പോലും വകവെക്കാതെ… ഒരു ഭ്രാന്തൻ
ചിന്താഗതിയുടെ പുറത്തു നടത്തിയ
ഒരു പേക്കൂത്ത്…
ഇപ്പോൾ ആ പേക്കൂത്തിന്റേ വില കൊടുക്കുന്നത് ഒരു തെറ്റും ചെയ്യാത്ത
രണ്ട് ഹൃദയങ്ങളാണ്…
എന്റെ സന്തോഷത്തിനും എന്റെ സമാധാനത്തിനും വേണ്ടി അവർ
ഇപ്പോൾ പരസ്പരം അകന്നു നിൽക്കുന്നു…
എല്ലാം ഇങ്ങനെ ഒരൊന്നായി ആലോചിച്ചപ്പോൾ… അവരുടെ മുന്നിൽ ഞാൻ എത്രയോ ചെറുതാണെന്ന് എനിക്ക് തന്നെ
സ്വയം തോന്നിപ്പോയി…
ആ തോന്നലിന്റെ പുറത്ത് പലവട്ടം
എന്റെ നാക്ക് ചലിക്കാൻ തുടങ്ങിയിരുന്നു—
“നിനക്ക് തീർത്തും മറക്കാൻ
സാധിക്കുന്നില്ലെങ്കിൽ… നീ ഡോക്ടറുമായി വീണ്ടും ബന്ധം
തുടർന്നോളൂ…” എന്ന വാക്കുകൾ പലപ്രാവശ്യം എന്റെ ചുണ്ടിന്റെ വക്കോളം എത്തിയിരുന്നു…
പക്ഷെ ആ വാക്കുകൾ പുറത്തേക്ക് വരാൻ ഒരുങ്ങുമ്പോഴൊക്കെ എന്റെ ഉള്ളിൽ എന്തോ ഒന്ന് പൊട്ടിത്തെറിക്കുമായിരുന്നു…
ഇപ്പോഴുള്ള അവസ്ഥയിൽ നമ്മൾ രണ്ടുപേരും സന്തോഷവാന്മാർ
അല്ല… കുറഞ്ഞത് അവളെങ്കിലും
സന്തോഷിക്കട്ടെ എന്നൊരു അശക്തമായ ആഗ്രഹം…
എല്ലാത്തിനുമുപരി ഞാൻ ചെയ്ത
തെറ്റിന്റെ കറുപ്പ് തിന്നേണ്ടത് ഞാൻ തന്നെയാണെന്ന ഉദ്ബോധം!!
പക്ഷേ… അതേ സമയം വീണ്ടും അവൾക്ക് അതിനു അനുമതി കൊടുക്കാൻ എനിക്ക് സാധിക്കുന്നുമില്ല…
അവളെ എനിക്ക് പൂർണ്ണമായും നഷ്ടപ്പെട്ടു പോകുമോ എന്ന ഭയം…
ഒരു വശത്ത് ത്യാഗം എന്ന മുഖാവരണം ധരിച്ച കുറ്റബോധം…
മറ്റെ വശത്ത് സ്വാർത്ഥത എന്ന് പേര് വിളിക്കാവുന്ന അവകാശബോധം…
രണ്ടും ഒരുമിച്ച് എന്റെ ഉള്ളിൽ വളരുന്ന
ഒരു വല്ലാത്ത മാനസികാവസ്ഥ…
അവളെ വിട്ടുകൊടുക്കാൻ ധൈര്യമില്ല
അവളെ ഇങ്ങനെ പിടിച്ചു നിർത്താൻ
അർഹതയുമില്ല!!
*************
ദിവസങ്ങൾ വീണ്ടും ഇഴഞ്ഞു നീങ്ങുകയായിരുന്നു…
കാര്യങ്ങൾക്ക് ഒരു മാറ്റവും സംഭവിക്കാതെ…
ഉള്ളിൽ കരഞ്ഞുകൊണ്ട് അവളെ സന്തോഷിപ്പിക്കാൻ ഞാൻ ശ്രമിച്ചു.
മനസ്സിൽ വിരഹദുഃഖം പേറി എന്നെ ആശ്വസിപ്പിക്കാൻ പുറമേ പുഞ്ചിരിയണിഞ്ഞ് അവളും!
ഇതിനിടയിൽ ഡോക്ടറുടെ ഭാഗത്തുനിന്ന് യാതൊരു മുന്നേറ്റവും ഉണ്ടായില്ല…
അവസാനം അവർ കണ്ടു പിരിഞ്ഞപ്പോൾ എന്ത് സന്ധിയിലാണ് വാക്കാൽ ഒപ്പുവെച്ചതെന്ന് എനിക്ക് അറിയാൻ കഴിഞ്ഞില്ല…
ഷബീനയോട് അത് ചോദിക്കാനുള്ള അവസരവും കിട്ടിയിരുന്നില്ല…
അങ്ങനെയിരിക്കെ മറ്റൊരു പ്രശ്നവും കൂടി നിശ്ശബ്ദമായി തല ഉയർത്തി…
ഒരു വലിയപ്രശ്നം!!
കഴിഞ്ഞ ആഴ്ച അവളെ സന്തോഷിപ്പിക്കണമെന്നൊരു തീവ്രമായ ആഗ്രഹത്തിൽ, എനിക്ക് മനസ്സില്ലായിരുന്നിട്ടും അവളുമായി ശാരീരികമായി ബന്ധപ്പെടാൻ ഞാൻ തന്നെ മുന്നോട്ട് ചെന്നു…
പതിവുപോലെ അവൾ പൂർണമായും സഹകരിച്ചു,,, ഒരിടത്തും എനിക്ക് എതിര്‍പ്പിന്റെ നിഴൽ പോലും അവൾ കാണിച്ചില്ല…
പക്ഷേ…അവിടെയും ഞാൻ തളർന്നു..
എത്രയൊക്കെ ശ്രമിച്ചിട്ടും, എത്രയൊക്കെ സ്വയം മനസ്സിനെ ബലപ്പെടുത്തിയിട്ടും, എന്റെ സാധനം പൊങ്ങിയില്ല…
ശരീരം മനസ്സിനെ കൈവിടുന്ന പോലെ
എല്ലാം വഴുതി വീണുകൊണ്ടിരുന്നു..
ഒരിക്കൽ മാത്രമല്ല അടുപ്പിച്ചുള്ള രണ്ടു ദിവസങ്ങളിലും ഇതുതന്നെയായിരുന്നു അവസ്ഥ!!
അന്ന് ആദ്യമായി ഞാൻ തിരിച്ചറിഞ്ഞു— ഇത് അവളോടുള്ള ആഗ്രഹത്തിന്റെ കുറവല്ല,,,
എന്നിൽ തന്നെ ആഴത്തിൽ കുത്തിയിരിക്കുന്ന ഒരു തളർച്ചയാണെന്ന്…
ഒരു താൽപര്യവും ഇല്ലാതെ കിടന്നിരുന്ന അവളെ പൂർണ്ണ നഗ്നയാക്കി ചുംബിച്ചും തടവിയും ഉണർത്തിയശേഷം കാര്യത്തിലേക്ക് കടക്കാൻ പോയപ്പോൾ സാധനം പൊങ്ങാത്ത ഒരു അവസ്ഥ… “”ഓഹ്…”” ഇതിലും വലിയൊരു പരീക്ഷണം അല്ലെങ്കിൽ നാണക്കേട് ഇനി ജീവിതത്തിൽ നേരിടാൻ ഉണ്ടാവില്ല!!
ഒന്ന് ഉത്തേജിപ്പിച്ചെടുക്കാൻ കഠിനമായി പ്രയത്നിക്കുന്ന എന്നെ നോക്കി അവൾ സഹതാപത്തോടെ പറഞ്ഞു…
“കുഴപ്പമില്ല… പറ്റുന്നില്ലെങ്കിൽ വിട്ടേക്ക്”
അവൾ മനസ്സറിഞ്ഞ് സഹതപിച്ചതാവാം… പക്ഷേ ഞാനെന്ന ഒരു ആണിനെ സംബന്ധിച്ചിടത്തോളം അത് ഹൃദയത്തിന് ഉൾക്കൊള്ളാൻ പറ്റാത്ത അത്രയും മൂർച്ചയുള്ള ഒരു ശരമായിരുന്നു…
