കണ്ണെടുക്കാൻ തോന്നാത്തവിധം അവൾ അണിഞ്ഞൊരുങ്ങിയിരുന്നു.
ഒതുക്കിവെച്ച കാർകൂന്തലും, മുഖത്ത് അലസമായി പടർന്ന ആ അഴകും, പെൺമനസ്സിന്റെ തിളക്കവും അവളെ കൂടുതൽ മനോഹരിയാക്കി.
ഇളം ലാവെൻഡർ നിറത്തിൽ, ചെറിയ വരകൾ ചാർത്തിയ ഒരു മനോഹര ടോപ്പായിരുന്നു അവളുടെ വേഷം. കൈകളിലെ കുഞ്ഞു പഫ് സ്ലീവുകളും കഴുത്തിനരികിൽ റിബൺ പോലെ തഴുകിനിന്ന ചെറിയ അലങ്കാരവും ആ വസ്ത്രത്തിന് എന്തോ ഒരു പ്രത്യേക അഴക് നൽകിയിരുന്നു. അരക്കെട്ടിനോട് ഇഴുകിച്ചേർന്ന്,
താഴേക്ക് തരംഗം പോലെ ഒഴുകി വീഴുന്ന ആ ഫ്ലെയർ ഡിസൈൻ… അതിനൊപ്പം അണിഞ്ഞ കറുത്ത പാലാസോ പാന്റ്സ് കൂടി ചേർന്നപ്പോൾ, അവളുടെ ഓരോ ചുവടുവെപ്പിലും ഒരു രാജഹംസത്തിന്റെ കളിചിരിയും വശ്യതയും നിഴലിച്ചു.
അവളുടെ ഓരോ അടിയളന്നുള്ള നടപ്പിൽ പോലും, താൻ സ്നേഹിക്കുന്ന ആ ഒരാൾക്ക് മുന്നിലേക്ക് മനസ്സ് നിറഞ്ഞ് ഓടിയെത്തിയതാണെന്ന് വ്യക്തമായിരുന്നു.
വാതിലിനരികിൽ എത്തിയപ്പോൾ ദേവു മനുവിനെ നോക്കി ചെറിയൊരു ചിരി ചിരിച്ചു.
“സാർ…”
“ഇതെന്താ ദേവു, എവിടെയെങ്കിലും പോകുകയാണോ?”
അവൾ പെട്ടെന്ന് തലകുലുക്കി.
“ഹേയ്…”
“പിന്നെ ഈ വേഷം?”
“ചുമ്മാ…”
“ചുമ്മാ?”
“ഹ്മ്മ്.”
“ഈ രണ്ട് വീട് അപ്പുറത്ത് നിന്ന് ഇവിടേക്ക് വരാൻ വേണ്ടിയാണോ ഇങ്ങനെ അണിഞ്ഞൊരുങ്ങി വന്നിരിക്കുന്നത്?”
ദേവുവിന്റെ മുഖത്ത് നാണം തെളിഞ്ഞു.
അവൾ കണ്ണ് താഴ്ത്തി.
“അല്ല…”
“അല്ലെങ്കിൽ?”
അവൾ മറുപടി പറയാതെ ചിരിച്ചു.
മനു അവളെ കുറച്ച് നേരം നോക്കി.
“അതോ ഈ ഭംഗി ആരെയെങ്കിലും കാണിക്കാൻ വേണ്ടി വന്നതാണോ?”
ദേവു വീണ്ടും നാണത്തോടെ തല താഴ്ത്തി.
“സാർ…”
“പറ.”
“എന്ത് പറയാൻ?”
“ആരെയെങ്കിലും കാണിക്കാൻ വേണ്ടിയാണോ?”
അവൾ അല്പം മടിച്ചു.
“ഹ്മ്മ്…”
“ആരെയാ?”
ദേവു അവനെ നേരെ നോക്കാൻ ശ്രമിച്ചു.
പക്ഷേ കണ്ണുകൾ വീണ്ടും താഴേക്ക് പോയി.
“സാറിനെ.”
മനുവിന്റെ മുഖത്ത് ഒരു മൃദുവായ ചിരി വന്നു.
“അപ്പോൾ ഇത് എന്നെ കാണിക്കാൻ തന്നെയാണ്.”
അവൾ പതുക്കെ തലകുലുക്കി.
“അതേ…”
“സുന്ദരി ആയിട്ടുണ്ട്.”
ദേവുവിന്റെ മുഖം പെട്ടെന്ന് തെളിഞ്ഞു.
“ശരിക്കും?”
“ഹ്മ്മ്. വളരെ.”
“സാർ ഇങ്ങനെ പറയുമ്പോൾ എനിക്ക്…”
“എന്ത്?”
“അറിയില്ല… ഉള്ളിൽ എന്തോ പോലെ.”
“നല്ലതോ മോശമോ?”
“നല്ലത്.”
മനു ചിരിച്ചു.
“പക്ഷേ…”
“പക്ഷേ?”
“ഞാൻ പ്രതീക്ഷിച്ചത് ദേവു വീട്ടിൽ ഇടുന്ന ഡ്രസ്സിൽ വരുമെന്നായിരുന്നു.”
അവൾ കൗതുകത്തോടെ നോക്കി.
“വീട്ടിൽ ഇടുന്ന ഡ്രസ്സിലോ?”
“ഹ്മ്മ്. സിമ്പിൾ ആയി ടി-ഷർട്ടും ഷോർട്സും ഒക്കെ ഇട്ട്.
ഒട്ടും റെഡി ആകാതെ. ജസ്റ്റ് ദേവു ആയി.”
ദേവു പെട്ടെന്ന് നാണം കൊണ്ട് മുഖം തിരിച്ചു.
“സാറിന്റെ അടുത്തേക്ക് എങ്ങിനെയാ അതിട്ട് വരുക…”
“എന്താ അതിൽ പ്രശ്നം?”
“അങ്ങനെ വരാൻ നാണം വരില്ലേ?”
“ഇപ്പോഴില്ലേ നാണം?”
“ഇപ്പോഴത്തെ നാണം വേറെ.”
“അതായത്, ഇന്ന് നീ ഫുൾ പ്രീപ്രയേഡ് ആയിട്ട് വന്നതാണല്ലേ.”
“ഹ്മ്മ്…”
“എന്നെ ഇമ്പ്രെസ്സ് ചെയ്യാനോ?”
“സാർ ഓരോന്നും ചോദിച്ച് തന്നെ പറയിപ്പിക്കും.”
“അതല്ലേ രസം.”
“അതെ… സാറിനെ കാണിക്കാൻ തന്നെയാണ്.”
ആ വാക്ക് പറഞ്ഞതോടെ അവൾ വീണ്ടും തല താഴ്ത്തി ചിരിച്ചു.
മനു വാതിൽ അല്പം കൂടുതലായി തുറന്നു.
“അകത്തേക്ക് വാ, ദേവു.”
അവൾ അകത്തേക്ക് കയറി.
ഇന്നലെക്കാളും കുറച്ച് ആത്മവിശ്വാസം അവളുടെ ചുവടുകളിൽ ഉണ്ടായിരുന്നു.
പക്ഷേ മനുവിന്റെ കണ്ണ് തനിക്കുമേൽ പതിയുമ്പോൾ, ആ ആത്മവിശ്വാസം വീണ്ടും നാണമായി മാറി.
അവൾ സോഫയിൽ ഇരുന്നു.
മനു അവളുടെ എതിർവശത്ത് ഇരുന്നു.
“ഫുഡ് കഴിച്ചോ?”
“ഇല്ല..”
“അപ്പോൾ വിശപ്പുണ്ടാകും.”
“ഇല്ല. ഇപ്പോൾ വേറെ ടെൻഷൻ ആണ്.”
“എന്ത് ടെൻഷൻ ?”
“സാറിന്റെ അടുത്ത് ഒറ്റയ്ക്ക് ഇരിക്കുന്ന ടെൻഷൻ .”
“ഇന്നലെ ഇല്ലായിരുന്നോ?”
“ഇന്നലെ ആദ്യത്തെ ടെൻഷൻ ആയിരുന്നു. ഇന്ന്…”
“ഇന്ന്?”
“ഇന്ന് സാർ എന്തൊക്കെ പറയും എന്ന് ടെൻഷൻ .”
“എന്തൊക്കെ കേൾക്കാനാണ് വന്നത്?”
“സാറിന് തോന്നുന്നത്.”
“അപ്പോൾ കേൾക്കൂ… ഇന്ന് നീ വളരെ ക്യൂട്ട് ആണ്. ഇന്നലെക്കാൾ കോൺഫിഡന്റ് . പക്ഷേ നാണം അതേ പോലെ തന്നെയുണ്ട്.”
