“അയ്യോ മേമ അമ്മയെ വിളിച്ചിരുന്നോ..?”
ഞാന്‍ ഒരു ആന്തലോടെ ചോദിച്ചു.
“എന്തേ…എന്തേലും കുഴപ്പമുണ്ടോ..?!”
ആ പരിഹാസത്തിന് ഒട്ടും കുറവില്ല.
“അതല്ല…പിന്നെ…ഞാന്‍..!”
ഞാനൊന്ന് പരുങ്ങി.
“മിസ്സ് കോള്‍ കണ്ടിട്ട് അവള്‍ വിളിച്ചിരുന്നു..അപ്പോഴല്ലേ ഓരോന്ന് കേട്ടത്..! രണ്ടു ദിവസം കഴിഞ്ഞാലും വരില്ലെന്ന് പറഞ്ഞവന്‍ രാത്രി തന്നെ തിരിച്ചൂന്ന് ..അടഞ്ഞു കിടക്കുന്ന സോസൈറ്റീല്‍ പാല്‍ കൊടുക്കാനുണ്ടത്രേ..!”
മേമ ഉച്ചത്തിലൊന്നു ചിരിച്ചു.
“മേമ അത്..അതമ്മയോട് പറഞ്ഞോ..?!”
ഞാനൊരു ഉള്‍ഭയത്തോടെ ചോദിച്ചു.
‘പേടിക്കണ്ട…കള്ളത്തരങ്ങളൊക്കെ അങ്ങനെത്തന്നെ ഉണ്ട്. ഞാനായിട്ട് ഒന്നും പൊളിച്ചിട്ടില്ല..!”
ആ സ്വരം ഒന്ന് മയപ്പെട്ടു.
എനിക്കപ്പോഴാണ് ശ്വാസം നേരെ വീണത്. നിറഞ്ഞ സ്നേഹത്തോടെ ഞാന്‍ മുന്നോട്ടു നിരങ്ങി ആ ശരീരത്തോട് പൂര്‍ണ്ണമായും പറ്റിച്ചേര്‍ന്നിരുന്നു. കള്ളത്തരങ്ങള്‍ പറഞ്ഞിട്ടും എന്നെ സംരക്ഷിച്ചു പിടിക്കാനുള്ള ആ കരുതല്‍ ശരിക്കും മനസ് നിറച്ചു കളഞ്ഞിരുന്നു.
“താങ്ക്സ്..!!!”
ഞാനാ കാതോരം മന്ത്രിച്ചു.
“ഓ..വരവ് വച്ചു…! ആട്ടേ..ഇത്രേം കള്ളത്തരങ്ങള്‍ പറഞ്ഞ് ഈ രാത്രി തന്നെ തിരിച്ചു വരാന്‍ തോന്നാനുള്ള കാരണം എന്താണാവോ…! എത്ര ആലോചിച്ചിട്ടും അത് മാത്രം എനിക്ക് മനസ്സിലായില്ല..!”
അവര്‍ വീണ്ടും എന്റെ നേരെ തല ചെരിച്ചു.
ഞാനൊരു നിമിഷം ഒന്ന് പതറി. ഈ ചോദ്യം പ്രതീക്ഷിച്ചിരുന്നതാണെങ്കിലും സത്യം സത്യമായി പറയുമ്പോള്‍ അതവരില്‍ ഏതു രീതിയില്‍ പ്രതിഫലിക്കുമെന്ന ഒരു അങ്കലാപ്പ് ഉള്ളിലുണ്ട്.
“അത് പിന്നെ…അവിടെ നിന്നാല്‍ ശരിയാവില്ല…തൊട്ടു താഴെ ഒരു മരണം നടന്നതല്ലേ…അതുകൊണ്ടാ..!”
പെട്ടെന്ന് തോന്നിയതങ്ങലക്കുകയായിരുന്നു. പക്ഷേ, പറഞ്ഞു കഴിഞ്ഞപ്പോള്‍ വേണ്ടായിരുന്നു എന്ന് തോന്നി. ഉള്ളതങ്ങു പറഞ്ഞാ മതിയായിരുന്നു.എന്നായാലും മേമ അതറിയും.
“അപ്പൊ മരണത്തെ പേടിച്ചു പോന്ന ആള്‍ ഞാന്‍ വിളിച്ചപ്പോ ഫ്രണ്ട്സിന്റെ കൂടെയാണെന്ന് കള്ളം പറഞ്ഞതെന്തിനാ..? ഇങ്ങോട്ട് വരുന്ന കാര്യവും മറച്ചു വച്ചല്ലോ..!”
“അത്..പിന്നെ..!”
ഞാന്‍ വാക്കുകള്‍ക്കായി പരതി.
“ഉം..പറ…പിന്നെ..?”
മേമയ്ക്ക് ആ കാരണം അറിഞ്ഞേ തീരൂ.
ഞാന്‍ ഒരു തയ്യാറെടുപ്പ് നടത്തി. എന്ത് വേണമെങ്കിലും നടന്നോട്ടെ…ഞാനത് പറയാന്‍ പോകുകയാണ്. ഒളിച്ചുവച്ചു വളര്‍ത്താന്‍ പറ്റുന്ന ഒരു വികാരമല്ല അത്..പടര്‍ന്ന് പന്തലിക്കാനുള്ളതാണ്.!
“അത് ..മേമേ..!!”
“ങ്ഹാ…പോരട്ടെ..!!”
രഹസ്യച്ചെപ്പ് തുറന്നു കേള്‍ക്കാനുള്ള ആവേശം മേമയുടെ സ്വരത്തില്‍ പ്രകടമായി.
ധൈര്യം സംഭരിച്ചുകൊണ്ട് ഞാന്‍ ഒന്ന് മുരടനക്കി.
“എനിക്ക് വല്ലാതെ മിസ്സ് ചെയ്തു മേമേ..!”
എന്റെ ശബ്ദം വല്ലാതെ തരളമായിപ്പോയിരുന്നു.
“ഏഹ്…എന്ത്..ഒന്നൂടെ പറ..!!”
മേമ മനസ്സിലാവാത്തപോലെ എന്റെ നേരെ തല ചെരിച്ചു.
ആ നോട്ടവും ചോദ്യവും തന്നെ മതിയായിരുന്നു എന്റെ എല്ലാ ഭയവും പോകാന്‍. അതോടൊപ്പം ഉള്ളിലെ അണകെട്ടി നിന്ന വികാരം തുറന്നു വിടാന്‍ പോകുന്നതിന്റെ ത്രില്ലും കൂടെ ചേര്‍ന്നപ്പോള്‍ മനസ്സങ്ങു നിറഞ്ഞു തുളുമ്പിപ്പോയി.
ഞാന്‍ മെല്ലെ ഇരുകൈകളും ആ വയറിലൂടെ ചുറ്റിപ്പിടിച്ചു. ആ തളിര് പോലുള്ള പുറത്ത് നെഞ്ച് ചേര്‍ത്ത് വച്ചുകൊണ്ട് ഞാനാ കാതോരം ചുണ്ടുകളനക്കി.
“എനിക്ക് എന്റെ മേമയെ വല്ലാതെ മിസ്സ് ചെയ്തു മേമേ…! വല്ലാതെ..!!!”
ആ മന്ത്രണം മേമയില്‍ ഒരു ഞെട്ടലുണ്ടാക്കി. അതാ ശരീരത്തിലൂടെ എന്നിലേക്കും പടര്‍ന്നു. വണ്ടിയുടെ വേഗത ഒരല്പം കുറഞ്ഞു.
ഒന്ന് രണ്ടു സെക്കന്റ് അവരില്‍ നിന്നും ഒരു പ്രതികരണവുമുണ്ടായില്ല. പിന്നെ ഒരു മുരടനക്കം കേട്ടു.
“നീ..നീ…കളിക്കല്ലേ…! ഇതുപോലെ കുറെ ഞാന്‍ കേട്ടതാ…ഏപ്പോഴും അങ്ങനെ പറ്റിക്കാമെന്നു കരുതണ്ട…!!!”
പതറിപ്പതറിയുള്ള ആ വാക്കുകള്‍ അവരുടെ മനസ്സറിഞ്ഞു വരുന്നതല്ലെന്ന്‍ കേള്‍ക്കുമ്പോള്‍ തന്നെ അറിയാമായിരുന്നു. ഞാന്‍ പറഞ്ഞതെന്താണെന്നും എന്ത് അര്‍ത്ഥത്തിലാണെന്നും ശരിക്കും മനസ്സിലായിട്ടും അത് സമ്മതിക്കാന്‍ അവര്‍ തയ്യാറാവാത്തതാണ്.
