പോലീസ്കാരൻ… സോറി സാർ ആൾ അറിയാതെ പറ്റി പോയതാ … ശേഖരൻ സാർ സോറി
ശേഖരൻ… അയ്യോ സാർ സോറി ഒന്നും പറയണ്ട സാർ ആളെ മനസ്സിൽ ആകാതെ പെരുമാറി അത്രയേ ഉള്ളു അത് ഇപ്പൊ ആർക്കായാലും ഒരു അബദ്ധം പറ്റു അല്ലോ അത്രയേ ഉള്ളു സാർ ന്റെ പേര്
പോലീസ്‌കാരൻ.. മനോജ് എന്ന
ഭദ്രൻ… എടാ ശേഖര നോട്ട് ചെയ്തോ മനോജ് ആളെ വടി ആകിയതിന്ന് വെള്ളം കിട്ടാത്ത സ്ഥലത്തേക്ക് ഞാൻ നിനക്ക് മാറ്റം വാങ്ങി തരുന്നുണ്ട് നീ ഓർത്തോ
മനോജ്… അയ്യോ സാർ പ്രാരാബ്ധക്കാരനാ അറിയാതെ പറ്റി പോയതാ
ശേഖരൻ… എന്റെ പോന്നു ഭദ്ര മനോജ് സാർ ക്ഷമ ചോദിച്ചില്ലേ നീ അത് വിട് പ്ലീസ് നീ ഒരു പുതിയ പ്രോബ്ലം ഉണ്ടാക്കലെ
ഭദ്രൻ… ശേഖര നീ മിണ്ടരുത് കുറച്ചു ഉള്ളുപ് ഒരു നല്ല നട്ടെല്ലും വേണം നിനക്ക് അത് ഇല്ല
ശേഖരൻ… നീ ഇവിടെ കിടന്നു പ്രശ്നം ഉണ്ടാക്കി സി ഐ സാർ വരുബോ അത് കൂടുതൽ പ്രോബ്ലം ആവും. നിനക്ക് അറിയാത്തത് ഒന്നും അല്ലാലോ
ഭദ്രൻ… പോടാ അവിടുന്ന് ആനയെ പേടിക്കുന്നില്ല പിന്നെയാലേ അതിന്റെ പിണ്ഡതെ
ശേഖരൻ… ഇനി ഞാൻ ഒന്നും പറയുന്നില്ല നീ എന്താ എന്ന് വെച്ച ചെയ്തോ എല്ലാത്തിനും ഒരു ലിമിറ്റ് ഉണ്ട്
ഭദ്രൻ… ഒന്നും പോടാ
മനോജ്… അയ്യോ സാർ ഞങ്ങൾ കാരണം അല്ലെ ദേഷ്യം പെട്ടത് സാർ ന്നെ കുറ്റം പറയാൻ പറ്റില്ല സോറി സാർ വരും അകത്തു ഇരികം പ്ലീസ് സാർ
ഭദ്രൻ… പോടോ ഞാൻ എന്റെ കാറിൽ ഇരുന്നോളാമ്
മനോജ്… സാർ എസ് ഐ സാറോ സി ഐ സാറോ ഇത് അറിഞ്ഞ പ്രോബ്ലം ആവും സാറെ പ്ലീസ് അകത്തു ഇരികം പ്ലീസ്
ശേഖരൻ… ഭദ്ര വാ ഇവർ ഇത്രയൊക്കെ പറഞ്ഞിട്ട് കെട്ടിലെ മോശം അല്ലെ
ഭദ്രൻ… ആ നടക്ക്…..
അവർ ഉള്ളിലേക്കു കയറി ഒരു വലിയ വരാന്ത അവിടെ ടേബിൾ ഓക്കേ സെറ്റ് ചെയ്തിട്ടുണ്ട്
മനോജ് മുന്നേ നടന്നു അവിടെ ഒരു നല്ല ചെയർ ഇട്ടിട്ടുണ്ട് മനോജ് വേഗം പോയി ഒരു തുണി കൊണ്ടു ചെയർ ഒന്നും തുടച്ചു ഭദ്രനെ നോക്കി സാർ ഇരുന്നോളൂ ഭദ്രൻ ശേഖരന്റെ മുഖത്തു നോക്കി ഒരു പുച്ഛചിരി ചിരിച്ചു അവിടെ ചെയറിൽ ഇരുന്നു കാലുമേൽ കാലു കയറ്റി
മനോജ്… സാർ കുടിക്കാൻ എന്തെങ്കിലും
ഭദ്രൻ… ഞാൻ ഇവിടെ നിങ്ങളുടെ സൽക്കാരം സ്വീകരിക്കാൻ വന്നത് അല്ല എവിടെ ആ സി ഐ എപ്പോ വരും അയാൾ
മനോജ്… സാർ ഒരു 15 മിനിറ്റ് ഉള്ളിൽ വരും
ശേഖരൻ ഇതൊക്കെ കണ്ടു താൻ തന്റെ വില കളഞ്ഞോ എന്ന രീതിയിൽ അവിടെ നിന്നും ഛേ ഞാനും ഭദ്രനെ പോലെ ചൂടായി നിന്ന മതിയായിരുന്നു ഇപ്പൊ ഇ പോലീസ്കാരുടെ ഇടയിലും തോ ഭദ്രന്റെ മുന്നിലും നാണം കേട്ടു വെറുതെ ഇ കോൺസ്റ്റബിളിനെ ഓക്കേ പേടിച്ചു വണങ്ങി നിന്നു. ഇതിന്റെ പേരിൽ ഇനി അവന്റെ വായയിൽ കിടക്കുന്നത് കേൾക്കേണ്ടിവരുമാലോ ഭഗവാനെ. ഒന്നും റഫ് ഇട്ടാലോ അല്ലെ വേണ്ടാ സി ഐ, എസ് ഐ ഓക്കേ വന്നിട്ട് അവരുടെ മുന്നിലും ഭദ്രന്റെ പെർഫോമൻസ് കണ്ടിട്ട് കുറച്ചു മാസ്സ് ആയി രണ്ടും ഡയലോഗ് അടിക്കം അതാ നല്ലത് അത് ആലോചിച്ചു നിൽക്കുന്ന ശേഖരനോട്
ഭദ്രൻ.. നീ എന്ത് വായും പൊളിച്ചു നികുവാ കസേര എടുത്തിട്ട് ഇരിക്. ശേഖരൻ ചുറ്റും നോക്കി കസേര ഒന്നും ഇല്ല പെട്ടന്ന് അവിടെ കുറേ മാറ്റം പോലെ ഇന്നലെ രാത്രി കണ്ട പോലെ അല്ല എന്നൊരു തോന്നൽ അയാൾ മനോജിനെ ഒന്നും നോക്കി അയാളുടെ മുഖത്ത് എന്തോ ഒരു വശപിക്ഷക് ശേഖരന്ന് തോന്നി.
മനോജ് ശേഖരനെ നോക്കി ശേഖരൻ അതിവിനായത്തോടെ വളരെ ഭവ്യം ആയി മനോജിന്റെ മുഖത്തു നോക്കി ചിരിച്ചു
മനോജ്… ഓഹ് സാർന്ന് ഇരിക്കാൻ കസേര വേണം അല്ലെ.
ആ ഒരു ചോദിയം രണ്ടും രീതിയിൽ ചിന്തിക്കാൻ ശേഖരനെ പ്രേരിപ്പിച്ചു.. അയാൾ ഒന്നും സൗമ്യമായി ചിരിച്ചു… മനോജിന്റെ ആ ഒരു നിമിഷത്തെ ചിരിയിൽ ദേവനും അസുരന്നും കുടി കാലർന്നിരുന്നു.. ആ ഒരു മുഖത്തു നോക്കി പെട്ടന്ന് ഒരു ഉത്തരം പറയാൻ ശേഖരന് സാധിച്ചു…
ശേഖരൻ… അയ്യോ വേണ്ടാ സാർ ഞാൻ ഇവിടെ നിന്നോളം..
ഭദ്രൻ….ഒരു പോലീസ് സ്റ്റേഷൻ ആയിട്ട് ഇവിടെ വേറെ കസേര ഒന്നും ഇല്ലെടോ
മനോജ്.. സാർ ഉണ്ടായിരുന്നു രണ്ടു മൂന്നു എണ്ണം പൊട്ടി പോയി അതാ ഓഡർ കൊടുത്തിട്ടുണ്ട് ശേഖരൻ സാർ വാ അവിടെ ഇരികം
ശേഖരൻ.. മനോജ് പറഞ്ഞ സ്ഥലത്തേക്ക് നോക്കി തന്റെ മകൻ ഇന്നലെ ഇരുന്നാ അതെ സ്ഥലം കുറച്ച് ഉള്ളോട്ട് ഒരു ടേബിൾ ഉണ്ട് അവിടെ ഒരു കസേര അതിന്റെ പിന്നിൽ ആയി ഒരു നീണ്ട ബെഞ്ചു അയാൾ മൊത്തത്തിൽ ഒന്നും നോക്കി എന്തോ ഒരു മാറ്റം ഉണ്ട് പെട്ടന്ന് ഒന്നും ചിന്തിച് കിട്ടുന്നില്ല അയാൾ മനോജിനെ നോക്കി അവന്റെ മുഖത്തു മാറ്റം ഒന്നും ഇല്ലെങ്കിലും മൈൻഡ് നല്ല രീതിയിൽ എന്താകയോ പ്ലാൻ ചെയ്ത് വച്ച പോലെ അതിൽ അവൻ ഫസ്റ്റ് സ്റ്റെപ് വിജയിച്ച് ഇരിക്കുവാണ് . ശേഖരൻ പെട്ടന്ന് ഒരു ബിസിനസ്‌മാൻ മൈൻഡ് ലേക്ക് മാറി…. യെസ് എന്റെ അളിയൻ ഭദ്രൻ പിടിച്ചത് പൂച്ചവൽ അല്ല നല്ല അസ്സൽ സെർബിരിയാൻ കടുവ വാല് ആണ്…. അയാൾക്കു ഒരു അപായം മണത്തു
