ഒളിച്ചോട്ടം – 5 1അടിപൊളി  

ഉണ്ടായിരുന്നു. എന്നെ കണ്ട പാടേ അഞ്ജൂ പറഞ്ഞു: “ആ… വീട്ടുകാരൻ വന്നല്ലോ”

ചിരിച്ച് കൊണ്ട് അവർക്കിടയിലേയ്ക്ക് ചെന്ന ഞാൻ ഗ്യാസ് സ്റ്റൗവിൽ പാൽ തളയ്ക്കുന്നതും നോക്കി നിന്ന അമ്മേടെം അനൂന്റെയും അടുത്തേയ്ക്കു ചെന്ന് അനൂന്റേ ദേഹത്ത് മുട്ടി നിന്നിട്ട് പാൽ കലത്തിൽ നോക്കി നിന്നു. അമ്മയും സെറ്റ് സാരി തന്നെയാണ് ഉടുത്തിരിക്കുന്നത്. അച്ഛൻ പതിവ് പോലെ വെള്ള ഷർട്ടും കസവ് മുണ്ടുമാണ് വേഷം. അഞ്ജു ഒരു നീല ചുരിദാറും അതിന് മേലെ ഒരു ഓവർക്കോട്ടും ഇട്ട് നല്ല സ്റ്റൈലായി നിൽപ്പുണ്ട്. കലത്തിലേയ്ക്ക് കണ്ണിമ ചിമ്മാതെ നോക്കി നിൽക്കുന്ന എന്നെ നോക്കി അമ്മയുടെ വക കമന്റ്: “ആദി നീ അനൂന്റെ കൂടെ കൂടീട്ട് ചായ ഉണ്ടാക്കാൻ പഠിച്ചോ?” “ഓ … എനിക്കൊന്നും അറിയാൻ പാടില്ല. എനിക്ക് ചായ ഉണ്ടാക്കി തരാൻ എനിക്കിപ്പോ എന്റെ അനു ഇല്ലേ” ന്ന് പറഞ്ഞ് ഞാൻ അനൂന്റെ തോളത്ത് കൈ വച്ചു. “ഇവനൊരു മാറ്റോമില്ലാലോ മോളെ ഇവനാ പഴയ ആന മടിയൻ തന്നെ”ന്ന് പറഞ്ഞ് അമ്മ എന്നെ കളിയാക്കി ചിരിച്ചു അത് കേട്ട് അച്ഛനും അഞ്ജുവും ചിരിയായി. എന്നെ അവരൊക്കെ കളിയാക്കി ചിരിക്കുന്നത് കണ്ടതത്ര ഇഷ്ടപ്പെടാതിരുന്ന അനു അപ്പോ തന്നെ എന്നെ സപ്പോർട്ട് ചെയ്ത് പറഞ്ഞു: “ആദി കിച്ചണിൽ എന്നെ തേങ്ങ ചിരവാനും കറിയ്ക്ക് അരിയാനുമൊക്കെ സഹായിക്കാറുണ്ട് അമ്മേ, പിന്നെ വീട് ഞാൻ ക്ലീൻ ചെയ്യുമ്പോ എന്നെ ഹെൽപ്പ് ചെയ്യാനും കൂടെ കൂടും” ഇതാണെന്റ അനു ആരെങ്കിലും എന്നെ കുറ്റം പറയുന്നത് കണ്ടാൽ അവൾക്ക് സഹിക്കില്ല അപ്പോ തന്നെ പെണ്ണെന്റ സപ്പോർട്ടിനായി വരും. എന്നെ സപ്പോർട്ട് ചെയ്ത് പറഞ്ഞത് കേട്ട് അമ്മ ചിരിച്ച് കൊണ്ട് പറഞ്ഞു: “അപ്പോ ചെക്കൻ മെച്ചപ്പെട്ടിട്ടുണ്ട്. വീട്ടിലായിരുന്നപ്പോ ഒരു പണിയും ചെയ്യാതെ നടന്നവനാ ഇപ്പോ മോളുടെ അടുത്ത് വന്നപ്പോ ചെക്കനെതായാലും നന്നായിട്ടുണ്ട്.” അമ്മ അനുവിനെ പുകഴ്ത്തി പറഞ്ഞു. അമ്മ പുകഴ്ത്തി പറഞ്ഞതിഷ്ടപ്പെട്ട അനു എന്നെ നോക്കി പുരികം പൊക്കി കാണിച്ച് ചിരിച്ചു. പെണ്ണ് എങ്ങനെയുണ്ട് ഞാനെന്ന അർത്ഥത്തിലാണ് ഇത് കാണിച്ചത് അനുവിന്റെ മുഖ ഭാവത്തിൽ നിന്ന് എനിക്കത് മനസ്സിലായി. അനുവിനെ നോക്കി പുഞ്ചിരിച്ച ഞാൻ പതിയെ സൈഡിലെ തിണ്ണയിലേയ്ക്ക് കേറി ഇരുന്നിട്ട് അനുവും അമ്മയും പാല് തിളയ്ക്കാൻ നോക്കി ഇരിക്കുന്നതും നോക്കി ഇരുന്നു. അച്ഛൻ അവിടെ കിടന്ന സ്റ്റൂളിൽ ഇരുപ്പായി അഞ്ജു മൊബൈൽ ക്യാമറ ഓണാക്കി പാല് കാച്ചൽ ചടങ്ങ് ഫോണിൽ റെക്കോർഡ് ചെയ്യുന്നുണ്ടായിരുന്നു. പാല് തളച്ച് കഴിഞ്ഞപ്പോൾ അനുവും അമ്മയും കൂടി ചായ എടുത്ത് ഞങ്ങൾക്കെല്ലാവർക്കും ഗ്ലാസിൽ പകർത്തി ട്രേയിൽ വച്ചു. അപ്പോഴെയ്ക്കും നിയാസും അമൃതും അടുക്കളയിൽ വന്ന് ഒന്ന് മുഖം കാണിച്ചിട്ട് സിറ്റൗട്ടിലേയ്ക്ക് നടന്നു. ട്രേയിലെ ഗ്ലാസിൽ പകർത്തി വച്ച ചായയുമായി അനു ആദ്യ ഗ്ലാസ് എനിക്ക് നേരെ കൊണ്ട് വന്നു. അതിൽ നിന്ന് ഗ്ലാസ് എടുത്തിട്ട്

ഞാൻ അനൂനെ നോക്കി പുഞ്ചിരിച്ചു എന്റെടുത്ത് വന്ന് നിന്നപ്പോ അനൂന് പതിവില്ലാത്ത ഒരു നാണം പെണ്ണെന്റ മുഖത്ത് നോക്കാതെ പുഞ്ചിരിച്ചിട്ട് ട്രെയുമായി അച്ഛന്റ അടുത്തേയ്ക്ക് ചെന്നു. അപ്പോ അച്ഛൻ ചിരിച്ച് കൊണ്ട് ഗ്ലാസ്സ് എടുത്തിട്ട് അനൂനോട് പറഞ്ഞു: “ഇപ്പോ ഇവിടെ രണ്ട് ചടങ്ങാ നടന്നത്. ഒന്ന് മോളെ പെണ്ണ് കാണാൻ വന്ന ചടങ്ങും, പിന്നെ വീടിന്റെ പാല് കാച്ചലും” അച്ഛൻ പറഞ്ഞത് കേട്ട് അടുക്കളയിൽ കൂട്ട ചിരിയായി.

“ശരിയാ, എന്തായാലും ഇവരുടെ കല്യാണത്തിന് മുൻപ് അങ്ങനെയൊരു ചടങ്ങ് നടന്നില്ലാ അതിപ്പോ നടന്നൂന്ന് വിചാരിച്ചാ മതി”ന്ന് പറഞ്ഞായിരുന്നു അമ്മയുടെ കമന്റ്. അച്ഛനും അമ്മേടെം കമന്റടി കേട്ട് നാണിച്ച അനു ട്രേ പിടിച്ച് ഒരു ചമ്മിയ ചിരി ചിരിച്ച് നിൽപ്പായി. അവിടെ നിന്ന് വലിയാനായി പെണ്ണ് പറഞ്ഞു: “ഞാനെന്നാ നിയാസിനും അമൃതിനുമുള്ള ചായ കൊടുത്തിട്ട് വരാന്ന്” പറഞ്ഞ് അടുക്കളയിൽ നിന്ന് ഉമ്മറത്തേയ്ക്ക് പോയി. കുറച്ച് സമയത്തിനുള്ളിൽ അനു ആരോടൊ ചിരിച്ച് സംസാരിക്കുന്നത് കേട്ട് ശ്രദ്ധിച്ചപ്പോ നസീമിക്ക വന്നതാന്ന് മനസ്സിലായി. നേരെ ഞാൻ ഉമ്മറത്തെയ്ക്ക് നടന്നപ്പോ അനു നസീമിക്കയുടെ ഭാര്യ സാജിത ഇത്തയെ കൂട്ടി അടുക്കളയിലേയ്ക്ക് നടന്ന് വരുന്നുണ്ടായിരുന്നു. “സോറി ആദി, ഇജ്ജ് പറഞ്ഞ പോലെ നേരത്തെ വരാന്ന് വിചാര്ച്ചതാ പച്ചേങ്കി ഈ ചെക്കൻ രാവിലെ വയങ്കര വാശിയായ്രുന്ന് അതാ വയ്കിയെ” സാജിതത്ത ഒക്കത്ത് ഉറക്കം തൂങ്ങിയിരിക്കുന്ന മോനെ ചൂണ്ടി കാട്ടി കൊണ്ട് പറഞ്ഞു. “നിങ്ങള് ആ സമയത്ത് തന്നെ എത്തൂന്ന് വിചാരിച്ച് സാരൂല്ല ഇപ്പോ എത്തീലോ ഞങ്ങക്ക് അത് മതി. എന്നാ ഞാൻ നസീമിക്കാടെ അടുത്തേയ്ക്ക് ചെല്ലട്ടെ”ന്ന് പറഞ്ഞ് നീങ്ങി. അനു സാജിതത്തയോട് സംസാരിച്ച് അടുക്കളയിലോട്ട് നടന്നു. അവിടെ എത്തിയ അനു അൽപ്പം ശബ്ദത്തിൽ പറഞ്ഞു: “ഇത് സാജിതത്ത നമ്മുടെ ഈ ഹൗസിംഗ് കോളനിയിലെ ആകെയുള്ള പരിചയക്കാരൻ നസീമിക്കാടെ വൈഫ് ആണ്.” അനു സാജിതത്തയെ പരിചയപ്പെടുത്തിയത് ഞാൻ ഉമ്മറത്തേയ്ക്ക് നടക്കുമ്പോ ഞാൻ കേട്ടു. ഉമ്മറത്തെത്തിയപ്പോ അവിടെ തിണ്ണയിൽ നിയാസിനോടും അമൃതിനോടും സംസാരിച്ചിരുന്ന നസീമിക്ക എന്നെ കണ്ടതോടെ ചിരിച്ച് കൊണ്ട് എഴുന്നേറ്റ് ഷേക്ക് ഹാന്റ് തന്നിട്ട് പറഞ്ഞു: “ഒന്നും പറയണ്ട ആദി വെളുപ്പിനെ ഞങ്ങടെ ചെക്കൻ ഒടുക്കത്തെ വാശിയായിരുന്നു അതാ ഇറങ്ങാൻ വൈകീത്” നസീമിക്ക ചിരിച്ച് കൊണ്ട് പറഞ്ഞു. “ഇത്ത പറഞ്ഞു നേരത്തെ കണ്ടപ്പോ. ഇക്ക ചായ കുടിച്ചോ?” ഞാൻ നസീമിക്കാടെ കൈ ചേർത്ത് പിടിച്ച് കൊണ്ട് ചോദിച്ചു. “നേരത്തെ അന്റെ ഓള് വന്നപ്പോ ചായ തന്നു. അന്റെ അച്ഛനും അമ്മേം വന്നിട്ട്ണ്ടെന്ന് ഓള് പറഞ്ഞു” “ഇന്നലെ ഉച്ചയ്ക്ക് വന്നതാ അവര്. ഞാനിപ്പോ വിളിക്കാം”ന്ന് പറഞ്ഞ് ഞാൻ അച്ഛനെ നസീമിക്കാക്ക് പരിചയപ്പെടുത്താനായി പോയി വിളിച്ച് കൊണ്ടു വന്നു. “അച്ഛാ ഇതാണ് നസീമിക്ക. ഞങ്ങളുടെ ഇവിടത്തെ ആകെയുള്ള നെയിബറാണ്. കക്ഷി ചാർട്ടേഡ് അക്കൗണ്ടന്റ് കൂടിയാണ്” നസീമിക്കാനെ ഞാൻ അച്ഛന് പരിചയപ്പെടുത്തി. അച്ഛൻ നസീമിക്കാക്ക് ഷേയ്ക്ക് ഹാന്റ് കൊടുത്തിട്ട് അടുത്ത് ഇരുന്നിട്ട് പറഞ്ഞു. “ഇവന്റെ പുതിയ വീട്ടിലേക്കു ഞങ്ങളൊന്ന് വന്നതാ ഇന്നലെ. നാട്ടില് ഞാനൊരു പാസ്റ്റിക്ക് ഐറ്റംസ് ഉണ്ടാക്കുന്ന കമ്പനി നടത്തുന്നുണ്ട്.” അച്ഛൻ സ്വന്തം പരിചയപ്പെടുത്തി. അച്ഛനും നസീമിക്കയും ചെറിയ സമയം കൊണ്ട് തന്നെ നല്ല അടുപ്പമായി. രണ്ട് പേരും ബിസിനസ്സ്കാര്യങ്ങളൊക്കെ വായ് തോരാതെ

Updated: July 22, 2026 — 12:55 pm

Leave a Reply

Your email address will not be published. Required fields are marked *