” എൻ്റെ പൊന്നു ചേച്ചി കോളേജ് ലൈഫ് ഒന്ന് കളറാക്കാൻ നോക്കുമ്പൊ നിങ്ങൾ ഒക്കെ എന്താ ഒരു സഹകരണം ഇല്ലാത്തെ… ”
ആ പെണ്ണ് സങ്കടഭാവം കഷ്ടപ്പെട്ട് അഭിനയിച്ച് പറഞ്ഞതാണെന്ന് പറയുകയേ വേണ്ടല്ലോ…
” ഓ….മതി… ഡേറ് പറഞ്ഞ് തൊല… ”
അവളുടെ സെൻ്റി കേട്ട് ഒഴിവാക്കാൻ എന്ന മട്ടിൽ ആതിര ഒടുക്കം പറഞ്ഞു…
” ഹാ അങ്ങനെ പറാ…അപ്പൊ ഡേറ് ആണല്ലേ…എന്നാ സിംപിൾ…ഈ പൂവ് ഈ ചേട്ടന് കൊടുത്ത് ഒരു ഐ ലവ് യൂ പറഞ്ഞേ… ”
ആ പെണ്ണ് നിസാരഭാവത്തിൽ പറഞ്ഞതും ആതിര ഒന്ന് ഞെട്ടി…എനിക്ക് ആദ്യം ഒരു വല്ലായ്മ തോന്നിയെങ്കിലും ഇതൊക്കെ ഒരു തമാശ രൂപേണ വിടാം എന്ന അർത്ഥത്തിൽ വിട്ടു…അല്ലേലും ഇപ്പൊ അവൾക്കൊക്കെ അറിയാലോ…പിന്നെന്താ…
” അയ്യോ അതൊന്നും പറ്റില്ല… ”
അവളുടെ ആവിശ്യം തറപ്പിച്ചു പറ്റില്ല എന്നർത്ഥത്തിൽ ആതിര മറുപടി പറഞ്ഞു….
” ഏയ് അത് പറ്റില്ല…ചൂസ്സ് ചെയ്തല്ലോ അപ്പൊ ചെയ്യണം… ”
പിള്ളേരും വിട്ടില്ല… അപ്പോഴേക്കും നന്ദുവും ശ്രീയും അഭിയും കൂടി ഞങ്ങൾക്ക് സമീപം എത്തി…
” ഏയ് സരോല്ലടോ നമ്മൾ ഫ്രണ്ട്സല്ലേ താൻ തന്നോ… “
ആതിരയുടെ പരവേശം കണ്ട് ഞാൻ ചിരിയോടെ പറഞ്ഞു…
” അത് തന്നെ അങ്ങോട്ട് കൊടുക്ക് കുമാരേട്ടാ….ഞാൻ തന്നെ ഇപ്പൊ മൂന്ന് പേർക്ക് കൊടുത്തു… ”
നന്ദുവും അവളെ നോക്കി തമാശ രൂപേണ പറഞ്ഞു…അല്ലേലും ഇതിലൊക്കെ ഇത്ര കാര്യമുണ്ടോ…ഇത് ഞാൻ ഇപ്പൊ പറയും…മറ്റേ സംഭവം നടക്കുന്നതിന് മുന്നേ ആണേൽ നേരെ തിരിച്ചായിരിക്കും…എന്താല്ലേ മനുഷ്യന്റെ ഒരു കാര്യം…
” എന്നാലും… ”
ഞങ്ങളുടെ വാക്കുകൾ കേട്ടിട്ട് പോലും അവൾക്ക് എന്തോ മടി ഉള്ള പോലെ നിന്നു…
” താൻ തന്നോടോ…ഞാനല്ലേ പറയുന്നേ… ”
ഞാൻ വീണ്ടും അവളെ നോക്കി സമ്മതം അറിയിച്ചു…അതോടെ മടിച്ച് മടിച്ച് ആ പെണ്ണിന്റെ കൈയ്യിൽ നിന്നും റോസാപ്പൂ വാങ്ങി ആതിര എനിക്ക് നേരെ നീട്ടി…ഞാൻ അത് ഒരു മടിയും കൂടാതെ വാങ്ങി…അപ്പോൾ തന്നെ ഒരു ചെറിയ ട്യൂണിൽ ഐ ലവ് യൂവും അവളുടെ വായീന്ന് വന്നു…
” അല്ല പിന്നെ ഇത്രേ ഉള്ളൂ…ഇതിലും വലുത് നമ്മൾ റാഗിങ്ങിൽ ചെയ്യുന്നില്ലേ… ”
ഞാൻ ആതിരയെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു…
” ആ അടിപൊളി…അപ്പൊ ഡേറ് കംപ്ലീറ്റ് ചെയ്യ്ത ചേച്ചിക്ക് ഇത് ഞങ്ങടെ വക… ”
കൈയ്യിലിരിക്കുന്ന ഒരു പോപ്പിൻസിൻ്റെ മുട്ടായി ആ ജൂനിയർ പെണ്ണ് ആതിരയ്ക്ക് നേരെ നീട്ടി…അത് അവൾ സ്നേഹത്തോടെ സ്വീകരിച്ചു….
” കഴിഞ്ഞല്ലോ അപ്പൊ വണ്ടി വിട്ടോ മക്കളേ… ”
ഞാൻ ജൂനിയർ പിള്ളേരേ നോക്കി പറഞ്ഞതും പിള്ളേര് റ്റാറ്റയും തന്ന് വിട്ടു…
” അപ്പൊ ഓക്കെ ആതിരെ നാളെ കാ…….”
ഞാൻ ആതിരയൊടും യാത്ര പറഞ്ഞ് തിരിയാൻ ശ്രമിച്ചതും ഗേറ്റിന് മുന്നിൽ കൈയ്യും കെട്ടി ദേഷ്യത്തോടെ എന്നെ നോക്കി നിൽക്കുന്ന ആളെ കണ്ട് കൈയ്യിലെ റോസാപ്പൂക്ക് പകരം ഒരു കത്തിയായിരുന്നെങ്കിൽ സ്വയം കുത്തി ചാവായിരുന്നു എന്ന് തോന്നി പോയി…അതേ അവൾ തന്നെ ദിവ്യ….
” ചക്ക് ദേ ഇന്ത്യ….. ”
ഞാൻ ഊമ്പിയെന്നർത്തത്ഥിൽ നന്ദുവെ നോക്കി…..
” നീ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതു തന്നയാണല്ലോ അവസ്ഥ…. ”
മനുഷ്യൻ ഇവിടെ ചത്ത് നിൽക്കുമ്പോഴും തെണ്ടി സിനിമ ഡയലോഗ് അടിക്കുന്നത് കണ്ട് ഞാൻ അവനെ നോക്കി ദഹിപ്പിച്ചു…അപ്പോഴും ബാക്കി മൂന്നും ഇവിടെ എന്താ ഇപ്പൊ നടക്കാൻ പോന്നേന്ന് ഉള്ള രീതിയിൽ നോക്കി നിൽപ്പുണ്ട്…കാര്യം അത്രയ്ക്ക് കലിപ്പുള്ള നോട്ടമാണ്
ദിവ്യയുടേത്
” അപ്പൊ ഞാൻ പോട്ടെ…എൻ്റെ ബസ്സ് ഇപ്പൊ വരും… ”
ആതിര നൈസ് ആയി ഞങ്ങളെ നോക്കി പറഞ്ഞ് അപ്പുറത്തെ വശത്തുടെ സ്ഥലം വിട്ടു…അല്ലേലും പെണ്ണല്ലേ വർഗം…നൈസ് ആയവൾ ഊരി…പിന്നെ മുന്നിലിരിക്കുന്ന സുനാമിയെ പറ്റി അവൾക്കറിയാലോ….പക്ഷെ എൻ്റെ മനസ്സിൽ ഒരു ചിന്തയായിരുന്നു ഇപ്പൊ ഇവൾക്കെന്തിനാ ഇത്ര ദേഷ്യം…
” അളിയാ എന്തിനാ അവളിങ്ങനെ ഇവനെ ഇട്ട് ദഹിപ്പിക്കുന്നേ… ”
അവളുടെ നോട്ടവും സിറ്റുവേഷനും ഒക്കെ കൂടി കണ്ടപ്പൊ ശ്രീ പിറുപിറുക്കുമ്പോലെ ചോദിച്ചു…
” നിനക്ക് ബുദ്ധിയില്ലേ മൈരേ…അന്ന് ആതിരയുടെ മുന്നിൽ ഇവന് വേണ്ടി ആരാ നാടകം കളിച്ചത്…അവൾ….ആ അവളിന്ന് കാണുന്നതെന്താ…കാര്യം അറിയില്ലെങ്കിലും അവളെന്താ കരുതുക അവളെ നല്ല ഒന്നാന്തരം പൊട്ടത്തി നാടകകാരി ആക്കിയെന്ന്…മനസ്സിലായോ… “
നന്ദുവായിരുന്നു ശ്രീക്ക് മറുപടി കൊടുത്തത്…ഞാൻ അപ്പോഴും ഓടാൻ ഉള്ള നല്ല ഒരു വഴി നോക്കുവാർന്നു…
