നെ ചോദിക്കാനുള്ളോ
കുറച്ചു പരുഷമായ എന്റെ മറുപടിയിൽ ഒന്നും മിണ്ടാതെ അവൾ ഇരുന്നു. ഓഫീസ് റൂമിൽ കയറി ദിവാൻ കോട്ടിൽ കിടന്ന് ഫോൺ എടുത്ത് ഫേസ്ബുക്കിൽ കയറി , ഒരു മെസ്സേജ് വന്നിരിക്കുന്നത് കണ്ട് അത് തുറന്നു മയൂഷയുടെ ‘ ഹായ് ‘ എന്നുള്ള റിപ്ലേ കണ്ട് ഒരു സന്തോഷം തോന്നി വേഗം വീണ്ടും ഒരു ‘ ഹായ് ‘ കൊടുത്തു പെട്ടെന്ന് തന്നെ ഓൺലൈനിൽ ഉണ്ടായിരുന്ന മയൂഷയുടെ റിപ്ലേ വന്നു
മയൂഷ : ഹായ്..
ഞാൻ : മഞ്ജുവിന്റെ അമ്മായിയല്ലേ?
മയൂഷ : അതേ
ഞാൻ : എന്നെ മനസ്സിലായോ?
മയൂഷ : ഇല്ലാ ആരാ?
ഞാൻ : ഏ.. മഞ്ജു പറഞ്ഞില്ലേ?
മയൂഷ : എന്ത്?
ഞാൻ : മഞ്ജുവിന്റെ കൂടെ പഠിക്കുന്ന ഫ്രണ്ട്
മയൂഷ : അതിനു?
ഞാൻ : അതിന് ഒന്നുല്ല
മയൂഷ : മം..
പരിചയം കാണിക്കാത്തത് കൊണ്ട് പിന്നെ ഞാൻ മെസ്സേജ് അയക്കാൻ നിന്നില്ല. കുറച്ചു ഫ്രണ്ട്സിന്റെ ഫോട്ടോസൊക്കെ നോക്കി കിടന്നു. അൽപ്പം കഴിഞ്ഞു
മയൂഷ : ഹലോ..
ഞാൻ മറുപടി അയക്കാൻ നിന്നില്ല, കുറച്ചു കഴിഞ്ഞു വീണ്ടും
മയൂഷ : അർജുനല്ലേ പോയോ?
ഞാൻ : ആ.. പോയിട്ടില്ല
മയൂഷ : പിന്നെയെന്താ മറുപടി വരാൻ താമസം
ഞാൻ : അല്ല എന്നെ അറിയാത്തത് പോലെ തോന്നി
മയൂഷ : മം അറിയാലോ
ഞാൻ : ഹമ് പിന്നെയെന്താ ഒരു ഗൗരവം
മയൂഷ : വെറുതെ ഒരു ജാഡ
ഞാൻ : ഓഹോ ജാഡക്കാരിയാണോ
മയൂഷ : അതേലോ എന്തേയ് പിടിച്ചില്ലേ
ഞാൻ : മം.. പിടിച്ചില്ലാ
മയൂഷ : ആഹാ
ഞാൻ : കോഹോ
മയൂഷ : ഹമ്.. എന്തിനാ എനിക്ക് റിക്വസ്റ്റ് വിട്ടത്?
ഞാൻ : ചുമ്മാ..
മയൂഷ : ചുമ്മായോ അത് കൊള്ളാലോ അങ്ങനെ എല്ലാർക്കും റിക്വസ്റ്റ് വിടോ?
ഞാൻ : ഏയ് അങ്ങനെ എല്ലാർക്കും വിടില്ല
മയൂഷ : പിന്നേ..
ഞാൻ : സത്യം പറയണോ കള്ളം പറയണോ
മയൂഷ : എന്തേലും പറയ്
ഞാൻ : ആ കണ്ണുകൾ ആരുടെയാ?
മയൂഷ : ഏത്?
ഞാൻ : ആ പ്രൊഫൈൽ പിക്ചറിലെ
മയൂഷ : എന്റെ..
ഞാൻ : സത്യം..
മയൂഷ : ആ..
ഞാൻ : ആ എന്നാ അത് കണ്ടിട്ട് വിട്ടതാ
മയൂഷ : ഓഹോ അപ്പൊ കള്ളം
ഞാൻ : ഏയ് ഇല്ലാ സത്യം
മയൂഷ : അതിലെന്തിരിക്കണു റിക്വസ്റ്റ് വിടാൻ
ഞാൻ : ആവോ അറിയില്ല കണ്ടപ്പോ നല്ല ഭംഗി തോന്നി
മയൂഷ : ഓഹോ അങ്ങനെ
ഞാൻ : മം..
കുറച്ചു നേരം റിപ്ലേ ഒന്നും വന്നില്ല
ഞാൻ : പോയോ..?
ആ സമയം റൂമിലേക്ക് റസിയ വന്നു
ഞാൻ : എന്താടോ?
റസിയ : മണി ഒൻപത് ആയി ഞങ്ങൾ ഇറങ്ങുവാ
മെസ്സേജ് ഒന്നും കാണാത്തോണ്ട് വേഗം എഴുനേറ്റ് പുറത്തിറങ്ങി എല്ലാവരും പോയി തുടങ്ങിയിരുന്നു
ഞാൻ : എന്നാ നിങ്ങൾ വിട്ടോ, പിന്നെ റസിയ സോറിയട്ടോ ഞാൻ പെട്ടെന്ന് അങ്ങനെ പറഞ്ഞതാ
റസിയ : മം..
പത്തുമണിക്ക് ഷോപ്പും പൂട്ടി വീട്ടിലേക്കു ചെന്ന് ഭക്ഷണമൊക്കെ കഴിഞ്ഞ് കിടക്കാൻ നേരം ഫോൺ എടുത്ത് ഫേസ്ബുക്കിൽ കയറി മെസ്സേജ് നോക്കി മയൂഷയുടെ മെസ്സേജൊന്നും കാണുന്നില്ല, അച്ചു മിസ്സിന്റെ ‘ ഹായ് ‘ വന്ന് കിടപ്പുണ്ട് തിരിച്ചൊരു ‘ ഹായ് ‘ കൊടുത്തു ഉടനെ റിപ്ലേ വന്നു
അശ്വതി : എത്തിയോ?
ഞാൻ : ആഹാ മിസ്സ് ഇവിടെ ഉണ്ടായിരുന്നോ?
അശ്വതി : മം.. നീ എവിടെയായിരുന്നു എത്ര നേരമായി
