അതിനുമുൻപ് പലവട്ടം ജീവിതം മടുത്ത് അവസാനിപ്പിച്ചാലോ എന്ന് ചിന്തിക്കും… പിന്നെ പേടി കാരണം ഒന്നും ചെയ്യില്ല.”
ഞാൻ: “അയ്യോ! അതെന്താ അങ്ങനെ…?”
ചെറിയമ്മ: “അന്ന് കുട്ടനോട് ചോദിച്ച് ഉണ്ണി കുറെ കാര്യങ്ങളൊക്കെ അറിഞ്ഞില്ലേ…? അതൊക്കെത്തന്നെ കാര്യം…”
ഞാൻ: “അത് എങ്ങനെ അറിഞ്ഞു…?”
ചെറിയമ്മ: “നിങ്ങൾ സംസാരിക്കുമ്പോൾ ഞാൻ പുറകിൽ വൈക്കോൽ എടുക്കാൻ വന്നതാ…”
ഞാൻ: “ഓ! എന്റെ കുട്ടിക്ക് അപ്പോൾ എന്താ പറ്റിയത്…? പറയുമോ…?”
ചെറിയമ്മ: “ചെറിയമ്മയെ വേളി കഴിച്ചുകൊണ്ടുവന്നത് അറിയാമല്ലോ… എനിക്ക്
കുട്ടികൾ ഉണ്ടാകില്ലെന്ന് പറഞ്ഞ് തമ്പുരാൻ എന്നെ ഒഴിവാക്കിയതുപോലെയാണ്.
അതും തമ്പുരാൻ രാത്രി വരും മുറിയിൽ… ഒരു അരമണിക്കൂറിൽ തിരിച്ചുപോകും.
ആഴ്ചയിൽ ഒന്നിടവിട്ട് വരും… പിന്നെ ഒരു മാസം നോക്കും.
അങ്ങനെ മൂന്ന് മാസം! അതോടെ വിധി വന്നു,
എനിക്ക് കുട്ടികൾ ഉണ്ടാകില്ലെന്ന്… പിന്നെ തമ്പുരാന് എന്നെ വേണ്ട!
തമ്പുരാൻ എന്റെ വീട്ടിൽ പോയി അവരെ കുറെ വഴക്കുപറഞ്ഞു…
എന്തെല്ലാം കേൾക്കണം! അതുകഴിഞ്ഞ് കുറച്ചുകഴിഞ്ഞപ്പോൾ അവരും എന്നെവിട്ടുപോയി.
പിന്നെ ഈ ഭൂമിയിൽ ഞാൻ മാത്രമായി… ആ സമയം ഏടത്തിക്ക് എന്നെ ഇഷ്ടമേയല്ല.
കൈകൊണ്ട് അടിക്കില്ലെന്നേയുള്ളൂ, വാക്കുകൾ കൊണ്ട് ഒരുപാട് മുറിവേൽപ്പിച്ചിട്ടുണ്ട്…
കുറെനാൾ എന്റെ കണ്ണീർ ഈ മണ്ണിൽ വീണതാ…”
ഞാൻ നോക്കുമ്പോൾ ചെറിയമ്മയുടെ കണ്ണ് നിറഞ്ഞ് വെള്ളം വരുന്നു!
ഞാൻ പറഞ്ഞു: “എന്റെ ചക്കരക്കുട്ടി… ഇനി എന്തിനാ കരയുന്നത്…?
ഇനി കരയാൻ ഞാൻ സമ്മതിക്കില്ല!” ഞാൻ ആ കണ്ണീർ തുടച്ചു.
എന്നിട്ട് ബാക്കി പറയാൻ പറഞ്ഞു.
ചെറിയമ്മ: “എല്ലാത്തിനും ഒരു മാറ്റം വന്നത് ബ്രഹ്മദത്തൻ തിരുമേനി വീണ്ടും പ്രശ്നം വച്ചപ്പോഴാണ്… ഈ എട്ടുകെട്ടു മാളികയ്ക്കും അതിനു ചുറ്റും 64 ഏക്കർ പറമ്പും ഉണ്ട്.
ഇവിടെ നമ്മൾ അറിയാത്ത ഒരുപാട് രഹസ്യങ്ങൾ ഉറങ്ങി കിടപ്പുണ്ട്… ചിലത് നമ്മൾ കാണും, ചിലത് നമ്മളെ കാണും.
ഇവിടെ കാടിന്റെ അകത്ത് ഒരു കാവ് ഉണ്ട്… എല്ലാത്തിനും തുടക്കം അവിടുന്നാ എന്നാ കേട്ടിരിക്കുന്നേ.
തമ്പുരാൻ അതിൽ എന്തോ വീഴ്ച വരുത്തി… അങ്ങനെ ഈ കുടുംബത്തിൽ ആദ്യമായി ഒരു പെൺകുട്ടി പിറന്നു… അതോടെ തമ്പുരാൻ ഇവിടുത്തെ വിശ്വാസത്തിന് എല്ലാം എതിരായി പ്രവർത്തിച്ചു.
പിന്നെ ഏടത്തിക്ക് കുട്ടി
ഉണ്ടായത് മരണപ്പെട്ടു… പിന്നെ എല്ലാം അലസി. അങ്ങനെ ലാസ്റ്റ് തിരുമേനി പറഞ്ഞ പ്രകാരം… ഉണ്ണിയുടെ അമ്മ… ഉണ്ണി നഷ്ടമാകും എന്ന് തോന്നിയപ്പോൾ ഞാൻ… എന്നിട്ടും തമ്പുരാൻ വീണ്ടും ഇവിടുത്തെ ആചാരത്തെ വെല്ലുവിളിച്ചു.
അതിനു അനുഭവിക്കേണ്ടി വന്നത് ഞാനും…” ചെറിയമ്മ വീണ്ടും വിതുമ്പി.
ഞാൻ: “കരയല്ലേ… അവസാനമായി തിരുമേനി എന്താ പറഞ്ഞത്…?”
ചെറിയമ്മ വിതുമ്പലോടെ പറഞ്ഞു: “അതോ… ഈ എട്ടുകെട്ടു മാളികയ്ക്കും, കാവിനും, ഞങ്ങളുടെ ജീവിതങ്ങൾക്കും ഒരു ശാപമോക്ഷം ഉണ്ടാകണമെങ്കിൽ ഈ പൊന്ന് ഇങ്ങോട്ട് തിരികെയെത്തണം…
ഉണ്ണി വന്നാൽ മാത്രമേ ഇവിടുത്തെ പഴയ ദുരവസ്ഥകൾ മാറി എല്ലാം മംഗളമായി തീരൂ എന്നാ തിരുമേനി പറഞ്ഞത്.
ഉണ്ണി ഇങ്ങോട്ട് വരുന്നതിന് വേറെയും ചില കാരണങ്ങളുണ്ട്…
അത് സമയം വരുമ്പോൾ അറിയാം…”
ചെറിയമ്മ ഒന്ന് നിർത്തി എന്നെ നോക്കി. എന്നിട്ട് ആ കണ്ണീർ തുടച്ച് വീണ്ടും പറഞ്ഞു: “തിരുമേനിയുടെ ആ വാക്കും കേട്ട്, പ്രാർത്ഥനയോടെ കാത്തിരുന്ന എന്റെ കാത്തിരിപ്പിന് ദൈവം തന്ന ഫലമാണ് ദേ… എന്റെ മുന്നിലിരിക്കുന്ന ഈ പൊന്ന്!”
അത്രയും പറഞ്ഞ് ചെറിയമ്മ എന്നെ ചേർത്തുപിടിച്ച് വിതുമ്പലോടെ ഉമ്മ വെച്ചു…
ഞാൻ: “ദൈവമേ! ഇനി ഇവിടെ വല്ലോ യക്ഷിയും ഉണ്ടോ…
അല്ല, എന്തിനാ ഉണ്ടോ എന്ന് ചോദിക്കുന്നത്… ഉണ്ടല്ലോ, ഒരു വടയക്ഷി!”
ചെറിയമ്മ: “അത് ആരാ…?”
ഞാൻ: “ഇപ്പോൾ തളച്ചിട്ടിരിക്കുവാ…”
ഞാൻ ചിരിച്ചിട്ട് പറഞ്ഞു: “ചെറിയമ്മയുടെ ഏടത്തി!”
ഞങ്ങൾ രണ്ടാളും ചിരിച്ചു.
