എൺപത് ശതമാനം സമയങ്ങളിലും
അവരുടെ ഓൺലൈൻ നില ഒന്നായിരുന്നു…
അത് യാദൃശ്ചികമെന്ന് എന്റെ മനസ്സിന് വിശ്വസിക്കാൻ സാധിച്ചില്ല…
എല്ലാം ഡിലീറ്റ് ചെയ്തിട്ടുണ്ടാവും എന്ന് ഉറപ്പുണ്ടായിരുന്നെങ്കിൽ കൂടി…
ഒരു ചെറുസൂചനക്കായി…
ഒരു തെളിവിനായി… എന്നെ തന്നെ വേദനിപ്പിച്ചേക്കാവുന്ന ഒരു ശ്രമം
ഞാൻ നടത്തി…
അവൾ അറിയാതെ ഒരു തവണ കൂടി
അവളുടെ മൊബൈൽ ചെക്ക് ചെയ്യാൻ ഞാൻ ശ്രമിച്ചു…
പക്ഷേ… അവിടെയായിരുന്നു എനിക്കുള്ള അടുത്ത കുത്ത്!!
ജീവിതത്തിൽ ആദ്യമായി… എന്നോട്
ഒന്നും പറഞ്ഞില്ലാതെ… അവൾ
മൊബൈലിന്റെ പാസ്‌വേഡ് മാറ്റിയിരിക്കുന്നു…
ആ പാസ്സ്‌വേർഡ് എന്നത് ഒരു സുരക്ഷയല്ലായിരുന്നു…
അത് എന്നിൽ നിന്ന് പൂട്ടിയിട്ട
ഒരു ലോകമായിരുന്നു…
ഷബീന വീണ്ടും എന്നെ ചതിക്കുകയാണ് എന്ന് തിരിച്ചറിഞ്ഞപ്പോൾ, എന്റെ മനസ്സ് തകർന്നുപോയി…
എന്തുചെയ്യണം…? എന്താണ് ശരി…?
എവിടെ നിന്ന് തുടങ്ങണം…?
എല്ലാം ഒരേസമയം എന്റെ ഉള്ളിൽ ഒരു പോർക്കളം സൃഷ്ടിച്ചു,,,
എന്റെ ഹൃദയത്തെയും, മനസിനെയും, മുഴുവൻ ഭീതിയിലും, ദുഃഖത്തിലും വിഴുങ്ങി!
ഒരു വശത്ത്, അവളെങ്കിലും സന്തോഷവതിയായിരിക്കട്ടെ എന്ന ചിന്ത,, അതുകൊണ്ട് ഒന്നും അറിയാതെ പോലെ നടക്കാം എന്ന് മനസ്സ് പാടുന്നു..
മറ്റൊരു വശത്ത്, ഇപ്പോൾ ശരിയായ ഒരു തീരുമാനം എടുക്കാതെ നിന്നാൽ,
അവൾ എന്നെന്നേക്കുമായി എനിക്ക് നഷ്ടപ്പെട്ടു പോകും എന്ന ഭീതിയും എന്റെ മനസ്സിനെ അടിച്ചു കൊളുത്തുന്നു…
വീണ്ടും… എന്നെ കൂടുതൽ ആശയക്കുഴപ്പത്തിലാക്കിക്കൊണ്ട് ഞാൻ ചെയ്ത തെറ്റിന്റെ ഫലം ഞാൻ തന്നെ അനുഭവിച്ചു തീർക്കണം എന്ന ഒരു തോൽവിയുടെ അലർച്ചയും മനസ്സിൽ കോമരം തുള്ളുന്നു…
ഒരു മനസ്സ്,,, പക്ഷെ മൂന്നു ചിന്തകൾ,,
മൂന്ന് യുദ്ധങ്ങൾ പോലെ,, ഒരേസമയം എനിക്ക് ഭീതിയും, പ്രതിസന്ധിയും,
കുറ്റബോധവും എല്ലാം പൊട്ടിച്ചെറിഞ്ഞു എന്റെ ഉള്ളിലെ തീ പോലെ കത്തുന്നു!!
ഈ ‘യുദ്ധം’ വാക്കുകളിൽ പറഞ്ഞാൽ
പോരാത്തതുപോലെയാണ്…
അതെ,,, ഞാൻ യഥാർത്ഥത്തിൽ കത്തുന്നു— അവളെയും, എന്നെയും
നശിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു തീ!!
പിന്നീടുള്ള ദിവസങ്ങളിൽ, ഞാൻ വെറുമൊരു നിരീക്ഷകനായി മാറി…
ഓഫീസിലെ അത്യാവശ്യ ജോലികൾ തീർത്തു കഴിഞ്ഞാൽ, പിന്നെ എന്റെ മുഖ്യ ജോലി വെറും ഒരേ കാര്യമായിരുന്നു—
അവർ ഒന്നിച്ചുള്ള ഓൺലൈൻ നില പരിശോധിക്കുക… എന്ത് സംസാരിക്കുന്നു എന്നോ,,,
ഇപ്പോൾ എന്ത് ആഴത്തിലുള്ള ബന്ധമാണ് അവർക്കിടയിൽ എന്നോ എനിക്ക് അറിയില്ല…
ആകെ അറിയാവുന്ന കാര്യം വെറും ഒന്ന് മാത്രം— അവർ പരസ്പരം എത്ര സമയം ചാറ്റ് ചെയ്യുന്നു എന്നത് മാത്രം!
മറ്റൊന്നും എനിക്ക് മനസ്സിലായിരുന്നില്ല
പിന്നീടുള്ള നാളുകളിൽ എന്റെ മനസ്സ് ചോദ്യങ്ങളാൽ മാത്രം നിറഞ്ഞിരുന്നു…
അവരുടെ സംഭാഷണങ്ങളിൽ എവിടെയെങ്കിലും ഞാൻ ഉണ്ടായിരുന്നുണ്ടോ…?
അവരുടെ ഭാവി സ്വപ്നങ്ങളിൽ എന്റെ സ്ഥാനം എന്തായിരുന്നു…?
ചാറ്റുകളുടെ പരിധി കടന്ന് ഫോൺകോളുകളിലും അവർ തമ്മിൽ സംസാരിച്ചിരുന്നുണ്ടാകുമോ…?
ഞാൻ വീട്ടിൽ ഇല്ലാത്ത നിമിഷങ്ങളിൽ ഡോക്ടർ എന്റെ വാതിൽ കടന്നുവന്നിട്ടുണ്ടാകുമോ…?
നാളുകളോളം ഉള്ളിൽ ഒതുക്കി വച്ചിരുന്ന ‘തളത്തിൽ ദിനേശൻ’, ഇപ്പോൾ മുഴുവൻ ശക്തിയോടെ വീണ്ടും ഉയിർത്തെഴുന്നേറ്റിരുന്നു!!
ദിവസങ്ങൾ പതിവുപോലെ മുന്നോട്ട് നീങ്ങി… എല്ലാം അറിഞ്ഞിട്ടും ഒന്നുമറിയാത്തവനെപ്പോലെ ഞാൻ അഭിനയിച്ചു…
എല്ലാം ചെയ്തിട്ടും ഒന്നും ചെയ്തിട്ടില്ലാത്തവളെപ്പോലെ അവളും!
*************
ഒരു ശനിയാഴ്ച രാത്രി…
നാളുകൾക്ക് ശേഷം ഞാനും ഷബീനയും വീണ്ടും ഒന്നിച്ചു ഇരുന്നു ഒരു സിനിമ കണ്ടു…
വീട്ടിൽ തന്നെയിരുന്ന്, നെറ്റ്ഫ്ലിക്സിൽ പുതുതായി റിലീസ് ചെയ്ത Eko എന്ന സിനിമ…
ഒരു കാലത്ത് വീക്കെൻഡുകൾ ഇങ്ങനെയായിരുന്നു— ഒരുമിച്ചിരുന്ന് സിനിമ കാണൽ, അതിനൊപ്പം ചെറിയ ചിരികളും മൗനങ്ങളും…
