ദിവ്യാനുരാഗം – 11 Like

ഒടുക്കം ഇച്ചിരി ആശ്വസം എന്ന പോലെ ശ്രദ്ധ എന്നെ സമാധാനിപ്പിച്ചു…

” അല്ല ഒരു മിനിറ്റേ…നീ കൊറേ ഉണ്ടാക്കും എന്ന് പറഞ്ഞിരുന്നല്ലോ…. ഇതിലും വലിയ കേസൊക്കെ ഒലത്തിയ നന്ദ ഗോപാല മാരർക്ക് എന്ത് പറ്റി…അവൻ്റെ ഒരു കൊതുകു തിരി… ”

ശ്രദ്ധയുടെ ആശ്വാസവാക്കുകളിൽ ഇത്തിരി സമാധാനം കണ്ടെത്തുമ്പോഴായിരുന്നു അടുത്ത് നിൽക്കുന്ന നന്ദുവിൻ്റെ കാര്യം ഓർമ്മ വന്നത്…

” അളിയാ നീ പറഞ്ഞപ്പൊ ഞാൻ ഇത്ര പ്രതീക്ഷിച്ചില്ല….ഇത് ഒരുമാതിരി ഒറ്റയാൻ്റെ മുന്നിൽ ജെട്ടി ഇട്ട് നിന്ന അവസ്ഥ ആയിപ്പോയി… ”

അവൻ ഒരു ചമ്മിയ മുഖഭാവത്തോടെ എന്നെ നോക്കി മറുപടി നൽകി…

” മ്മ്…അത് തന്നെയാ ഞാൻ അവിടുന്നും പറഞ്ഞത്…ഇപ്പൊ മനസ്സിലായില്ലേ… ”

ഞാൻ അവനെ നോക്കി പല്ലിറുമ്മിയപ്പോൾ അവൻ ഒരു പാവയെ പോലെ അതെയെന്ന് തലയാട്ടി…

” എടോ അപ്പൊ താൻ വല്ലതും പറയാൻ നോക്ക്…എന്നാ ഞങ്ങൾ അവിടുണ്ട്… ”

ഞാൻ ശ്രദ്ധയെ നോക്കി യാത്ര പറഞ്ഞ് റൂം ലക്ഷ്യമാക്കി നടന്നു…

പിന്നെ റൂമിലെത്തിയതും കാര്യങ്ങൾ നന്ദു തന്നെ പിള്ളേരോട് പറഞ്ഞു…അവന്മാർക്കും അവളുടെ ദേഷ്യത്തെ പറ്റി കേട്ടപ്പോൾ അത്ഭുതം…പക്ഷെ എൻ്റെ മനസ്സിൽ എന്തോ അവളോട് എത്രയും പെട്ടെന്ന് എല്ലാം അറിയിച്ച് പഴയത് പോലെ ആകാൻ കൊതിച്ചിരിക്കുകയായിരുന്നു…
പക്ഷെ നോ രക്ഷ…മൂന്ന് ദിവസം കഴിഞ്ഞു അതിന് ശേഷം…ഒരിക്കൽ പോലും അതിനെ പറ്റി എന്നിൽ നിന്നോ മറ്റാരിൽ നിന്നോ അറിയാൻ അവൾ കൂട്ടാക്കിയില്ല…മറിച്ച് അവളുമൊത്ത് ഇന്നലെ രാവിലെ പാർക്കിംഗ് ഏരിയയിൽ വെച്ചുണ്ടായ സംസാരം എന്നിലും ഇച്ചിരി ദേഷ്യത്തിൻ്റെ വിത്തുകൾ പാകി…വെറൊന്നുമല്ല..അന്നവൾ വണ്ടി എടുക്കാൻ വന്നപ്പൊ സഹികെട്ട് ഞാൻ അവളെ അവിടെ പിടിച്ചു നിർത്തി…പക്ഷെ അതിന് അവളുടെ വായിൽ നിന്നും വന്ന വാക്കുകൾ എൻ്റെ ഹൃദയത്തിൽ ഒരു നല്ല മുറിവ് തന്നെ ഉണ്ടാക്കി…

” നോക്ക് മിസ്റ്റർ…എനിക്ക് നിങ്ങളുമായി ഒരു തരത്തിലും ഉള്ള ഫ്രണ്ട്ഷിപ്പൊ കാര്യങ്ങളോ ഒന്നുമില്ല ഇപ്പോൾ… അതുകൊണ്ട് എനിക്ക് ഇയാൾടെ വായിൽ നിന്നും ഒന്നും തന്നെ കേൾക്കാനും താൽപര്യം ഇല്ല…സോ എൻ്റെ കൈയിൽ ഉള്ള പിടി വിട്ടിലെങ്കിൽ ഒരു പെണ്ണിന്റെ കൈയ്യുടെ ചൂട് താൻ അറിയും… ”

ഒരു ചെറിയ തെറ്റിദ്ധാരണ പറഞ്ഞു മനസ്സിലാക്കാൻ വേണ്ടി ഒന്ന് കൈക്ക് പിടിച്ചപ്പോൾ കിട്ടിയ സ്നേഹ വാക്കുകൾ കേട്ടപ്പോൾ കണ്ണുകൾ ചെറുതായി ഈരനണിഞ്ഞെങ്കിലും ഞാൻ അത് പുറത്ത് കാണിക്കാതെ അവളുടെ കൈയ്യിൽ നിന്നും കൈ എടുത്ത് അവിടെ നിന്നും നടന്നകന്നു……ഇതുവരെ എൻ്റെ ഹൃദയം ഇങ്ങനെ വാക്കുകൾ കൊണ്ട് മുറിച്ച മറ്റൊരാൾ ഇല്ല….

തുടരും…

Leave a Reply

Your email address will not be published. Required fields are marked *