ഒളിച്ചോട്ടം – 5 1അടിപൊളി  

“എന്ത് ബിസിനസ്സ് തുടങ്ങുന്ന കാര്യമാ നിങ്ങള് മൂന്നും കൂടെ ആലോചിച്ചേ?” അച്ഛന്റെ ചോദ്യം നിയാസിനോടായിരുന്നു. “അത് അച്ഛാ…. ഇവൻ എന്തേലും ബിസിനസ്സ് ഞങ്ങള് മൂന്ന് പേർക്കും കൂടെ തുടങ്ങിയാലോന്ന് പറഞ്ഞു. എന്ത് ബിസ്നസാ തുടങ്ങണ്ടേന്ന് ഞങ്ങള് തീരുമാനിച്ചിട്ടില്ല.” നിയാസ് തപ്പി തടഞ്ഞ് ഒരു വിധം അച്ഛന് മറുപടി കൊടുത്തു. “ഉം… എന്ത് ബിസ്നസ്സാ തുടങ്ങണ്ടേന്നുള്ള കാര്യം ഇതുവരെ ഉറപ്പിച്ചിട്ടില്ലാലോ നിങ്ങള്?” അച്ഛൻ ഞങ്ങളോട് മൂന്ന് പേരോടുമായിട്ട് ചോദിച്ചു. “ഇല്ലച്ഛാ” ഞാൻ ഒറ്റ വാക്കിൽ മറുപടി പറഞ്ഞു. ” എന്നാ ഞാൻ പറഞ്ഞ് തരാം എന്ത് ബിസിനസാ നിങ്ങള് തുടങ്ങണ്ടേന്നുള്ളത്” അച്ഛൻ എന്താ പറയാൻ പോകുന്നതെന്ന് കേൾക്കാനായി ഞങ്ങൾ മൂന്ന് പേരും അച്ഛനെ തന്നെ ഉറ്റ് നോക്കിരുന്നു. “നമ്മുടെ കമ്പനീടെ ഒരു യുണ്ണിറ്റ് കൂടി ഇവിടെ തുടങ്ങാം. അതിൽ നിങ്ങള് മൂന്ന് പേരും ഉണ്ടാവണം. എന്താ മൂന്ന് പേർക്കും സമ്മതമാണോ?” അച്ഛൻ ഞങ്ങളോട് മൂന്ന് പേരോടുമുമായിട്ട് ചോദിച്ചു. അച്ഛൻ പറഞ്ഞത് കേട്ട് ഞങ്ങൾ മൂന്ന് പേരും തല കുലുക്കി സമ്മതിച്ചു. അച്ഛനെന്ത് തീരുമാനിച്ചാലും ഞാനതിന് എതിര് പറയാറില്ല. ആകെ ഒരു കാര്യത്തിൽ മാത്രമേ ഞാൻ മറുത്ത് പ്രവൃത്തിച്ചിട്ടുള്ളൂ അതെന്താണെന്ന് നിങ്ങൾക്ക് എല്ലാവർക്കും അറിയാമായിരിക്കും. അനുവുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കണമെന്ന് അന്ന് അച്ഛൻ പറഞ്ഞതിനോട് മാത്രമേ ഞാൻ ആകെ എതിര് പറഞ്ഞിട്ടുള്ളൂ. അല്ലാത്ത എല്ലാ കാര്യങ്ങളും ഞാനിത് വരെ അച്ഛൻ പറഞ്ഞത് അനുസരിച്ചിട്ടേ ഉള്ളൂ. അങ്ങനെ അച്ഛൻ ഞങ്ങളെ മൂന്ന് പേരേയും ഇനി വെറുതെ വിടാൻ അങ്ങനെ ഉദ്ദേശിച്ചിട്ടില്ലാന്ന് മനസ്സിലാക്കിയ ഞങ്ങൾ ശരിക്കും അച്ഛൻ ഞങ്ങളെ പിടിച്ച് പൂട്ടിട്ട അവസ്ഥയിലായത് പോലെ തോന്നി. അച്ഛന്റെ മൊബൈൽ റിംഗ് ചെയ്ത ശബ്ദം കേട്ട് ഓരോന്ന് ആലോചിച്ചിരുന്ന ഞങ്ങൾ ഒന്ന് ഞെട്ടി. അച്ഛൻ കോൾ അറ്റന്റ് ചെയ്യാൻ പുറത്തേക്കിറങ്ങിയതോടെ നിയാസെന്റ കൈയ്യിൽ നല്ലൊരു നുള്ള് തന്നിട്ട് പറഞ്ഞു: “ഡാ നുണയാ നീ എപ്പോഴാ ഡാ ബിസിനസ്സ് തുടങ്ങണ കാര്യം പറഞ്ഞെ? നിന്റെ അച്ഛൻ ചോദിച്ചപ്പോ നുണ പറഞ്ഞ് പിടിച്ച് നിൽക്കാൻ പെട്ട പാട് എനിക്കേ അറിയൂ” നിയാസ് ഒരു നെടുവീർപ്പിട്ട് കൊണ്ടാണിത് പറഞ്ഞത്. “മച്ചാന്മാരെ ഇവന്റെച്ഛൻ പറഞ്ഞത് നല്ലൊരു ഐഡിയ അല്ലേ? നമ്മുക്കെല്ലാർക്കും സെറ്റിലാവാൻ പറ്റിയ നല്ലൊരു ചാൻസ് അല്ലേ ഇത്? എന്റെ വീട്ടിലെ കാര്യമൊക്കെ നിങ്ങൾക്കറിയാവുന്നതല്ലേ?” അമൃത് അൽപ്പം നിരാശയോടെ പറഞ്ഞു. “എടാ ഞാനതപ്പോ അച്ഛൻ ചോദിച്ചപ്പോ തടി തപ്പാൻ പറഞ്ഞതാണേലും പറഞ്ഞ് കഴിഞ്ഞപ്പോ എന്റെ മനസ്സിലും തോന്നി എന്ത് കൊണ്ട് നമ്മുക്ക് മൂന്നാൾക്കും കൂടി ഒരുമിച്ച് ബിസിനസ്സ് തുടങ്ങിയാലെന്താന്ന്” ഞാനവരോടായി പറഞ്ഞു.

“എടാ നമ്മളെ കൊണ്ടൊക്കെ പറ്റുമോടാ കമ്പനി ഒക്കെ നടത്തി കൊണ്ട് പോവ്വാൻ?” നിയാസ് മനസിനുള്ളിലെ ആകുലത പറഞ്ഞു. “എടാ നമ്മള് മൂന്നാളുണ്ടല്ലോ പിന്നേ എന്താ ഇത്ര പേടിക്കാൻ?’ അമൃത് നല്ല ആത്മ വിശ്വാസത്തിൽ പറഞ്ഞു. “പിന്നല്ലാ … നമ്മള് ഈ കാര്യം അങ്ങ് ഉറപ്പിച്ചു. നിങ്ങള് രണ്ടും കൈ താ”ന്ന് പറഞ്ഞ് ഞാൻ ഉള്ളം കൈ നിവർത്തി പിടിച്ചതോടെ അമൃതും അൽപ്പം മനസ്സിലാതെയാണെങ്കിലും ഒടുവിൽ നിയാസും സമ്മതമാണെന്ന് പറഞ്ഞു കൊണ്ട് എന്റെ ഉള്ളം കൈയ്യിൽ അവരുടെ കൈ ചേർത്ത് വച്ചു. അപ്പോഴെയ്ക്കും ഫോൺ ചെയ്യാൻ പോയ അച്ഛൻ തിരിച്ചു വന്ന് സിംഗിൾ സോഫ സെറ്റിയിൽ ഇരുന്നിട്ട് ഞങ്ങളോടായി ചോദിച്ചു: “ഈ കാര്യത്തിൽ നിങ്ങൾക്കാർക്കും അഭിപ്രായ വ്യത്യാസമൊന്നുമില്ലാലോ?” “ഞങ്ങൾക്ക് സമ്മതമാ” ഞങ്ങൾ മൂന്ന് പേരും ഒരേ സ്വരത്തിൽ പറഞ്ഞു. “എന്നാ നമ്മുക്ക് പുതിയ യൂണ്ണിറ്റ് തുടങ്ങാനുള്ള കാര്യങ്ങളൊക്കെ വഴിയെ ആലോചിക്കാം”. അങ്ങനെ അച്ഛന്റെ ഒരൊറ്റ ചോദ്യത്തോടെ ഞങ്ങളുടെ മൂന്ന് പേരുടെയും ജീവിതത്തിന് ലക്ഷ്യ ബോധം കൈ വന്നത് പോലെ തോന്നി. അങ്ങനെ കളിയും ചിരിയും ചിന്തകളുമൊക്കെയായി ആ ദിവസവും കടന്ന് പോയി. രാത്രി അനു പറഞ്ഞത് പോലെ അഞ്ജൂനെ ഓരോന്നൊക്കെ പറഞ്ഞ് അച്ഛന്റെയും അമ്മയുടെയും മുറിയിൽ തന്നെ കിടത്തിയിരുന്നു. കിടക്കാറായപ്പോൾ ഞാൻ ഞങ്ങളുടെ ബെഡ് റൂമിലേയ്ക്ക് ചെന്നു. അപ്പോൾ അവിടെ അനു വന്നിട്ടുണ്ടായിരുന്നില്ല. ഒരു പത്തിരുപത് മിനിറ്റായപ്പോഴെയ്ക്കും അനു അടുക്കളയിലെ പണിയൊക്കെ തീർത്ത് ആകെ വിയർത്ത് കുളിച്ച് അവളെത്തി. റൂമിന്റെ വാതിലടച്ച് കുറ്റിയിട്ട് ബെഡിൽ ഇരിക്കുന്ന എന്റെടുത്തേയ്ക്ക് വന്നിട്ട് എന്റെ കഴുത്തിൽ കൈ ചുറ്റി എന്നോടൊട്ടി നിന്നിട്ട് പെണ്ണ് കിന്നരിക്കാൻ തുടങ്ങി: “മോനൂസ് പറഞ്ഞ പോലെ അഞ്ജൂനെ ഞാൻ അച്ഛന്റേം അമ്മേടെ കൂടെ കിടത്തി ഉറക്കീട്ടോ” “അതെതായാലും നന്നായി അല്ലേലെനിക്കെന്റ ഈ ചുന്ദരി പെണ്ണിനെ കെട്ടിപിടിച്ച് കിടക്കാൻ പറ്റില്ലെങ്കി ഉറക്കം വരൂല്ലായിരുന്നു” ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞിട്ട് പെണ്ണിന്റെ മൂക്കിലെന്റ മൂക്ക് ഉരസി. “ശ്ശോ ഞാനെന്ത് പണിയാ കാണിച്ചേ വിയർത്തൊഴുകിയ കോലത്തില് വന്നാ മോനൂസിനെ ഞാൻ കെട്ടി പിടിച്ചേ. മോനൂസിനിപ്പോ എന്നെ നാറുന്നുണ്ടാകും ഞാനേ കുളിച്ചേച്ചും വേഗം വരാം” ന്ന് പറഞ്ഞ് പെണ്ണെന്റ കരവലയത്തിൽ നിന്ന് കുതറി മാറാൻ നോക്കി പക്ഷേ ഞാനുണ്ടോ വിടുന്നു ഞാനവളെ മുറുക്കി പിടിച്ച് കൊണ്ട് പറഞ്ഞു. “എനിക്കെന്റ പെണ്ണിന്റെ വിയർപ്പ് നാറ്റവും ഇഷ്ടാന്നെ”ന്ന് പറഞ്ഞ് വിയർത്ത് നനഞ്ഞിരിക്കുന്ന പെണ്ണിന്റെ ഡ്രസ്സിൽ കക്ഷ ഭാഗത്ത് മൂക്ക് മുട്ടിച്ചിട്ട് ഞാനവളുടെ വിയർപ്പ് ഗന്ധം ആസ്വദിച്ച് മണത്തു. അത് കണ്ട് പെണ്ണെന്റ മൂക്കിൽ വിരൽ ചേർത്ത് പിടിച്ചിട്ട് പറഞ്ഞു: “വേണ്ട മോനൂസ്സെ എന്റെ വിയർപ്പ് മണം ശ്വസിച്ചിട്ട് എന്റെ തന്നെ ബോധം പോവ്വാ ഞാൻ വേഗം കുളിച്ച് വരാ”ന്ന് പറഞ്ഞ് പെണ്ണെന്റ കവിളിലൊരുമ്മ തന്നു.

Updated: July 22, 2026 — 12:55 pm

Leave a Reply

Your email address will not be published. Required fields are marked *