ഞാൻ അലക്സ് – 1അടിപൊളി  

മൊബൈൽ കട്ടിലിലേക്ക് ഇട്ട് അലക്സ് പൊട്ടിക്കരഞ്ഞു ……… നെഞ്ചു തകരുന്ന വേദനയായിരുന്നു …….. എപ്പോയോ അവൻ ഉറങ്ങിപ്പോയി ……..

രാവിലെ എഴുന്നേൽക്കാൻ  തന്നെ തോന്നിയില്ല …… അവൻ ഒന്ന് ഫ്രഷ് ആയി നേരെ ബാറിലേക്ക് വിട്ടു ……..  നന്നായി മദ്യപിച്ച് വീട്ടിലെത്തി ……. എമിലിക്ക് ഒരു മെസ്സേജ് അയച്ചു ……..

അവളുടെ വയറ്റിൽ  എന്റെ കുഞ്ഞ് ഉണ്ടായിരുന്നോ ? എനിക്ക് സഹിക്കാൻ പറ്റുന്നില്ല ……..

പക്ഷെ ആ മെസ്സേജിന് മറുപടി വന്നില്ല …….. അലക്സിന്റെ അനുജത്തി സുൽഫിയെ വിളിച്ചു കാര്യങ്ങൾ തിരക്കി

….. റുക്‌സാനയുമായുള്ള ഇഷ്ടത്തെ പറ്റിയും അവളുടെ മരണത്തെ പറ്റിയും അവളുടെ വയറ്റിൽ അലക്സിന് ഉണ്ടായ കുഞ്ഞിനെ കുറിച്ചും  സുൽഫി അവളോട് പറഞ്ഞു …… കേട്ടപ്പോൾ തന്നെ അവളും തകർന്ന് പോയി …….

അവളത് അച്ഛനോടും അമ്മയോടും പറഞ്ഞു ………  റൂമിൽ കമിഴ്ന്നു കിടന്നു ഉച്ചത്തിൽ കരയുന്നത് കേട്ട് അവർ അലക്സിന്റെ അടുത്തേക്ക് ചെന്നു ……… അവന്റെ മുതുകിൽ തടവി അവനെ അവർ ആശ്വസിപ്പിക്കാൻ അവർ ശ്രെമിച്ചു …….

വീണ്ടും മാസങ്ങൾ കടന്നുപോയി ………. അലക്സിന്റെ അനുജത്തി അന്ന യുടെ വിവാഹം ഉറപ്പിച്ചു ……  അലക്സ് രാവിലെ കള്ളുകുടി തുടങ്ങിയാൽ ബോധം മറഞ്ഞിട്ടെ നിർത്താറുള്ളു …….. ചിലപ്പോൾ അച്ഛൻ എവിടെന്നെങ്കിലും പോയി കണ്ടുപിടിച്ചുകൊണ്ട് വരും ……. എപ്പോയും അവൻ  എല്ലാവരിൽ നിന്നും  അകന്ന് നില്ക്കാൻ ശ്രെമിക്കും ………  അങ്ങനെ അന്നയുടെ വിവാഹത്തിന് ഇനി 4 ദിവസങ്ങൾ മാത്രം ……. അലക്സ് രാവിലെ എഴുന്നേറ്റ് എവിടേക്കോ പോയി ……… വീട്ടുകാർ സുൽഫിയെ വിളിച്ച് അവിടെ എത്തിയൊന്ന് തിരക്കി സുൽഫി മുസ്തഫയെ വിളിച്ചു ……. മുസ്തഫ എമിലിയെയും …… അവിടേക്ക് എത്തിയിട്ടില്ല …….. അവിടെ എത്തിയിരുന്നെങ്കിൽ ആരെയെങ്കിലും വിളിക്കുമായിരുന്നു ……..

ദിവസങ്ങൾക്ക് ശേഷം അന്നയുടെ കല്യാണം കഴിഞ്ഞു ……..

റുക്‌സാനക്ക് അലെക്സിനോടൊപ്പം ഇരിക്കാൻ ഏറ്റവും ഇഷ്ടമുള്ള ഒരു സ്ഥലമുണ്ട് മുസ്തഫ അവിടേക്ക് ചെന്നു ……..  അവിടെയും കണ്ടില്ലാ ………   ഈ ഒരു ബന്ധത്തിന് ഞാനും കരണക്കാരനാണല്ലോ …….. അയാളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ പൊടിഞ്ഞു ………  വീണ്ടും ദിവസങ്ങൾ കടന്നുപോയി ……..

അലക്സ് ഓടുകയാണ്  നന്നായി നെഞ്ച്‌ വേദനിക്കുന്നുണ്ട് …….. പെട്ടെന്ന് അയാൾ ഒരു വലിയ കുഴിയിലേക്ക് നെഞ്ചിൽ പിടിച്ചുകൊണ്ട് വീണു …….  ആരോ  കൈകൾ  മുകളിലേക്ക് പിടിച്ച് ഉയർത്തുന്നുണ്ട് ………  അലക്സ് മുഖമുയർത്തി തന്നെ സഹായിച്ച ആളുടെ മുഖത്തേക്ക് നോക്കി …….. റുക്‌സാന ……. അവൾ പുഞ്ചിരിച്ചുകൊണ്ട്  അവനെ മുകളിലേക്ക് ഉയർത്തി ……. കയ്യിൽ ഒരു കുഞ്ഞുകൂടിയുണ്ട് ……..രണ്ടുപേരും പരസ്പരം  നോക്കി പുഞ്ചിരിച്ചു  …….. മായികമായ ആ ലോകത്തേക്ക് അവളും ആ കൈ കുഞ്ഞും അവനുമായി ഉയർന്നു പോയി ……… ആ കുഞ്ഞിനെ കൈകളിലേക്ക് വാങ്ങി അവളുടെ ഇടുപ്പിലൂടെ അവളെ ചേർത്ത് പിടിച്ച് അവർ പോയിമറയുകയാണ് ………

ഏതോ വണ്ടി തട്ടി താടിയും മുടിയും നീട്ടി വളർത്തിയ ഒരാളെ എമിലിയുടെ ഹോസ്പിറ്റലിൽ കൊണ്ട് വന്നു ……… മരിക്കാറായി ……… എമിലി ഹോസ്പിറ്റലിൽ എത്തി അയാൾക്ക് വേണ്ട പ്രാഥമിക ചികിത്സകൾ നൽകി ………  ചെറിയൊരു മൂളൽ മാത്രം …….. അയാൾ എമിലിക്ക്  നേരെ കൈ ഉയർത്താൻ ശ്രെമിച്ചു …….  പക്ഷെ അയാൾക്ക് കഴിയുന്നില്ല……… അവൾ അയാൾക്ക് തന്റെ കൈ കൊടുത്തു …….. ചെറുതായി ഒന്ന് അവളുടെ കൈയ്യിൽ പിടിച്ചമർത്തി ……  അയാൾ അവളുടെ മുഖത്തേക്ക് നോക്കി ………. അയാളുടെ കണ്ണുകളിൽ കൂടി കണ്ണുനീർ പുറത്തേക്ക് വരുന്നുണ്ട് …….. അപ്പോഴും അയാൾ പുഞ്ചിരിക്കുകയാണ് …….  അയാൾ അവളുടെ കൈ പിന്നെ വിട്ടില്ല …….. അയാൾ മരിച്ചെന്ന് എമിലിക്ക് മനസ്സ്സിലായി …….. എമിലി അയാളെ സൂക്ഷിച്ചു നോക്കി …….. എമിലി ഞെട്ടി ………. അലക്സ് ………..  അവന്റെ കൈരണ്ടും കൂട്ടിച്ചേർത്ത് അവനരുകിൽ അവൾ നിന്നു …….. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു …..  അവൾ ക്യാബിനിലേക്ക് പോയി ഒരു നേഴ്‌സ് ഒരു എഴുത്തുമായി അവളുടെ അടുത്തേക്ക് വന്നു  …..

മാഡം ഇത് ഇപ്പോൾ മരിച്ച  അയാളുടെ പോക്കറ്റിൽ നിന്നും കിട്ടിയതാണ് ……..

ആ മുഷിഞ്ഞ എഴുത്ത് എമിലി വായിച്ചു ……….. അത് റുക്‌സാനക്ക് കൊടുക്കാൻ കരുതിയ ഒരു പ്രേമലേഖനം ആയിരുന്നു …….. അലെക്സിന് റുക്‌സാനയോടുള്ള സ്നേഹം എത്രമാത്രമാണെന്ന് എമിലി തിരിച്ചറിഞ്ഞു ……..  അലക്സും റുക്‌സാനയും കുഞ്ഞും  അവസാനം ഒത്ത് ചേർന്നു ….. അവർ ഒരുമിക്കേണ്ടവർ ആയിരുന്നില്ലേ ……….. ഇനിയുമവർ ഒരുമിച്ചോട്ടെ ……….

…… ആർക്കും ഒന്നും നഷ്ടപ്പെട്ടിട്ടില്ല ……
രാവിലെ സുൽഫിയുടെ ഫ്ലാറ്റിൽ ആരോ കതകിൽ മുട്ടുന്ന ശബ്ദം കേട്ട് ഒരു പെൺകുട്ടി വന്ന്  വാതിൽ തുറന്നു …… മുടിയും താടിയും നീട്ടി വളർത്തിയ സുന്ദരനായ ഒരു ചെറുപ്പക്കാരൻ  ……. അയാളെ മനസ്സിലാകാതെ ആ കുട്ടി അയാളോട് ചോദിച്ചു ……… ആരാണ് ……… 

……….. അയാൾ കൂളിംഗ് ഗ്ലാസ് താഴ്ത്തിയിട്ട് പറഞ്ഞു ………..

………….. ഞാൻ അലക്സ് ………..
സുൽഫി ഞെട്ടി ഉണർന്നു ………… ഡോറിന് അടുത്തേക്ക്  നടക്കുമ്പോൾ അവൻ കിച്ചണിലേക്ക് നോക്കി  …….  ജന്നാഹ് അവിടെ ചായ ഇടുകയാണ് …….  പുതിയതായി റൂമിൽ വന്ന രണ്ട് പെൺകുട്ടികൾ അവന്റെ മുന്നിലൂടെ നടന്ന് പുറത്തേക്ക് പോകുന്നു …………

…………….  പാർട്ട് 1 – അവസാനിച്ചു  …………….

Leave a Reply

Your email address will not be published. Required fields are marked *