മനസ്സിൽ തോന്നിയ സംശയത്തിൽ
ഞാൻ : മിസ്സിന് വേറെ എന്തെങ്കിലും കുഴപ്പം ഉണ്ടോ?
അഭിരാമി : എന്തേയ് വല്ലതും തോന്നിയോ?
ഞാൻ : അല്ല ഞാൻ ചോദിച്ചതാ
അഭിരാമി : വേറെ കുഴപ്പമെന്നു ചോദിച്ചാൽ…ആളൊരു പാവമാണ് പിന്നെ ഭയങ്കര വാശിയാണ് ഇഷ്ട്ടപ്പെട്ടത് കിട്ടിയില്ലെങ്കിൽ അവൾ എന്താ ചെയ്യുന്നതെന്ന് പറയാൻ പറ്റില്ല
ഞാൻ : ആണോ?
അഭിരാമി : കോളേജിൽ സാറിന്റെ പുറകിൽ നടന്ന് സാറ് മൈൻഡ് ചെയ്യാതായപ്പോ ആള് ഡിപ്രെഷനായി പിന്നെ കുറച്ചു നാള് കോളേജിലേക്കൊന്നും വരാതായി, ആ.. പിന്നെ ഒരു കൊല്ലം മുന്നേ ഏതൊവൊരു കണ്ടക്ടറുമായി പ്രേമത്തിലായെന്നോ അയ്യാള് പറ്റിച്ചെന്നൊക്കെ പറഞ്ഞ് ഒരു കൈയബദ്ധം കാണിച്ചു
ഞാൻ : ഏ..
അഭിരാമി : വട്ട് അല്ലാതെന്ത് പറയാനാ, വീട്ടുകാർക്കെല്ലാം അവളെ ഭയങ്കര പേടിയാ, അവളുടെ ഒരു അങ്കിൾ ഉണ്ട് അവിടത്തെ സി ഐ പുള്ളിക്കാരൻ പോലും അവൾ പറയുന്നതിന്റെ അപ്പുറത്ത് പോവില്ല
അഭിരാമിയുടെ സംസാരം കേട്ട് എനിക്ക് പേടിയായി വേഗം മിസ്സിനെ വിളിക്കാമെന്ന് കരുതി ഫോൺ എടുത്തു നോക്കിയപ്പോൾ വൈകുന്നേരം മുഴുവൻ കുത്തികളിച്ചതിനാൽ ഫോൺ ഓഫായി കിടക്കുന്നു അഭിരാമിയുടെ ഫോൺ മേടിച്ചു വിളിച്ചാൽ ഇനി അതിനു വേറെ കേൾക്കേണ്ടി വരും, ആ വീട്ടിൽ എത്തിയട്ടു വിളിക്കാം എന്ന് കരുതി അത് വിട്ടു, എന്റെ പരിഭ്രമം കണ്ട്
അഭിരാമി : എന്താ അർജുൻ?
ഞാൻ : ഏയ് ഒന്നുല്ല
അഭിരാമി : നമുക്ക് എന്തെങ്കിലും കഴിച്ചാലോ? നല്ല വിശപ്പ്
ഞാൻ : മം..
അടുത്ത് കണ്ട ഹോട്ടലിൽ കയറി, അഭിരാമിയുടെ വേഷം കണ്ട് അവിടെ ഇരിക്കുന്നവരുടെ കണ്ണുകൾ അവളെ കൊത്തിപ്പറിക്കുന്നുണ്ടായിരുന്നു,ഭക്ഷണം കഴിക്കുംനേരം
ഞാൻ : എവിടെപ്പോയതായിരുന്നു അപ്പൊ?
അഭിരാമി : ഞാനോ.. ഒറ്റപ്പാലം
ഞാൻ : അവിടെയെന്താ?
അഭിരാമി : അവിടെയാ എന്റെ വീട്, അച്ചനേയും അമ്മയേയും കണ്ടിട്ട് കുറച്ചു നാളായി അതുകൊണ്ട് ഇന്നലെ പാർട്ടി കഴിഞ്ഞു നേരെ അങ്ങോട്ട് വിട്ടു
ഞാൻ : ഓ.. അപ്പൊ ഹസ്ബൻഡ് വന്നില്ലേ?
അഭിരാമി : ഇല്ലാ ആള്..
പറഞ്ഞു തീരുന്നതിന്ന് മുന്നേ അഭിരാമിയുടെ ഫോൺ ബെല്ലടിച്ചു, സംസാരം കേട്ടപ്പോൾ ഹസ്ബൻഡ് ആണെന്ന് മനസ്സിലായി ഭക്ഷണം കഴിച്ച് കഴിഞ്ഞ് കൈ കഴുകി ക്യാഷ് കൊടുത്ത് അവിടെത്തെ ലാൻഡ് ഫോണിൽ നിന്ന് മിസ്സിനെ വിളിച്ചു നോക്കി, ബെല്ലടിക്കുന്നുണ്ടെങ്കിലും എടുക്കുന്നില്ല പുറത്തിറങ്ങി കാറിനടുത്ത് പോയി നിന്നു, ഹോട്ടലിൽ നിന്നും ഇറങ്ങി വന്ന
അഭിരാമി : ബില്ല് പേ ചെയ്തോ?
ഞാൻ : ആ..
അഭിരാമി : അതെന്ത് പണിയാ അർജുൻ ഞാനല്ലേ ഭക്ഷണം കഴിക്കാൻ വിളിച്ചത്, ഇന്നാ ക്യാഷ് പിടി
പൈസ നീട്ടി നിൽക്കുന്ന അഭിരാമിയോട്
ഞാൻ : ഏയ് അത് സാരമില്ല അടുത്ത തവണ കൊടുത്താൽ മതി
അഭിരാമി : ഇനിയെപ്പോ? ഇത് പിടിക്കു
ഞാൻ : വേണ്ടന്നെ ഞാൻ ഇവിടെത്തന്നെ കാണുമല്ലോ
അഭിരാമി : ഹമ്..
ഞാൻ : വണ്ടി ഞാൻ എടുക്കണോ?
അഭിരാമി : താങ്ക്യൂ അർജുൻ ഞാനെങ്ങനെ പറയോന്ന് ആലോചിച്ചിക്കുവായിരുന്നു
ഞാൻ : അതിനെന്താ
അവളുടെ കൈയിൽ നിന്നും താക്കോൽ വാങ്ങി വണ്ടിയിൽ കയറി സ്റ്റാർട്ട് ചെയ്തു, കാറിൽ കയറി
അഭിരാമി : അല്ല അർജുനെ ഡ്രൈവർ ആക്കിയെന്ന് തോന്നില്ലേ?
കാർ മുന്നോട്ട് എടുത്ത്
ഞാൻ : പിന്നേ…
അഭിരാമി : മം..
ഞാൻ : അവിടെയപ്പോ ഹസ്ബൻന്റിന്റെ വീടാണോ?
അഭിരാമി : ഏയ് ഇല്ല അവിടെ റെന്റിനാ ഹസ്സിന്റെ വീട് ട്രിവാൻഡ്രം ആണ്
ഞാൻ : അപ്പൊ ഇവിടെയെങ്ങനെ?
അഭിരാമി : ആള്ടെ ഓഫീസ് ഇവിടെയാ
ഞാൻ : മം..ചേച്ചി വർക്ക് ചെയ്യുന്നുണ്ടോ?
അഭിരാമി : ചേച്ചിയോ ഹ ഹ ഹ ഹ
ഞാൻ : എന്താ?
അഭിരാമി : എന്നെ പേര് വിളിച്ചാൽ മതി ചേച്ചിനൊക്കെ വിളിച്ചാൽ പ്രായം കൂടും
