ദിവ്യാനുരാഗം – 12 1

അമ്മാവൻ അച്ഛനെ നോക്കി പറഞ്ഞതും ഒരു നിമിഷം ബിരിയാണി നെറുകം തലയിൽ കേറിയ ഞാൻ വെള്ളത്തിൻ്റെ ഗ്ലാസ് എടുത്ത് ഒരു സിപ്പ് കുടിച്ച ശേഷം ആദ്യം പാളി നോക്കിയത് ദിവ്യയുടെ മുഖത്താണ്…അവളുടെ മുഖം കണ്ടപ്പൊ അമവാസി ദിവസം പവർകട്ട് വന്നപോലെ തോന്നി…ആകെ ഇരുണ്ട് മൂടി…

” മ്മ്… പഠിത്തം ഒക്കെ കഴിയട്ടെ…നമ്മുക്ക് ആലോചിക്കാം…നീ എന്ത് പറയുന്നു മോളെ… ”

അച്ഛൻ കൂടി ആ കമൻ്റിനെ പിൻതാങ്ങി ദേവുവിനോട് ചോദ്യം ഉയർത്തിയതും കല്ലറയിലേക്ക് രണ്ടാമത്തെ ആണിയും അടിച്ചിരുന്നു…

” ഓ എനിക്ക് ഡബിൾ ഓക്കെ… ”

അവൾ തമശരൂപേണ മറുപടി പറയുക കുടി ചെയ്തതോടെ എനിക്ക് കഴിപ്പ് മതിയായി…വയറ് നിറഞ്ഞു… ഇവരൊക്കെ എന്ത് ഭാവിച്ചാ…പക്ഷെ എന്നെക്കാൾ മുന്നേ ഒരാൾ കഴിപ്പ് പെട്ടെന്ന് നിർത്തി പതുക്കെ എഴുന്നേറ്റു…വേറെ ആര് എൻ്റെ ദിവ്യ തന്നെ…

” അല്ല നീയൊന്നും കഴിച്ചിലല്ലോ പെണ്ണേ… ”

എഴുന്നേറ്റ അവളെ നോക്കി ചേട്ടത്തി സംശയ രൂപേണ ചോദിച്ചു…

” വിശപ്പില്ല ചേച്ചി…പിന്നെ കഴിക്കാം… ”

അത് മാത്രം മറുപടി നൽകി അവളവിടെ നിന്നും നടന്നകന്നു…അതോടെ ഞാൻ നിസഹായതയോടെ ചേട്ടത്തിയെ നോക്കി…പുള്ളിക്കാരി സംസാരിക്കാം എന്ന അർത്ഥത്തിൽ എന്നെ കണ്ണ് കൊണ്ട് ആശ്വസിപ്പിച്ചു…എന്നാലും എനിക്ക് പിന്നെ ഭക്ഷണം മര്യാദയ്ക്ക് ഇറങ്ങിയില്ല…

” ഡാ ആ കരണോരുടെ ഊമ്പിയ ഡയലോഗ് കേട്ട് ഈ കോന്തന് വേണ്ടി നട്ടുച്ചയ്ക്ക് ചിക്കൻ ബിരിയാണി തിന്നുന്നതിടയിൽ അവളെണീറ്റ് പോയെങ്കിൽ ഇത് ട്രൂ ലഫ് തന്നെ മോനെ… ”

എന്നെ നോക്കി നന്ദു ശ്രീയോട് അടക്കം പറഞ്ഞ് കളിയാക്കി ചിരിച്ചു…ഞാൻ ഇത്രയും ഗതികെട്ടവൻ വേറെ ആരുണ്ട് കർത്താവെ എന്ന ജയസൂര്യ പറയുംപോലെ കളിയാക്കൽ കേട്ട് അവനന്മാരെ നോക്കി നിന്നു… അത് കണ്ട് പിള്ളേര് രണ്ടും ചിരിയും…ദേവുവിന് കാര്യം ഒന്നും കത്തിയില്ല…ഒടുക്കം കഴിപ്പും മതിയാക്കി കൈയ്യും കഴുകി ചേട്ടത്തിയെ വെയിറ്റ് ചെയ്ത് ഉമ്മറത്ത് മാറി നിന്നു…ഒടുക്കം ചേട്ടത്തിയും കഴിച്ച് കഴിഞ്ഞെൻ്റെ അടുത്തു വന്നു…
” എൻ്റെ പൊന്ന് ചേട്ടത്തി കാര്യം കൈവിട്ട് പോയല്ലോ…സത്യായിട്ടും അവളത് കേട്ട് ദേഷ്യപ്പെട്ട് എഴുന്നേറ്റ് പോയതാ… ”

അടുത്തെത്തിയ ചേട്ടത്തിയോട് നിസാഹയതയോടെ ഞാൻ പറഞ്ഞു…

” അത് നീ പറഞ്ഞിട്ട് വേണോ ഞാൻ അറിയാൻ…എന്തായാലും കറക്ക്റ്റ് ടൈം ആയിപ്പോയി…ആരാടാ അതൊക്കെ… ”

ചേട്ടത്തി പെട്ടന്ന് ദേവുവിനെ കൊണ്ടും അവൾടെ തന്തയെ പറ്റിയും ഒക്കെ തിരക്കി…

” എൻ്റെ പൊന്ന് ചേട്ടത്തി എൻ്റെ ഒരു അമ്മവനായി വരും അയാള്…അത് അങ്ങേരുടെ മകളും… വകയിൽ എൻ്റെ മുറപ്പെണ്ണായി വരും പേര് ദേവനന്ദ…പക്ഷെ അവിടെ കേട്ടപ്പോലെ ഒരു തേങ്ങയുമില്ല…സത്യം പറഞ്ഞാ കേട്ടപ്പൊ എൻ്റെ വരെ കിളി പാറി…എന്തായാലും അത് നടക്കില്ല അത് വേറെ കാര്യം…പക്ഷെ പ്രശനം ഇപ്പൊ അതല്ല എനിക്ക് ദിവ്യയുടെ പിണക്കം മാറ്റണം…ഇന്ന് അവളുടെ വായിൽ നിന്ന് ഒക്കെ പറയിപ്പിക്കാം എന്ന് കരുതിയാ വന്നത്…ഒരു വഴി പറഞ്ഞു തരുമോ… ”

ഞാൻ വീണ്ടും നിസ്സഹായതയോടെ ചേട്ടത്തിയെ നോക്കി…

” മ്മ്…വഴീന്ന് പറഞ്ഞാ…അതിനിപ്പോ…ഹാ ഒരു വഴിയുണ്ട്… എന്തായാലും അവളുടെ ഉള്ളിലുള്ളത് തുറന്നു പറയിപ്പിക്കണല്ലോ…ശരിക്കും പറഞ്ഞാൽ ഇത് നടന്നത് നന്നായി…നിങ്ങൾ പോയി കഴിഞ്ഞാ ഞാൻ വേണെമെങ്കിൽ ഈ കാര്യം പറഞ്ഞൊന്ന് മൂപ്പിക്കാം… ഇനിയും നിന്നോട് തുറന്ന് പറഞ്ഞിലെങ്കിൽ കൈവിട്ട് പോകും എന്നൊക്കെ… ”

ചേട്ടത്തി എന്നെ നോക്കി നിസാരഭാവത്തിൽ പറഞ്ഞു നിർത്തി…

” അതിനെ കൊണ്ട് വല്ല കാര്യവും ഉണ്ടാവുമോ എനിക്ക് തോന്നുന്നില്ല… ”

ഞാൻ എൻ്റെ സംശയം മുന്നോട്ട് വച്ചു…

” ഉണ്ട്…കാരണം ഞാൻ പറഞ്ഞില്ലെ നീ സ്നേഹിക്കുന്നതിനേക്കാൾ അവളാണ് നിന്നെ സ്നേഹിക്കുന്നത്… അതുകൊണ്ട് അവൾക്ക് പറയാതെ വേറെ വഴിയില്ല…അതൊക്കെ ഞാൻ ഏറ്റു…പക്ഷെ അത് അവൾ നിന്നോട് പറയാൻ വരുമ്പോൾ നീ ഇത്തിരി വെയിറ്റ് ഇട്ട് നിൽക്കണം… ”

ചേട്ടത്തി എന്നെ നോക്കി കാര്യം വിവരിച്ചു…പക്ഷെ അവൾ സംസാരിക്കാൻ വരുമ്പോൾ അങ്ങനെ നിൽക്കണം എന്ന് പറഞ്ഞത് എന്തിനാണെന്നെനിക്ക് മനസ്സിലായില്ല…ആ സംശയം ഞാൻ ചോദിച്ചു…

Leave a Reply

Your email address will not be published. Required fields are marked *