അവൾ പതുക്കെ ആ കാർഡ് വാങ്ങി. എന്നിട്ട് എന്നെ ഒന്ന് അടിമുടി നോക്കി. ആ കണ്ണുകളിൽ പഴയ ആ കുസൃതിയോ ചിരിയോ ഒന്നുമില്ലായിരുന്നു. അവൾ ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു.
ഞാൻ അവിടെത്തന്നെ നിന്ന് അവൾ പോകുന്നത് നോക്കി. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ, പ്ലാറ്റ്‌ഫോമിന് അരികിലുള്ള ആ വലിയ ചുവന്ന വേസ്റ്റ് ബിന്നിന് അടുത്തെത്തിയപ്പോൾ അവൾ ഒന്ന് നിന്നു. എന്റെ ഹൃദയം ഒന്ന് നിലച്ചു. അടുത്ത നിമിഷം, അവൾ ആ കാർഡ് ലാഘവത്തോടെ ആ ബിന്നിലേക്ക് ഇട്ടു! എന്നിട്ട് ഒരു വട്ടം പോലും തിരിഞ്ഞു നോക്കാതെ ആൾക്കൂട്ടത്തിലേക്ക് മറഞ്ഞു.
4 മണിക്കൂർ കൊണ്ട് ഞാൻ കെട്ടിപ്പൊക്കിയ ആ സ്പൈഡർമാൻ കോട്ട ഒരൊറ്റ നിമിഷം കൊണ്ട് തകർന്നു വീണു. എറണാകുളം നോർത്ത് സ്റ്റേഷനിലെ ആ തിരക്കിൽ ഞാൻ തനിച്ചായ പോലെ തോന്നി. പക്ഷേ ആതിരയുടെ ആ ചുവന്ന സാരിയും ആ കള്ളച്ചിരിയും അപ്പോഴും എന്റെ മനസ്സിൽ മായാതെ നിന്നു.
സൗത്ത് സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ മനസ്സിലാകെ ഒരു ശൂന്യതയായിരുന്നു. പ്ലാറ്റ്‌ഫോമിലെ ആ വേസ്റ്റ് ബിന്നിലേക്ക് എന്റെ ബിസിനസ്സ് കാർഡ് വീണ ആ നിമിഷം… അതൊരു വലിയ തിരസ്‌കാരമായി എനിക്ക് തോന്നി. നേരെ ബുക്ക് ചെയ്ത റൂമിലെത്തി. കുളിച്ചു ഫ്രഷായിട്ടും ആ ‘മൂഡോഫ്’ മാറുന്നില്ല.
ഒടുവിൽ സഹികെട്ട് അടുത്തുള്ള ബാറിൽ കയറി ഒരു തണുത്ത ബിയർ ഓർഡർ ചെയ്തു. വെറുതെ ഫോണിൽ റീൽസ് നോക്കി സമയം തള്ളുമ്പോൾ, പെട്ടെന്ന് വാട്സ്ആപ്പിൽ ഒരു മെസ്സേജ് നോട്ടിഫിക്കേഷൻ—”Hi”.
പരിചയമില്ലാത്ത നമ്പർ. ഒരു നിമിഷം എന്റെ ഉള്ളൊന്ന് മിന്നി. “ഈശ്വരാ… ഇത് ആതിരയാവുമോ?” വിറയ്ക്കുന്ന വിരലുകൾ കൊണ്ട് ഞാൻ റിപ്ലൈ ഇട്ടു: “Hi, ആരാണ്?”
”ഞാനാടോ ആതിര…”
ഞാൻ ശരിക്കും ഞെട്ടിപ്പോയി! കയ്യിലിരുന്ന ബിയർ ഗ്ലാസ് താഴെ വീണില്ലെന്നേയുള്ളൂ. “നീ… നീ ആ കാർഡ് എടുത്ത് വേസ്റ്റ് ബിന്നിൽ ഇട്ടില്ലേ? പിന്നെങ്ങനെ?”
അവളുടെ മറുപടി ഉടനെ വന്നു: “അതിനെന്താ… ആ കാർഡ് ഞാൻ ബിന്നിലിട്ടു, പക്ഷെ അതിലെ നമ്പർ എന്റെ മെമ്മറിയിലേക്ക് കേറ്റിയെടോ!”
അതുകണ്ടപ്പോൾ എന്റെ സകല വിഷമവും പമ്പ കടന്നു. “ആതിരാ… നീ എന്നെ നൈസ് ആയി ഒഴിവാക്കിയതാണെന്ന് കരുതി സങ്കടപ്പെട്ടിരിക്കുകയായിരുന്നു ഞാൻ. സോറി കേട്ടോ…”
”മം… അത് കുഴപ്പമില്ല. ഇപ്പോൾ എവിടെയാണ് താൻ?”
”ഞാൻ ആ മൂഡോഫ് മാറാൻ ഒരു ബിയർ അടിക്കാൻ വന്നതാണ്.” ഞാൻ സത്യം പറഞ്ഞു.
”അടിപൊളി! ഇപ്പോൾ തന്നെ ആ പരിപാടി നിർത്തി റൂമിൽ പോകാൻ നോക്ക്. എന്നിട്ട് എനിക്ക് മെസ്സേജ് അയക്ക്…” ആതിരയുടെ ആ മെസ്സേജിൽ ഒരു ചെറിയ അധികാരം കലർന്നിരുന്നു.
ബിയർ ലാസ്റ്റ് സിപ്പും കുടിച്ച്, അൽപം ലഹരിയോടെ ഞാൻ റൂമിലെത്തി. ഫോണെടുത്ത് ഉടനെ മെസ്സേജ് ഇട്ടു: “Hi, I’m in room.”
ആതിര അപ്പോഴും ഓൺലൈൻ തന്നെയുണ്ട്. മെസ്സേജ് അയച്ച പാടെ മറുപടി വന്നു: “മം… എത്രയെണ്ണം അടിച്ചു?”
ഞാൻ സത്യം പറഞ്ഞു: “ഒന്ന്.”
അവൾ വിട്ടില്ല. “സാധാരണ അത്രയേ ഉള്ളോ?”
മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ആയതുകൊണ്ട് എനിക്ക് കള്ളം പറയുന്നതിനേക്കാൾ ഇഷ്ടം സത്യം വളച്ചൊടിക്കാതെ പറയുന്നതാണ്. ഞാൻ ടൈപ്പ് ചെയ്തു: “ബിയർ ആണെങ്കിൽ രണ്ടെണ്ണം, ഹോട്ട് ആണെങ്കിൽ മൂന്നോ നാലോ…”
അവളുടെ അടുത്ത ചോദ്യം റെഡിയായിരുന്നു: “സ്ഥിരമുണ്ടോ?”
”ഇല്ല… ഹോട്ട് ഫ്രണ്ട്‌സിന്റെ കൂടെ മാത്രം. ബിയർ ഇടയ്ക്ക് ബോറടിക്കുമ്പോൾ മാത്രം.”
“അതൊക്കെ പോട്ടെ നീ ഞാൻ ചോദിച്ച കാര്യത്തിന് മറുപടി ഒന്നും പറഞ്ഞില്ലല്ലോ ആതിര..
വൈശാഖ് നീ പറഞ്ഞില്ലേ..ആ സ്പാർക്ക്… അത് എനിക്കും തോന്നി. അതുകൊണ്ട് തന്നെയാണ് ഞാൻ സംസാരിച്ചതും.”
ഞാൻ ശ്വാസമടക്കിപ്പിടിച്ച് ഇരുന്നു. അവൾ തുടർന്നു: “പക്ഷേ വൈശാഖ്, ഞാൻ ഓപ്പൺ ആയി പറയാം. പ്രേമം, കല്യാണം… അതൊക്കെ എനിക്ക് മതിയായി. സഹിക്കാവുന്നതിലും കൂടുതൽ ഞാൻ സഹിച്ചു. ഇനി എനിക്ക് വയ്യ. പൊതുവെ എനിക്ക് ആണുങ്ങളോട് ഇപ്പോൾ വലിയ താല്പര്യമൊന്നുമില്ല. പിന്നെ നിന്നെ കണ്ടപ്പോൾ ഒരു കൗതുകം തോന്നി, അതാണ് സംസാരിച്ചത്.”
