ദിവ്യാനുരാഗം – 11 Like

” ഒന്ന് പോടേയ് ഇതിലും വലുത് നമ്മൾ ഡീല് ചെയ്യ്തിട്ടുണ്ട്…പിന്നെയാണോ ഈ ചീള് കേസ്…ഇത് ഇന്ന് രാത്രി ഹോസാപിറ്റലിൽ വച്ച് ഈ നന്ദു ശരിയാക്കി തരാം…ഇത് സത്യോ…സത്യോ…സത്യോ…. ”

നന്ദുവെൻ്റെ തോളിൽ കൈവെച്ച് ഇതൊക്കെ എന്തെന്നർതത്ഥിൽ പറഞ്ഞപ്പൊ ചെറിയ ഒരു ആശ്വാസം പോലെ തോന്നി…അല്ലേലും ഇവൻ വിചാരിച്ചാൽ ചിലപ്പൊ നടക്കും…ഒടായിപ്പിന് കയ്യും കാലും മാത്രമല്ല തലയും ചന്തിയും വെച്ചവനാണിവൻ….

” അല്ലപിന്നെ അവനേറ്റ്…ഇനി നിന്ന് പെരങ്ങാണ്ട് എല്ലാം വാടേയ്…വണ്ടി വീട്ടിലേക്ക് വിട്…ബാക്കി പിന്നെ നോക്കാം… ”

അഭി വണ്ടിയുടെ അടുത്തേക്ക് നടന്നുകൊണ്ട് പറഞ്ഞു…അതൊടെ കാര്യം അവളോട് പറയാം എന്നർത്ഥത്തിൽ ഞാനും തീരുമാനിച്ചു… അങ്ങനെ കോളേജിൽ നിന്നും വീട്ടിലേക്ക് തിരിച്ചു…

വീട്ടിലെത്തിയതും നേരത്തെ എത്തിയ അമ്മയുടെ വക ചോദ്യങ്ങളുടെ ഒരു ഘോഷയാത്ര തന്നെ ആയിരുന്നു…കാലിലെ കെട്ടും ക്ഷേത്രദർശനവും ഓക്കെ… അതിനൊക്കെ അവൾക്കൊപ്പം എന്നതിന് അവന്മാർക്കൊപ്പം എന്ന് കള്ളം പറഞ്ഞ് ഒഴിവാക്കി…കാലിലെ മുറിവിനെ പറ്റി പറഞ്ഞപ്പോൾ ആകാശം നോക്കി സ്വപ്നം കണ്ട് നടന്നോന്ന് പറഞ്ഞ് കുറേ കേട്ടു…അതൊക്കെ ഈ ചെവിയിലൂടെ കേട്ട് മറ്റേതിലൂടെ വിട്ട് വേഗം റൂമിൽ കേറി കിടക്കയിലേക്ക് വീണു…മനസ്സ് മൊത്തം അവളോട് എങ്ങനെ പറയണം…അവളുടെ ദേഷ്യം മാറ്റണം എന്ന ചിന്തയിൽ ആഴ്ന്ന് പോയത് കൊണ്ട് അറിയാതെ മയങ്ങി പോയി…
പിന്നെ കുറച്ച് നേരത്തെ മയക്കത്തിന് ശേഷം ഫോണിലെ തുരുതുരാ കോൾ കേട്ടാണ് എഴുന്നേറ്റത്… നോക്കുമ്പോൾ ചേട്ടത്തി ആയിരുന്നു…

” എവിടെ പോയി ഇരിക്കുവാടാ…എന്താ അവിടെ ഉണ്ടായെ…ആ പെണ്ണെന്തിനാ ഇങ്ങനെ നിന്ന് കലി തുള്ളിയത്… ”

ചോദ്യങ്ങൾ ലിമിറ്റഡ് സ്റ്റോപ്പ് ആയി വന്നപ്പൊ…ഉത്തരങ്ങൾ ഫാസ്റ്റ് പാസഞ്ചർ ആയി ഞാനും പറഞ്ഞു കൊടുത്തു…

” അവൻ്റെ ട്രൂത്ത് ഓർ ഡേറ്…എന്നെ കൊണ്ടൊന്നും പറയിക്കേണ്ടാ…ആ പെണ്ണെന്നെ തിന്നില്ല എന്നെ ഉള്ളൂ…എല്ലാരേം മുന്നിൽ പൊട്ടി കളിപ്പിച്ച് പോലും…അതാ പരാതി… ”

എല്ലാം കേട്ടതും ചേട്ടത്തി ഫോണിലൂടെ ചീറി…

” ഞാൻ എന്ത് ചെയ്യാനാ പറ്റി പോയി…ഒരു തമാശ അത്രേ ഉള്ളൂ…ഞാൻ പറഞ്ഞോളാം രാത്രി ഹോസാപിറ്റലിൽ വച്ച് കണ്ടാൽ… ”

” എന്നാ നിനക്ക് കൊള്ളാം…എനിക്കറിയാൻ പാടില്ല ആദ്യായിട്ടാ പെണ്ണിനിത്ര ദേഷ്യം കണ്ടത്… കുറച്ചു മുന്നേ ചാടി തുള്ളി ഹോസ്പിറ്റലിലേക്ക് പോയിട്ടേ ഉള്ളൂ…. ”

” ഓ എന്നെ കടിച്ച് കീറുവോ ചേട്ടത്തി… ”

പുള്ളിക്കാരിയുടെ സംസാരത്തിൽ വീണ്ടും എനിക്ക് ശങ്ക കൂടി…ഏത് നേരത്താണോ എന്തോ ആ മൈരുകളുടെ ഒരു…

” മിക്കവാറും…ഒരു തഞ്ചത്തിൽ പറഞ്ഞ് നോക്ക്…ഇനി നിൻ്റെ സ്വഭാവം വെച്ച് അങ്ങോട്ട് തട്ടി കേറരുത് അവളെന്തേലും പറഞ്ഞാൽ… കാരണം ഒക്കെ പറഞ്ഞ് ബോധ്യപ്പെടുത്തേണ്ടത് നിൻ്റെ ഉത്തരവാദിത്വമാണ്… ”

ചേട്ടത്തിക്ക് എൻ്റേയും സ്വഭാവം അറിയാവുന്നത് കൊണ്ട് ഒരു ഉപദേശം പോലെ പറഞ്ഞതാണ്….

” ഏയ് ഇല്ല ഞാൻ നോക്കി കൊള്ളാം….അപ്പൊ ശരി പിന്നെ വിളിക്കാം… “
” ആ ശരി വെച്ചോ… ”

മറുതലയ്ക്കൽ ഫോണ് കട്ടായതും ഞാൻ ചാടി എഴുന്നേറ്റ് ഫ്രഷായി വേഗം ചായയും കുടിച്ച് വീട്ടിൽ നിന്നിറങ്ങി…എൻ്റെ തിരക്ക് കണ്ട് അച്ഛനും അമ്മയും കാര്യം തിരക്കിയെങ്കിലും ഞാൻ ഒരൊഴുക്കൻ മട്ടിൽ എന്തൊക്കെയോ കള്ളങ്ങൾ പറഞ്ഞ് ഒഴിവാക്കി…അങ്ങനെ നന്ദുവിനെ പിക്ക് ചെയ്യ്ത് ഞങ്ങൾ രണ്ടും വേഗം തന്നെ ഹോസ്പിറ്റലിൽ എത്തി…

” അപ്പൊ പറഞ്ഞപോലെ കൂടെ നിന്നോളണം… ”

നേഴ്സിംഗ് കണ്സൾട്ടൻസിയിലേക്ക് നടക്കുമ്പോൾ ഞാൻ നന്ദുവിനെ നോക്കി ഒരിക്കൽ കൂടി പറഞ്ഞു…

” കട്ടയ്ക്ക് കട്ടളപോലെ…നീ നടയ്കെടാ ഇത് ചീള് കേസ്… ”

അവൻ പ്രത്യേക ഭാവവ്യത്യാസം ഒന്നുമില്ലാതെ പറയുന്നത് കണ്ട് എനിക്ക് അത്ഭുതം തോന്നി…ഇത്രയേ ഉള്ളു ഇതൊക്കെ..? അപ്പോഴേക്കും ഞങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്തിയിരുന്നു…അവിടെ പ്രതീക്ഷിച്ച പോലെ നമ്മുടെ കക്ഷിയും ശ്രദ്ധയും ഉണ്ടായിരുന്നു…ഞങ്ങളെ കണ്ട് പെട്ടെന്ന് ശ്രദ്ധ കൈ ഉയർത്തി വീശി കാണിച്ചു…

Leave a Reply

Your email address will not be published. Required fields are marked *