അരളിപ്പൂന്തേൻ – 8 2

കയ്യിൽ താലമേന്തി താമര മൊട്ടുമാലയുമായി നാണത്തോടെ എന്നരികിലേക്ക് വന്ന തുഷാരയെ ആദ്യമായി കാണുന്നപോലെ എന്റെ കണ്ണുകൾ അവളെത്തന്നെ നോക്കിനിന്നു. ചോരച്ചുണ്ടുകളിൽ ഒളിപ്പിച്ചുവച്ച പുഞ്ചിരി എനിക്കുനേരെയെറിഞ്ഞ് സ്റ്റേജിലേക്ക് കയറിയ അവൾ സദസ്സിനെ വണങ്ങി എന്റെ കണ്ണുകളിലേക്ക് നോക്കിനിന്നു. അവളിൽ നിന്നും ഉയർന്ന മുല്ലപ്പൂ മണം മൂക്കിലൂടെ അരിച്ചുകയറി. കൈനിറയെ വളകളണിഞ്ഞ് മാറ് മറയ്ക്കുമാറ് ആഭരണങ്ങളണിഞ്ഞ തുഷാരയെ എത്രനേരം നോക്കിയിരുന്നാലും മതിവരില്ല.

വാദ്യമേളങ്ങളുടെ അകമ്പടിയോടെ കഴുത്തിൽ താലി ചാർത്തുമ്പോൾ എന്റെ കണ്ണിലേക്ക് തന്നെ നോക്കിനിൽക്കുന്ന അവളുടെ കണ്ണുകളിലെ തിളക്കം കാണേണ്ടതാണ്. തുഷാരയുടെ പുറകിലായി ലെച്ചുവുണ്ട്. ഞാൻ കെട്ടിയ താലി ശരിയായയി മുടിയൊക്കെ ഒതുക്കിവയ്ക്കുന്നത് ലെച്ചുവാണ്. തുഷാരയുടെ കണ്ണിൽ കണ്ട അതേ തിളക്കമുണ്ട് ലെച്ചുവിന്റെ കണ്ണുകൾക്കും. പരസ്പരം പൂമാലയണിഞ്ഞ് തുഷാര ആഗ്രഹിച്ചപോലെ അവളെ എന്റെ ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റി.

ബാക്കിയുള്ള ചടങ്ങുകളും ഗംഭീര സദ്യയും കഴിഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങാൻ നേരമാണ് രാജീവനും ഇന്ദിരയ്ക്കും മകളോടുള്ള സ്നേഹം അണപൊട്ടിയൊഴുകിയത്. ഇന്ദിര തുഷാരയെ കെട്ടിപിടിച്ച് കരയുമ്പോൾ രാജീവന്റെ കണ്ണ് നിറഞ്ഞത് കാണാം. ഇന്ദിരയെ ചേർത്തുപിടിച്ച് രാജീവൻ മകളുടെ കൈപിടിച്ച് എന്നെ ഏൽപ്പിക്കുമ്പോൾ തുഷാരയുടെ മിഴികളും ഈറനണിഞ്ഞിരുന്നു. കണ്ണ് നിറച്ചുകൊണ്ട് എന്റെ കൈപിടിച്ച് നടക്കുന്ന തുഷാരയെ നോക്കി ലെച്ചുവും പാച്ചുവും കളിയാക്കുന്നുണ്ടെങ്കിലും പെണ്ണിന്റെ കണ്ണുനീർ നിർത്താതെ ഒഴുകി…

: ഡീ കട്ടുറുമ്പേ…

: ഉം….

: ഇങ്ങനെ കരയല്ലെടി… എല്ലാം കാമറയിൽ ഒപ്പിയെടുക്കുന്നുണ്ടേ..

: അത് സാരൂല…. ഇതൊക്കെ എല്ലാരും ചെയ്യുന്നതാ…

: ഉം.. മതിയെടോ. കണ്ണ് തുടച്ചേ… ഇന്ന് നമ്മുടെ ആദ്യരാത്രി അല്ലേടി പെണ്ണെ…

ഇത് കേട്ടയുടനെ തുഷാര നല്ലൊരു ചിരി പാസ്സാക്കി… ലെച്ചു ഉടനെ കണ്ണ് ബൾബാക്കി എന്നെ നോക്കി.

: എന്താടാ നീ അവളോട് പറഞ്ഞേ… പെണ്ണ് ഇത്ര പെട്ടെന്ന് ചിരിക്കാൻ

: ഞാൻ പുതിയ ബ്രഷ് വാങ്ങിയ കാര്യം പറഞ്ഞതാ…

: ഓഹ്…രണ്ടാളും കൊതിച്ച് കെട്ടിയപോലുണ്ടല്ലോ…

: അളിയോ… മറ്റേ ഡയലോഗ് പറയുന്നോ… ജങ്ക ജഗ ജഗാ…

വീട്ടിലേക്കുള്ള യാത്രയിൽ പുറകിലെ സീറ്റിൽ എന്നോട് ചേർന്നിരിക്കുകയാണ് തുഷാര. ലെച്ചു മുന്നിൽ ഇരുന്ന് എല്ലാവരെയും കിട്ടത്തക്ക വിധത്തിൽ ഫോണും പിടിച്ച് സെൽഫി എടുക്കുന്ന തിരക്കിൽ ആണ്.

വീട്ടിലെത്തി ഫോട്ടോ പിടുത്തവും ബാക്കി ചടങ്ങുകളും ഒക്കെ കഴിഞ്ഞ് കുറച്ചൊന്ന് ഫ്രീയായത് ഇപ്പോഴാണ്. പൂമാലയും കയ്യിലെ ബൊക്കയും അഴിച്ചു വച്ചപ്പോഴല്ലേ പെണ്ണിന്റെ ശരിക്കുള്ള ഭംഗി കാണുന്നത്. കെട്ടിപ്പിടിച്ച് അങ്ങനെ നില്ക്കാൻ തോന്നും. എന്താ ഒരു അഴക്…. ഡ്രസ്സ് മാറാനായി തുഷാര എന്റെ മുറിയിലേക്ക് പോവാൻ ഒരുങ്ങുകയാണ്. എനിക്ക് എങ്ങനെങ്കിലും കൂടെ പോകണമെന്നുണ്ട്. എന്താ ഒരു വഴി… വഴിയൊരുക്കാനല്ലേ നമ്മുടെ ലെച്ചുപെണ്ണ്…

: ലെച്ചു.. ഒന്നിങ്ങ് വന്നേ…

: എന്താടാ..

:ഡീ… എന്നെക്കൂടി എങ്ങനെങ്കിലും ഒന്ന് മുകളിൽ എത്തിക്കെടി…

: എന്തൊരു ആക്രാന്തം ചെക്കന്..

: എടി അതല്ല… എനിക്ക് ഈ വേഷത്തിൽ അവളെയൊന്ന് കെട്ടിപിടിക്കണം… ഈ അവസരം പിന്നെ കിട്ടില്ലല്ലോ… പ്ലീസ് ലെച്ചു

: ഓഹ്.. അങ്ങനെ… നിക്ക് ഞാൻ വഴിയുണ്ടാക്കാം…

ലെച്ചു തുഷാരയെയും കൂട്ടി മുകളിലേക്ക് പോയി. എന്റെ മുറിയിൽ എത്തി കുറച്ച് സമയത്തിന് ശേഷം അവൾ മുകളിൽ നിന്നും ഉറക്കെ വിളിച്ചു.

: ശ്രീകുട്ടാ…. ഈ ഷെൽഫിന്റെ താക്കോൽ എവിടെ…

: അവിടെ എവിടേലും കാണും… നീ ശരിക്കും നോക്ക്

: അവൾ നോക്കിയാലൊന്നും കാണില്ല, നീ പോയി എടുത്ത് കൊടുക്ക് ശ്രീകുട്ടാ…

: എന്റെ അമ്മേ.. അവിടെ തന്നെ ഉണ്ട് .. അവൾ കാണാഞ്ഞിട്ടാ

: നീ പോയിട്ട് വാടാ.. നിനക്കും ഡ്രസ്സ് മാറണ്ടേ…

എന്റെ ലച്ചൂ.. നീ മുത്താണ് മോളെ. ഇത്ര പെട്ടെന്ന് ആഗ്രഹം സാധിച്ചു തരുമെന്ന് വിചാരിച്ചില്ല. മുറിയിൽ എത്തിയ ഉടനെ ലെച്ചു പുറത്തേക്കിറങ്ങി. അവളുടെ മുഖത്തെ കള്ളചിരിയൊന്ന് കാണണം..

Leave a Reply

Your email address will not be published. Required fields are marked *