ഒളിച്ചോട്ടം – 5 1അടിപൊളി  

പറഞ്ഞു: “ഞാനാ കാര്യം അങ്ങ് മറന്നു പോയി. ആദി അനു ചേച്ചി നിങ്ങള് രണ്ട് പേരും ചേർന്ന് നിന്നേ നിങ്ങളുടെ കുറച്ച് പിക്ചേഴ്സെടുക്കട്ടെ ഇനി” അമൃത് പറഞ്ഞത് കേട്ട് ഞാൻ അനൂന്റേ കൈയ്യിൽ പിടിച്ച് വലിച്ച് എന്നോട് ചേർത്ത് നിർത്തി. പെണ്ണിന് ഞാൻ ചേർത്ത് നിർത്തിയപ്പോൾ സ്വല്പ്പം നാണമൊക്കെ വന്നു അവളെന്റ കണ്ണിലേയ്ക്ക് നാണത്തോടെ ഒരു നോട്ടം നോക്കി അത് അമൃത് മനോഹരമായി അവൻ മൊബൈൽ ക്യാമറയിൽ പകർത്തി. പിന്നെ പല പോസുകളിൽ ഞങ്ങളെ നിർത്തി ഒരു ഔട്ട് ഡോർ

ഫോട്ടോ ഷൂട്ടാണവിടെ നടന്നത്. അമൃതാണേൽ പാർട്ട് ടൈം ഫോട്ടോഗ്രാഫറായൊക്കെ വെഡിംഗ് വർക്കിന് കോളെജിൽ പഠിക്കുന്ന കാലം തൊട്ടേ പോകുന്നതാ. അത് കൊണ്ട് കക്ഷി എന്ത് പിക്ചറെടുത്താലും അതിനൊരു പ്രത്യേക ഭംഗിയായിരിക്കും. അങ്ങനെ എന്റെ ഫോണിൽ അവനൊരു മിനി വെഡിംഗ് ഫോട്ടോ ഷൂട്ട് നടത്തി. ഞങ്ങൾ പരസ്പരം വെറുതെ നോക്കിയത് പോലും അവൻ ഭംഗിയായി മൊബൈലിൽ പകർത്തി. ബീച്ചിൽ തിരമാലയടിക്കുന്ന ഭാഗത്ത് നിന്ന് മാറി അധികം തിരക്കില്ലാത്ത ഭാഗത്തേയ്ക്ക് മാറി നിന്നായിരുന്നു എന്റേം അനൂന്റേയും പല ആംഗിളിലുള്ള ഫോട്ടോയെല്ലാം എടുത്തത്. ഒടുക്കം ഞങ്ങളെല്ലാവരും ചേർന്ന് നിന്ന് സെൽഫികളും എടുത്തു. ഫോട്ടോയെടുത്ത് നേരം പോയതറിഞ്ഞില്ല. കടലിലേയ്ക്ക് സൂര്യൻ താഴ്ന്ന് പോകുന്ന അസ്തമയത്തിന്റെ മനോഹര കാഴ്ച കണ്ട ശേഷം ഞങ്ങൾ വീട്ടിലേയ്ക്ക് മടങ്ങി. തിരിച്ച് എന്റെ പോളോ ഓടിച്ചത് നിയാസായിരുന്നു. ഞാനും അമൃതും പിറകിലെ സീറ്റിലിരുന്ന് വെറുതെ ഓരോ പാട്ടുകൾ ഒക്കെ പാടി കൂടെ നിയാസും പാടി. വീട്ടിൽ തിരിച്ചെത്തിയ ഞങ്ങൾ ചോറ് കഴിച്ച ശേഷം ഉറങ്ങാനായി അവരവരുടെ മുറികളിലേയ്ക്ക് പോയി. ഞങ്ങളുടെ ബെഡ് റൂമിൽ ചെന്ന ഞാൻ കാണുന്നത് അനു ബെഡിൽ ചമ്രം പടിഞ്ഞിരുന്ന് കൊണ്ട് എന്റെ മൊബൈലിൽ ഇന്ന് ബീച്ചിൽ പോയപ്പോൾ എടുത്ത ഫോട്ടോകൾ കാണുന്നതാണ്. എന്നെ കണ്ടതോടെ അനു ചിരിച്ച് കൊണ്ട് പറഞ്ഞു: “മോനൂസ്സെ ആ വാതിൽ കുറ്റിയിട്ടിട്ട് വാ നമ്മുക്ക് ഇന്നെടുത്ത പിക്ചേഴ്സ് കാണാം” “വാതിൽ അടച്ചാൽ ഇന്നെന്തേലും നടക്ക്വോ?” അനൂന്റെ അടുത്തേയ്ക്ക് നടക്കുന്നതിനിടെ ഞാൻ ചിരിച്ച് കൊണ്ട് ചോദിച്ചു. “ഒന്ന് പോ ചെക്കാ എപ്പോഴും നിനക്ക് ഈ ഒരു വിചാരം മാത്രയേ ഉള്ളോ?” അനു മൊബൈലിൽ നിന്ന് ശ്രദ്ധ മാറ്റാതെ അൽപ്പം ഗൗരവത്തിലാണിത് പറഞ്ഞത്. “ഞാനൊരു തമാശ പറഞ്ഞതാ ഡി കള്ളി പെണ്ണെ. ഇന്നെടുത്ത പിക്ചേഴ്സ് ഒന്ന് കാണിച്ചേ നോക്കട്ടേ” ന്ന് പറഞ്ഞ് അനൂന്റെ മടിയിൽ തല വെച്ച് കിടന്നിട്ട് ഞാൻ പറഞ്ഞു. ” അമൃതെടുത്ത പിക്ചേഴ്സ് ഒക്കെ കിടു ആണ് ട്ടോ” ബീച്ചിൽ വച്ച് അനു നാണത്തോടെ എന്റെ കണ്ണിൽ നോക്കി നിൽക്കുന്ന ഒരു പിക്ചർ എന്നെ കാണിച്ച് കൊണ്ടാണ് അനു ഇത് പറഞ്ഞത്. “ശരിയാ അവൻ ഫോട്ടോഗ്രഫിയിൽ ഒരു സംഭവാ” അനു കാണിച്ച ഫോട്ടോ നോക്കി ഞാൻ അനു പറഞ്ഞതിനെ പിന്താങ്ങി. ബീച്ചിൽ നിന്നെടുത്ത പിക്ചേഴ്സും രാവിലെ പാല് കാച്ചൽ ചടങ്ങിന്റെ കുറേ പിക്ചേഴ്സും അമൃതെടുത്തത് നോക്കി കണ്ട് കൊണ്ടിരിക്കുമ്പോൾ അനു എന്റെ മുടിയിൽ വിരലോടിച്ച് കൊണ്ടിരുന്നു. എല്ലാ പിക്ചറുകളും കണ്ട് കഴിഞ്ഞപ്പോഴെയ്ക്കും ഞങ്ങൾ രണ്ട് പേർക്കും നന്നായി ഉറക്കം വരുന്നുണ്ടായിരുന്നു. “എന്നാ നമ്മുക്ക് കിടന്നാലോ മോനൂസ്സെ” പെണ്ണെന്റ നെറ്റിയിൽ ഒരുമ്മ തന്നിട്ടാണിത് ചോദിച്ചത്. “ഉം” ഞാനൊന്ന് മൂളി കൊണ്ട് പെണ്ണിന്റെ മടിയിൽ നിന്ന് എഴുന്നേറ്റിട്ട് ബെഡിൽ നിവർന്ന്

കിടന്നു. അനു ഫോണെടുത്ത് കട്ടിലിനടുത്ത് നൈറ്റ് ലാംപ് സ്റ്റാന്റിൽ വച്ചിട്ട് എന്നെ ചേർന്ന് കിടന്ന് കെട്ടി പിടിച്ചിട്ട് കിടന്നു: “അവര് നാളെ 6 മണിയ്ക്ക് പോവ്വും ഞാനൊരു 5.45 ന് അലാറം വച്ചിട്ടുണ്ട് ട്ടോ മോനൂസ്സെ”

ഇന്നത്തെ ദിവസത്തെ ഓട്ട പാച്ചിൽ കാരണം ഞങ്ങൾ രണ്ടാളും നന്നായി തളർന്നിരുന്നു. സാധാരണ ഉറങ്ങാനായി കിടന്നാൽ ഒരുപാട് നേരം സംസാരിച്ച ശേഷമോ അല്ലേൽ ഞങ്ങളുടെ സ്വകാര്യ നിമിഷങ്ങൾ ഒക്കെ കഴിഞ്ഞ ശേഷമേ ഞങ്ങൾ ഉറങ്ങാറുള്ളൂ. ഇന്നെന്തോ ക്ഷീണം കാരണം ഞങ്ങൾ പെട്ടെന്ന് തന്നെ ഉറങ്ങി. രാവിലെ ഫോണിലെ അലാറമടിക്കുന്ന ശബ്ദം കേട്ട് എഴുന്നേറ്റ ഞാൻ അനുവിനെ വിളിച്ചുണർത്തിയിട്ട് ഞങ്ങൾ ഒരുമിച്ച് ബാത്ത്റൂമിൽ കയറി. ഞാൻ പല്ല് തേക്കുന്ന സമയം പെണ്ണ് ക്ലോസറ്റിൽ ഇരുന്ന് മൂത്രമൊഴിക്കുന്നുണ്ടായിരുന്നു. ഞങ്ങൾ രണ്ട് പേരും ഒരുമിച്ച് പല്ല് തേച്ച് ബെഡ് റൂമിന് പുറത്തെത്തിയപ്പോഴെയ്ക്കും അവരെല്ലാം നേരത്തെ എഴുന്നേറ്റ് കുളിച്ച് റെഡിയായി നിൽപ്പുണ്ടായിരുന്നു. നിയാസിന്റെ സാധനങ്ങളടങ്ങിയ ബാഗ് ഞാനും അച്ഛനും അമ്മയും കൊണ്ട് വന്ന ട്രോളി ബാഗ് അനുവും എടുത്ത് എൻഡവറിന്റെ ഡിക്കിയിൽ എടുത്ത് വച്ച് കൊടുത്തു. ഉമ്മറത്ത് നിന്നിറങ്ങാൻ നേരം നിയാസും അമൃതും എന്നെ വന്ന് കെട്ടി പിടിച്ച് യാത്ര പറഞ്ഞിട്ട് പറഞ്ഞു: “മച്ചാനേ അപ്പോ കാര്യങ്ങളെല്ലാം പറഞ്ഞ പോലെ. കമ്പനീടെ റെജിസ്ട്രേഷന്റെ കാര്യങ്ങൾക്ക് ഞങ്ങള് രണ്ട് പേരും നിന്റെ അച്ഛന്റെ കൂടെ പോകുമ്പോ ഉള്ള അപ്ഡേറ്റ്സ് വിളിച്ചറിയിക്കാട്ടോ” അവര് യാത്ര പറഞ്ഞത് കേട്ടപ്പോ എന്റെ ഉള്ളിലെന്തോ ഒരു നീറ്റല് പോലെ തോന്നി. ഞാൻ അവര് പറഞ്ഞത് മൂളി കേട്ടു. അമൃത് വന്ന് അനൂന് ഷേക്ക് ഹാന്റ് കൊടുത്തിട്ട് യാത്ര പറഞ്ഞു: “അനു ചേച്ചി എന്നാ ഞങ്ങളിറങ്ങട്ടെ. ഞങ്ങടെ ചെക്കനെ അനു ചേച്ചീടെ അടുത്ത് ഏൽപ്പിച്ച് പോവ്വാ ഞങ്ങള്. അവനെ നല്ലോണം നോക്കിക്കോണെ” അനു പുഞ്ചിരിച്ച് കൊണ്ട് അമൃതിനോട് “നോക്കാംന്ന്” പറഞ്ഞു. അമൃത് ചെന്ന് എൻഡവറിന്റെ ഡ്രൈവിംഗ് സീറ്റിലോട്ട് കേറി ഇരുന്നു. നിയാസ് അമൃതിന്റെ അടുത്തുള്ള സീറ്റിലും ഇരുന്നു. പിന്നെ യാത്ര പറയാനുള്ള ഊഴം അമ്മയുടേം അഞ്ജൂന്റെo ആയിരുന്നു. അമ്മ വന്ന് എന്നെ കെട്ടി പിടിച്ച് നെറ്റിയിലുമ്മ തന്നിട്ട് പറഞ്ഞു “പോട്ടെ ഡാ അടുത്ത മാസം നീ അനൂനെ കൂട്ടി വീട്ടിലോട്ട് വാ ട്ടോ” അമ്മ ഇടറിയ സ്വരത്തിൽ പറഞ്ഞു. അഞ്ജു വന്നെന്നെ കെട്ടി പിടിച്ച് കൊണ്ട് പറഞ്ഞു: “ചേട്ടാ അടുത്ത മാസം അനു ചേച്ചീനേം കൊണ്ട് വീട്ടിലോട്ട് വരണെ. താര ചേച്ചീടെ കല്യാണത്തിന് പോവ്വാ നമ്മുക്ക്” അഞ്ജു ചിരിച്ച് കൊണ്ട് പറഞ്ഞു. “എന്നിട്ട് വല്യ മാമ്മ എന്നെ വിളിച്ചില്ലാലോ കല്യാണം” ഞാൻ അമ്മയോട് പരിഭവം പറഞ്ഞു. “കല്യാണം വിളി തുടങ്ങിയിട്ടേ ഉള്ളൂ അവൻ പറ്റിയാൽ ഇങ്ങോട്ടെയ്ക്ക് വരാന്ന് പറഞ്ഞിട്ടുണ്ട് നിന്നേം അനൂനേം കല്യാണം വിളിക്കാനായിട്ട്” അമ്മ പറഞ്ഞു. [അമ്മേടെ മൂത്ത ആങ്ങള ദേവൻ മാമേടെ ഇളയ മോൾ താരേടെ കല്യാണം സെപ്തംബറിലാണ് അതിന്റെ കാര്യമാണ് അമ്മ പറഞ്ഞത്. താര എന്നെക്കാൾ 3 വയസ്സിന് മൂത്തതാണ് കക്ഷി ഇപ്പോ MSC

Updated: July 22, 2026 — 12:55 pm

Leave a Reply

Your email address will not be published. Required fields are marked *