ഓർമ്മകൾക്കപ്പുറം – 7 Likeഅടിപൊളി  

അയാൾ പതിയെ ഉള്ളിലേക്ക് നടന്ന് ചെന്ന് കുനിഞ്ഞു മുട്ടിൽ കൈ ഊന്നി നിന്ന് എണ്ണി തുടങ്ങി.

“1, 2, 3….12…20…23”

അപ്പോഴേക്കും പുറത്ത് നിന്ന സാജിദ് അകത്ത്‌ എത്തിയിരുന്നു.

“എന്താ ഭായ് നോക്കുന്നത്?”

“ഒറപ്പിച്ചോ.. അവർ ഈ വണ്ടിയിൽ തന്നെ വന്നത്. ഇത് കണ്ടോ ഫുഡ് കഴിച്ചിട്ട് കളയാൻ വിട്ടുപോയ പാർസൽ പാക്കറ്റ് ആണ്. 23 എണ്ണം. 21 പെണ്ണുങ്ങളും ആ ജേർണലിസ്റ്റ് മൈരനും പിന്നെ ആ മറ്റവനും… അങ്ങനെ 23.

ഇനി ഇതിന്റെ ഡ്രൈവർ ആരാണെന്ന് കണ്ടുപിടിക്കണം അവന്റെ പേര് എന്താ പറഞ്ഞത്? മഹീന്തർ അങ്ങനെ എന്തോ അല്ലേ?”

“അതേ ഭായ്… മഹീന്തർ സിംഗ്.”

“മ്മ്… നീ പോയി ബാക്കി ഉള്ളവരെ ഒക്കെ വിളിക്ക് ഞാൻ അപ്പോഴേക്കും ഞാൻ അങ്ങ് വരാം. ഇപ്പോഴും സോളിഡ് ആയി ഒരു എവിഡൻസ് നമുക്ക് കിട്ടിയിട്ടില്ല. എന്നാലും ഏകദേശം ഒരു 75% നമ്മൾ ശെരിയായ വഴിയിൽ തന്നെ ആണ്. അത് പോരാ നമുക്ക്. ഉറപ്പ് വരുത്തണം എന്നിട്ട് വേണം ഒരു പ്ലാൻ ഇടാൻ.” അസ്ലൻ ആലോചനയിൽ ആയിരുന്നു. അപ്പോഴേക്കും സാജിദ് ബാക്കി ഉള്ളവരെ കൂട്ടാനായി നടന്നു.

അസ്ലൻ ആ സമയം പുറത്ത് ഇറങ്ങി ചുറ്റും ഒന്ന് പരിശോധന നടത്താൻ തുടങ്ങി. പകൽ സമയം ആയതിനാൽ ആ വഴിയിൽ ഒന്നും അധികം ആരെയും കാണുന്നില്ല. പുരുഷന്മാർ മിക്കവരും ഈ വണ്ടിത്താവളത്തിൽ തന്നെ പണി എടുക്കുന്നവർ ആണ്. സ്ത്രീകൾ അതിന് അടുത്ത് ഉള്ള ഹോട്ടലുകളിലോ അല്ലെങ്കിൽ തെരുവോര കച്ചവടമോ നടത്തുന്നവർ ആണെന്ന് അയാൾ ആദ്യത്തെ അന്വേഷണത്തിൽ തന്നെ മനസ്സിലായിരുന്നു.

അധികം വീടുകൾ ഇല്ല ഈ ഭാഗത്ത്‌, കുറച്ച് സ്ഥലത്ത് വണ്ടികളുടെ കുറെ പാർട്സ് വെറുതെ കൂട്ടി ഇട്ടിരിക്കുന്നു. അയാൾ ചുറ്റും ശ്രദ്ധിച്ചുകൊണ്ട് മുന്നോട്ട് നടന്നു. കുറച്ച് അകലെ ആയി അയാൾക്ക് ഒരു ഇരമ്പൽ കേൾക്കാം. അല്പം കൂടി മുന്നോട്ട് പോയതും അതൊരു ജെസിബിയുടെ ശബ്ദം ആണെന്ന് മനസ്സിലായി. അയാൾ ആ ഭാഗത്തേക്ക്‌ നടന്നു.

ഒടുവിൽ അയാൾ അവിടെ എത്തിച്ചേർന്നു. അധികം ആരെയും അവിടെയും കണ്ടില്ല. ഒരു ഡ്രൈവറും അയാളുടെ സഹായിയും മാത്രം. ജെസിബി വെച്ച് കുഴി എടുക്കുകയാണ്. അസ്ലൻ അവിടെ നിന്ന സഹായി എന്ന് തോന്നിക്കുന്നവനെ അടുത്തേക്ക് വിളിച്ചു. അതുകണ്ട ഡ്രൈവർ ഒന്ന് തിരിഞ്ഞു നോക്കിയ ശേഷം വീണ്ടും അയാളുടെ ജോലി തുടർന്നു.

ആ പയ്യൻ അരികിൽ വന്നതും അസ്ലൻ അവന്റെ കൂർമ്മബുദ്ധി ഉപയോഗിക്കാൻ തുടങ്ങി. ആ വണ്ടിയുടെ ഡ്രൈവറിനെ പറ്റി അറിയുക അതായിരുന്നു അയാളുടെ ലക്ഷ്യം. അസ്ലൻ ആ പയ്യന്റെ മുന്നിൽ ഒരു പാവത്തിനെ പോലെ അഭിനയിച്ചു. അത് തന്നെ ആയിരുന്നു അയാളുടെ വിജയവും. ഞൊടിയിടയിൽ മാനറിസം മാറ്റാൻ കഴിവുള്ളവൻ ആയിരുന്നു അയാൾ.
“മോനേ ഇതെന്തിനാ ഇവിടെ കുഴി എടുക്കുന്നത്?” അവൻ അടുത്ത് വന്നതും അയാൾ ഒരു കുശലം ചോദിക്കൽ എന്നപോലെ സംസാരിക്കാൻ തുടങ്ങി.

“അത് ആ ഹോട്ടലിലെ വേസ്റ്റ് കളയാൻ ആണ്, മുനിസിപ്പാലിറ്റിയിൽ നിന്ന് ആളുകൾ വന്ന് പറഞ്ഞിട്ട് ചെയ്യുന്നതാ. എന്തേ?”

“എയ് ഒന്നുല്ല ചോദിച്ചെന്നെ ഉള്ളു, ഞാൻ ഇവിടെ എന്റെ വണ്ടി നന്നാക്കാൻ വന്നത് ആയിരുന്നേ.. അപ്പൊ അതിന് കുറച്ച് താമസം ഉണ്ട് അത്കൊണ്ട് ഇവിടെയൊക്കെ ഒന്ന് ചുറ്റി നടക്കുവായിരുന്നു. എന്താ നിന്റെ പേര്?”

“വിജയ്..”

“ഇവിടെ തന്നെ ആണോ വീട് വിജയുടെ?”

“ആഹ് നിങ്ങൾ ഇങ്ങോട്ട് വരുന്ന വഴി എന്റെ വീടിന്റെ മുന്നിൽ കൂടി ആവും വന്നത്” വിജയുടെ മറുപടി കേട്ടതും അസ്ലന്റെ ഉള്ളിൽ ഒരു പുഞ്ചിരി എരിഞ്ഞു. അങ്ങനെ ആണെങ്കിൽ ഇവന് അറിയാൻ പറ്റും ആ വണ്ടി ആരുടെ ആണെന്ന്.

“ഓ.. ഇവിടെ തന്നെ ആണോ. നന്നായി. വിജയ് വേറൊന്നും കൊണ്ടല്ല എനിക്ക് ഒരു സഹായം ചെയ്യണം. എനിക്ക് ഒരു മരുന്ന് കഴിക്കാൻ ഉണ്ട് ഈ സമയത്ത് ഇനി വെള്ളം വാങ്ങാൻ ഞാൻ ആ ഹോട്ടലിന്റെ അവിടെ വരെ നടക്കണം വിജയ്ക്ക് ബുദ്ധിമുട്ട് ആവില്ലെങ്കിൽ വീട്ടിൽ നിന്ന് അൽപ്പം വെള്ളം എടുത്ത് തരാവോ പ്ലീസ്?” അസ്ലൻ അവനോട് വളരെ താഴ്മയോടെ ചോദിച്ചു. അങ്ങനെ ഒരു ചോദ്യം കേട്ടാൽ ആരായാലും സഹായിച്ചു പോകും.

“ഓ.. അതിനെന്താ ഭായ്… ഞാൻ എടുത്ത് തരാം. ഒരു സെക്കന്റ്‌ ഞാൻ പുള്ളിയോട് ഒന്ന് പറഞ്ഞിട്ട് വരാം.” വിജയ് അസ്ലന്റെ മറുപടിക്ക് കാത്തുനിൽക്കാതെ ഡ്രൈവറിന്റെ അടുത്തേക്ക് നടന്നു.

അസ്ലൻ അത് നോക്കി നിന്നു. അയാൾ പതിയെ പതിയെ തന്റെ പ്ലാനുകൾ ഉണ്ടാക്കാൻ തുടങ്ങി. വിജയ് ഒരു ഡാറ്റാ സോഴ്‌സ് ആണ്. ഇവന്റെ അടുത്ത് നിന്നും ഈ പ്രദേശത്തെ പറ്റിയും ആ വണ്ടിയെ പറ്റിയും ഒക്കെ പറ്റാവുന്ന അത്രേം വിവരങ്ങൾ ചോർത്തി എടുക്കണം. അസ്ലൻ മനസ്സിൽ വിചാരിച്ചു.

വിജയ് അപ്പോഴേക്കും ആ ഡ്രൈവറോട് എന്തോ പറഞ്ഞിട്ട് അസ്ലനെ ചൂണ്ടി കാണിച്ചു. അസ്ലൻ ഒന്ന് ചിരിച്ചു കാണിച്ചതും ഡ്രൈവർ അയാളുടെ കൈ പൊക്കി അഭിവാദ്യം ചെയ്തു. വിജയ് വേഗം നടന്നു അസ്ലന്റെ അടുത്തേക്ക് എത്തി.
“പോകാം ഭായ്.. വരൂ.”

വിജയോട് ചോദിക്കേണ്ട ചോദ്യങ്ങൾ അസ്ലൻ ഇതിനോടകം തന്നെ തയ്യാറാക്കി കഴിഞ്ഞിരുന്നു.

“ഇവിടെ ഇത്രേം വീടെ ഉള്ളോ വിജയ്? ഒറ്റ ആൾക്കാരെയും കാണാനില്ലല്ലോ ഈ പകൽ സമയത്ത് പോലും.” അയാൾ ഒന്നൊന്നായി ചോദിക്കാൻ തുടങ്ങി.

“ഇവിടെ അധികം ആൾക്കാർ ഇല്ല ഭായ്, വർക്ഷോപ്പിന്റെ അപ്പുറത്തെ വശത്താണ് വീടുകൾ കൂടുതൽ ഉള്ളത്. ഇവിടെ ആകെ 4-5 വീടെ ഉള്ളു. പിന്നെ എല്ലാവരും ഇപ്പൊ ജോലിയിൽ ആവും അതാ കാണാത്തത്.”

“വിജയ്ക്ക് വണ്ടി പണി ഒക്കെ അറിയുമോ?”

“അതെന്ത് ചോദ്യം ആണ് ഭായ്, അത് ഇവിടെ ഉള്ള മിക്ക ആളുകൾക്കും അറിയാം. അതല്ലേ ഞങ്ങളുടെ ചോറ്. പിന്നെ ഞങ്ങൾ ഇവിടെ തന്നെ ജീവിക്കുന്നത് കൊണ്ട് ഡെയിലി ഇത് തന്നെ കണ്ടല്ലേ വളരുന്നത് അപ്പൊ ചെറിയ പ്രായത്തിൽ തന്നെ ഒരുവിധം പഠിക്കും.”

“ഓ.. അത് നന്നായി… വേറൊന്നും അല്ല ഞാൻ ഒരു സെക്കന്റ്‌ ഹാൻഡ് ലോറി എടുക്കാൻ ഉള്ള പ്ലാനിൽ ആയിരുന്നു. പക്ഷേ എനിക്ക് അതിനെപ്പറ്റി അത്ര ധാരണ ഇല്ല അത്കൊണ്ട് അറിയാൻ വേണ്ടി ചോദിച്ചതാ.”

“ആഹ്… ഭായ് വണ്ടി എടുക്കുന്നുണ്ടേൽ അത് നോക്കാൻ പോകുമ്പോ അറിയാവുന്ന ആരെയെങ്കിലും കൂടെ കൂട്ടുന്നത് ആണ് നല്ലത് ഇല്ലെങ്കിൽ നമുക്ക് ക്യാഷ് നഷ്ടം ആകും.” വിജയ് അയാൾക്ക് സത്യസന്ധമായി മറുപടി നൽകികൊണ്ടേ ഇരുന്നു. എന്നാൽ അവൻ അറിഞ്ഞിരുന്നില്ല അസ്ലന്റെ ചോദ്യങ്ങൾ എത്തി നിൽക്കുന്നത് ഇവിടെ പാർക്ക് ചെയ്തിരിക്കുന്ന അജ്ഞാത ട്രക്കിലേക്ക് ആണെന്ന്.

അപ്പോഴേക്കും അവർ നടന്ന് ഒരു വീടിന്റെ മുന്നിൽ എത്തിയിരുന്നു. അവിടെ നിന്ന് നോക്കിയാൽ ആ ട്രക്ക് അവിടെ പാർക്ക് ചെയ്തിരിക്കുന്നത് കാണാമായിരുന്നു.

“ഭായ് ഇവിടെ നിക്ക് ഞാൻ വെള്ളം എടുത്ത് വരാം.” വിജയ് അകത്തേക്ക് കയറിയതും സാജിദ് ബാക്കി ഉള്ളവരെയും കൂട്ടി വരുന്നത് അസ്ലൻ കണ്ടു. അയാൾ അവരെ കൈ പൊക്കി കാണിച്ചു വിലക്കി. അവിടെ നിന്നും മാറി നിൽക്കാൻ ആംഗ്യം കാണിച്ചു. അവർ വീണ്ടും അവിടെ ചുറ്റിപ്പറ്റി നിൽക്കുന്ന കണ്ടതും അസ്ലൻ ഫോൺ എടുത്ത് അവരെ വിളിക്കാനായി നോക്കി. എന്നാൽ അപ്പോഴും റേഞ്ച് ഇല്ലായിരുന്നു. അസ്ലൻ അതുകണ്ടു പല്ലിറുമ്മി. അപ്പോഴേക്കും വിജയ് വെള്ളവുമായി വന്നു.

Leave a Reply

Your email address will not be published. Required fields are marked *