ഞാൻ തോളിൽ വച്ചിരിക്കുന്ന കൈകളിൽ അവൾ കൈ ചേർത്ത് പിടിച്ചു. ഇന്നലെ ഞാൻ അവരുടെ കൂടെ ഉച്ചയ്ക്ക് കിടന്നുറങ്ങിയതിന് പിണങ്ങിയ പെണ്ണിപ്പോൾ ഫ്രണ്ട്സിന്റെ കൂടെ കാറിൽ പൊയ്ക്കോന്ന് പറഞ്ഞത് കേട്ട് സന്തോഷം തോന്നിയ ഞാൻ കുനിഞ്ഞ് അനൂന്റെ വലഞ്ഞ കവിളിൽ ഒരുമ്മ കൊടുത്തിട്ട് പറഞ്ഞു ” താങ്ക്സ് അനൂസ്സെ” ഞാൻ പറഞ്ഞത് കേട്ട് ചിരി വന്ന അനു പറഞ്ഞു: ” ഓ … ശരി ശരി ഇനി ചെക്കൻ വേഗം പോയി റെഡിയാകാൻ നോക്ക്യേ” ” യെസ് ബോസ്” ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞിട്ട് ഷെൽഫിൽ നിന്ന് മാറിയിടാൻ നീല ഡെനിം ഷർട്ടും നീല ജീൻസും എടുത്ത് ബെഡിലേക്കിട്ടു. ഷർട്ടും ജീൻസും അണിഞ്ഞ് അനൂനോടൊപ്പം റൂമിന് പുറത്തിറങ്ങിയ ഞാൻ സിറ്റിംഗ് റൂമിൽ താക്കോലുകൾ കൊളുത്തുന്ന കീ ഹോൾഡറിൽ നിന്ന് പോളോയുടെയും സാൻട്രോയുടെയും കീ എടുത്ത് കൈയ്യിൽ പിടിച്ച് ഉമ്മറത്തെത്തി അവിടെയപ്പോ അച്ഛനും നിയാസും അമൃതും ഇരുന്ന് സംസാരിക്കുന്നുണ്ടായിരുന്നു. അച്ഛന്റെ നേരെ സാൻട്രോയുടെ കീ നീട്ടി കൊണ്ട് ഞാൻ പറഞ്ഞു. ” അച്ഛാ എൻഡവർ എടുക്കണ്ട. ഈ സമയത്ത് ചിലപ്പോ വലിയ വണ്ടി കൊണ്ട് പോയാൽ പാർക്ക് ചെയ്യാനൊക്കെ ബുദ്ധിമുട്ടായിരിക്കും. അച്ഛൻ സാൻട്രോ എടുത്തോളു”. എന്റെ കൈയ്യിൽ നിന്ന് കീ വാങ്ങിയ അച്ഛൻ ചോദിച്ചു “നിന്റെ കൂടെ പോളോയിൽ ആരൊക്കെയാ വരുന്നേ?” “എന്റൊപ്പം ഇവന്മാര് മാത്രേ വരുന്നുളളൂ” നിയാസിന്റേം അമൃതിന്റേയും മുഖത്ത് മാറി മാറി നോക്കി പുഞ്ചിരിച്ച് കൊണ്ടാണ് അച്ഛൻ ചോദിച്ചതിനുള്ള മറുപടി ഞാൻ പറഞ്ഞത്. അപ്പോഴെയ്ക്കും ഒരുക്കം കഴിഞ്ഞ പെൺ പടകൾ ഉമ്മറത്തെത്തി. വീടിന്റെ വാതിൽ പൂട്ടി എന്റെ നേരെ തിരിഞ്ഞ അനൂനോട് ഞാൻ “പോയ്ക്കോട്ടെന്ന് ” കൈ കൊണ്ട് ആംഗ്യമായി ചോദിച്ചു. അത് കണ്ട് പെണ്ണ് ചിരിച്ച് കൊണ്ട് പറഞ്ഞു: “ഞാനമ്മേടെം അച്ഛന്റേം കൂടെ വന്നോളാം” അനൂന്റെ പെർമിഷൻ ഒരിക്കൽ കൂടി കിട്ടിയതോടെ ഞാൻ അമ്മയോടും അഞ്ജൂനോടുമായി പറഞ്ഞു: “നിങ്ങളെല്ലാവരും പോയി സാൻട്രോയിൽ കേറ്. ഞാനും നിയാസും അമൃതും പോളോയിലാ വരുന്നെ” ഞാൻ പറഞ്ഞത് കേട്ട് അഞ്ജു അനൂന്റെ കൈയ്യിൽ പിടിച്ച് സാൻട്രോയ്ക്കരികിൽ പോയി നിൽപ്പായി. പോർച്ചിൽ നിന്ന് പോളോ സ്റ്റാർട്ട് ചെയ്ത് ഞാൻ പുറത്തിറക്കിയതോടെ നിയാസും അമൃതും വന്ന് കാറിൽ കേറി. അമൃത് എന്റെ ഇടത്തെ ഭാഗത്താണ് ഇരുന്നത്. നിയാസ് പിറകിലെ സീറ്റിലും. സാൻട്രോയിൽ അവരെല്ലാം കേറിയതോടെ അച്ഛൻ കാർ സ്റ്റാർട്ട് ചെയ്ത് എന്റെ പോളോയുടെ പിറകിൽ നിറുത്തി ഹോണടിച്ചു. അതോടെ ഞാൻ കാർ മുന്നോട്ടെടുത്തു. കാറിൽ മ്യൂസിക്ക് സിസ്റ്റത്തിൽ പാട്ട് വച്ച് അടിച്ച് പൊളിച്ചാണ് ഞങ്ങൾ പോയത്. ഒരു 30 മിനിറ്റിനകം ഞങ്ങൾ ബീച്ചിലെത്തി. അവിടെ തൊട്ടടുത്തായി കാർ പാർക്ക് ചെയ്ത് കാറിൽ നിന്നിറങ്ങി ബീച്ചിലേയ്ക്ക് ഞങ്ങളെല്ലാവരും ഒരുമിച്ചാണ് നടന്നത്.
അനു അഞ്ജുവിനോട് ചിരിച്ച് സംസാരിച്ച് നടക്കുന്നുണ്ടായിരുന്നു. സമയം 5 മണി കഴിഞ്ഞതിനാൽ ബീച്ചിൽ ആളുകളുടെ നല്ല തിരക്കുണ്ടായിരുന്നു. ടൈല് വിരിച്ച നടപാതയിലൂടെ നിയാസിന്റേം അമൃതിന്റേം തോളിൽ കൈയ്യിട്ട് ചിരിച്ച് സംസാരിച്ച് അവരുടെ ഒത്ത നടുവിലായാണ് ഞാൻ നടന്നത്. അമ്മയും അച്ഛനും ഓരോന്നൊക്കെ സംസാരിച്ച് നടക്കുന്നുണ്ടായിരുന്നു.
അങ്ങനെ നടന്ന് ഒടുവിൽ തിരയടിക്കുന്ന ഭാഗത്ത് എത്തിയപ്പോൾ അവിടെ ആളുകളുടെ നല്ല തിരക്കുണ്ടായിരുന്നു. ബീച്ചിലെ പൂഴി മണ്ണ് കണ്ട് ആവേശം കയറിയ ഞാനും നിയാസും അമൃതും ഷൂ ഊരി വച്ച് പാന്റ്സ് കയറ്റി വച്ചിട്ട് തിരമാലയിൽ കാൽ നനക്കാനായി ഇറങ്ങി. അനുവും അമ്മേം അഞ്ജും അച്ഛനുമെല്ലാം ബീച്ചിലിട്ടിരുന്ന വലിയ ഇരുമ്പ് ചെയറിൽ ഇരുന്നിട്ട് കടലിൽ നോക്കി ഇരുന്നു. തിരമാലയിൽ കാൽ നനച്ച ഞങ്ങൾ കൂടി നിന്ന് പല പോസിൽ സെൽഫികളൊക്കെ എടുത്തു. അമൃത് എന്നോട് പറഞ്ഞു: “എടാ ആദി നീ പോയി അനു ചേച്ചീനെ വിളിച്ചോണ്ട് വാ നമ്മള് മൂന്ന് പേരും മാത്രം ഇവിടെ നിൽക്കണത് അത്ര ശരിയല്ല” അമൃത് പറയുന്നത് ശരിയാണെന്ന് എനിക്കും തോന്നി. എന്തൊക്കെ പറഞ്ഞാലും പെണ്ണൊരു പാവമാണ്. ഇടക്കൊക്കെ ഓരോന്ന് പറഞ്ഞ് പിണങ്ങുമെങ്കിലും എന്റെ ഇഷ്ടാനിഷ്ടങ്ങളൊക്കെ വക വെച്ച് തരുന്ന പെണ്ണിനെ ബീച്ചിൽ വച്ച് ഞാൻ മൈന്റ് ചെയ്തില്ലാന്നെങ്ങാൻ തോന്നിയാൽ പിന്നെ അത് മതി പെണ്ണിന് മുഖം വീർപ്പിച്ച് നടക്കാൻ. “എന്നാ ഞാനവളെ വിളിച്ചോണ്ട് വരാംന്ന്” പറഞ്ഞ് അനൂന്റെ അടുത്തേയ്ക്ക് നടന്നു. അനുവും അഞ്ജുവും അച്ഛനും ഇരിക്കുന്ന ചെയറിന്റെ അടുത്തേയ്ക്ക് ഞാൻ തിരയടിക്കുന്ന പൂഴി മണ്ണ് കൂടി കിടക്കുന്ന ഭാഗത്ത് നിന്ന് തിരിച്ച് നടന്നു. ഞാനവരുടെ അടുത്തേക്ക് നടന്ന് ചെല്ലുന്നത് കണ്ട് ഒരാളുടെ മുഖത്ത് മാത്രം ഒരു ഭംഗിയുള്ള ചിരി ഞാൻ കണ്ടു. അത് വേറാരുടെയും അല്ല എന്റെ അനൂന്റെ തന്നെ. അവരുടെ അടുത്ത് എത്തിയ ഞാൻ ചോദിച്ചു: “നിങ്ങളാരും തിരയിലിറങ്ങുന്നില്ലേ?” ” ഓ … നിങ്ങള് പിള്ളേരിറങ്ങിയാ മതി ഞങ്ങളിവിടെ ഇരുന്നോളാ” ഞാൻ ചോദിച്ചതിന് മറുപടി അമ്മയാണ് പറഞ്ഞത്. ഞാൻ നിർബന്ധിച്ച് നോക്കീട്ടും അച്ഛനും അമ്മേം വരാതായപ്പോ ഞാൻ അഞ്ജൂന്റേം അനൂന്റേം നേരെ തിരിഞ്ഞ് കൊണ്ട് പറഞ്ഞു: “എന്നാ നിങ്ങള് രണ്ടാളും വാ” ഞാൻ ചോദിക്കാൻ കാത്തിരുന്നത് പോലെ അനുവും അഞ്ജുവും ഇരുമ്പ് ചെയറിൽ നിന്ന് സന്തോഷത്തോടെ ചാടിയേഴ്ന്നേറ്റ് കൊണ്ട് എന്റെ ഇടത്തും വലത്തുമായി എന്റെ കൈയ്യിൽ ചുറ്റി പിടിച്ച് കൊണ്ട് നടന്നു. അവരെ രണ്ട് പേരെയും കൈയ്യിൽ ചേർത്ത് പിടിച്ച് ഞാൻ ബീച്ചിലെ തിരമാല അടിക്കുന്ന ഭാഗത്തേയ്ക്ക് നടന്നു. തിര വരുന്നത് കണ്ട പാടേ ഡ്രസ്സ് നനയാതിരിക്കാൻ അനു ചുരിദാർ പാന്റല്‌പ്പം പൊക്കി പിടിച്ചു. അഞ്ജു ആണേൽ ഇട്ടിരിക്കുന്ന സ്ക്കർട്ടു അൽപ്പം പൊക്കി പിടിച്ചു. രണ്ട് പേരും തിരയിലിറങ്ങിയ സന്തോഷത്തിൽ കിലുങ്ങി ചിരിക്കുന്നുണ്ടായിരുന്നു. എന്റൊപ്പം ചേർന്ന് നിന്ന് തിരയിൽ കാൽ നനക്കുന്ന അനൂന്റേയും അഞ്ജൂന്റേയും പിക്ചറുകൾ അമൃത് എന്റെ ഫോണിൽ പകർത്തുന്നുണ്ടായിരുന്നു. കുറേ പിക്ചറുകൾ എടുത്ത് കഴിഞ്ഞപ്പോൾ അഞ്ജു അമൃതിനോട് പറഞ്ഞു: “അമൃതേട്ടാ, ഇനി ചേട്ടന്റേം അനു ചേച്ചീടേം നല്ല കിടിലൻ പിക്ചേഴ്സെടുക്ക്” അത് കേട്ടതോടെ അമൃത്
