നെയ്യലുവ പോലുള്ള മേമ – 12 76അടിപൊളി  

ഒരു ധൃതിയുമില്ലാത്ത സ്വാഭാവികമായ ചലനങ്ങളോടെ അവരെയും കടന്ന്‍കോണി കയറി മുകളിലെത്തി. ഒന്ന് രണ്ടു മിനിറ്റ് വെറുതെ നിന്നശേഷം ചെറിയൊരു തയ്യാറെടുപ്പൊക്കെ നടത്തിയാണ് മേമയുടെ ഐഡിയ പുറത്തെടുത്തത്.

“മേമേ..കാശെവിടെ..കാണുന്നില്ല..!!”

എട്ടുദിക്കും മുഴങ്ങുന്ന രീതിയിലാണ് വിളിച്ചുകൂവിയത്. ടീവിയുടെ ഉച്ചത്തിലുള്ള ശബ്ദവും കടന്ന് അമ്മച്ചന്റെയും അമ്മമ്മയുടെയും കാതില്‍ വീഴണമെങ്കില്‍ അതെ തരമുള്ളൂ.

മേമയുടെ വരവിനായി അക്ഷമയോടെ കാത്തു നില്‍ക്കവേ കോണിയുടെ ചുവട്ടില്‍ അമ്മച്ചന്‍ പ്രത്യക്ഷപ്പെട്ടു. താഴോട്ടു തന്നെ മിഴികള്‍ നട്ടിരുന്ന എന്നെ നോക്കി കൈക്കൊണ്ടു എന്താ എന്ന ഭാവത്തില്‍ ചോദ്യമെയ്തു.

“മീന്‍ വാങ്ങിക്കാനേ….കാശ്..കാശ്..!”

ഞാന്‍ അലറി.

സംഗതി ശരിക്കും കേട്ടതുപോലെ മൂപ്പരുടെ മുഖമൊന്നയഞ്ഞു.

അപ്പോഴേക്കും മേമയും എത്തിക്കഴിഞ്ഞിരുന്നു.

“ഞാനവന് കാശ് എടുത്തു കൊടുക്കട്ടെ..!”

അമ്മച്ചനോടെന്നപോലെ പറഞ്ഞിട്ട് കോണി കയറാനൊരുങ്ങുകയായിരുന്നു അവര്‍.

“ദാ…ഇവിടല്ലേ കാശ്..!!”

അമ്മച്ചന്‍ ടീവി വച്ച മേശയിലേക്ക് കൈ ചൂണ്ടി.

എന്റെ ഉള്ളൊന്നു കാളി. ഇങ്ങേരിത് എന്ത് എന്ത് ഭാവിച്ചാ..!

“…ഇന്നലെ നീ തന്നെ കൊണ്ട് വച്ചതാ…ചെറിയാച്ചന്റെ പാലിന്റെ കാശ്..!”

അമ്മാച്ചന്‍ മേശയുടെ നേരെ തിരിഞ്ഞു.

മേമ എന്നെയൊന്നു നോക്കി. ആ മുഖം അല്പം മങ്ങിയിരുന്നെങ്കിലും എന്റെ അവസ്ഥ കണ്ട് തമാശ തോന്നിയതുപോലെ‍ ഒരു നേര്‍ത്ത ചിരി കടിച്ചു പിടിച്ചിരുന്നു.

അമ്മച്ചന്‍ കാശെടുത്ത് മേമയുടെ നേരെ നീട്ടി.

“വാ..ഇതുമതി..!!”

അത് വാങ്ങി നിവര്‍ത്തി നോക്കിയശേഷം മേമ അതേ ചിരിയോടെ എന്നെ കയ്യാട്ടി വിളിച്ചു.

മൈര്…കോപ്പിലെ ഐഡിയ ആയിപ്പോയി. അമ്മച്ചന്റെ മുഖം പിടിച്ച് ചുമരിലുരയ്ക്കാനുള്ള അരിശം വന്നെങ്കിലും അത് പുറത്തു കാണിക്കാതെ ഞാന്‍ താഴേയ്ക്ക് ഇറങ്ങിച്ചെന്നു.

മൂപ്പര് പഴയപടി ചെന്നിരുന്നു ടീവി കാണാന്‍ തുടങ്ങിയിരുന്നു.അമ്മമ്മ കുഴമ്പിടല്‍ കര്‍മ്മം തുടര്‍ന്നു.

“അന്ന് അപ്പം വാങ്ങാന്‍ പോയ വീടില്ലേ…അവിടുന്ന് കുറച്ചൂടെ മുന്നോട്ട് പോയാ..!”
മേമ വഴി പറഞ്ഞു തരാന്‍ തുടങ്ങി. മനപ്പൂര്‍വ്വം എന്റെ മുഖത്തേക്ക് നോക്കാതെയാണ്‌ പറയുന്നത്. അപ്പോഴും മുഖത്ത് ആ കളിയാക്കലിന്റെ ചിരി ഒളിഞ്ഞു കിടപ്പുണ്ട്. ഇടയ്ക്ക് അറിയാതെ എന്റെ കണ്ണുകളുമായി ഇടയുമ്പോള്‍ ആ ചിരി പിന്നെയും ഒന്ന് വികസിക്കും. പുറത്തു ചാടിപ്പോകുമെന്ന ഘട്ടത്തില്‍ വീണ്ടും നോട്ടം മാറ്റിക്കളയും.

“അച്ഛന്റെ പേര് പറഞ്ഞാ മതി. ചിലപ്പോ മാറ്റി വച്ചതുണ്ടെങ്കില്‍ എടുത്തു തരും..!”

വണ്ടിയുടെ ചാവിയുമായി പുറത്തേയ്ക്ക് ഇറങ്ങാന്‍ നേരം അവര്‍ ഓര്‍മ്മിപ്പിച്ചു.

ഞാനതിനു മറുപടി കൊടുക്കാതെ വണ്ടി സ്റ്റാര്‍ട്ട് ചെയ്തു മുരപ്പിച്ചു വിട്ടുപോയി.

ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യുമെന്ന് കാരണവന്മാര്‍ പറയുന്നത് വെറുതെയല്ല. എന്നാലും എന്റെ അമ്മച്ചാ..!

കടുത്ത ഇച്ഛാഭംഗത്തോടെ ഞാന്‍ വണ്ടി പറപ്പിച്ചു.

മേമ പറഞ്ഞു തന്ന വഴിയിലൂടെ ഞാന്‍ ചെന്നത് ആദിവാസികളുടെ പോലെ തോന്നുന്ന ഒരു കോളനിയിലേക്കാണ്‌. പത്തു പതിനഞ്ചോളം വരുന്ന ഓടുമേഞ്ഞ ചെറിയ വീടുകള്‍. മുറ്റത്തൊക്കെ മീന്‍പിടിക്കാനുള്ള വലകള്‍ നിവര്‍ത്തി തൂക്കിയിട്ടിരിക്കുന്നുണ്ട്.

പ്രായം തോന്നുന്ന ഒരാളോട് കാര്യമവതരിപ്പിച്ചു. മീനൊക്കെ നേരത്തെ തീര്‍ന്നു പോയെന്നു പറഞ്ഞെങ്കിലും അമ്മച്ചന്റെ പേര് പറഞ്ഞതോടെ അയാള്‍ ഒന്നയഞ്ഞു.

വീടിന്റെ പിന്നില്‍ കുറെ വലിയ സിമന്റ് ഭരണികളുണ്ടായിരുന്നു. അതിലെല്ലാം ചെറുതും വലുതുമായി കുറെ മീനുമുണ്ട്. ഇതുപോലെ ഒഴിവാക്കാന്‍ പറ്റാത്ത ആള്‍ക്കാര്‍ വരുമ്പോള്‍ എടുക്കാന്‍ വേണ്ടി വച്ചതാവണം.

കാശ് വാങ്ങി മടിയില്‍ വച്ചശേഷം അയാള്‍ കുറച്ച് വലിയ മീന്‍ നോക്കി പിടിച്ച് ഒരു ബക്കറ്റില്‍ ഇട്ടു വച്ചു. കൊടുത്ത കാശിനുള്ളത് ആയശേഷം അതിന്റെയെല്ലാം തല പിടിച്ചു ഞെക്കി ഒരു കവറിലിട്ടു തന്നു.

4 Comments

Add a Comment
  1. ഇയർ എത്ര കഴിഞ്ഞാലും ഇപ്പോഴും വായിക്കുമ്പോൾ അതെ ഫീൽ ആ….. പറ്റുകിൽ ഇതിന്റെ പാർട്ടി 2 എഴുതി കൂടെ ഇതിനു മുന്പും ഇതിനു ശേഷവും ഇതു പോലെ ഒരു കഥ വായിച്ചടില്ല

    1. പല തരം കഥകൾ വായിച്ചിട്ടുണ്ടെങ്കിലും ഇതുപോലൊരെണ്ണം വായിച്ചിട്ടില്ല.. ഇതും കൂടെ കൂട്ടി അഞ്ചാമത്തെ പ്രാവശ്യം ആണ് വായിക്കുന്നത്.. 👍👍👍👍👍

      1. പൂഞ്ഞാർ ആശാൻ

        മറ്റൊരെണ്ണമുണ്ട്
        മന്ദാരക്കടവ്.
        വേറെ ലെവൽ ആണ്.
        ഇടക്ക് വെച്ച് നിർത്തിപ്പോയി.
        എന്നാലും കിട്ടിയടുത്തോളം 👍🏼👍🏼👍🏼

    2. ഇതെത്ര ആവർത്തി വായിച്ചിട്ടും മതിയാവുന്നില്ല. കാമവും പ്രേമവും ഒരു പോലെ സമ്മേളിക്കുന്ന ഒരു അത്യഅപൂർവ്വ കഥ. എന്തായാലും താങ്കളുടെ എഴുത്ത് അത് എത്ര പ്രശംസിച്ചാലും മതിയാവില്ല. നല്ല ഒരു എഴുത്തുകാരൻ.

Leave a Reply

Your email address will not be published. Required fields are marked *