അശ്വതി : ഏഴു മണിയല്ലേ ആയട്ടുള്ളു? നീ വാ വല്ലതും കഴിക്കാം
ഫുഡ് കോർട്ടിൽ ചെന്ന് ഭക്ഷണം കഴിച്ച് വീട്ടിലേക്ക് പോയി, വീടിന് മുന്നിൽ കാറ് നിറുത്തി ഇറങ്ങാൻ നേരം കെട്ടിപിടിച്ച് ഒരു ഉമ്മയും തന്ന് മിസ്സ് ഒന്നും പറയാതെ ഇറങ്ങി പോയി, വാതിലിനടുത്തേക്ക് വന്ന ലതികയുടെ കൈയിൽ താക്കോൽ കൊടുത്ത് ഞാനും അവിടെ നിന്നിറങ്ങി.
വീട്ടിൽ എത്തി ഭക്ഷണം വേണ്ടാന്ന് പറഞ്ഞ് നേരത്തെ കേറി കിടന്ന് ഫോൺ എടുത്ത് ഫേസ്ബുക്കിൽ കേറി, മിസ്സിന്റെ ‘ ഗുഡ് നൈറ്റും സ്വീറ്റ് ഡ്രീംസും ‘ വന്ന് കിടപ്പുണ്ട്, മയൂഷ ഓൺലൈനിൽ ഉണ്ട് ഇന്നലെ വിട്ട ‘ ഹായ് ‘ക്ക് ഒരു റിപ്ലേ കൊടുത്തു, കുറച്ചു കഴിഞ്ഞ്
മയൂഷ : മം..
ഞാൻ : ഉറങ്ങില്ലേ?
മയൂഷ : ഇല്ല
ഞാൻ : വൈകിയാ ഉറങ്ങുന്നേ?
മയൂഷ : അല്ല
ഞാൻ : പിന്നെ എന്ത് പറ്റി സമയം ഒൻപതു കഴിഞ്ഞല്ലോ?
മയൂഷ : ആ… ഉറങ്ങണം
ഞാൻ : എന്നാ ഇനി കുറച്ചു കഴിഞ്ഞു ഉറങ്ങാം
മയൂഷ : മം..
ഞാൻ : കൊച്ചും ഹസ്സും എന്തേയ്
മയൂഷ : മോൻ ഉറങ്ങി
ഞാൻ : ഹസ്സോ?
മയൂഷ : വാതിൽക്കൽ കിടപ്പുണ്ട്
ഞാൻ : വാതിൽക്കലോ, അതെന്താ?
മയൂഷ : കുടിച്ച് ബോധമില്ലാതെ കിടക്കുവാ
ഞാൻ : ഓ.. അതാണല്ലേ ഒരു മൂഡ് ഓഫ്?
മയൂഷ : മം..
ഞാൻ : എന്നും കുടിക്കോ?
മയൂഷ : മം..
ഞാൻ : അതെന്തുപറ്റി?
മയൂഷ : എന്തു പറയാനാ അജു കുടിക്കാത്ത ആളായിരുന്നു ഗൾഫിൽ നിന്ന് ആക്‌സിഡന്റ് പറ്റി വന്നതിൽ പിന്നെ ഇങ്ങനെയാ
ഞാൻ : മം..മോന്റെ പേര് എന്താ?
മയൂഷ : മിഥുൻ
ഞാൻ : അടിപൊളി പേരാണല്ലോ, ഹസ്സിന്റെയോ
മയൂഷ : പ്രവീൺ
ഞാൻ : മം… പിന്നെ എന്തൊക്കെയുണ്ട്?
മയൂഷ : എന്ത് ഇതൊക്കെ തന്നെ
ഞാൻ : അതൊക്കെ ശെരിയായിക്കോളും സങ്കടപ്പെട്ടിരുന്നിട്ട് കാര്യമില്ലല്ലോ
മയൂഷ : എങ്ങനെ സങ്കടപ്പെടാതിരിക്കും ലോട്ടറി വിറ്റ കാശ് മുഴുവൻ കുടിച്ചു തീർത്തിട്ട് വരും എന്നിട്ട് വീട്ടിലെ ചിലവിനു നാട്ടുകാരുടെ കൈയിൽ നിന്നും ബന്ധുക്കളുടെ കൈയിൽ നിന്നുമൊക്കെ കാശ് കടം വാങ്ങി നടക്കും
ഞാൻ : ഓഹ്…
മയൂഷ : മം…
ഞാൻ : മയൂ എന്നാ വരുന്നത്, ഞാൻ വേറെ ആരെയും നോക്കുന്നില്ല
മയൂഷ : ആ ചേട്ടന്റെ അമ്മ വരട്ടെ എന്നിട്ട് വരാം
ഞാൻ : ആ വരാന്ന് പറഞ്ഞല്ലോ അത് മതി, അടുത്ത മാസമല്ലേ? ഇനി ഒരാഴ്ച്ച കൂടിയുള്ളു
മയൂഷ : മം.. ഇന്നലെ എവിടെയായിരുന്നു?ഞാൻ മെസ്സേജ് അയച്ചിരുന്നു കണ്ടില്ലേ?
ഞാൻ : ആ ഞാൻ രാവിലെയാ കണ്ടത് ഇന്നൊരു കല്യാണം ഉണ്ടായിരുന്നു അത് കൊണ്ട് നേരത്തെ കിടന്നു
മയൂഷ : മം ആരുടെയാ കല്യാണം?
ഞാൻ : ഒരു ഫ്രണ്ടിന്റെ, ഇപ്പൊ വന്ന് കേറിയുള്ളു
മയൂഷ : മം ഭക്ഷണം കഴിച്ചോ?
ഞാൻ : ആ കഴിച്ചു, മയുവോ?
മയൂഷ : ഇല്ല
ഞാൻ : എന്നാ പോയി കഴിച്ചട്ടു വാ, ഞാൻ വെയിറ്റ് ചെയ്യാം
മയൂഷ : ഇന്നിനി വേണ്ട
ഞാൻ : മം.. പിന്നേ..
മയൂഷ : ആ…
ഞാൻ : അല്ലേ വേണ്ട
മയൂഷ : എന്താ? പറഞ്ഞോ
ഞാൻ : അല്ല മയൂന്റെ ഫോട്ടോസ് ഒന്നും കണ്ടില്ലാ
മയൂഷ : അതാണോ..
ഞാൻ : മം.. അതെന്താ ഫോട്ടോ ഒന്നും ഇടാത്തത്?
മയൂഷ : വെറുതെ..
ഞാൻ : വെറുതേയോ?
മയൂഷ : ആകെ ഇതിലുള്ളത് കുറച്ചു ബന്ധുക്കളും ഒന്ന് രണ്ടു കൂട്ടുകാരുമാ അവരൊക്കെ എന്നെ ദിവസവും കാണുന്നതാ പിന്നെ എന്തിനാ വെറുതെ ഫോട്ടോയൊക്കെ ഇടുന്നത്
ഞാൻ : ഞാൻ കണ്ടിട്ടില്ലലോ
മയൂഷ : അതിന്?
ഞാൻ : അതിനൊന്നുല്ല, ഈ കാണാത്ത ഒരാളോട് ചാറ്റ് ചെയ്യുമ്പോഴുള്ള ഒരു ബുദ്ധിമുട്ട്
മയൂഷ : ഓ… എന്തിനാ ഇത്ര ബുദ്ധിമുട്ട്, ചാറ്റ് ചെയ്യാതിരുന്നാൽ പോരെ
ഞാൻ : അങ്ങനെ പറയരുത്
മയൂഷ : ഹ ഹ ഹ ഹ ഹ
ഞാൻ : ഓഹ് ഒന്ന് ചിരിച്ചല്ലോ
മയൂഷ : ഹമ്… ഈ ഫോട്ടോ എപ്പോ എടുത്തതാ?
