രാവണ ഉദയം – 4

ഭദ്രന്ന് കലിപ് കയറി അയാൾ അവർക്ക് അടുത്തേക്ക് വന്നു വളരെ ദേഷ്യംത്തോടെ

ഭദ്രൻ… ഇതൊക്കെ അറിഞ്ഞിട്ട് എന്തിനാ തനിക്കു അവന്റെ അമ്മയെ പെണ്ണുകാണാൻ പോകാൻ ആണോ കുറേ നേരം ആയി അവൻ ഹെഡ്മാസ്റ്റർ കളിക്കുന്നു നീ ഓക്കേ ആരാടാ ഞങ്ങൾ ആരാണ് എന്ന് അറിയുമോ നിനക്ക് ഈ വീരപൂരം മുഴുവൻ ഞങ്ങളുടെ താ ഇവിടുത്തെ കീരീടം വെക്കാത്ത രാജാക്കന്മാർ ആണ് ഞങ്ങൾ. ഞങ്ങളുടെ അടുത്ത അവന്റെ ഒരു ഓല പീപ്പി നിന്നെ ഓക്കേ ഇവിടെ ഇട്ട് കത്തിച്ച പോലും ആരും ചോദിക്കില്ല ഞങ്ങളോട് അയാൾ അലറുകായാണ്

അപ്പോയെക്കും സ്റ്റേഷൻന്റെ ഉള്ളിൽ ഉള്ള 3 4 പോലീസ്‌കാർ കുടി വെളിയിലെക് വന്നു ശേഖരൻ ഭദ്രന്നെ തണുപ്പിക്കാൻ നോക്കി ഉള്ളിൽ നിന്ന് വന്ന പോലീസ്‌കാർ പുറത്തെ പോലീസ്‌കാരനോട് എന്തൊ പറഞ്ഞു അയാൾ തിരിച്ചും പറഞ്ഞു. അവർ അപ്പൊ തന്നെ തിരിച്ചു സ്റ്റേഷന്റെ അകത്തേക്കു പോയി പോലീസ്കാരൻ തിരിഞ്ഞു ഭദ്രന്നെ നോക്കി നിന്നും . ശേഖരനെന്റെ അത്ര ഉയരം ഇല്ല മുഖത്തു ഒരു ക്രൂര ഭാവം മുഖത്തു കാര്യംമായി മീശ പോലും ഇല്ല തടിച്ചിട്ടാണ് വയറു അല്പം ഉണ്ട് പ്രഷറും ഷുഗറും ബിപി ഒക്കെ ഉണ്ട് കണ്ടാൽ അറിയാം അതിന്റെതായ വീറും വാശിയും ഉണ്ട് ഗോൾഡൻ കളർ ജൂബ ഒരു കസവു വെള്ളമുണ്ട് കയ്യിലും കഴുത്തിലും എല്ലാം സ്വാർണം ഉണ്ട് പിന്നെ ഒരു റോലക്സ് വാച്ചും അപ്പൊ ആൾ ചിലാറാകാരൻ അല്ല അയാൾ ഭദ്രനെ നോക്കി ഒന്നും വിശകലനം ചെയ്തു
ഭദ്രൻ.. താൻ എന്താടോ എന്നെ നോക്കി പേടിപ്പിക്കുകയാണോ അപ്പോയെക്കും ശേഖരൻ ഇടയിൽ കയറി പറഞ്ഞു

ശേഖരൻ… സാർ അളിയൻ കുറച്ചു ദേഷ്യംകാരൻ ആണ് ആൾ പോലീസ്സ്റ്റേഷനിൽ ഓക്കേ ആദ്യ ആയിട്ട ഒന്നും തോന്നരുത് പ്ലീസ് സാർ അയാൾ ആ പോലീസ്‌കാരനോട് വളരെ വിനയത്തോടെ പറഞ്ഞൂ അയാൾ ശേഖരനെ ഒന്നും നോക്കി..

ഭദ്രൻ…. എടാ നാണം കെട്ടവനെ വെറുതെ അല്ലടാ നിന്നെ ഇന്നലെ ഇവിടെ ഇട്ട് ഇവമ്മാര് പുഴുങ്ങി എടുത്തത്. കുറച്ചു ചോര ഗുണം എങ്കിലും കാണിക് ഇ പികിരികളുടെ അടുത്ത് ഓക്കേ പേടിച്ചു നിക്കാൻ. നീ രാഘവ പൊതുവാളിന്റെ മകൻ തന്നെ അണോ … തു

ശേഖരൻ ഭദ്രനെ നോക്കി നീ ഒന്നും നിർത്തു ഭദ്ര …..പെട്ടന്ന് ഉള്ളിൽ നിന്ന് വേറെ ഒരു പോലീസ്കാരൻ ഓടി വന്നു പുറത്ത് ഉള്ള പോലീസ്‌കാരനോട് ചെവിയിൽ എന്തൊ പറഞ്ഞു… പെട്ടെന്ന്ആപുറത്തെ പോലീസ്കാരൻ

പോലീസ്കാരൻ… സോറി സാർ ആൾ അറിയാതെ എന്താകയോ പറഞ്ഞു സോറി സാർ അകത്തേക്ക് വരും.. മംഗലത്ത് കേശവ വർമ തബുരാൻറെ മകൻ ഭദ്രൻ തബുരാൻ ആണ് എന്ന് എനിക്കു അറിയില്ലായിരുന്നു.. അയാൾ ശേഖരനോടും എടുതേക് തിരിഞ്ഞു നോക്കി പറഞ്ഞു സോറി സാർ ന്ന് എന്നോട് ദേഷ്യം ഒന്നും ഇല്ലാലോ

ഭദ്രൻ… എടാ ദേഷ്യം വന്നിരുന്നേൽ ഇ സ്റ്റേഷൻ തീ ഇട്ടേ ഞാൻ പോവുള്ളു നിനക്ക് ഒന്നും ഭദ്രനെ അറിയില്ല ഞങ്ങൾ ദാനം ആയി കൊടുത്ത ഭൂമിയിൽ ഉണ്ടാക്കിയ ഈ പോലീസ് സ്റ്റേഷനിൽ ഞങ്ങളെ വീളിച്ചു വരുത്തി അപമാനിക്കുന്നോ നീ ഓക്കേ ഏതാടാ നിന്റെ ഓക്കേ സി ഐ വിട്ടിൽ വന്നു പറഞ്ഞിട്ട ഞങ്ങൾ ഇവിടെക് വന്നത് അതു അയാളുടെ മാനം രക്ഷിക്കാൻ വെറും മൊഴി കൊടുക്കാൻ അപ്പൊ നിനക്കൊക്കെ തബുരാകന്മാരുടെ തലയിൽ കയറി തലപൊലി എടുക്കണം അല്ലേടാ

പോലീസ്കാരൻ… സോറി സാർ ആൾ അറിയാതെ പറ്റി പോയതാ … ശേഖരൻ സാർ സോറി

ശേഖരൻ… അയ്യോ സാർ സോറി ഒന്നും പറയണ്ട സാർ ആളെ മനസ്സിൽ ആകാതെ പെരുമാറി അത്രയേ ഉള്ളു അത് ഇപ്പൊ ആർക്കായാലും ഒരു അബദ്ധം പറ്റു അല്ലോ അത്രയേ ഉള്ളു സാർ ന്റെ പേര്
പോലീസ്‌കാരൻ.. മനോജ്‌ എന്ന

ഭദ്രൻ… എടാ ശേഖര നോട്ട് ചെയ്തോ മനോജ്‌ ആളെ വടി ആകിയതിന്ന് വെള്ളം കിട്ടാത്ത സ്ഥലത്തേക്ക് ഞാൻ നിനക്ക് മാറ്റം വാങ്ങി തരുന്നുണ്ട് നീ ഓർത്തോ

മനോജ്‌… അയ്യോ സാർ പ്രാരാബ്ധക്കാരനാ അറിയാതെ പറ്റി പോയതാ

ശേഖരൻ… എന്റെ പോന്നു ഭദ്ര മനോജ് സാർ ക്ഷമ ചോദിച്ചില്ലേ നീ അത് വിട് പ്ലീസ് നീ ഒരു പുതിയ പ്രോബ്ലം ഉണ്ടാക്കലെ

ഭദ്രൻ… ശേഖര നീ മിണ്ടരുത് കുറച്ചു ഉള്ളുപ് ഒരു നല്ല നട്ടെല്ലും വേണം നിനക്ക് അത് ഇല്ല

ശേഖരൻ… നീ ഇവിടെ കിടന്നു പ്രശ്നം ഉണ്ടാക്കി സി ഐ സാർ വരുബോ അത് കൂടുതൽ പ്രോബ്ലം ആവും. നിനക്ക് അറിയാത്തത് ഒന്നും അല്ലാലോ

ഭദ്രൻ… പോടാ അവിടുന്ന് ആനയെ പേടിക്കുന്നില്ല പിന്നെയാലേ അതിന്റെ പിണ്ഡതെ

ശേഖരൻ… ഇനി ഞാൻ ഒന്നും പറയുന്നില്ല നീ എന്താ എന്ന് വെച്ച ചെയ്തോ എല്ലാത്തിനും ഒരു ലിമിറ്റ് ഉണ്ട്

ഭദ്രൻ… ഒന്നും പോടാ

മനോജ്‌… അയ്യോ സാർ ഞങ്ങൾ കാരണം അല്ലെ ദേഷ്യം പെട്ടത് സാർ ന്നെ കുറ്റം പറയാൻ പറ്റില്ല സോറി സാർ വരും അകത്തു ഇരികം പ്ലീസ് സാർ

ഭദ്രൻ… പോടോ ഞാൻ എന്റെ കാറിൽ ഇരുന്നോളാമ്

മനോജ്‌… സാർ എസ് ഐ സാറോ സി ഐ സാറോ ഇത് അറിഞ്ഞ പ്രോബ്ലം ആവും സാറെ പ്ലീസ് അകത്തു ഇരികം പ്ലീസ്

ശേഖരൻ… ഭദ്ര വാ ഇവർ ഇത്രയൊക്കെ പറഞ്ഞിട്ട് കെട്ടിലെ മോശം അല്ലെ

ഭദ്രൻ… ആ നടക്ക്…..

അവർ ഉള്ളിലേക്കു കയറി ഒരു വലിയ വരാന്ത അവിടെ ടേബിൾ ഓക്കേ സെറ്റ് ചെയ്തിട്ടുണ്ട്

മനോജ്‌ മുന്നേ നടന്നു അവിടെ ഒരു നല്ല ചെയർ ഇട്ടിട്ടുണ്ട് മനോജ്‌ വേഗം പോയി ഒരു തുണി കൊണ്ടു ചെയർ ഒന്നും തുടച്ചു ഭദ്രനെ നോക്കി സാർ ഇരുന്നോളൂ ഭദ്രൻ ശേഖരന്റെ മുഖത്തു നോക്കി ഒരു പുച്ഛചിരി ചിരിച്ചു അവിടെ ചെയറിൽ ഇരുന്നു കാലുമേൽ കാലു കയറ്റി
മനോജ്‌… സാർ കുടിക്കാൻ എന്തെങ്കിലും

ഭദ്രൻ… ഞാൻ ഇവിടെ നിങ്ങളുടെ സൽക്കാരം സ്വീകരിക്കാൻ വന്നത് അല്ല എവിടെ ആ സി ഐ എപ്പോ വരും അയാൾ

മനോജ്‌… സാർ ഒരു 15 മിനിറ്റ് ഉള്ളിൽ വരും

ശേഖരൻ ഇതൊക്കെ കണ്ടു താൻ തന്റെ വില കളഞ്ഞോ എന്ന രീതിയിൽ അവിടെ നിന്നും ഛേ ഞാനും ഭദ്രനെ പോലെ ചൂടായി നിന്ന മതിയായിരുന്നു ഇപ്പൊ ഇ പോലീസ്കാരുടെ ഇടയിലും തോ ഭദ്രന്റെ മുന്നിലും നാണം കേട്ടു വെറുതെ ഇ കോൺസ്റ്റബിളിനെ ഓക്കേ പേടിച്ചു വണങ്ങി നിന്നു. ഇതിന്റെ പേരിൽ ഇനി അവന്റെ വായയിൽ കിടക്കുന്നത് കേൾക്കേണ്ടിവരുമാലോ ഭഗവാനെ. ഒന്നും റഫ് ഇട്ടാലോ അല്ലെ വേണ്ടാ സി ഐ, എസ് ഐ ഓക്കേ വന്നിട്ട് അവരുടെ മുന്നിലും ഭദ്രന്റെ പെർഫോമൻസ് കണ്ടിട്ട് കുറച്ചു മാസ്സ് ആയി രണ്ടും ഡയലോഗ് അടിക്കം അതാ നല്ലത് അത് ആലോചിച്ചു നിൽക്കുന്ന ശേഖരനോട്

ഭദ്രൻ.. നീ എന്ത് വായും പൊളിച്ചു നികുവാ കസേര എടുത്തിട്ട് ഇരിക്. ശേഖരൻ ചുറ്റും നോക്കി കസേര ഒന്നും ഇല്ല പെട്ടന്ന് അവിടെ കുറേ മാറ്റം പോലെ ഇന്നലെ രാത്രി കണ്ട പോലെ അല്ല എന്നൊരു തോന്നൽ അയാൾ മനോജിനെ ഒന്നും നോക്കി അയാളുടെ മുഖത്ത് എന്തോ ഒരു വശപിക്ഷക് ശേഖരന്ന് തോന്നി.

മനോജ്‌ ശേഖരനെ നോക്കി ശേഖരൻ അതിവിനായത്തോടെ വളരെ ഭവ്യം ആയി മനോജിന്റെ മുഖത്തു നോക്കി ചിരിച്ചു

മനോജ്‌… ഓഹ് സാർന്ന് ഇരിക്കാൻ കസേര വേണം അല്ലെ.

ആ ഒരു ചോദിയം രണ്ടും രീതിയിൽ ചിന്തിക്കാൻ ശേഖരനെ പ്രേരിപ്പിച്ചു.. അയാൾ ഒന്നും സൗമ്യമായി ചിരിച്ചു… മനോജിന്റെ ആ ഒരു നിമിഷത്തെ ചിരിയിൽ ദേവനും അസുരന്നും കുടി കാലർന്നിരുന്നു.. ആ ഒരു മുഖത്തു നോക്കി പെട്ടന്ന് ഒരു ഉത്തരം പറയാൻ ശേഖരന് സാധിച്ചു…

Leave a Reply

Your email address will not be published. Required fields are marked *