മൗനങ്ങൾ വാചാലമാകുമ്പോൾ – 5 2

 

എന്റെ ഭാഗത്തു നിന്നും കനത്തൊരു മൂളൽ മാത്രം…തുടരാൻ ആവശ്യപ്പെട്ടത് വാക്കുകളല്ല…

കടുത്ത ആജ്ഞയായിരുന്നു…

 

അതിൽ.. ദയയില്ല…ധാർഷണ്യമില്ല…

സഹതാപം എന്ന വാക്കിനും അവിടെ ഇടമില്ല…

 

അവൾ ഒരു നിമിഷം എന്റെ മുഖത്തേക്ക് നോക്കി… അവിശ്വസനീയമായൊരു നോട്ടം…

കണ്ണുകൾക്കുള്ളിൽ വേദനയല്ല…

വിശ്വാസം പൂർണ്ണമായി തകർന്നതിന്റെ ശൂന്യത.

 

“ഇനിയും എന്താണ് നിങ്ങൾക്ക് അറിയേണ്ടത്?” അവൾ ചോദിച്ചു…

 

അത് ചോദ്യം ആയിരുന്നില്ല…

ആക്ഷേപമായിരുന്നു…

 

“കളിയുടെ വിവരണങ്ങളും

വിശദമായി പറഞ്ഞു തരണമോ?”

 

വാക്കുകൾ കുത്തിപറിച്ചു.. അവളുടെ ശബ്ദം എന്നെ കുറ്റവിചാരണ ചെയ്യുന്ന ജഡ്ജിയുടേതുപോലെ…

 

മുറിയിൽ മൗനം വീണ്ടും പടർന്നു…

 

ഇപ്പോഴത് സത്യം പുറത്തെടുക്കാനുള്ള മൗനമല്ല… ഇനി ആരാണ് കൂടുതൽ കുറ്റക്കാരൻ എന്ന് കണക്കുകൂട്ടുന്ന

ക്രൂരമായ മൗനം ആയിരുന്നു!!

 

“വേണം.”

 

എന്റെ ആ മറുപടി അവൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നതായിരുന്നില്ല…

ഒരു നിമിഷം ഷബീന അമ്പരന്നു…

കണ്ണുകൾ എന്റെ മുഖത്ത് നിന്നു മാറാതെ നിന്നു…

 

ആ നോട്ടത്തിൽ ചോദ്യം ഉണ്ടായിരുന്നു… അവിശ്വാസവും.

 

പിന്നെ ആ അമ്പരപ്പ് പതുക്കെ മാറി…

കണ്ണുകൾ ചുരുങ്ങി…ചുണ്ടുകളിൽ

ചെറിയൊരു വളവ്…

ഇപ്പോയുള്ള ഭാവം – എന്നോടുള്ള പുച്ഛം!!

 

ഷബീന സംസാരം തുടർന്നു…

 

ഇപ്പോൾ അവളുടെ ശബ്ദത്തിൽ

വിറയൽ ഇല്ലായിരുന്നു…മടിയും ഇല്ല…കണ്ണുകൾ എന്നിൽ തന്നെ നിൽക്കുന്നു… ഒളിച്ചോട്ടമില്ല… പിന്നോട്ടുമില്ല…

 

“നിങ്ങൾക്ക് താങ്ങാൻ ശക്തിയുണ്ടെങ്കിൽ എല്ലാം കേട്ടറിഞ്ഞോളൂ ” എന്ന് പറയാതെ പറഞ്ഞൊരു ഭാവം!

 

“അദ്ദേഹം അകത്തേക്ക് കയറിയ ശേഷം വാതിൽ അടച്ചു.”

 

അവൾ ഒന്ന് നിർത്തി…

അത് ശ്വാസമെടുക്കാൻ വേണ്ടിയല്ല…

എനിക്ക് തയ്യാറാകാൻ സമയം കൊടുക്കാൻ…

 

അദ്ദേഹം വീട്ടിലെത്തിയിട്ടും ദേഷ്യം കത്തിക്കൊണ്ടിരുന്നു…

 

ഫോണിലൂടെ ചോദിച്ച അതേ കാര്യങ്ങൾ വീണ്ടും… വീണ്ടും… ചോദിച്ചുകൊണ്ടിരുന്നു..

 

എന്തിന് മാറ്റി? എന്തുകൊണ്ട് മുന്നറിയിപ്പ് നൽകിയില്ല? എന്നൊക്കെ..

 

ഓരോ ചോദ്യവും എന്റെ നെഞ്ചിൽ വീണ അടിയായിരുന്നു…

 

ഞാൻ തകർന്നു… ഭയന്ന് വിറച്ചു…

അവസാനം കരച്ചിലിലേക്ക് വീണു…

 

എന്റെ കണ്ണുനീർ കണ്ടപ്പോൾ അദ്ദേഹം ശാന്തനായി…

 

എന്നെ ചേർത്തുപിടിച്ചു…ക്ഷമ പറഞ്ഞു… കണ്ണുനീർ ഒന്നൊന്നായി തുടച്ചു…

 

 

 

അല്പം ആശ്വാസം തോന്നിയപ്പോൾ

ഞാൻ കാര്യങ്ങൾ തുറന്നു പറഞ്ഞു…

സത്യസന്ധമായി…

 

അത്രയും പറഞ്ഞ് അവൾ എന്റെ മുഖത്തേക്ക് ഒന്ന് നോക്കി… വല്ലാത്ത ജാള്യതയോടെ…

 

പുരികങ്ങൾ ഉയർത്തി ഞാനും അവളുടെ മുഖത്തേക്ക് നോക്കി… നീ എന്താണ് പറഞ്ഞത് എന്ന ചോദ്യ ഭാവത്തിൽ…

 

എന്റെ കണ്ണുകളിൽ നിന്നും നോട്ടം പിൻവലിച്ചു… ഷബീന പതിഞ്ഞ ശബ്ദത്തിൽ തുടർന്നു…

 

എനിക്ക് ഇഷ്ടം ഇന്നും കുറഞ്ഞിട്ടില്ലെന്ന്… പക്ഷേ നിങ്ങൾക്ക് എതിർപ്പുണ്ടെന്ന സത്യം!!

 

എന്നാൽ അപ്പോഴും നിങ്ങൾ മനപ്പൂർവ്വം അദ്ദേഹത്തിൽ നിന്ന്

ഒളിപ്പിച്ചുവെച്ച കാര്യങ്ങൾ

ഞാൻ മറച്ചുവെച്ചു…

 

അത്രയും പറഞ്ഞ് അവളെന്റെ മുഖത്തേക്ക് വീണ്ടും നോക്കി…

ഇത്രയൊക്കെയായിട്ടും ഞാൻ നിങ്ങളെ

ഒറ്റിയില്ല എന്ന് വാക്കുകളില്ലാതെ പറഞ്ഞു…

 

അറിയാതെ തന്നെ ഞാൻ കുറ്റബോധത്താൽ തല താഴ്ത്തി…

 

ഹ്മ്മ്.. എന്നിട്ട്..?? ഇപ്പോൾ എന്റെ ആ ചോദ്യം വിചാരണയല്ലായിരുന്നു… മറിച്ച് കൂടുതൽ കാര്യങ്ങൾ അറിയാനുള്ള തിടുക്കമായിരുന്നു…

 

പിന്നീട് അദ്ദേഹം നിങ്ങളോട് സംസാരിക്കാമെന്ന് പറഞ്ഞു…

 

പക്ഷെ ഞാൻ അപ്പോൾ തന്നെ

എതിർത്തു… ഇനി എന്ത് പറഞ്ഞാലും ഒന്നും മാറില്ലെന്ന് എനിക്ക് അറിയാമായിരുന്നു…

 

എന്റെ ആ വാക്കുകൾ കേട്ടപ്പോൾ

അദ്ദേഹം തളർന്നതുപോലെ…

ഇവിടെ…ഈ സോഫയിൽ വന്നിരുന്നു…

 

അത് ഇരിപ്പായിരുന്നില്ല…ഒരു തകർച്ചയായിരുന്നു….

 

ഷബീന അല്പനേരം മൗനം പാലിച്ചു…

Leave a Reply

Your email address will not be published. Required fields are marked *