ഓർമ്മകൾക്കപ്പുറം – 7അടിപൊളി  

അസ്ലൻ ചുറ്റും നോക്കി. ആരുടേയും മുഖത്ത് ഭയം കാണാൻ അയാൾക്ക് കഴിഞ്ഞില്ല. പ്രത്യേകിച്ച് മൂന്ന് മാസത്തിനു മുകളിൽ തന്റെ ഒരു നിഴലനക്കം കണ്ടാൽ തന്നെ ഭയന്ന് നിലവിളിച്ചിരുന്ന ആ പെൺകുട്ടികളുടെ മുഖത്ത് ഇപ്പൊ ഭയം എന്ന വികാരമേ ഇല്ല. മറിച്ച് എന്തും നേരിടും എന്നുള്ള ആത്മധൈര്യം ആണ്. അത് അയാളെ വല്ലാതെ അലോസരപ്പെടുത്തി.

ഇത്ര നാൾ തന്റെ ഇരകളുടെ ഭയം ആയിരുന്നു അയാൾക്ക് മുന്നോട്ട് കുതിക്കാനുള്ള ഊർജം. എന്നാൽ അവൻ മറന്നുപോയ ഒരു കാര്യം ഉണ്ട്, ഭയന്ന് ഭയന്ന് ഒരുനാൾ ആ ഭയം ഇല്ലാതാവുന്ന ഒരു കാലം വരും എല്ലാവർക്കും. ആ നിമിഷം മുതൽ അവർ മരണത്തെ പോലും ഭയക്കില്ല. സർവൈവൽ എക്സിസ്റ്റൻസ്… ജീവിക്കാൻ വേണ്ടി ഉള്ള പോരാട്ടം. അത് ആ പെൺകുട്ടികൾ തുടങ്ങിക്കഴിഞ്ഞു.

“പ്ഫാ… നിർത്തെഡി… എന്റെ കയ്യിൽ ഞെരിഞ്ഞു ഒടിഞ്ഞു നിന്നത് മറന്നിട്ടില്ലല്ലോ നീ അല്ലേ?? നേരം ഒന്ന് ഇരുട്ടി വെളുത്തു എന്ന് വെച്ച് അസ്ലൻ ഇപ്പോഴും പഴേ അസ്ലൻ തന്നെ ആണ്. ഒറ്റക്ക് വെട്ടിപ്പിടിച്ചു ഉണ്ടാക്കിയത് ആണ് ഞാൻ എല്ലാം. അത്കൊണ്ട് നിന്നോടൊക്കെ പൊരുതാൻ ഞാൻ ഒറ്റക്ക് മതി… എന്താ സംശയം ഒണ്ടോ നിനക്ക്?? ദേഷ്യം കൊണ്ട് അയാൾ വിറക്കുന്നുണ്ടായിരുന്നു. എന്നാൽ അതേ സമയം ഇത് എങ്ങനെ സംഭവിച്ചു എന്നൊരു ആശയക്കുഴപ്പം അപ്പോഴും അയാൾക്ക് ഉണ്ടായിരുന്നു.
മഹീന്തർ : “ഹ.. ചൂടാവതെടാ നായെ…. നിനക്ക് ഇനി ഇവിടെ നിന്നൊരു തിരിച്ചുപോക്ക് ഇല്ല അസ്ലൻ… നീ എന്ന ചെകുത്താന്റെ കഥ ഇവിടെ തീരും. തീർക്കും ഞങ്ങൾ. അതിന് മുൻപ് നീ അറിയണം ഇതൊക്കെ എങ്ങനെ സംഭവിച്ചു എന്ന്. കഥ മുഴുവൻ അറിഞ്ഞിട്ട് വേണം നീ മരിക്കാൻ. അത് എന്തിനാണ് എന്നറിയുമോ?? മരിക്കും മുന്നേ നീ അറിയണം നീ ഒരു വട്ട പൂജ്യം ആണെന്ന്. നിന്നെക്കാൾ വലിയ ആളുകളും ഈ ഭൂമിയിൽ ഉണ്ടെന്ന് കേട്ടോഡാ…”

ഹരി :”കഥ പറയാൻ ദേ കിഷോർ ബെസ്റ്റ് ആണ്. പറഞ്ഞ് കൊടുക്കെടാ കേട്ട് രസിക്കട്ടെ അവൻ. ” ഹരി തോളിൽ ഒന്ന് തട്ടിയതും കിഷോർ മുന്നിലേക്ക് കയറി നിന്ന് അസ്ലനെ ഒന്ന് പുച്ഛത്തോടെ നോക്കി. ശേഷം പറഞ്ഞു തുടങ്ങി. കിഷോറിന്റെ വാക്കുകളിലൂടെ…

ഒരാഴ്ച്ചക്ക് മുന്നേ ഉള്ളൊരു പ്രഭാതം… അസ്ലനെ കുറിച്ച് കിഷോറിൽ നിന്നും മറ്റുള്ളവരിൽ നിന്നെല്ലാം അറിഞ്ഞ കാര്യങ്ങൾ വെച്ച് ഹരി ഒരു പ്ലാൻ ആസൂത്രണം ചെയ്തു. അത് വിവരിക്കാൻ ആയി എല്ലാവരും ആ നടുമുറ്റത്തു ഒത്തുകൂടി.

“ഞാൻ ഇപ്പൊ പറയാൻ പോകുന്ന കാര്യങ്ങൾ നിങ്ങൾക്ക് എല്ലാവർക്കും അതേപോലെ അക്‌സെപ്റ്റ് ചെയ്യാൻ പറ്റണം എന്നില്ല. പക്ഷേ ഇത് വിജയിച്ചാൽ അസ്ലൻ എന്ന ഒരുവനെ ഇനി ഒരാളും ഭയക്കേണ്ടി വരില്ല.” എല്ലാവരും ആകാംഷയോടെ ഹരിയെ തന്നെ നോക്കി ഇരുന്നു.

“ഭായ്… അവൻ എന്തായാലും നമ്മളെ തേടി വരും. അത് ഇന്നല്ലെങ്കിൽ നാളെ സംഭവിക്കും. ഇപ്പൊ തന്നെ അവൻ ആ അന്വേഷണം തുടങ്ങി കാണണം. നമുക്ക് ഓരോ നിമിഷവും വിലപ്പെട്ടത് ആണ്.”

“ഹരി.. എല്ലാം നീ പറയുംപോലെ ചെയ്യാം. ഞങ്ങൾ എല്ലാവരും നിന്റെ കൂടെ തന്നെ ഉണ്ട് നീ ധൈര്യം ആയിട്ട് പറ.” മഹീന്തർ അവനെ പ്രോത്സാഹിപ്പിച്ചു.

“ഭായ് ആദ്യമായി നമുക്ക് അവന്റെ നീക്കങ്ങൾ ആണ് അറിയേണ്ടത്. നമ്മളെ അന്വേഷിക്കുന്നതിൽ അവന്റെ പ്രോഗ്രസ്സ് എന്താണെന്ന് കറക്റ്റ് ആയിട്ട് മോണിറ്റർ ചെയ്യണം നമുക്ക്. എന്നാലേ അവൻ എടുക്കുന്ന ഓരോ പടിക്കും നമുക്ക് ഒരു മറുപടി ഉണ്ടാക്കാൻ പറ്റു.
അത്കൊണ്ട് നമ്മളിൽ ചിലർ അവന്റെ ഗാങ്ങിനെ ഫോളോ ചെയ്യണം. അവനോ അവന്റെ ഗാങ്ങോ എവിടൊക്കെ പോകുന്നു ആരെയൊക്കെ കാണുന്നു എന്നത് നമുക്ക് അറിയണം. എന്റെ ഊഹം ശെരിയാണ് എങ്കിൽ അവൻ ആദ്യം അവന്റെ ആളുകളെ ഇറക്കി ആവും കളിക്കുക. അവസാനത്തോടെ അടുക്കുമ്പോഴേ അവൻ കളത്തിൽ ഇറങ്ങു. അത്കൊണ്ട് തന്നെ അവന്റെ ടീമിനെ ഫോളോ ചെയ്യുന്നത് ആവും കുറച്ച് കൂടി നല്ലത്.

പിന്നെ അവർക്ക് ഒരു തരത്തിലും ഉള്ള സംശയം തോന്നരുത് അത് പിന്നെ പ്രത്യേകം പറയണ്ടല്ലോ അല്ലേ.” ഹരി അത് പറഞ്ഞ് കഴിഞ്ഞതും മഹീന്തറിന്റെ സുഹൃത്തുക്കളിൽ ചിലർ സ്വമേധയാൽ മുന്നോട്ട് വന്നു. ഹരി അവർക്ക് വേണ്ട നിർദേശങ്ങൾ എല്ലാം നൽകി. അവർ ഒട്ടും സമയം കളയാതെ തന്നെ അസ്ലന്റെ സാങ്കേതത്തിലേക്ക് തിരിച്ചു.

അന്ന് രാത്രിയോടെ തന്നെ അവർ അസ്ലന്റെ ആളുകളെ ഫോളോ ചെയ്യാൻ തുടങ്ങി. അതിൽ നിന്നും അവർക്ക് ഒരു കാര്യം മനസ്സിലായി അസ്ലൻ അവർ രക്ഷപെട്ട ട്രക്ക് കണ്ടെത്താൻ ഉള്ള പുറപ്പാടിൽ ആണ്. അവന്റെ ആളുകൾ ഓരോ കാർഗോ കമ്പനികളിലും നേരിട്ട് ചെന്ന് അന്വേഷിക്കുന്നത് അവർ കണ്ടു. അതൊക്കെ അപ്പൊ തന്നെ ഹരിയെ വിളിച്ച് അറിയിക്കാനും അവർ മറന്നില്ല.

മഹീന്തർ : ഹരി… അപ്പൊ ട്രക്ക് ആണ് അവന് നമ്മളിലേക്ക് ഉള്ള തുറുപ്പ് ചീട്ട് അല്ലേ…

ഹരി : “അതേ ഭായ്… ട്രക്ക് ഏതാണെന്നു മനസ്സിലായാൽ അവൻ അടുത്തത് നോക്കുന്നത് cctv ഫുടേജ് ആവും. അതിൽ നിന്ന് ട്രക്ക് പോയ വഴി അവൻ കണ്ടെത്തും അവൻ ഇവിടെ എത്തും. പക്ഷേ അതിന് അവൻ കുറച്ച് സമയം എടുക്കും. അതിനുള്ളിൽ നമുക്ക് കുറച്ച് കാര്യങ്ങൾ ചെയ്ത് തീർക്കാൻ ഉണ്ട്. കുറച്ചധികം ആൾക്കാരെ കാണാൻ ഉണ്ട്.”

ജാനകി : “ആരെ?”

ഹരി : “നാസിക്ക് കടന്ന് തൃയമ്പകേശ്വർ എത്തുന്ന വരെ എത്ര cctv ഉണ്ടോ അതിന്റെ ഒക്കെ ഉടമസ്ഥരെ…”

കിഷോർ : “ങേ…? അത്രേം ആൾക്കാരെ എങ്ങനെ നമ്മൾ കൂടെ കൂട്ടും? അവരോട് എല്ലാം cctv വിഷ്വൽസ് അവൻ ചോദിച്ചാൽ കൊടുക്കരുത് എന്ന് പറയണോ?”
ഹരി : “അങ്ങനെ അല്ല… അവന് അവർ ആ വിഷ്വൽസ് കൊടുക്കണം അവൻ ഇവിടെ എത്തണം. പക്ഷേ അവന്റെ വണ്ടി ഈ cctvകൾ ക്രോസ്സ് ചെയ്ത് ഇങ്ങോട്ടേക്കു വരുന്നത് ഒറ്റ ക്യാമറയിൽ പോലും പതിയരുത്. അവനെ അന്വേഷിച്ച് ആരും ഇനി ഈ മല കയറി ഇവിടെ വരരുത്. അവൻ ഇവിടെ ഒടുങ്ങും. നമ്മുടെ ആളുകൾ വഴി അവൻ എവിടെ എത്തി എന്ന് നമുക്ക് അറിയാൻ പറ്റും. അവൻ നാസിക്ക് ക്രോസ്സ് ചെയ്യുന്ന ആ നിമിഷം മുതൽ ഈ റൂട്ടിൽ ഉള്ള cctv മുഴുവൻ ഓഫ്‌ ചെയ്യാൻ നമ്മൾ റിക്വസ്റ്റ് ചെയ്യണം.

നമ്മൾ പറഞ്ഞാൽ കേൾക്കുന്നവർ ആണെന്ന് ഉറപ്പുള്ളവരോട് കാര്യം പറയാം. പക്ഷേ അങ്ങനെ അല്ലാത്തവർ ഉണ്ടാകുമല്ലോ. അവർക്ക് വേണ്ടി വേറൊരു പണി ചെയ്യാം, തൃയമ്പകേശ്വർ ഏരിയയിൽ കറന്റ്‌ സപ്ലൈ ചെയ്യുന്നത് മുഴുവൻ തൃയമ്പക് പവർ കമ്പനി ലിമിറ്റഡ് ആണ്. അത്കൊണ്ട് തന്നെ ഇങ്ങോട്ട് ഉള്ള ലൈനിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ ഈ പ്രദേശം മുഴുവൻ കറന്റ്‌ പോകും. അത്കൊണ്ട് തന്നെ cctv പ്രവർത്തിക്കില്ല. പിന്നെ ചില cctv കൾക്ക് ബാറ്ററി ബാക്കപ്പ് ഉണ്ടാവും അത്കൊണ്ട് തന്നെ നമ്മൾ അവർ ഇവിടെ എത്തുന്നതിന് 12 മണിക്കൂർ മുന്നേ തന്നെ ഇങ്ങോട്ടുള്ള കറന്റ്‌ കട്ട്‌ ചെയ്യണം അങ്ങനെ വന്നാൽ ബാറ്ററി ഉള്ള ക്യാമറ ഒക്കെ 12 മണിക്കൂറിനുള്ളിൽ ഓഫ്‌ ആകും. പിന്നെ സൂക്ഷിക്കേണ്ടത് വലിയ വലിയ ഷോപ്പിംഗ് കോംപ്ലക്സിന്റെ ഒക്കെ ക്യാമറകൾ ആണ് അവിടൊക്കെ ജനറേറ്റർ ഉണ്ടാവും. അങ്ങനെ ഉള്ള സ്ഥലങ്ങൾ നോട്ട് ചെയ്തിട്ട് നമ്മൾ ആ ക്യാമറയുടെ കാഴ്ച മറക്കണം.

Leave a Reply

Your email address will not be published. Required fields are marked *