“പിന്നെ . ഇന്ന് കാണാൻ നല്ല ക്യൂട്ട് ആണ്. ഇന്നലത്തേക്കാൾ കുറച്ചുകൂടി ബോൾഡാണ്. ഈ അടുത്തിരിക്കുമ്പോൾ നിന്റെ നെഞ്ചിടിപ്പ് കൂടുന്നത് എനിക്ക് വ്യക്തമായി കേൾക്കാം…
നിന്റെ ഈ കൺമഷി എഴുതിയ കണ്ണുകളിലേക്ക് നോക്കുമ്പോൾ എന്റെ നിയന്ത്രണം പോലും കൈവിട്ടു പോകുന്നതുപോലെ തോന്നാറുണ്ട്.”
ദേവു ചെറുതായിട്ടൊന്ന് ചിരിച്ചു.
ആ ചിരിയിൽ അവളുടെ പല്ലിലെ കമ്പി തെളിഞ്ഞു കണ്ടു.
മനു അത് ശ്രദ്ധിച്ചു.
“ഇതാ… വീണ്ടും വന്നു.”
“എന്ത്?”
“ദേവുവിന്റെ ഫേവറൈറ്റ് സ്മൈൽ ”
“സാറിന്റെ ഫേവറൈറ്റ് അല്ലേ?”
“അതെ. എന്റെ ഫേവറൈറ്റ് .”
അവൾ നാണത്തോടെ ചിരി ഒളിപ്പിക്കാൻ ശ്രമിച്ചു.
“ചിരി മറയ്ക്കരുത് എന്ന് പറഞ്ഞതല്ലേ.”
“സാർ അങ്ങനെ നോക്കുമ്പോൾ അറിയാതെ മറയ്ക്കും.”
“എങ്ങനെ നോക്കുന്നു?”
“അറിയില്ല. പക്ഷേ സാർ നോക്കുമ്പോൾ… പല്ലിൽ കമ്പി ഉള്ളത് എനിക്ക് ഇപ്പോൾ കുറച്ച് സ്പെഷ്യൽ പോലെ തോന്നുന്നു.”
“അത് സ്പെഷ്യൽ
ആണ്.”
ദേവു ഒരു നിമിഷം അവനെ നോക്കി.
“അപ്പോ ഇപ്പോഴും അനിയത്തിയെ പോലെ തോന്നുന്നുണ്ടോ?”
അവളുടെ ചോദ്യം മൃദുവായിരുന്നു.
പക്ഷേ ഉള്ളിൽ ഇന്നലത്തെ ചെറിയ ടെൻഷൻ ഇപ്പോഴും ബാക്കി ഉണ്ടെന്ന് മനുവിന് തോന്നി.
“ദേവു…”
“ഹ്മ്മ്?”
“നിന്റെ ചിരി കണ്ടാൽ ചിലപ്പോൾ അവളുടെ ചിരി ഓർമ്മ വരും. അത്ര മാത്രമേ ഉള്ളൂ.”
“അവളുടെ പേര് എന്താ?”
“മീനാക്ഷി.”
“മനു… മീനാക്ഷി…”
ദേവു ചിരിച്ചു.
“നല്ല കോമ്പിനേഷൻ ആണല്ലോ.”
“ഞങ്ങളുടെ വീട്ടിൽ എല്ലാവരും അവളെ മീനു എന്നാണ് വിളിക്കുന്നത്.”
“ഫോട്ടോ ഉണ്ടോ?”
“ഉണ്ട്.”
“കാണിക്കാമോ?”
“എന്തിന്? താരതമ്യം ചെയ്യാനോ?”
“അല്ല. സാർ പറഞ്ഞപ്പോൾ കാണണം എന്ന് തോന്നി.”
മനു ഫോൺ എടുത്തു.
വാട്ട്സ്ആപ്പ് തുറന്ന് മീനാക്ഷിയുടെ ചാറ്റ് എടുത്തു.
അവൾ അയച്ചു തന്നിരുന്ന ചില ഫോട്ടോകൾ ആ ചാറ്റിൽ ഉണ്ടായിരുന്നു.
അവയിൽ നിന്ന് ഒരു ഫോട്ടോ തുറന്ന് ദേവുവിന് കാണിച്ചു.
“ഇതാ.”
ദേവു ഫോൺ കൈയിൽ എടുത്തു നോക്കി.
“സുന്ദരി ആണല്ലോ.”
“എന്റെ അനിയത്തി അല്ലേ. സുന്ദരി ആകാതിരിക്കുമോ?”
“ഓഹോ… കോൺഫിഡൻസ് .”
“സത്യം പറഞ്ഞതാ.”
ദേവു ഫോട്ടോ കുറച്ച് നേരം നോക്കി.
“ക്യൂട്ട് ആണ്. കണ്ണൊക്കെ സാറിന്റെ പോലെയാണ്.”
“അവൾ അത് കേട്ടാൽ സന്തോഷിക്കും.”
“ചിരിക്കുന്ന ഫോട്ടോ ഉണ്ടോ?”
മനു ഫോൺ തിരികെ വാങ്ങി മറ്റൊരു ഫോട്ടോ തുറന്നു.
അത് മീനാക്ഷി ചിരിച്ചുകൊണ്ട് നിൽക്കുന്ന ഒരു ഫോട്ടോ ആയിരുന്നു.
ദേവു അത് കണ്ടപ്പോൾ മുഖം തെളിഞ്ഞു.
“ഹാ… ഇതിൽ കമ്പി കാണുന്നുണ്ട്.”
“അതെ.”
“ഇത് ക്യൂട്ട് ആണ് സാർ.”
“അതാണ് ഞാൻ പറഞ്ഞത്. ചിരി ഒളിപ്പിക്കരുത്.”
ഗാലറിയിൽ മീനാക്ഷിയുടെ കുറെ ഫോട്ടോകൾ ഉണ്ടായിരുന്നു.
അവൾ ഓരോന്നായി മാറ്റി മാറ്റി നോക്കി.
“ഇത് നല്ലതാണ്… ഇതും ക്യൂട്ട്,…
ഇത് എവിടെയാ?”
“അത് അവളുടെ കോളേജിൽ.”
“ഇത്?”
“വീട്ടിൽ വന്നപ്പോൾ.”
“മീനാക്ഷി വളരെ സ്മാർട്ട് ആയിരിക്കും
അല്ലേ?”
“വളരെ. എന്നെക്കാളും സ്മാർട്ട് ആണെന്ന് അവൾ തന്നെ പറയും.”
“അത് സത്യമാകാം,” ദേവു കളിയോടെ പറഞ്ഞു.
“അത്ര പെട്ടെന്ന് എന്റെ സൈഡ് വിട്ടോ?”
“സത്യം പറഞ്ഞതാ.”
അവൾ ചിരിച്ചുകൊണ്ട് വീണ്ടും ഫോട്ടോകൾ നോക്കി.
അതിനിടയിലാണ് അവളുടെ വിരൽ പെട്ടെന്ന് ഒരു ഫോട്ടോയിൽ നിശ്ചലമായത്.
അത് മീനാക്ഷിയുടെ ഫോട്ടോ ആയിരുന്നില്ല.
“മനു സാറും എയ്ഞ്ചലും കൂടിയുള്ള ഒരു സെൽഫി.”
ഒരു സാധാരണ ഗ്രൂപ്പ് ഫോട്ടോയോ ക്ലാസ്സിൽ എടുത്ത കാഷ്വൽ ഫോട്ടോയോ അല്ലായിരുന്നു അത്.
ഫിസിക്സ് ലാബിൽ വച്ച് എടുത്തതുപോലെ തോന്നുന്ന ഒരു ഫോട്ടോ.
എയ്ഞ്ചൽ ആ ചുവന്ന ഡ്രസ്സിൽ.
മനു അവളുടെ അടുത്തായി, അവളെ ചേർത്ത് പിടിച്ചപോലെ.
അവന്റെ കൈകൾ അവളുടെ ഇടുപ്പിൽ അമർത്തി പിടിച്ചിരിക്കുന്നു,
അവൾ സാറിന്റെ ഇടതുവശം ചേർന്ന് നിൽക്കുന്നു…
രണ്ടുപേരുടെയും മുഖത്ത് വളരെ തെളിഞ്ഞൊരു ചിരി.
ദേവുവിന്റെ മനസ്സിൽ എന്തോ പെട്ടെന്ന് നിൽക്കുന്നതുപോലെ ആയി.
ഇത് സാധാരണ ഫോട്ടോ അല്ല.
അവളുടെ വിരൽ അടുത്ത ഫോട്ടോയിലേക്ക് നീങ്ങിയില്ല.
മനു ആദ്യം അത് ശ്രദ്ധിച്ചില്ല.
അവൻ ചിരിച്ചുകൊണ്ട് ചോദിച്ചു.
