രാവണ ഉദയം – 4

ശേഖരൻ… അയ്യോ വേണ്ടാ സാർ ഞാൻ ഇവിടെ നിന്നോളം..

ഭദ്രൻ….ഒരു പോലീസ് സ്റ്റേഷൻ ആയിട്ട് ഇവിടെ വേറെ കസേര ഒന്നും ഇല്ലെടോ

മനോജ്‌.. സാർ ഉണ്ടായിരുന്നു രണ്ടു മൂന്നു എണ്ണം പൊട്ടി പോയി അതാ ഓഡർ കൊടുത്തിട്ടുണ്ട് ശേഖരൻ സാർ വാ അവിടെ ഇരികം
ശേഖരൻ.. മനോജ്‌ പറഞ്ഞ സ്ഥലത്തേക്ക് നോക്കി തന്റെ മകൻ ഇന്നലെ ഇരുന്നാ അതെ സ്ഥലം കുറച്ച് ഉള്ളോട്ട് ഒരു ടേബിൾ ഉണ്ട് അവിടെ ഒരു കസേര അതിന്റെ പിന്നിൽ ആയി ഒരു നീണ്ട ബെഞ്ചു അയാൾ മൊത്തത്തിൽ ഒന്നും നോക്കി എന്തോ ഒരു മാറ്റം ഉണ്ട് പെട്ടന്ന് ഒന്നും ചിന്തിച് കിട്ടുന്നില്ല അയാൾ മനോജിനെ നോക്കി അവന്റെ മുഖത്തു മാറ്റം ഒന്നും ഇല്ലെങ്കിലും മൈൻഡ് നല്ല രീതിയിൽ എന്താകയോ പ്ലാൻ ചെയ്ത് വച്ച പോലെ അതിൽ അവൻ ഫസ്റ്റ് സ്റ്റെപ് വിജയിച്ച് ഇരിക്കുവാണ് . ശേഖരൻ പെട്ടന്ന് ഒരു ബിസിനസ്‌മാൻ മൈൻഡ് ലേക്ക് മാറി…. യെസ് എന്റെ അളിയൻ ഭദ്രൻ പിടിച്ചത് പൂച്ചവൽ അല്ല നല്ല അസ്സൽ സെർബിരിയാൻ കടുവ വാല് ആണ്…. അയാൾക്കു ഒരു അപായം മണത്തു

മനോജ്‌… വാ സാറേ

ശേഖരൻ… അയ്യോ എന്നെ സാറെ എന്നൊന്നും വിളിക്കണ്ട ശേഖരൻ എന്ന് വിളിച്ച മതി

ഭദ്രൻ ചൂടായി സംസാരിച്ചതിൽ ദേഷ്യം ഒന്നും വെക്കരുത് അവൻ ഒരു ടെമ്പർ മൈൻഡ് ആണ് അതാ മനോജ്‌ ഒന്നും ചിരിച്ചു.

മനോജ്‌… ഈ ടെമ്പർ ഓക്കേ കളയാൻ പറ്റിയ ഏറ്റവും നല്ല സ്ഥലത്താണ് ഇപ്പൊ നിങ്ങളുടെ ഭദ്രൻ തബുരാൻ എത്തിയിരിക്കുന്നത് കേട്ടോ ശേഖര….. (ശേഖരന്ന് ആ വിളിയിൽ മനസ്സിൽ ആയി ബേയ്സ്മെന്റ് ഉറച്ചു… ഇനി ഇപ്പൊ പൈലിങ് ആരംഭിക്കും )

ശേഖരൻ മനോജ്‌ പറഞ്ഞ സ്ഥലത്ത് പോയി ഇരുന്നു ആ ബെഞ്ചിൽ ഇരുന്നു അയാൾ ഭദ്രൻ ഇരിക്കുന്ന ഇടത്തേക് നോക്കി ഉണ്ട് തമ്മിൽ തമ്മിൽ കാണാം എന്ന് അല്ലാതെ അവിടെ നിന്ന് നോർമൽ സൗണ്ടിൽ സംസാരിച്ചാൽ കേൾക്കില്ല കുറച്ചു ഒച്ചയിൽ വിളിച്ചു പറഞ്ഞാൽ കേൾക്കും. ശേഖരൻ മനോജിനെ ഒന്നു നോക്കി മനോജ്‌ എന്താ എന്നാ പോലെ തല കൊണ്ടു ചോദിച്ചു.. എന്നിട്ടും ആ മേശയുടെ അടുത്ത കസേരയിൽ ഇരുന്നു ഇപ്പൊ ശേഖരൻ മനോജിന്റെ പിറകിൽ ആണ് ഇരിക്കുന്നത്

ശേഖരൻ…. സാർ ന്ന് എന്നോട് ദേഷ്യം ഒന്നും ഇല്ലല്ലോ ലെ
മനോജ്‌… അയ്യേ ഛേ ശേഖരൻ എന്താ ഇ പറയുന്നേ ശേഖരൻ ഒന്ന് ചുറ്റും വട്ടം ഓക്കേ നോക്കിക്കേ മുകളിലും സൈഡിലും എല്ലാം

ശേഖരൻ ചുറ്റും നോക്കി അയാളുടെ പിറകിൽ ആയി ഒരു വിൻഡോ ഉണ്ട് അത് തുറന്നു ഇട്ടത് ആണ് സൈഡിൽ ഒരു വിൻഡോ ഉണ്ട് അതും തുറന്നു ഇട്ടത് ആണ് രണ്ടും കാറ്റൊട്ടവും ഉണ്ട് നല്ല കാഴ്ചകൾ ആണ് മുകളിൽ ഫാൻ കറങ്ങുന്നു അത്യാവശ്യം നല്ല കാറ്റുണ്ട് ആ ബെഞ്ചിൽ ഇരിക്കുമ്പോൾ ഒരു കുളിരും ഉണ്ട്

മനോജ്‌.. എങ്ങനെ ഉണ്ട് എന്തെകിലും ഒരു ബുദ്ധിമുട്ട് ഫീൽ ചെയ്തോ

ശേഖരൻ… അയ്യോ ഇല്ല നല്ല സുഖം ഉണ്ട് മൈൻഡ് ഓക്കേ നല്ല പ്രേസേന്റ് ഫീൽ വരുന്നുണ്ട് .

മനോജ്‌… അപ്പൊ ഇനി ഇവിടെ ഇരിക്ക ലെ സാർ വരുമ്പോൾ വിളികും അപ്പൊ എഴുന്നേറ്റ് വന്ന മതി അല്ലെ

ശേഖരൻ..ആാാ അതെ അതെ

മനോജ്‌… ശേഖര ഫോൺ ഉണ്ടോ

ശേഖരൻ.. ഉണ്ട് സാർ

മനോജ്‌.. എന്നാ അത് ഇങ് തന്നേക്ക്….

ശേഖരൻ ഫോൺ മനോജിന് കൊടുത്തു അയാൾ അത് വലിപ്പിൽ വെച്ച് പൂട്ടി ശേഖരന്റെ മുഖത്തു നോക്കി ഒന്നും ചിരിച്ചു ….

പ്രോബ്ലം ഒന്നും ഇല്ലാലോ അല്ലെ അപ്പൊ ഇവിടെ ഇരുന്നോ എന്ത് ആവശ്യം ഉണ്ടെകിലും എന്നെ വിളിക്കുക അല്ലാതെ എഴുന്നേറ്റ് വരും ഒന്നും വേണ്ടാ കേട്ടോ ഞാൻ വരും എന്നിട്ടും കാര്യം അറിഞ്ഞു ശേഖരന്റെ ആ ആവശ്യം നിറവേറ്റി തരും ഓക്കേ അല്ലെ

ശേഖരൻ… ഓക്കേ സാർ….. ( അപ്പൊ ഇതാണ് അല്ലെ ഹൗസ് അറസ്റ്റ് അയാൾ മനസ്സിൽ പറഞ്ഞു… അപ്പൊ ഭദ്രൻ ഇന്ന് സ്വാഹാ അയാൾ ചിരിച്ചു പോയി ) മനോജ്‌.. എന്താ ഒരു ചിരി ഓക്കേ

ശേഖരൻ… ഇല്ല സാർ ഞാൻ ഒരു കാര്യം ഓർത്തു ചിരിച്ചു പോയതാ

മനോജ്‌… അത് നമുക്ക് ശെരിയാകാം അയാളും ഒന്നും ചിരിച്ചു

ഭദ്രൻ… ( ഇവന് സ്റ്റേഷനിൽ വരാൻ പേടി ആണ് കോപ്പ് ആണ് എന്നൊക്കെ പറഞ്ഞു നടന്നവൻ ഇപ്പൊ തൊണ്ടേ ഇവനു മായി കളി പറഞ്ഞു ചിരികണ് ഇനി ഇവൻ ആ പോലീസ്കാരനെയും വളച്ച ഒന്നും പറയാൻ പറ്റില്ല എന്തു നടക്കും അയാൾ ഒന്നും ചിരിച്ചു കസേരയിൽ ഒന്നും ഞെളിഞ്ഞിരുന്നു അപ്പൊ താടിയുള്ള അപ്പനെ പേടി ഉണ്ട് എനിക്കു ക്ലാസ്സ്‌ കസേര അവന്ന് ബെഞ്ചു പോയൻ ഇവനാണ് എന്നെ ആ ചത്ത് പോയ ആ ചെക്കന്റെ പേരിൽ പേടിപ്പിക്കുന്നെ കഴുത ഇ മൈരൻ സി ഐ ഇത് എവിടെ പോയി കിടക്കുവാ സമയം 7.30 മനുഷ്യൻ ഒരു ചായ പോലും കുടിച്ചില്ല അയാൾ വന്നിട്ട് വേണം അവനിട്ടും രണ്ടു പറഞ്ഞു കൊടുത്ത് പോകാൻ… ഛേ ഇ കൊതു കടി ആ 10 മിനിറ്റ് കുടി കഴിഞ്ഞ ഞാൻ അങ്ങ് പോവും അയാൾ വന്നാലും ശെരി ഇല്ലേലും ശെരി… ഛേ നശിച്ച കൊതു
ശേഖരൻ…. സാർ സി. ഐ എപ്പോഴാ വരുക

മനോജ്‌.. എന്തോ കേട്ടില്ല ഒന്നും ഒറകെ ചോദിച്ചേ

ശേഖരൻ… ഒന്നുല സാർ വെയിറ്റ് ചെയ്തോളാം ഒന്നും ചമ്മിയ ചിരി ചിരിച്ചു

മനോജ്‌… സാർ വരും വെയിറ്റ് ചെയെന്നെ അല്ല കേസ് എന്തായിരുന്നു

ശേഖരൻ… തോ ഭദ്രന്റെ വിട്ടിൽ നിന്ന വേലകരാൻന്റെ മകനെ കാണാൻ ഇല്ല അതിനെ കുറിച് ചോദിക്കാൻ വിളിച്ചു വരുത്തിയതാ

മനോജ്‌… അപ്പൊ നിങ്ങൾ സസ്പേറ്റ് ലിസ്റ്റിലുള്ളവർ ആണല്ലേ അപ്പൊ മൊഴി കൊടുക്കാൻ വന്നത് അല്ല ചോദിയം ചെയ്യാൻ വിളിച്ചു വരുത്തിയതാ

അപ്പൊ.. എങ്ങനാ കേസിന്റെ കിടപ്പ് എപ്പോഴാ ആ ബോയ് മിസ്സ്‌ ആവുന്നത്

ശേഖരൻ… അറിയില്ല സാർ ഞാൻ ഇവിടെ ഉണ്ടായിരുന്നില്ല ഒരു ബിസിനസ്‌ ആവശ്യംത്തിന് വെളിയിൽ പോയത് ആയിരുന്നു

മനോജ്‌… അപ്പൊ തനിക്കു ഇതിൽ ബന്ധം ഇല്ല… പിന്നെ അതി രാവിലേ സ്റ്റേഷനിൽ എത്താൻ തന്നോട് ആരും പറഞ്ഞു പറയടോ

ശേഖരൻ… അത് എന്നെ അന്വേഷിച്ച് പോലീസ് ഇന്നലെ വന്നായിരുന്നു അപ്പോൾ ഞാൻ അവിടെ ഇല്ലായിരുന്നു ഭദ്രന്റെ കൂടെയാ ഞാൻ അധികം ഉണ്ടാവാറ് അപ്പോ എന്നെ കാണാതായപ്പോൾ പോലീസ് എന്റെ മോനെ ഇന്നലെ കൂട്ടിക്കൊണ്ടു വന്നിരുന്നു അപ്പോ രാത്രി ഞാൻ എത്തിയപ്പോൾ രാവിലെ വരാൻ വേണ്ടി റൈറ്റർ സാർ പറഞ്ഞായിരുന്നു അതാ ഞാൻ രാവിലെ തന്നെ വന്നത് കൂടെ ഭദ്രന്നെയും കൂട്ടാൻ പറഞ്ഞിരുന്നു

മനോജ്… ഓ ഇന്നലെ സിഐ സാറിന്റെ കൂടെ വന്ന ആ ചെക്കൻ അത് തന്റെ മകനാണ് അല്ലേ

അല്ല കേസ് തന്നത് തന്നെ ആ മംഗലത്ത് വലിയ തമ്പുരാട്ടി അല്ലേ ഈ ഭദ്രന്റെ അമ്മ അവിടുത്തെ ഒരു കുട്ടിയെ കാണാനില്ലെന്ന് അവനെ നിങ്ങളെല്ലാം കൂടി അടിച്ചു എന്നൊക്കെ ആണലോ പരാതി

ശേഖരൻ… അയ്യോ അത് വലിയ തമ്പുരാട്ടിക്ക് ഒരു അബദ്ധം പറ്റിയതാ അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല പിന്നെ ഞാൻ പുറത്തായിരുനാലോ അതുകൊണ്ടുതന്നെ അവിടെ എന്ത് സംഭവിച്ചു എന്ന് എനിക്ക് അറിയില്ല

മനോജ്…. ഈ സി ഐ സാറിനെ ഇതിനുമുമ്പ് അറിയോ
ശേഖരൻ…. മുമ്പ് വേറൊരു കേസിൽ ഇതേപോലെ സാറ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു അങ്ങനെ ഒരു പരിചയം ഉണ്ട് അത്രയേ ഉള്ളൂ

Leave a Reply

Your email address will not be published. Required fields are marked *