ദിവ്യാനുരാഗം – 12 1

” എടാ ബുദ്ദുസേ…എന്നാൽ അല്ലേ നീ ഉളളിലുള്ളതൊക്കെ മുഴുവനായും പറഞ്ഞത് പോലേ അവളുടെ ഉള്ളിൽ ഉള്ളത് അവളും മുഴുവനായി പറയൂ…ഇറ്റ്സ് ജസ്റ്റ് ലൈക്ക് എ ഇമോഷണൽ ബ്ലാക്ക്മെയിൽ… “
ചേട്ടത്തി എൻ്റെ ആ സംശയത്തിനുള്ള ഉത്തരം കൂടി വളരെ ലളിതമായി ഒരു ചിരിയോടെ പറഞ്ഞു തന്നു…അതോടെ ഞാൻ ഹാപ്പിയായി…അവളുടെ ഉള്ളിൽ ഉള്ളതൊക്കെ ഇന്ന് പറയിക്കണം…

” എൻ്റെ പൊന്ന് ടീച്ചറെ ഇങ്ങളാള് കൊള്ളാലോ… ”

ഞാൻ ചേട്ടത്തിയെ നോക്കി അഭിനന്ദനാർഹം ഒന്ന് പൊക്കി…

” ഇതൊക്കെ എന്ത്…അപ്പൊ രാത്രി ഹോസ്പിറ്റലിൽ വച്ച് മൊത്തം ക്ലിയർ ആയിരിക്കണം… ഇനി അബദ്ധം കാണിച്ചു കൊളം ആകരുത്…പിന്നെ എന്നെ കൊണ്ടൊന്നും വയ്യ… ”

ചേട്ടത്തി എന്നെ നോക്കി കൈകുപ്പി ഒരു ചിരിയോടെ പറഞ്ഞു… അതിന് ഞാനും ചിരിയോടെ ഒരു തംസപ്പ് കാണിച്ചു… അതോടെ ഞങ്ങൾ രണ്ടാളും വീണ്ടും എല്ലാവരുടേം അടുത്തേക്ക് നീങ്ങി…അപ്പോഴൊന്നും ദിവ്യയെ അവിടൊങ്ങും കണ്ടില്ല…പക്ഷെ അതിന് ശേഷം ദേവു ആയിട്ട് ഞാൻ ഇത്തിരി അകലം പാലിച്ചു… എന്തായാലും അവർ അങ്ങനെ പറഞ്ഞത് താമശയാണോ കാര്യത്തിൽ ആണോന്ന് നമുക്ക് അറിയില്ലല്ലോ… അതോടെ ഞാൻ മാക്സിമം പിള്ളാരോടായി സംസാരം…ഒടുക്കം അവിടെ നിന്നെ ഇറങ്ങാറായപ്പോൾ ആയിരുന്നു പിന്നെ ദിവ്യയെ കണ്ടത്…എൻ്റെ മാതാശ്രീയുടെ ഒപ്പമായിരുന്നു കക്ഷി പുറത്തേക്ക് വന്നത്…അല്ലെങ്കിലും അമ്മയ്ക്ക് അവളേയും അവൾക്ക് അമ്മയേയും കിട്ടിയാൽ വേറെ ആരേം വേണ്ടാന്ന് തോന്നി പോകും അവരുടെ അറ്റാച്ച്മെന്റ് കണ്ടാൽ… ഇടയ്ക്ക് എന്നെ അവളൊന്ന് പാളി നോക്കിയപ്പോൾ ഞാനും തിരിച്ച് അതേ സമയം നോക്കി അതോടെ അവൾ പുച്ചയെ പോലെ നോട്ടം മാറ്റി…അത് കണ്ടെനിക്ക് ചിരി വന്നെങ്കിലും അടക്കിവെച്ചു…അങ്ങനെ അവിടെ നിന്നും വൈകിട്ട് ആവറായപ്പൊ യാത്ര തിരിച്ചു…പോകുമ്പോൾ ചേട്ടത്തി ഒക്കെ സെറ്റാക്കണം എന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചിരുന്നു…അതിന് ഞാൻ ഡബിൾ ഓക്കെ എന്ന് മറുപടി നൽകി എല്ലാവരോടും ഒരിക്കൽ കൂടി യാത്ര പറഞ്ഞ് അവിടെ നിന്നും തിരിച്ചു…

അങ്ങനെ വീട്ടിലെത്തിയതും ക്ഷീണം കാരണം ഒന്ന് ചെറുതായി മയങ്ങി…പിന്നെ എഴുന്നേൽക്കുന്നത് ഹോസ്പിറ്റലിൽ പോകാറായപ്പോൾ ആയിരുന്നു…എഴുന്നേറ്റതും ആദ്യം കണ്ടത് ചേട്ടത്തിയുടെ മിസ്ക്കോൾ ആണ്…അതിന് താഴെ കോൾ എടുക്കാതത്ത് കൊണ്ട് മെസേജ് അയച്ചിട്ടുണ്ടായിരുന്നു…

” ഒക്കെ ആ പെണ്ണിനെ പറഞ്ഞ് മനസ്സിലാക്കി വെച്ചിട്ടുണ്ട്…നിന്നോടിന്ന് ഒക്കെ പറയും എന്ന് വെല്ലു വിളിച്ചാണ് പോയത്… പെട്ടെന്ന് ചെല്ലാൻ നോക്ക്…അവളവിടെ പാർക്കിംഗിൽ ഉണ്ടാവും… “
” പെണ്ണിന് നിന്നെ നഷ്ടപ്പെടും എന്ന് തോന്നിയത് കൊണ്ടാ…അതോണ്ട് ഉറപ്പായും അവൾ പറയും…”

” സോ ആൾ ദി ബെസ്റ്റ്… ”

ചേട്ടത്തിയുടെ മെസേജ് വായിച്ചതും സന്തോഷം മൂത്ത് പിന്നെ ഒരു അങ്കമായിരുന്നു… ചാടിതുള്ളി ഫ്രഷായി ഞാൻ പതിവിലും ഇച്ചിരി നേരത്തെ തന്നെ വീട്ടിൽ നിന്ന് ഇറങ്ങി…മനസ്സ്മൊത്തം പ്രതീക്ഷകളായിരുന്നു എൻ്റെ ദിവ്യയെ കുറിച്ചോർക്കുമ്പോൾ…അങ്ങനെ ഹോസ്പിറ്റൽ എത്താറാവുമ്പൊ ഒടുക്കത്തെ ഒരു മഴ…ഒരുവിധം നനഞ്ഞാണ് ഞാൻ പാർക്കിംഗിൽ എത്തിയത്… പ്രതീക്ഷിച്ച പോലെ അവിടെ ദിവ്യയെ കണ്ടതും ആ മഴ പോലും എനിക്ക് ശുഭലക്ഷണം ആയി തോന്നി…പക്ഷെ സന്തോഷം പുറത്ത് കാണിക്കാതെ മികച്ച നടനുള്ള അവാർഡ് വാങ്ങും എന്ന ലക്ഷ്യത്തോടെ ഞാൻ വണ്ടി അവൾകരികിൽ പാർക്ക് ചെയ്ത് അവളെ മൈൻ്റ് ചെയ്യാതെ അൽപം മാറി കുടയില്ലാതെ എങ്ങനെ പോകും എന്ന തരത്തിൽ നിന്നു…അത് കണ്ടതും അവൾ ഒടുക്കം മെല്ലെ മെല്ലെ എൻ്റെ അടുത്തേക്ക് നടന്നു വന്നു…ഈ സമയം എൻ്റെ നെഞ്ച് പെരുമ്പറ കൊട്ടുന്നുണ്ടെന്ന് എനിക്കല്ലെ അറിയൂ…

” അതേ… ”

എൻ്റെ അടുത്തെത്തിയതും അവളെന്നെ പതിഞ്ഞ സ്വരത്തിൽ വിളിച്ചു പക്ഷേ ഞാനത് കേൾക്കാത്ത പോലെ നിന്നു…

” അതേ…ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ… ”

വീണ്ടും ദയനീയ ഭാവത്തിൽ അവളെന്നെ വിളിച്ചു…

” ഞാനൊക്കെ കണ്ണീ കണ്ട പെണ്പിള്ളേരുടെ കൈയ്യിൽ കേറി പിടിക്കുന്ന കൂട്ടത്തിൽ ഉള്ളതാ… അതുകൊണ്ട് സംസാരിക്കാൻ ഒന്നും നിൽക്കേണ്ട…പറയാൻ ഉള്ളതൊക്കെ എനിക്കായിരുന്നു…അത് ഞാൻ പറഞ്ഞല്ലോ…അത് കഴിഞ്ഞു… ”

Leave a Reply

Your email address will not be published. Required fields are marked *