സീതയുടെ പരിണാമം – 10

വിനോദിന്റെയും സീതയുടെയും വിവാഹം അറേയ്ഞ്ച്ഡ് മാര്യേജ് ആയിരുന്നതിനാൽ പ്രണയിച്ചു നടക്കാനോ, ആ സുഖം ആസ്വദിക്കാനോ സീതയ്ക്ക് കഴിഞ്ഞിട്ടില്ല.. പോരാത്തതിന് പൈങ്കിളിപ്രണയം വിനോദിന് ഒട്ടു വഴങ്ങുകയുമില്ല… അതോർക്കുമ്പോ അവന് ചിരിയാണ് വരിക..

വിനോദ് തന്നോടു പ്രണയപരവശനായി പഞ്ചാരവർത്തമാനങ്ങൾ പറയുന്നതോർക്കുമ്പോ സീതയ്ക്കും ചിരിയാണ് വരിക… പക്ഷേ ആ സ്ഥാനത്ത് ഹരിയാവുമ്പോൾ അവൾ അതാസ്വദിക്കുന്നു..

സീതയുടെ ഉള്ളിൽ ഇതൊക്കെ കൊതിക്കുന്ന ഒരു പെണ്ണുണ്ടെന്ന കാര്യം അവളെക്കാൾ നന്നായി വിനോദിന് അറിയാം.. അതുകൊണ്ടാണ് തന്റെ ഭാര്യയുടെ പ്രണയം ആസ്വദിക്കാൻ അവന് കഴിയുന്നത്..
മൊബൈലിന്റെ നേരിയ വെളിച്ചത്തിൽ ഹരിയോട് ചാറ്റ് ചെയ്യുന്ന സീതയുടെ മുഖഭാവങ്ങൾ ഇടംകണ്ണുകൊണ്ടു നോക്കിക്കിടക്കും വിനോദ്… ടൈപ്പു ചെയ്യുന്നതെന്തെന്നറിയില്ലെങ്കിലും അവളുടെ മുഖത്ത് പ്രണയവും, ചിരിയും, പിണക്കവും കുസൃതിയുമൊക്കേ വിരിഞ്ഞുമറയുന്നത് കാണാൻ അവന് ഇഷ്ടമാണ്…

വല്ലപ്പോഴും ഒരു ഉമ്മയുടെ അടക്കിപ്പിടിച്ചുള്ള ശബ്ദവും കേൾക്കാറുണ്ട് വിനോദ്. അവന് ചിരി വരും.. എന്തിനാണ് ഇവൾ ഇങ്ങനെ ഒളിക്കുന്നത്?. എല്ലാം താൻ അറിഞ്ഞല്ലേ?.. തുറന്നു തന്നേ പ്രണയിച്ചു കൂടെ?.. പിന്നെ വിനോദ് സ്വയം തിരുത്തും.. ഇതാണല്ലോ അതിന്റെ ഒരു സുഖം.. കട്ട് തിന്നുന്നതിന്റെ രുചി..

സംസാരിക്കാൻ മൂഡ് ഉള്ളപ്പോൾ സീത ഫോണുമായി അപ്പുറത്തെ ബെഡ് റൂമിലേക്ക് പോകും. അമ്മയും കിച്ചുവും താഴത്തെ മുറിയിലും, ജ്യോതി കോളേജിലും ആയിരുന്നതുകൊണ്ട് ആ മുറി വേക്കന്റ് ആയിരുന്നല്ലോ?… സ്വസ്ഥമായി എന്തും പറയാം..

അന്നു രാത്രി. ജോലിയെല്ലാം തീർത്തു സീത മുകളിൽ എത്തിയപ്പോൾ വിനോദ് ഫോണിൽ കുത്തിക്കൊണ്ട് കിടപ്പുണ്ട്.. അവൾ നനഞ്ഞ വസ്ത്രങ്ങൾ ഒക്കെ മാറ്റി, ബാത്ത്റൂമിലും പോയിവന്നു വിനോദിനെ നോക്കി.. .

“ഏട്ടാ, ഞാനിപ്പോ വരാം ട്ടോ……. ഹി ഹി..`” സീത ഫോണും ബ്ലൂ ടൂത്ത് ഇയർ പോഡ്സും കയ്യിലെടുത്തുകൊണ്ട് ഒരു ചമ്മിയ ചിരിയോടെ വിനോദിനോട് പറഞ്ഞു..

അവളുടെ കൺകോണിലേ തിളക്കം കണ്ട വിനോദിന് കാര്യം മനസ്സിലായി.. പെണ്ണിന്നു നല്ല മൂഡിൽ ആണ്.. ഹരിയെ വിളിക്കാനുള്ള പോക്കാണ്..

“ഉം.. ചെല്ല് ചെല്ല്… ഹി ഹി… ” സീതയുടെ പോക്ക് നോക്കിക്കൊണ്ട്‌ വിനോദ് കളിയാക്കി….

സീതയവനെ കൊഞ്ഞനം കുത്തിക്കാണിച്ചിട്ടു ഫോണും കയ്യില്‍ എടുത്ത് അപ്പുറത്തെ മുറിയിലേക്ക് പോയി… ഇപ്പോഴും ഏട്ടന്‍ കാണ്‍കെ ഹരിയെ വിളിക്കാന്‍ അവള്‍ക്ക് ലേശം ചമ്മല്‍ ഉണ്ടായിരുന്നു… എന്തൊക്കെ ആയാലും പ്രണയനിമിഷങ്ങളില്‍ താൻ തരളിതയാവുന്നത് ഏട്ടന്‍ കാണുമ്പോൾ എന്തോ ഒരു ചമ്മല്‍….

സീത അപ്പുറത്തെ മുറിയില്‍ കയറി കതകു ലോക്ക് ചെയ്ത് ഏസി ഓണാക്കി കട്ടിലില്‍ ഇരുന്നു.. ഒരു നിമിഷം അമനുമായി അവിടെ ചിലവഴിച്ച നിമിഷങ്ങൾ അവളുടെ മനസ്സിലേക്ക് വരാതിരുന്നില്ല….. തുണിയില്ലാതെ കെട്ടിപ്പിടിച്ചു കിടന്നുറങ്ങിയതും, വെളുപ്പിനെയുള്ള ഓറൽ സെക്സും, പിന്നെയാ ഗോൾഡൻ ഷവറും ….

പെട്ടെന്ന് തന്നേ അവൾ ആ ചിന്തകളെ കുടഞ്ഞു കളഞ്ഞു.. അത് കഴിഞ്ഞ് പോയ അദ്ധ്യായമാണ്.. ഇപ്പോൾ തന്റെ മുമ്പിൽ അതിനേക്കാൾ പതിന്മടങ്ങ് താൻ ഇഷ്ടപ്പെടുന്ന മറ്റൊരു അദ്ധ്യായം വാതിൽ തുറന്നു നിൽക്കുന്നു..
സീത ഫോൺ എടുത്ത് അൺ ലോക്ക് ചെയ്തു.. ഹരിക്കുട്ടൻ എന്ന് സേവ് ചെയ്തിരുന്ന അവന്റെ നമ്പർ കോൾ ചെയ്തപ്പോൾ ഫോണിൽ സേവ് ചെയ്തിട്ടിരുന്ന അവന്റെ സുന്ദരമായ മുഖചിത്രം തെളിഞ്ഞു വന്നു.. കുസൃതിച്ചിരി നിറഞ്ഞ പൂച്ചക്കണ്ണുകൾ..

ആ കാഴ്ചയിൽ അവളുടെ മറ്റു ചിന്തകൾ എല്ലാം അലിഞ്ഞു പോയി…

മൂന്നാമത്തെ റിങ്ങിൽ ഹരി ഫോൺ എടുത്തു..

“കുട്ടാ……” അവളുടെ സ്വരത്തില്‍ പ്രണയം തുളുമ്പി….

“ചേച്ചിമുത്തേ……” ഹരിയുടെ സ്വരം….

“എവിടെയാ?……….” സീത തിരക്കി..

“റൂമിലാ ചേച്ചീ… ആന്റി നേരത്തേ കിടന്നു…..” ഹരി പറഞ്ഞു.. അവൻ മംഗലാപുരത്ത് വകയിലൊരു ആന്റിക്കൊപ്പമാണ് സ്റ്റേ..

“ഉം.. എന്തുണ്ട് വിശേഷങ്ങൾ?…..” സീത ചോദിച്ചു….

“എത്ര നാളായി ചേച്ചി ഒന്നു കണ്ടിട്ട്?…… നമുക്കൊരു മീറ്റ് പ്ലാൻ ചെയ്ത് കൂടെ??……..” ഹരി തുറന്നു ചോദിച്ചു… കുറച്ചു നാളുകളായി അവൻ അതുതന്നെ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്…

“ഞാന്‍ പറഞ്ഞില്ലേ?….. ക്രിസ്മസ് വെക്കേഷന് എന്തായാലും കാണാം….. അതുവരെ സഹിച്ചേ പറ്റൂ…..” ഈഥ പറഞ്ഞു..

“ഞാനെന്തായാലും ഓണത്തിന് അങ്ങോട്ടു വരും………..” അവൻ പറഞ്ഞു……

“അതിന് നിനക്ക് എവിടാ വെക്കേഷൻ??……” സീത ചോദിച്ചു…

“വെക്കേഷൻ എന്തിനാ??… വീട്ടിൽ പോകുന്നൂന്നും പറഞ്ഞു ലീവെടുക്കും.. നേരെ കൊച്ചിൻ……” ഹരി തന്റെ പ്ലാൻ പറഞ്ഞു..

“ബെസ്റ്റ്!!!!… ഫൈനല്‍ ഇയര്‍ ആണെന്ന് ഓര്‍മ്മ വേണം… ഒരു കൊട്ട നിറച്ചു സപ്ലീം വാങ്ങി കൂട്ടിയിട്ടില്ലേ?…. മര്യാദക്ക് ഇരുന്ന് പഠിച്ചു ക്ലിയര്‍ ചെയ്യാന്‍ നോക്ക്….” സീത അവനെ വഴക്ക് പറഞ്ഞു….

“ഇങ്ങനൊരു സാധനം!!…. ഇഷ്ടാണെന്ന് പറയുകേം ചെയ്യും, ഒന്നുമൊട്ടു സമ്മതിക്കുകേം ഇല്ല…. ഹും….” ഹരി പരിഭവിച്ചു…

“പിണങ്ങിയോ?…….” സീത ചോദിച്ചു….

അപ്പുറത്ത് മറുപടി ഉണ്ടായിരുന്നില്ല…

“ഡാ…….” സീത പിന്നേം വിളിച്ചു…. അനക്കമില്ല…

“ഹരിക്കുട്ടാ……” സീത സ്വരം മാറ്റി ലേശം കനത്തില്‍ വിളിച്ചു…..

“ഉം…..” ഹരിയില്‍ നിന്നും ഒരു മൂളല്‍ ഉയര്‍ന്നു……

“എനിക്കും കൊതിയുണ്ട്…. പക്ഷേ നീ തോറ്റാല്‍ എനിക്ക് സങ്കടാവും!… ഈ റിലേഷൻ കാരണം നിനക്കൊരു മോശം വരാൻ ചേച്ചി സമ്മതിക്കില്ല… മനസ്സിലായോ?…….” സീതയുടെ ശബ്ദം മുറുകി…

“ഉം…..” അപ്പുറത്ത് നിന്നും വീണ്ടും ഒരു മൂളല്‍ മാത്രം….
“എന്നാ സപ്ലി എക്സാംസ് തീരുന്നേ?………..”

“ഡിസംബര്‍ വരെയുണ്ട്…….” ഹരി പറഞ്ഞു….

“അപ്പൊ ഞാൻ പറഞ്ഞ ടൈമിംഗ് കൃത്യം ആയി…. ക്രിസ്മസ് വരെയുള്ള എല്ലാ എക്സാംസും നന്നായി എഴുതിക്കഴിഞ്ഞാല്‍ നമ്മള്‍ തമ്മില്‍ നേരില്‍ കാണും…. കേട്ടല്ലോ?…..” സീത പറഞ്ഞു…

ഹരി മറുപടിയൊന്നും പറഞ്ഞില്ല….

രണ്ടുമൂന്നു നിമിഷങ്ങള്‍ ശബ്ദമില്ലാതെ കടന്നു പോയി…

“ഡാ…..” കുറച്ചു നേരം ഒച്ച കേള്‍ക്കാതിരുന്നപ്പോള്‍ സീത വിളിച്ചു…

“ഉം….” കനത്തില്‍ ഉള്ള മൂളല്‍…..

“പിണങ്ങിയോ?…….”

“ഇല്ല……” സ്വരത്തില്‍ അപ്പോഴും കനമുണ്ട്…..

“സങ്കടായോ?…….” സീതയുടെ സ്വരം ആര്‍ദ്രമായി…..

“പിന്നില്ലാതെ?…. ഓണത്തിന് ഞാന്‍ എറണാകുളം വരാമെന്നാ ഓര്‍ത്തിരുന്നെ… ഇതിപ്പോ എത്ര മാസം കൂടി വെയിറ്റ് ചെയ്യണം……” അവന്‍റെ സ്വരത്തില്‍ ശരിക്കും സങ്കടം ഉണ്ടായിരുന്നു….

“ഒരു സെക്കൻഡ്.. വീഡിയോകോളിൽ വരാമേ………”

സീത ഫോണ്‍ കട്ടാക്കി വാട്സാപ് എടുത്ത് വീഡിയോ കോള്‍ വിളിച്ചു…… സ്ക്രീനില്‍ ഹരിയുടെ ദൃശ്യം തെളിഞ്ഞു…. മുഖത്ത് ഇപ്പോഴും വിഷാദമാണ്….

Leave a Reply

Your email address will not be published. Required fields are marked *