ആ കൂട്ടത്തിൽ നമുക്ക് ഒരു പറ്റിയ എതിരാളി എന്നത് മഹീന്തർ മാത്രം ആവും. അവനെ കായികമായി നേരിടാൻ നമ്മൾ കുറച്ച് വിയർക്കും. അപ്പൊ ആദ്യം തന്നെ ഏതെങ്കിലും ഒരുത്തിയെ നമ്മുടെ കയ്യിൽ കിട്ടണം അവളുടെ കഴുത്തിൽ കത്തി വെച്ച് ബാക്കി ഉള്ള എല്ലാവരെയും കണ്ട്രോൾ ചെയ്യാൻ പറ്റും. അത് ജാനകി ആയാൽ അത്രേം നല്ലത്. മഹീന്തറിന്റെ കൂടെ അവളുടെ ചേട്ടനും ഒന്ന് പേടിക്കും.
പിന്നെ മറ്റൊരു കാര്യം. ഉള്ളിൽ മഹീന്തർ മാത്രം ആവില്ല ചിലപ്പോൾ നമുക്ക് എതിരാളികൾ. ഇപ്പോഴത്തെ എന്റെ നിഗമനം വെച്ച് അവിടെ ഉണ്ടാവാൻ സാധ്യത ഉള്ളവർ…
മഹീന്തർ, ചോട്ടു, കിഷോർ, ജാനകിയുടെ ചേട്ടൻ പിന്നെ ബാക്കി 21 പെൺകുട്ടികളും. ഇത്രേം പേർ ഉറപ്പായും അതിനുള്ളിൽ തന്നെ ഉണ്ട്. ഇവിടുന്ന് നമ്മൾ ഇറങ്ങി കഴിഞ്ഞാൽ നിങ്ങളിൽ ഒരാൾ പോയി ആ വീട് നിരീക്ഷിക്കണം. ആരൊക്കെ വരുന്നു പോകുന്നു എന്നൊക്കെ ഉള്ളത് കറക്റ്റ് അറിയണം നമുക്ക്. വിവേക്… നീ പോയാൽ മതി.
അങ്ങനെ ചെയ്യുവാണേൽ നമ്മൾ ഈ പ്ലാൻ എക്സിക്യൂട്ട് ചെയ്യാൻ നേരം ആ വീട്ടിൽ ആ സമയം എത്ര പേർ ഉണ്ട് എന്ന് കറക്റ്റ് അറിയാൻ കഴിയും. അതിന് അനുസരിച്ചു നമുക്ക് തയ്യാറെടുക്കണം.
ഉള്ളിൽ കയറി കണ്ട്രോൾ ഏറ്റെടുത്തു കഴിഞ്ഞാൽ പിന്നെ ചെയ്യണ്ട കാര്യം അറിയാല്ലോ, ആണുങ്ങളെ എല്ലാം ഉടനടി കെട്ടിയിടണം. അവന്മാരെ ബോധം കെടുത്തണ്ട. അവരുടെ മുന്നിൽ ഇട്ട് വേണം അവറ്റകളെ പെഴപ്പിക്കാൻ. അവന്മാർ അത് കണ്ടിട്ട് വേണം മരിക്കാൻ അതെനിക്ക് നിർബന്ധം ആണ്. പെണ്ണുങ്ങൾ എന്തായാലും ഒച്ചവെച്ചു ആളെ കൂട്ടാൻ നോക്കും. ആയുധം കാട്ടി ഉള്ള വിരട്ടലിൽ അവർ ഒന്ന് അടങ്ങിയേക്കാം. കയ്യിൽ കിട്ടുന്ന ആരായാലും അപ്പൊ തന്നെ എല്ലാത്തിനും സെഡേറ്റീവ് കൊടുത്തിരിക്കണം.
സൗരവിന്റെ ടീമിന് നമ്മളെ ഇതുവരെ ലൊക്കേറ്റ് ചെയ്യാൻ പറ്റിയിട്ടില്ല അത്കൊണ്ട് തന്നെ ഈ പരിപാടിക്ക് നമ്മൾ 10 പേരാണ് ഉള്ളിൽ കേറുന്നത്. പുറത്ത് കാവൽ നിക്കാൻ ഒന്നും ആരും വേണ്ട. ഉള്ളിൽ കയറി ഒരു മണിക്കൂറിനുള്ളിൽ പുറത്ത് എത്തണം. ഓക്കേ? ” അസ്ലൻ പറഞ്ഞു നിർത്തി എല്ലാവരെയും ഒന്ന് നോക്കി.
“പക്ഷേ ഭായ് ഇവരെ എങ്ങനെ നമ്മൾ കൊണ്ടുപോകും?”
“അവരിങ്ങോട്ട് വന്നത് ആ ട്രക്കിൽ അല്ലേ… അതിൽ തന്നെ കൊണ്ടുപോകാം. നമ്മൾ മഹീന്തർ ഉൾപ്പടെ എല്ലാവരേം പൊക്കി വണ്ടിൽ ഇടണം. ഇവിടെ വെച്ച് ആരേം കൊല്ലണ്ട. നമ്മൾ ഇവിടെ വന്നതിനു ഒക്കെ സാക്ഷികൾ ഉണ്ട്. അത്കൊണ്ട് തന്നെ ആ ട്രക്കിൽ ഇവിടെ നിന്നും നമുക്ക് പോണം പിന്നെ ഇവിടെ നിന്ന് പോകുമ്പോ മുഖം മറക്കണം. നമ്മുടെ ഏരിയ എത്തി കഴിഞ്ഞ് മതി അവരുടെ ദേഹത്ത് കത്തി കേറ്റുന്നത്.
അഥവാ ആരെങ്കിലും ഇതിനിടക്ക് രക്ഷപെടാൻ നോക്കിയാൽ, തീർത്തേക്ക്, ഒന്നും നോക്കണ്ട. തെളിവ് ഒന്നും നമുക്ക് എതിരെ ഉണ്ടാവരുത്. രക്ഷപെടാൻ ശ്രമിക്കുന്നത് ജാനകി മാത്രം ആയിരിക്കും. അവളെ എന്ത് ചെയ്യണം എന്നെനിക്ക് അറിയാം.” അസ്ലൻ ക്രൂരമായി ഒന്ന് പുഞ്ചിരിച്ചു.
അസ്ലൻ പറഞ്ഞ പ്ലാൻ എല്ലാവരും ശ്രദ്ധയോടെ കേട്ടു. സംശയങ്ങൾ എല്ലാം അവർ ചോദിച്ചു മനസ്സിലാക്കി. അപ്പോഴേക്കും വൈകുന്നേരം ആയിരുന്നു.
” വിവേക്… നീ ചെല്ല്. ആരും കാണാത്ത ഒരിടത്ത് നിന്ന് ആ വീട് നിരീക്ഷിക്ക്. രാത്രി 1 മണി കഴിഞ്ഞ് നമ്മൾ ഇവിടെ നിന്നും ഇറങ്ങും. അപ്പോഴേക്കും നീ അതിനുള്ളിലേക്ക് ആരൊക്കെ പോയിട്ടുണ്ട് എന്ന് നോക്കി വെക്കണം. 1.15 ഓടെ ഉള്ളിൽ കയറണം. എല്ലാം കഴിഞ്ഞ് 2.15ഓടെ തിരിച്ചു ഇറങ്ങണം. മനസ്സിലായല്ലോ.
പിന്നെ ഒരു കാര്യം ഇവിടെ ഫോണിന് റേഞ്ച് കുറവായത് കൊണ്ട് തമ്മിൽ വിവരങ്ങൾ കൈമാറാൻ പറ്റിയെന്നു വരില്ല. ഈ പ്ലാൻ എല്ലാവരും ഫോളോ ചെയ്യുക ഓക്കേ? ”
“ഓക്കേ ഭായ്…” തൽക്കാലത്തേക്ക് എല്ലാവരും പിരിഞ്ഞു. വിവേക് വേഗം അസ്ലൻ പറഞ്ഞ സ്ഥലത്തേക്ക് പോയി. മഹീന്തറിന്റെ വീടിന് മുന്നിൽ അൽപ്പം മാറി മരങ്ങളുടെ മറ പിടിച്ച് അവൻ നിന്നു. കണ്ണിമ ചിമ്മാതെ അവൻ നിരീക്ഷണം തുടങ്ങി.
ബാക്കി ഉള്ളവർ എല്ലാം പ്ലാൻ പലവുരു ആവർത്തിച്ചു പഠിച്ചു. സംശയങ്ങൾ എല്ലാം അപ്പൊ തന്നെ ക്ലിയർ ചെയ്തു. അസ്ലന്റെ മനസ്സ് ഒരു കടൽ പോലെ ആർത്തിരമ്പുക ആയിരുന്നു. നടക്കാൻ സാധ്യത ഉള്ള കാര്യങ്ങൾ എല്ലാം അയാൾ മുൻകൂട്ടി കണ്ടു. അതിന് വേണ്ട പരിഹാരങ്ങളും കണ്ടു. ഇവരെ പല നാടുകളിൽ നിന്ന് തട്ടിക്കൊണ്ടു വന്നതിലും റിസ്ക് ആണ് തങ്ങൾ ഇപ്പൊ എടുക്കാൻ പോകുന്നത് എന്ന ചിന്ത എല്ലാവരെയും ജാഗരൂകരാക്കി.
