അരളിപ്പൂന്തേൻ – 8

: എന്റെ ഗുരു നീയല്ലേ.. അപ്പൊ പിന്നെ സംശയം ഉണ്ടാവുമോ

: നമ്മൾ ഈ പുതിയ ബ്രഷ് വാങ്ങിയാൽ കുറച്ച് ദിവസം പല്ലുതേക്കാൻ നല്ല ബുദ്ദിമുട്ടാവില്ലേ.. ചിലപ്പോ ചോരയൊക്കെ വരാറില്ലേ… എന്നാ ഉപയോഗിച്ച ബ്രഷ് ആണെങ്കിലോ… ഒരു കുഴപ്പവും ഉണ്ടാവില്ല. എന്റെ മോൻ ആദ്യമായിട്ടല്ലേ ബ്രഷ് വാങ്ങുന്നേ… കണ്ടറിഞ്ഞോ…

: എന്ത് ഉപമ ആണെടി…

: ഡാ കള്ളാ.. ആവേശത്തിൽ കുത്തിപൊളിക്കാനൊന്നും നോക്കിയേക്കല്ലേ… എല്ലാം പതുക്കെ മതി കേട്ടോ…

: ഉം…

: മതി നീ പോയി ഉറങ്ങിയേ… അല്ലെങ്കിൽ രാവിലെ കണ്ണൊക്കെ ഒരുമാതിരി ഇരിക്കും. വാ…

: നിക്കെടി… പിള്ളേരോടൊക്കെ ഒന്ന് പറഞ്ഞിട്ട് വരാം..

കൂട്ടുകാരൊക്കെ കുളക്കരയിൽ ഇരുന്ന് മദ്യപിക്കുന്നുണ്ട്. ചന്ദ്രേട്ടൻ ഇതുവരെ ഉറങ്ങിയില്ലേ. പുള്ളിക്കാരനും ഉണ്ടല്ലോ കൂട്ടത്തിൽ. എല്ലാരും അത്യാവശ്യം നന്നായി കഴിച്ചിട്ടുണ്ട്. കുറച്ചുനേരം അവരോടൊപ്പം ചിലവഴിച്ച് വന്ന് കിടന്നു. ക്ഷീണമുണ്ട്. കുറേ ദിവസമായുള്ള ഓട്ടമല്ലേ…തുഷാരയെ ഒന്ന് വിളിച്ചു നോക്കാം…

: ഏട്ടാ…ഇപ്പൊ വന്ന് കിടന്നതേ ഉള്ളു, അപ്പൊഴേക്കും ഏട്ടൻ വിളിച്ചു

: മനപ്പൊരുത്തം….

: ആണോ…

: തേങ്ങാക്കൊല… ഒന്ന് പോടി കാന്താരി

: അവിടെ എന്താ വിശേഷം… കൂട്ടുകാരൊക്കെ പോയോ

: അവർ താഴെയുണ്ട്.. ഇന്ന് ആരും പോകില്ല. എല്ലാവരും ഇവിടെ കിടക്കും.

: ഉം… പിന്നെ എന്താ മുത്തേ..ടെൻഷൻ ഉണ്ടോ

: പിന്നേ… ഭയങ്കര ടെൻഷൻ ഉണ്ട്

: കളിയാക്കല്ലേ ഏട്ടാ… എനിക്ക് നല്ല ടെൻഷൻ ഉണ്ട്.

: ആയിരങ്ങളുടെ മുന്നിൽവച്ച് എന്നെ ഇഷ്ടമാണെന്ന് പറഞ്ഞ പെണ്ണിനാണോ ടെൻഷൻ.. നീ കൂളായിട്ട് ഇരിക്കെടി കട്ടുറുമ്പേ…

: ഉം… നമുക്ക് ഉറങ്ങിയാലോ ഏട്ടാ… കണ്ണ് മൂടിത്തുടങ്ങി

: വേഗം ഉറങ്ങിക്കോ.. നാളെ ഉറക്കമൊഴിയാനുള്ളതല്ലേ

: എന്തിനാ..

: കുന്തം… നാളെ അറിഞ്ഞാൽ മതി കേട്ടോ… മതി ഉറങ്ങ് ഉറങ്ങ്…

: ഉമ്മ….

***************

അലാറമൊന്നും അടയ്‌ക്കേണ്ടി വന്നില്ല, അതിനുള്ളിൽ തന്നെ എഴുന്നേറ്റു. താഴെ ബഹളം കേൾക്കാനുണ്ട്. എല്ലാവരും തിരക്കിലായിരിക്കും. കുളിയൊക്കെ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ലെച്ചു എന്റെ കിടക്കയിൽ ഇരിപ്പുണ്ട്.

: എന്താ ലെച്ചു… നീ റെഡിയാവുന്നില്ലേ..

: സമയം ഉണ്ടെടാ.. നിന്നെ വിളിച്ചെഴുന്നേല്പിക്കാൻ വന്നതാ..

: ഓഹ്… പാച്ചു എവിടെ

: എണീറ്റില്ല. കാലത്താ വന്ന് കിടന്നത്.. കുറച്ച് സമയം ഉറങ്ങട്ടെ.

: നീ വാ.. എനിക്ക് വിശക്കുന്നു.

: നിക്കെടാ.. പോവല്ലേ

കുളിച്ച് ഈറനോടെ വന്ന എന്റെ ചുണ്ടുകളെ ലെച്ചുവിന്റെ ചുണ്ടുകൾകൊണ്ട് കീഴ്പെടുത്തി അവൾ എന്നെയും കെട്ടിപിടിച്ച് നിന്നു. നീണ്ട ആ ചുംബനത്തിലുണ്ട് എന്റെ ലെച്ചുവിന് എന്നോടുള്ള അടുപ്പം. എന്നിൽ നിന്നും അടർന്ന് മാറുമ്പോൾ അവളുടെ കണ്ണുകൾ ഈറനണിഞ്ഞു. കണ്ണ് തുടച്ചുകൊണ്ട് അവൾ എന്റെ രണ്ട് ചുമലിലും പിടിച്ച് അടിമുടിയൊന്ന് നോക്കി…. എന്നിട്ട് വീണ്ടും കെട്ടിപിടിച്ച് നിന്നു.

: ലെച്ചു…

: ഉം…

: എന്താ എന്റെ മോൾക്ക് പറ്റിയേ…

: പോടാ… എന്ത് പറ്റാൻ. കുറച്ച് കഴിഞ്ഞാൽ നിന്നെ ഇതുപോലെ ചെയ്യാൻ പറ്റുമോ. അവളെന്നെ ഓടിക്കില്ലേ

: പിന്നെ എന്തിനാ കണ്ണ് നിറഞ്ഞത്…

: അത് ഒന്നുമില്ല… നീ വന്നേ. എന്തെങ്കിലും കഴിച്ചിട്ട് വേഗം അമ്പലത്തിൽ പോയി വാ

: ലെച്ചു വരുമോ എന്റെ കൂടെ…

: വരണോ… എന്ന വാ..പാച്ചുവിനെ കൂടെ വിളിക്കട്ടെ

: വേണ്ട.. നീ മാത്രം മതി.. കിച്ചാപ്പിയും നീതുവും ഉണ്ടാവും. വേണേൽ കുറച്ചു പിള്ളേരെ കൂടി കൂട്ടാം

: എന്ന പോയി കഴിക്ക്.. ഞാൻ ഡ്രസ്സ് മാറ്റിയിട്ട് വരാം..

………..

ഈ അമ്പലത്തിൽ പോക്ക് എനിക്ക് പതിവില്ലാത്തതാണ്. പക്ഷെ ക്യാമറ മാൻ വിടുമോ. നല്ല കുറേ ഷോട്ടുകൾ എടുക്കണമെന്ന് പറഞ്ഞ് പുള്ളിയാണ് എന്നെ ഇന്നലെമുതൽ നിർബന്ധിക്കുന്നത്. തൊഴുത് ചന്ദനക്കുറിയും തൊട്ട് പ്രസാദവുമായി മടങ്ങി. ലെച്ചു ചിരിച്ചുകൊണ്ട് എന്റെ കൂടെത്തന്നെ ഉണ്ട്. എന്റെ ജീവിതത്തിലെ പ്രധാന മുഹൂർത്തങ്ങളിൽ അവളും കൂടെ വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഞാൻ പൂർണമായും അവളെ ഒഴിവാക്കിയെന്ന് എന്റെ ലെച്ചുവിന് തോന്നരുത്.

വീട്ടിൽ തിരിച്ചെത്തിയപ്പോഴേക്കും പാച്ചു എഴുന്നേറ്റ് കയ്യിൽ ഒരു ഗ്ലാസ് കട്ടൻചായയുമായി ഉമ്മറത്തിരിപ്പുണ്ട്. ട്രൗസറും ഇട്ട് കസേരയിൽ കാല് രണ്ടും കയറ്റിവച്ചുള്ള ഇരിപ്പ് കാണാൻ നല്ല ഭംഗിയുണ്ട്. ലെച്ചു ഓടിച്ചെന്ന് പാച്ചുവിനെ പിടിച്ച് അകത്തേക്ക് തള്ളിവിട്ടു. ആൾക്കാരൊക്കെ വരുമ്പോ തുടയും കാണിച്ച് ഒരു ബനിയൻ പോലും ഇടാതെ ഇരിക്കുന്ന കണ്ടില്ലേ എന്നും പറഞ്ഞ് അവനെ അടിക്കുന്നതും കാണാം. ഇന്നലെ നന്നായി മിനുങ്ങിയതിന്റെ ക്ഷീണം പാച്ചുവിൻറെ മുഖത്ത് കാണാനുണ്ട്.

കൂട്ടുകാർ എല്ലാവരും കൂടി മണവാളനെ ഒരുക്കിയിറക്കി. തുഷാരയെ വിളിച്ചു നോക്കിയെങ്കിലും കിട്ടിയില്ല. ഇന്ദിരാമ്മയാണ് ഫോൺ എടുത്തത്. തുഷാര മേക്കപ്പ് ഇടുന്ന തിരക്കിലാണ്. ഇനി പറയാനുള്ളതൊക്കെ നേരിട്ട് പറഞ്ഞോ എന്നും പറഞ്ഞ് ഇന്ദിരാമ്മ ഫോൺ കട്ടാക്കി. ഞാൻ ഒരുങ്ങി ഇറങ്ങുമ്പോഴേക്കും ലെച്ചു സാരിയൊക്കെ ഉടുത്ത് സുന്ദരിയായി വന്നിട്ടുണ്ട്. പാച്ചുവും ലെച്ചുവും മാച്ചായ ഡ്രസ്സ് ആണ് ഇട്ടിരിക്കുന്നത്. ലെച്ചുവിനെ കാണാൻ നല്ല സുന്ദരിയായിട്ടുണ്ട്. ഇത്രയും ഭംഗിയിൽ അവളെ ഇതുവരെ കണ്ടിട്ടില്ല.

തുഷാരയുടെ വീട്ടിലേക്കുള്ള യാത്രയിൽ പാച്ചുവാണ് സാരഥി. ലെച്ചുവും അമ്മയും പുറകിലുണ്ട്. ബാക്കിയുള്ളവരൊക്കെ ബസ്സിലും കാറിലുമൊക്കെയായി പുറകെത്തന്നെയുണ്ട്. കല്യാണവീട്ടിൽ ജനസാഗരം തന്നെയുണ്ട്. അവളുടെ അച്ഛന്റെ ബന്ധങ്ങൾ അത്രയ്ക്കുണ്ട്. തുഷാരയുടെ വീട്ടുകാരുടെ ഊഷ്മള സ്വീകരണം ഏറ്റുവാങ്ങി എല്ലാവരും കല്യാണ മണ്ഡപത്തിന് മുന്നിലായി നിരന്നിരുന്നു.

കയ്യിൽ താലമേന്തി താമര മൊട്ടുമാലയുമായി നാണത്തോടെ എന്നരികിലേക്ക് വന്ന തുഷാരയെ ആദ്യമായി കാണുന്നപോലെ എന്റെ കണ്ണുകൾ അവളെത്തന്നെ നോക്കിനിന്നു. ചോരച്ചുണ്ടുകളിൽ ഒളിപ്പിച്ചുവച്ച പുഞ്ചിരി എനിക്കുനേരെയെറിഞ്ഞ് സ്റ്റേജിലേക്ക് കയറിയ അവൾ സദസ്സിനെ വണങ്ങി എന്റെ കണ്ണുകളിലേക്ക് നോക്കിനിന്നു. അവളിൽ നിന്നും ഉയർന്ന മുല്ലപ്പൂ മണം മൂക്കിലൂടെ അരിച്ചുകയറി. കൈനിറയെ വളകളണിഞ്ഞ് മാറ് മറയ്ക്കുമാറ് ആഭരണങ്ങളണിഞ്ഞ തുഷാരയെ എത്രനേരം നോക്കിയിരുന്നാലും മതിവരില്ല.

വാദ്യമേളങ്ങളുടെ അകമ്പടിയോടെ കഴുത്തിൽ താലി ചാർത്തുമ്പോൾ എന്റെ കണ്ണിലേക്ക് തന്നെ നോക്കിനിൽക്കുന്ന അവളുടെ കണ്ണുകളിലെ തിളക്കം കാണേണ്ടതാണ്. തുഷാരയുടെ പുറകിലായി ലെച്ചുവുണ്ട്. ഞാൻ കെട്ടിയ താലി ശരിയായയി മുടിയൊക്കെ ഒതുക്കിവയ്ക്കുന്നത് ലെച്ചുവാണ്. തുഷാരയുടെ കണ്ണിൽ കണ്ട അതേ തിളക്കമുണ്ട് ലെച്ചുവിന്റെ കണ്ണുകൾക്കും. പരസ്പരം പൂമാലയണിഞ്ഞ് തുഷാര ആഗ്രഹിച്ചപോലെ അവളെ എന്റെ ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റി.

Leave a Reply

Your email address will not be published. Required fields are marked *