റുക്‌സാന …… ഞാൻ നിനക്ക് തന്നത് ഒരു കലർപ്പും ഇല്ലാത്ത എന്റെ മനസ്സിനെയാണ് …….. എനിക്ക് നിന്റെ കൈ പിടിച്ചുകൊണ്ടാണ് ഈ ലോകത്തോട് വിടപറയാൻ …… ഇപ്പൊ എനിക്ക് ആ ഒരു ആഗ്രഹമേ ഉള്ളു ……. നീ എപ്പോയും എന്റെ അടുത്തുണ്ടാവണമെന്ന് ഇപ്പൊ എന്റെ മനസ്സ് പറയുന്നു ……. ഇപ്പൊ എന്തോ അങ്ങിനെ ഒരു ആഗ്രഹം തോന്നുന്നു …….. ഞാൻ ഈ ലോകത്ത് ഏറ്റവും സന്തോഷിച്ചത് നിന്നോടൊപ്പമുള്ള നിമിഷങ്ങളിൽ ആയിരുന്നു ……… ആ സന്തോഷം നീട്ടിക്കൊണ്ടുപോകാൻ ദൈവം അനുവദിച്ചില്ല ……. മരിക്കുമ്പോഴും ആ ഒരു വിഷമമേ എന്റെ മനസ്സിലുള്ളു ……… അത്രെയും നല്ല മനസ്സാണ് എന്റെ അലക്സിന്റേത് …….. എനിക്കറിയാം അലക്സ് ഇപ്പോൾ കരയുകയാണെന്ന് …….. i love you അലക്സ് …….. എന്നെ പോലെ നിന്നെ മനസ്സിലാക്കിയിട്ടുള്ള ആരും ഈ ലോകത്ത് കാണില്ല ……. i love you അലക്സ്……… നീ എന്നെ എത്ര മാത്രം സ്‌നേക്കുന്നുണ്ടെന്ന് എനിക്ക് അറിയാം ……. നിന്നെ എനിക്ക് നഷ്ടപ്പെടുന്നതിലുള്ള വേദന ……. അതാ സഹിക്കാൻ പറ്റാത്തത് ……. എന്റെ വയറ്റിൽ നിന്റെ കുഞ്ഞ് വളരുന്നോ എന്നൊരു സംശയം …….. നാളെ എപ്പോൾ വരും ………
അലക്സ് ……. ഞാൻ വിളിക്കാം ………
അലക്സിന്റെ കണ്ണുകൾ നിറഞ്ഞു …… വാഷ് റൂമിൽ പോയി മുഖം കഴുകി വന്ന് അവൻ എമിലിയെ നോക്കി അവളുടെ കണ്ണുകളും നിറഞ്ഞിരിക്കുന്നത് അലക്സ് കണ്ടു ………
എമിലി ……. ഇഷ്ടപ്പെടുന്നത് നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന വേദന എനിക്ക് മനസ്സിലാകും അലക്സ് …….
അലക്സ് ഒന്നും മിണ്ടാതെ സോഫയിൽ ഇരുന്നു
അലക്സ് ……. ഞാൻ ഇറങ്ങട്ടെ ……..
എമിലി ……… ശരി …….
അലക്സിന്റെ കയ്യും പിടിച്ച് രണ്ടാളും അവിടേമൊത്തം കറങ്ങി നടന്നു ………..
ഒരു 20 ദിവസം കഴിഞ്ഞു ,,,,,,,, അലക്സ് അവളുടെ ഫ്ലാറ്റിലേക്ക് പോയി ഡോർ ലോക്കാണ് ……… ഫോണിലേക്ക് വിളിച്ചു ……… സ്വിച്ച് ഓഫ് ആണ് …… അവളുടെ അമ്മയുടെ ഫോണിലേക്കും വിളിച്ചു …….. സ്വിച്ച് ഓഫ് ആണ് ……… സെക്യൂരിറ്റിയോട് തിരക്കി അയാൾക്ക് അവർ എവിടെ പോയെന്ന് അറിയില്ലെന്ന് പറഞ്ഞു ………
വീണ്ടും ദിവസങ്ങൾ കടന്നുപോയി ……….
ആ 40 ദിവസവും കഴിഞ്ഞു ……. എമിലിയുമായി ഒരു ശാരീരിക ബന്ധത്തിലും ഒരു പണിയും ഏർപ്പെടാതെ തിന്നും കുടിച്ചും അവളുടെ ചിലവിൽ കഴിഞ്ഞുകൂടിയ 40 ദിവസങ്ങൾ ……… അലക്സ് നാളെ നാട്ടിലേക്ക് പോകുകയാണ് ….. അവൻ റുക്‌സാനയുടെ ഫ്ലാറ്റിലേക്ക് പോയി അത് അടച്ചിട്ടിരിക്കുകയാണ് ………അവളെ വിളിക്കുമ്പോൾ മൊബൈൽ സ്വിച്ച് ഓഫ് ആണ് ……. ഞാൻ നേരെ സുൽഫിയുടെ അടുത്തേക്ക് പോയി …….. കുറച്ചു സമയം അവിടെ ഇരുന്ന ശേഷം റൂമിലേക്ക് തിരിച്ചെത്തി …….. ചെല്ലുമ്പോൾ ജന്നാഹ് അവിടുണ്ടായിരുന്നു ……… അന്നത്തെ സംസാരത്തിന് ശേഷം ഞങ്ങൾ തമ്മിൽ പിന്നെ സംസാരിച്ചിട്ടില്ലാ ……. അവൾ എന്റെ അടുത്തേക്ക് വന്ന് ഒരു കവർ നീട്ടി …….. എന്റെ അമ്മക്ക് കൊടുക്കണം ……. അവൻ അത് വാങ്ങി മേശപ്പുറത്ത് വച്ചു ………
ജന്നാഹ് ……… ഇനി തിരിച്ച് എന്നാ ??
അലക്സ് …….. ഇനി ഒരു തിരിച്ചുവരവ് ഉണ്ടാകില്ല ……… ഇവിടെ മടുത്തു …….. ഇനിയും തിരിച്ചു വന്നാൽ ഞാൻ ചിലപ്പോൾ ഇവിടെത്തന്നെ ചങ്ക് പൊട്ടി മരിക്കും …….. ഇവിടെ വന്ന് കുറച്ചുനാളുകൾകൊണ്ടുതന്നെ ഞാൻ ജീവിതം എന്താണെന്ന് അറിഞ്ഞു തുടങ്ങി ……. അതിനോടൊപ്പം വിഷമങ്ങളും ……. എനിക്കിപ്പോ നന്നായി ഉറങ്ങാൻ പോലും പറ്റുന്നില്ല ……… അത്യാവശ്യം നല്ലൊരു എമൗണ്ട് കയ്യിലുണ്ട് നാട്ടിൽപോയി പെങ്ങളെയും കെട്ടിച്ചു വിട്ട് ബാക്കിയുള്ള കാശിന് എന്തെങ്കിലും ചെയ്ത് ജീവിക്കാം ……….. നമുക്കിനി നാട്ടിൽ വച്ച് കാണാം …….. സമയം കിട്ടുമ്പോൾ വിളിക്കണം …… എമിലി എന്നെ കാണണമെന്ന് പറഞ്ഞു …….. ഞാൻ അങ്ങോട്ട് പോകുകയാണ് 8 മണിക്കാണ് ഫ്‌ളൈറ്റ് …….. അപ്പൊ ഞാൻ ഇറങ്ങട്ടെ …….
അലക്സ് നേരെ എമിലിയുടെ വീട്ടിലെത്തി ………
അവന്റെ മുഖത്തെ നിരാശയും ദുഖവും ………. അവൻ ആകപ്പാടെ ക്ഷീണിതനായിരുന്നു ……. എമിലി അവന്റെ അക്കൗണ്ടിൽ ക്യാഷ് ഇട്ടുകൊടുത്തിരുന്നു ……… അത് അവനോട് പറഞ്ഞു ……..
