അഭിരാമി : ഓ നീ തന്നെ പിടിച്ചോ, വേഗം വാ ഫോട്ടോ എടുക്കാൻ വിളിക്കുന്നുണ്ട്
എന്ന് പറഞ്ഞ് അഭിരാമി മുന്നിൽ നടന്നു
എന്റെ കൈയിൽ പിടിച്ച് നടന്ന്
അശ്വതി : പെണ്ണുങ്ങള് പിടിക്കാൻ വരുമ്പോ നിന്ന് കൊടുക്കുവാ ഹമ്..
ഞാൻ : അതിനു ഞാനല്ലല്ലോ അവരല്ലേ
അശ്വതി : ഒന്നും പറയണ്ട എന്റെ കൂടെ മര്യാദക്ക് നടന്നോ
ഹാളിലേക്ക് ചെന്ന് ഫോട്ടോസൊക്കെ എടുത്ത് കഴിഞ്ഞ് ഫുഡ് കഴിക്കാൻ ഇരുന്നു, അടുത്തിരുന്ന
അഭിരാമി : നീ പാർട്ടിക്ക് വരില്ലേ?
അശ്വതി : ഏയ് ഇല്ല, ഞങ്ങൾക്ക് കുറച്ചു സ്ഥലത്ത് പോവാനുണ്ട്
അഭിരാമി : എവിടെ?
അശ്വതി : നിന്നോടെന്തിന്ന പറയുന്നേ
അഭിരാമി : ഓ.. ഞാനൊന്നും ചോദിച്ചില്ല,നിന്റെ സ്വഭാവതിന് ഒരു മാറ്റവുമില്ലലോടി, അർജുന്റെ പാടായിരിക്കും ഇനി, സൂക്ഷിച്ചിരുന്നോട്ട അർജുൻ ഇവളൊരു സൈക്കോ ആണ്
അശ്വതി : പോടീ… നിന്റെ കെട്ടിയോന സൈക്കോ, അല്ല പറഞ്ഞ പോലെ നിന്റെ ഹസ്സ് എവിടെ
അഭിരാമി : ഓ ആള് സ്ഥലത്തില്ല, പിന്നെ എന്നാ നിങ്ങളുടെ മാരേജ് ?
അശ്വതി : ആ..ഒന്ന് രണ്ടു കൊല്ലം കഴിഞ്ഞു കാണും
അഭിരാമി : മം.. അർജുൻ എന്താ ചെയ്യുന്നേ?
ഞാൻ സംസാരിക്കാൻ പോയതും ഇടയിൽ കയറി
അശ്വതി : മാനേജർ ആണ്
അഭിരാമി : ആഹാ എവിടെയാ?
ഞാൻ : വീടിനടുത്തുള്ള സൂപ്പർ മാർക്കറ്റിൽ തന്നെയാ
അഭിരാമി : സൂപ്പർ മാർക്കറ്റിലോ…?
അശ്വതി : ആ ഇപ്പൊ തൽക്കാലത്തേക്ക് അവിടെയാ ഉടനെ പുറത്തേക്ക് പോവും
അഭിരാമി : ആണോ..എവിടെയാ?
ഞാൻ മിസ്സിന്റെ മുഖത്തേക്ക് നോക്കി
അശ്വതി : അത്…യു കെ യിൽ
അഭിരാമി : ഓ..അവിടെയല്ലേ നിന്റെ ആന്റിയുള്ളത്?ആന്റിയുടെ അടുത്തേക്കാണോ പോവുന്നത്?
അശ്വതി : ആ.. അവിടെ തന്നെ
ഭക്ഷണം കഴിച്ച് കഴിഞ്ഞ് എല്ലാവരോടും യാത്ര പറഞ്ഞ് കാറിനടുത്തേക്ക് ചെന്ന് ആൽതറയിൽ ഇരുന്നു, എന്റെ കൈയിൽ പിടിച്ചു നിന്ന മിസ്സിനെ നോക്കി
ഞാൻ : എന്ത് വിടലാണ് മിസ്സേ
അശ്വതി : എന്താ?
ഞാൻ : അല്ല ആരാ ഈ യു കെ യിലേക്ക് പോണേ
അശ്വതി : അത് ചുമ്മാ അവളെയൊന്നു ചൂടാക്കാൻ പറഞ്ഞതല്ലേ
ഞാൻ : ഹമ്..എന്താ ഒരു പെർഫോമൻസ്
അശ്വതി : പോടാ…അവൾക്കിത്തിരി കളിയാക്കൽ കൂടുതലാ, അവളുടെ ഹസ്സ്ബൻഡ് വലിയ കൊമ്പത്തെ ആളാനുള്ള അഹങ്കാരാമാ…
ഞാൻ : മം..ഇതിനാ കുശുമ്പ് എന്ന് പറയുന്നത്
അശ്വതി : മം…ഞാൻ അങ്ങനെ പറഞ്ഞില്ലെങ്കിൽ കാണായിരുന്നു, നിന്നെ കളിയാക്കുന്നത് കണ്ടാൽ എനിക്കിഷ്ടപ്പെടോ
മുഖം വാടിയ മിസ്സിന്റെ കൈയിൽ തഴുകി കൊണ്ട്
ഞാൻ : ആ പോട്ടെ അത് വിട്, ഇനി എന്താ പ്ലാൻ? എങ്ങോട്ട് പോവാനാ?
അശ്വതി : ഇവിടെ അടുത്ത് ഒരു ബീച്ച് ഉണ്ട് അവിടെ പോയാലോ? വലിയ തിരക്കൊന്നും കാണില്ല
ഞാൻ : പോവാലോ
അശ്വതി : എന്നാ വാ ഇറങ്ങ്
ആൽതറയിൽ നിന്നും ഇറങ്ങി കാറിൽ കേറാൻ നേരം,ഞങ്ങളുടെ അടുത്തേക്ക് വന്ന്
അഭിരാമി : ഡി മാരേജിന് വിളിക്കില്ലേ?
അശ്വതി : വിളിക്കാതെ പിന്നെ നീ ഹസ്സിനേയും കൂട്ടി വരണം
അഭിരാമി : എന്നാ ഓൾ ദ ബെസ്റ്റ്
എന്ന് പറഞ്ഞ് എനിക്ക് കൈ തന്നു, മിസ്സിനെ ഒന്ന് നോക്കി കൈ കൊടുത്ത്
ഞാൻ : താങ്ക്യു..
കൈയിനുള്ളിൽ ഒന്ന് തോണ്ടി കണ്ണടച്ച് കാണിച്ച് അഭിരാമി അങ്ങോട്ട് പോയി, കാറിൽ കയറി മുഖം വീർപ്പിച്ച മിസ്സിനെ നോക്കി
ഞാൻ : ഒരാള് ഷേക്കാന്റ് തരുമ്പോ തിരിച്ചു കൊടുക്കണ്ടേ, ഇല്ലേ അവരെന്ത് വിചാരിക്കും
ഷോൾഡറിൽ രണ്ട് ഇടിയിടിച്ച്
അശ്വതി : അവളുടെ ഒരു ഷേക്കാന്റ്
ഞാൻ : വേദനിച്ചൂട്ടാ
അശ്വതി : നന്നായി പോയി..
‘ ഇതൊരു സൈക്കോ തന്നെ ‘ മനസ്സിൽ പറഞ്ഞ് കാറ് സ്റ്റാർട്ട് ചെയ്തെടുത്തു. ബീച്ചിൽ എത്തി കടപ്പുറത്തേക്ക് നടന്ന് അവിടെയുള്ള ഒരു മരത്തിന്റെ തണലിൽ ഇരുന്നു, ദേഷ്യപ്പെട്ടിരിക്കുന്ന മിസ്സിനോട്
