തീ മിന്നൽ അപ്പേട്ടൻ – 1 2

അവൾ വെറുതെ അവനെ നോക്കി ചിരിച്ചു.

പെട്ടന്നാണ് അവളുടെ കെട്ടിവച്ച സുന്ദരമായ കാർക്കൂന്തളത്തിൽ, ബലിഷ്ഠമായ ഒരു കൈ അമർന്നതു. മുരുകനും കൂട്ടരും ആണ്.

അവരവളെ മുടിയിൽ തന്നെ കുത്തിപിടിച്ചു സയൻസ് ലാബിലേക്ക് വലിച്ചു കയറ്റി, അവൾ എതിർക്കാൻ ശ്രമിച്ചെങ്കിലും, അവരുടെ ശക്തി വിചാരിച്ചതിലും കൂടുതൽ ആണെന്ന് അവൾക്കു പെട്ടന്ന് തന്നെ മനസ്സിലായി.

ഠപ്പേ…. മുരുകന്റെ ബലിഷ്ഠമായ കരതലം അവളുടെ നിർമ്മലമായ കവിൾത്തടത്തിൽ പതിച്ചു. ചുവന്നു വീർത്ത ലോലകപോലവും പൊത്തിപിടിച്ചു അവൾ തന്നെ ശല്യം ചെയ്യുന്ന തേനീച്ചയെ കണ്ടുപിടിക്കാൻ ചുറ്റും നോക്കി. അതവളുടെ തോന്നൽ മാത്രം ആയിരുന്നു.

“നീ എന്താടി കൂത്തിച്ചി മുരുകനെ കുറിച്ച് വിചാരിച്ചെ, ഒരു പരാതിയുടെ പുറത്തു എന്നെ അങ്ങട് ഇണ്ടാക്കി കളയാമെന്നോ?” അവൻ നിന്ന് ചീറുകയാണ്.

അമ്പിളി നിസ്സഹായ ആയി, പുറത്തു പകച്ചു നിൽക്കുന്ന കൊച്ചുണ്ണിയെ നോക്കി. അവൻ മുരുകനെ നോക്കി, അവന്റെ ചോരക്കണ്ണുകൾ കണ്ടപ്പോ കൊച്ചുണ്ണിക്കു നല്ല ഭയം ആയി, രണ്ടു കൂട്ടാളിയുടെ മസ്സില്, കൂടി നോക്കി അവൻ പേടിച്ചു വെള്ളം ഇറക്കി. ഒന്നിനും നിൽക്കാതെ അവൻ ഒന്നും അറിയാത്ത പോലെ മുന്നോട്ടു നടന്നു. അമ്പിളി കരച്ചിലിൻ്റെ വക്കിൽ എത്തി.
“നിന്നെ ഞങ്ങ മൂന്നാളും കൂടി ഇവിടെ ഇട്ടു പൂശുടി, ഒരു മൈരനും ചോദിക്കാൻ വരില്ല.”

അവൻ മുണ്ടഴിക്കാൻ വേണ്ടി അവന്റെ മടിക്കുത്തിൽ പിടിച്ചു, അപ്പോൾ ആണ് ഒരു കൊച്ചു കുട്ടിയുടെ കരച്ചിൽ കേട്ടത്, അവൻ കൂടുതലൊന്നിനും മുതിരാതെ അതെവിടെ നിന്നാണ് വരുന്നതെന്ന് നോക്കി.

വാതിക്കൽ നിന്ന് കരഞ്ഞു കൊണ്ട് കുരുവി ഓടിയെത്തി, അമ്പിളി നിലത്ത് ഇരിപ്പാണ്. അവൾക്കു മനസ്സിലായി അവർ ചേച്ചിയെ ഉപദ്രവിക്കും എന്ന്. പിന്നാലെ വന്ന അപ്പൂട്ടനും, മങ്കുവും എന്താണ് നടക്കുന്നത് എന്ന് മനസ്സിലാവാതെ വാതിൽക്കൽ നിന്നു. മുരുകനെ കണ്ടപ്പോൾ അപ്പൂട്ടനും ചെറിയൊരു പേടി തോന്നാതിരുന്നില്ല.

കുരുവിയുടെ കരച്ചിൽ കേട്ട് തലയ്ക്കു പ്രാന്ത്പിടിച്ച മുരുകന്റെ കൂട്ടാളി അവളെ അരികിലെ മരമേശക്കു താഴേക്ക് വലിച്ചിട്ടു, അയാളുടെ മന്തൻകാലു പൊക്കി ചവിട്ടാൻ പോയി. അപ്പൂട്ടൻ പെട്ടന്ന് അവൾക്കെന്തെങ്കിലും പറ്റുമോ എന്നപേടിയിൽ മുന്നോട്ടു ഓടി, അവൻ വരുംവരായ്കകളെ കുറിച്ച് ഓർത്തില്ല, അവനു മാങ്കുവിനെപോലെ പ്രിയപ്പെട്ടവർ തന്നെയായിരുന്നു, കുരുവിയും, അമ്പിളിയും.

അവൻ ചവിട്ടും എന്ന് ഉറപ്പു തോന്നിയതുകൊണ്ട്, ഓടിവന്ന അതെ ശക്തിയിൽ അപ്പൂട്ടൻ, അവനെ പിടിച്ചു തള്ളി. ഒത്തിരി മസ്സിലൊക്കെ ഉണ്ടെങ്കിലും ഒറ്റക്കാലിൽ നിക്കായിരുന്നല്ലോ, മാത്രം അല്ല അപ്പൂട്ടൻ ഓടിവരിക കൂടി ആയിരുന്നു, ആ ആക്കം കൂടി ഉണ്ട്. കൂട്ടാളി മലന്നടിച്ചു മേശയിൽ വച്ചിരുന്ന ടെസ്‌റ്റൂബും, പിപ്പറ്റും, ബ്യുററ്റും, സ്പടിക ബീക്കറും, ഒക്കെ കൊണ്ട് താഴെ പോയി, അതൊക്കെ വീണുടഞ്ഞു.

മുരുകന് അരിശം കയറി വന്നു അവൻ അപ്പൂട്ടനെ ആഞ്ഞു ഒരു ചവിട്ട് ചവിട്ടി. കഷ്ടകാലത്തിനു അത് കൊണ്ടത്തു അവിടേക്കു തെറിച്ചു വന്ന സ്പടിക കഷണത്തിൽ ആയിരുന്നു മുരുകൻ വേദന കൊണ്ട് പുളഞ്ഞു.

അപ്പൂട്ടൻ മങ്കുവിനോട് പറഞ്ഞു മങ്കൂ, ചേച്ചിനേം കൊണ്ട് ഓടി പൊയ്ക്കോ. മങ്കു സംശയിച്ചു നിന്നപ്പോ അവൻ അലറി “പോ….” അതുകേട്ടു അമ്പിളിയും കുട്ടികളും രണ്ടടി ഒന്നു നടന്നെങ്കിലും പിന്നെയും സംശയിച്ചു നോക്കി.
അവൻ കരച്ചില് പോലെ പറഞ്ഞു

“ഇവരെ ഞാൻ നോക്കിക്കോളാ, അമ്പിളി നീ അവരെ കൊണ്ട് രക്ഷപെടാൻ നോക്ക്.”

അവൾ അവനു ഇത്രയും ധൈര്യം ഉണ്ടെന്നു ആദ്യമായി അറിയുക ആയിരുന്നു.

മറ്റു രണ്ടുപേരെയും പിടിച്ചെഴുന്നേൽപ്പിക്കാൻ നോക്കിയിരുന്ന മൂന്നാമൻ, അവർ രക്ഷപെടും എന്ന് തോന്നിയപ്പോൾ, എണീറ്റ് അവർക്ക് നേരെ ഓടി, ഓടുന്ന അവന്റെ കാല് അപ്പൂട്ടൻ്റെ അടുത്ത് എത്തിയപ്പോൾ അവൻ അതിൽ കടന്നു കെട്ടിപിടിച്ചു. അയാൾ ഓടുക ആയിരുന്നത് കൊണ്ട് പെട്ടന്നുണ്ടായ അപ്രതീക്ഷിത നീക്കത്തിൽ മൂഞ്ചിയടിച്ചു നിലത്തുവീണു. പക്ഷെ ഇതിലൊക്കെ ഏറ്റവും വേദന വന്നത് അപ്പൂട്ടന് തന്നെ ആയിരുന്നു, അവനു ഇതിനുള്ള ആവതുള്ള ആളൊന്നും അല്ല. എങ്കിലും അവനു അവന്റെ തുച്ഛമായ ജീവനേക്കാൾ അപ്പൊ വലുത്, അവര് മൂന്നു പേരുടെയും സുരക്ഷ ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *