ഒളിച്ചോട്ടം – 5 1അടിപൊളി  

കഴിച്ചേ പിന്നെ ഒരു മൂവിയും കണ്ടു. അന്നത്തെ ദിവസം മൊത്തം അവളെന്റെ കൂടെ ഉണ്ടായിട്ടും എനിക്കെന്തോ അവളെ ഇഷ്ടാന്ന് തുറന്ന് പറയാനൊരു ധൈര്യം കിട്ടിയില്ലാ ഡാ. അവൾക്കെന്നോട് എന്തോ

ഒരിഷ്ടമുണ്ടെന്ന കാര്യം ഉറപ്പാ” അമൃത് പറഞ്ഞ് നിറുത്തി. “എന്റെ അഭിപ്രായത്തിൽ നീ ഈ കാര്യം അവളോട് എത്രയും പെട്ടെന്ന് തുറന്ന് പറഞ്ഞേക്കണം. അവള് നമ്മളെക്കാളും 5 ഓണം കൂടുതൽ ഉണ്ടിട്ടുള്ളതാന്ന് ഓർക്കണം. വൈകും തോറും കാര്യങ്ങൾ കൈവിട്ടു പോകും. അത് കൊണ്ട് എത്രയും പെട്ടെന്ന് നിന്റെ ഇഷ്ടം നീ അവളെ അറിയിക്കണം” ഞാൻ വളരെ ഗൗരവത്തിൽ അമൃതിനോടായി പറഞ്ഞു. “അവളോട് തുറന്ന് പറയണമെന്നുണ്ട് അളിയാ പക്ഷേ എനിക്കെന്തോ ഒരു ദൈര്യ കുറവ് പോലെ” “നീ ഇഷ്ടാണെന്ന് ദൈര്യായിട്ട് അങ്ങ് പറയണംന്നെ. അവളുടെ പെരുമാറ്റത്തീന്ന് നിന്നോടെന്തൊ ഒരിഷ്ടമൊക്കെ ഉണ്ടെന്നല്ലെ നീ പറഞ്ഞെ?” നിയാസ് അമൃതിനോടായി പറഞ്ഞു. “എടാ ഇവിടന്ന് നാട്ടിലെത്തിയ ഉടൻ നീ സൗമ്യേനോട് കാര്യം പറയണം. അതിനു മുൻപ് അവളുടെ മനസ്സറിയണംന്നുണ്ടെങ്കി ഞാൻ അനൂസ്സിനെ കൊണ്ട് ചോദിപ്പിക്കാം” ഞാൻ അമൃതിനോട് പറഞ്ഞു. “എന്നാ അനു ചേച്ചീനോട് ഒന്ന് അവൾക്ക് വിളിക്കാൻ പറ അതൊന്നറിയാൻ പറ്റിയാ പിന്നെ കാര്യങ്ങള് എളുപ്പായേനെ” അമൃത് ആവേശത്തിൽ പറഞ്ഞു. “ഞാനവളെ കൊണ്ട് വിളിപ്പിച്ചോളാം. നീ ടെൻഷനാവാതെ ഇരിക്കെഡാ” അമൃതിന്റെ പരിഭ്രമം നിറഞ്ഞ മുഖ ഭാവം കണ്ട് ഞാൻ പറഞ്ഞു. ഞാൻ പറഞ്ഞത് കേട്ട് അവൻ ഒന്ന് പുഞ്ചിരിച്ചതേ ഉള്ളൂ. പിന്നെയും ഓരോന്നൊക്കെ സംസാരിച്ച് കിടന്ന് ഞങ്ങൾ മൂന്ന് പേരും ഉച്ച മയക്കത്തിലേയ്ക്ക് വീണു. വൈകീട്ട് അനു വന്ന് ഞങ്ങളെ ചായ കുടിക്കാനായി വിളിച്ചതോടെയാണ് ഞങ്ങൾ മൂന്ന് പേരും ഉറക്കത്തിൽ നിന്നേഴുന്നേറ്റത്. കണ്ണ് തുറന്ന ഞാൻ കാണുന്നത് അനു ഉച്ചയ്ക്കുടുത്ത സെറ്റ് സാരിയൊക്കെ മാറ്റി വെള്ളയിൽ ഗോൾഡൻ എമ്പ്രോയ്ഡറി വർക്കുള്ള ചുരിദാർ ടോപ്പും ഒരു ചുവന്ന സ്കർട്ടും ഇട്ട് അൽപ്പം ദേഷ്യം കലർന്ന മുഖത്തോടെ എന്നെ നോക്കി നിൽക്കുന്നതാണ് കണ്ടത്. കാര്യമെന്താന്ന് അറിയാൻ ഞാൻ ബെഡിൽ നിന്നിറങ്ങി പെണ്ണിന്റെ അടുത്തേയ്ക്ക് നടന്നടുക്കുന്നത് കണ്ടതോടെ അനു തിരിഞ്ഞ് നടന്നിരുന്നു. അതോടെ ഞാൻ അവളുടെ പിറകെ ഓടി ചെന്ന് അനൂന്റെ കൈയ്യിൽ പിടുത്തമിട്ടു കൊണ്ട് ചോദിച്ചു “എന്താ എന്റെ അനൂസ്സിന്റെ മുഖം കട്ന്നല് കുത്തിയ പോലെ വീർത്തിരിക്കുന്നെ” “ഓ… ആദി ഫ്രണ്ട്സിനെ കണ്ടപ്പോ എന്നെ മറന്നല്ലേ?” പെണ്ണൽപ്പം ശബ്ദം താഴ്ത്തിയാണ് ഈ പരിഭവം എന്നോട് പറഞ്ഞത്. “എന്റെ അനൂട്ടിയെ ഞാൻ മറക്കാനോ? അതിന് ഞാൻ ചാവണം.” ന്ന് പറഞ്ഞിട്ട് പെണ്ണിന്റെ കവിളിലൊരുമ്മ കൊടുത്തു. അതോടെ അനു ഞെട്ടി കൊണ്ട് വായ തുറന്ന് പിടിച്ച് എന്നെ നോക്കി നിൽപ്പായപ്പോ ഞാൻ പറയുന്നത് തുടർന്നു. “അവന്മാര് രണ്ട് പേരും മൂന്ന് ദിവസമല്ലേ ഇവിടെ ഉണ്ടാവു പിന്നെ ഞാൻ മൊത്തം എന്റെ സുന്ദരി കുട്ടിയുടെ കൂടെയല്ലേ ഉണ്ടാകുന്നെ.” “ഇന്ന് രാത്രി നമ്മുക്ക് ഒരുമിച്ച് കിടക്കാട്ടോ മോനൂ. അഞ്ജൂനെ ഞാനെന്തേലും പറഞ്ഞ് മാറ്റിക്കോള്ളാം അവിടന്ന്” അനു എന്റെ നെഞ്ചിലേയ്ക്ക് ചേർന്ന്

നിന്നാണിത് പറഞ്ഞത്. “നൈസ് മൂവ് …. ഇന്ന് രാത്രി അനൂസിന്റെ കൂടെ കിടക്കാൻ പറ്റീല്ലെങ്കി എങ്ങനെ കിടന്നുറങ്ങുംന്ന് വിചാരിച്ച് ഇരിക്ക്യായിരുന്ന് ഞാൻ”

” എനിക്കെ എന്റെ ചെക്കനെ കെട്ടി പിടിച്ച് ഉറങ്ങിലെങ്കിലിപ്പോ ഉറക്കം വരില്ലാന്നെ” അനു കുലുങ്ങി ചിരിച്ചിട്ട് എന്റെ തോളിൽ തല ചേർത്ത് വച്ചു നിൽപ്പായി”. ” അച്ഛനും അമ്മേം അഞ്ജു ഒക്കെ എന്തെ അനൂട്ടി?” “അവര് മൂന്നാളും നമ്മുടെ ഹൗസിംഗ് കോളനി ചുറ്റി കണ്ടിട്ട് വരാന്ന് പറഞ്ഞ് ചായ കുടിച്ച് ഇറങ്ങിതാ ഇവിടന്ന് പോയിട്ട് ഇപ്പോ കുറച്ച് നേരായി” അനു ചിരിച്ച് കൊണ്ട് പറഞ്ഞു. “എന്നാ അനൂട്ടി ചായ എടുത്ത് വയ്ക്ക്. ആ മടിയൻമാര് വീണ്ടും കിടന്നുറങ്ങാണെന്നാ തോന്നണെ. ഞാനത്ങ്ങളെ വിളിച്ച് എഴുന്നേൽപ്പിച്ച് വരാം” ന്ന് പറഞ്ഞ് വീണ്ടും അവർ കിടന്നിരുന്ന റൂമിലേയ്ക്ക് പോയി. ഞാനവിടെ ചെല്ലുമ്പോൾ രണ്ട് പേരും വീണ്ടും ഉറക്കത്തിലായിരുന്നു. അവരെ വിളിച്ചുണർത്തിയ ഞാൻ അവരെയും കൂട്ടി ഡൈനിംഗ് റൂമിലേയ്ക്ക് ചെന്നു. ഞങ്ങൾ ചെല്ലുമ്പോൾ അനു ടേബിളിൽ ഞങ്ങൾക്ക് മൂന്ന് പേർക്കുമുള്ള ചായയും സ്നാക്ക്സായി മിക്ചറും ബിസ്ക്കറ്റുമെല്ലാം എടുത്ത് വച്ചിട്ടുണ്ടായിരുന്നു. അവരോടൊപ്പം തന്നെ ഇരുന്ന് ഞാനും അനുവും ചായ കുടിച്ചു. ഞങ്ങൾ ചായ കുടിച്ച് കൊണ്ടിരിക്കുമ്പോൾ നേരത്തെ ഹൗസിംഗ് കോളനി ചുറ്റി കാണാനെന്ന് പറഞ്ഞ് പോയ അച്ഛനും അമ്മയും അഞ്ജുവും തിരിച്ചെത്തി. ഞങ്ങളെ കണ്ട പാടെ അച്ഛൻ ചിരിച്ചു കൊണ്ട് ചോദിച്ചു: “നിങ്ങളിപ്പോ ചായ കുടിക്കുന്നുള്ളോ?” അച്ഛൻ ചോദിച്ചതിന് മറുപടിയായി ഞങ്ങളെല്ലാം പുഞ്ചിരിച്ചു കൊണ്ട് “ആാ” ന്ന് പറഞ്ഞു. ചായ കുടിച്ചെഴ്ന്നേറ്റ ഞങ്ങളെല്ലാരും കൂടി സോഫ സെറ്റിയിൽ പോയി ഇരുന്നു. അനു അഞ്ജൂന്റെ കൂടെ ഞങ്ങളുടെ ബെഡ് റൂമിലേയ്ക്കും പോയി. സോഫയിലിരുന്ന് സംസാരിച്ച് കൊണ്ടിരുന്ന ഞങ്ങൾക്കിടയിലേയ്ക്ക് അച്ഛൻ കടന്ന് വന്നിട്ട് സിംഗിൾ സോഫ സെറ്റിയിൽ ഇരുന്നിട്ട് ഗൗരവത്തിൽ പറഞ്ഞു. “എനിക്ക് നിങ്ങളോട് മൂന്ന് പേരോടും കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ട്” അച്ഛൻ പറഞ്ഞത് കേട്ട് ഞങ്ങൾ മൂന്ന് പേരും ഒരേ സ്വരത്തിൽ പറഞ്ഞു: “പറഞ്ഞോളു അച്ഛാ” “ഡ്രിഗ്രി റിസൽട്ട് വന്നിട്ടിപ്പോ രണ്ട് മൂന്ന് മാസമായില്ലേ ഇനിയെന്താ നിങ്ങള് മൂന്ന്‌ പേരുടെയും ഫ്യൂച്ചർ പ്ലാൻ?” പി ജി ചെയ്യാനുള്ള വല്ല ഉദ്ദേശ്യമുണ്ടോ?” ഞങ്ങള് മൂന്ന് പേരും എന്ത് പറയണമെന്നറിയാതെ മൗനത്തിലാണ്ടു. അത് കണ്ട് അച്ഛൻ അൽപ്പം ശബ്ദം ഉയർത്തി പറഞ്ഞു. “മക്കളെ, ഇന്നത്തെ കാലത്ത് ഗ്രാജ്വേറ്റ് ആണെന്ന് പറയാനെ കൊള്ളുള്ളൂ അത് കൊണ്ട് പ്രത്യേകിച്ച് വല്യ കാര്യമൊന്നുമില്ല. നിങ്ങള് മൂന്നിന്റേം ഇരുപ്പ് കണ്ടിട്ട് ഇനി പിജി ചെയ്യാനുള്ള ഒരു ഉദ്ദേശ്യവും ഉള്ള പോലെ എനിക്ക് തോന്നണില്ല”. അച്ഛൻ പറഞ്ഞതിന് എന്തെങ്കിലും മറുപടി പറഞ്ഞ് തൽക്കാലം രക്ഷപ്പെടണമെന്ന് മനസ്സിൽ ഉറപ്പിച്ച ഞാൻ മറ്റൊന്നും ആലോചിക്കാതെ പറഞ്ഞു. ” അച്ഛാ, ഞങ്ങള് മൂന്ന് പേരും കൂടി എന്തെങ്കിലും ബിസിനസ്സ് തുടങ്ങിയാലോന്നുള്ള ആലോചനയിലായിരുന്നു.” ഞാൻ പറഞ്ഞത് കേട്ട് നിയാസും അമൃതും ഒരുമിച്ച് ഞെട്ടി.

Updated: July 22, 2026 — 12:55 pm

Leave a Reply

Your email address will not be published. Required fields are marked *