“എന്താ, മീനാക്ഷിയെ കണ്ടിട്ട് ഇഷ്ടമായി പോയോ?”
ദേവു പെട്ടെന്ന് സ്വയം നിയന്ത്രിച്ചു.
മുഖം നേരെ ആക്കി.
ഫോൺ അടച്ചു മനുവിന് തിരികെ കൊടുത്തു.
“ഹ്മ്മ്… ക്യൂട്ട് ആണ്.”
അവളുടെ ശബ്ദം മാറിയിരുന്നു.
മനു ഫോൺ വാങ്ങുമ്പോൾ അവളുടെ മുഖം നോക്കി.
“എന്താ?”
“ഒന്നുമില്ല.”
“പെട്ടെന്ന് സൈലന്റ് ആയല്ലോ.”
“ഇല്ല.”
“ഉണ്ട്.”
ദേവു നിർബന്ധിച്ച് ചിരിച്ചു.
“മീനാക്ഷി വളരെ സുന്ദരി ആണ്.”
“അത് പറഞ്ഞല്ലോ. പിന്നെ?”
“ഒന്നുമില്ല സാർ.”
മനുവിന് അവളുടെ മുഖത്ത് എന്തോ കണ്ടുപിടിച്ച പോലെ തോന്നി.
അവൾ മുൻപുപോലെ തുറന്നുനോക്കുന്നില്ല.
കണ്ണുകൾ അല്പം ഒഴിഞ്ഞുനിൽക്കുന്നു.
“ദേവു…”
“ഹ്മ്മ്?”
പറയ്…..
ഇതിൽ എയ്ഞ്ചലിന്റെ ഫോട്ടോ
മനുവിന്റെ മുഖം ഒന്ന് മാറി.
അവൻ ഫോൺ ഒന്ന് തുറന്നു നോക്കി
അവൾ അവസാനം
കണ്ട ആ ഫോട്ടോ അതിൽ ഉണ്ടായിരുന്നു
അവൻ അവൾ കണ്ടത് എന്താണെന്ന് മനസ്സിലാക്കി.
“നീ ഈ ഫോട്ടോ കണ്ടല്ലേ?”
ദേവു അവനെ നോക്കി.
ഈ പ്രാവശ്യം അവൾ കള്ളം പറഞ്ഞില്ല.
“ഹ്മ്മ്.”
മുറിയിൽ വീണ്ടും ഒരു നിശ്ശബ്ദത പടർന്നു.
ദേവു വളരെ പതുക്കെ ചോദിച്ചു.
“അത്… സാധാരണ ഫോട്ടോ ആയിരുന്നോ സാർ?”
മനു ഉടനെ മറുപടി പറഞ്ഞില്ല.
അവന്റെ ആ നിശ്ശബ്ദത ദേവുവിന് മറുപടിപോലെ തോന്നി.
“പറയണ്ട,” അവൾ പെട്ടെന്ന് പറഞ്ഞു.
“ഞാൻ ചോദിക്കേണ്ട കാര്യമല്ല.”
“ദേവു…”
“ഇല്ല സാർ. ഞാൻ ഒന്നും ചോദിക്കുന്നില്ല.”
“നിനക്ക് ചോദിക്കാം.”
“ബെസ്റ്റി ആയിട്ടോ?”
“ഹ്മ്മ്.”
അവൾ അവനെ നോക്കി.
കണ്ണുകളിൽ ചെറിയൊരു വേദനയും കൗതുകവും ഒരുമിച്ച് ഉണ്ടായിരുന്നു.
“അപ്പോൾ ബെസ്റ്റിയോട് സത്യം പറയുമോ?”
മനു അവളുടെ മുഖത്ത് നോക്കി.
“പറയും. പക്ഷേ ദേവു കേൾക്കാൻ റെഡി ആണോ?”
ദേവു ഒരു നിമിഷം ശ്വാസം പിടിച്ച പോലെ നിന്നു.
“അറിയില്ല.”
“അപ്പോൾ ഇപ്പോൾ അത്ര മാത്രം മതി.”
“എന്ത്?”
“എയ്ഞ്ചൽ എനിക്ക് വളരെ ക്ലോസ് ആണ്. പക്ഷേ അത് നിന്നോട് പറയാതെ ഒളിപ്പിക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല.
നീ ഇന്ന് അത് ആക്സിഡന്റ് ആയി കണ്ടു എന്നേ ഉള്ളൂ…. “
“ക്ലോസ് എന്ന് പറഞ്ഞാൽ?”
മനു അവളുടെ ചോദ്യം കേട്ട് ശാന്തമായി പറഞ്ഞു.
“ദേവുവിനെ പോലെ…… അതിലും കുറച്ചു കൂടെ ഡീപ് ആയിട്ട്.”
എന്നുവച്ചാൽ ?
മനുവിന്റെ ആ വാക്കുകളിൽ പലതും തെളിഞ്ഞു നിന്നിരുന്നു എങ്കിലും….. അവൾ ചോദിച്ചു
ദേവുവിനും മുൻപേ ഞങ്ങൾ ഇതുപോലെ കമ്പനി ആയതാണ്….. ദേവുവിനോട് സംസാരിക്കുന്നതുപോലെ ഞാൻ അവളോട് സംസാരിക്കും,..
അത്രയേ ഉള്ളൂ….
മനു അവളെ നോക്കി.
അതുകൊണ്ട് ദേവുവിന്റെ സ്ഥാനം കുറയില്ല.”
“എനിക്ക് സ്ഥാനം ഉണ്ടോ?”
“നിന്നെ മറ്റൊരു രീതിയിൽ ശ്രദ്ധിച്ചു തുടങ്ങിയ നിമിഷം മുതൽ, അത് നിനക്ക് അറിയുന്നതല്ലേ ?”
അവളുടെ
കണ്ണുകൾ അവനിലേക്ക് ഉയർന്നു.
അവൾ ഒന്നും പറഞ്ഞില്ല.
പക്ഷേ അവളുടെ മുഖത്ത് മുൻപുണ്ടായിരുന്ന വിഷമം അല്പം മങ്ങി.
മനു അവളെ നോക്കി ചെറുതായി ചിരിച്ചു.
“ഇപ്പോൾ പിന്നെയും പിണങ്ങുന്നോ?”
“ഞാൻ പിണങ്ങിയിട്ടില്ല.”
“അപ്പോൾ?”
“കുറച്ച് കുശുമ്പ് ആയി.”
ആ വാക്ക് പറഞ്ഞതോടെ അവൾ തന്നെ നാണിച്ചു.
മനു ചിരിച്ചു.
“അത് സമ്മതിച്ചതിന് ഗുഡ് ഗേൾ.”
“ഗുഡ് ഗേൾ എന്ന് പറഞ്ഞാൽ എല്ലാം ശരിയാകുമെന്ന് വിചാരിക്കണ്ട.”
“അപ്പോൾ എന്ത് വേണം?”
“ഞാൻ ഒന്ന് ചോദിക്കട്ടെ ?.”
“അതിന് തന്നെയല്ലേ നീ വന്നത്?”
“ഹ്മ്മ്.”
അവൾ മൂളി
ഒരു ബെസ്റ്റിയോട് എന്നത് പോലെ പറയണം…….
ശെരി.. ചോദിക്ക്
എയ്ഞ്ചലിന്റെ ഫോട്ടോ.
ആ ചിരി.
ആ അടുപ്പം.
എല്ലാം അവളിൽ പലവിധ സംശയങ്ങൾ ഉണർത്തി….
അവൾ കുറച്ച് നേരം വിരലുകൾ തമ്മിൽ ചേർത്തു കളിച്ചു. പിന്നെ മനുവിനെ നോക്കി.
“സാർ…”
“ഹ്മ്മ്?”
അവൾ അല്പം ശ്വാസം വിട്ടു.
എയ്ഞ്ചൽ ഇവിടെ വന്നിട്ടുണ്ടോ ?
ഇല്ലാ…..
പിന്നെ എന്താ ഡീപ് എന്ന് പറഞ്ഞത് ?
മനു സോഫയിൽ നിന്നും എഴുന്നേറ്റ് ദേവൂന്റെ അടുത്തേക്ക് ഇരുന്നു…..
പെട്ടെന്ന് മനു അങ്ങിനെ ചെയ്തതോടെ ദേവു അവനെ ഒന്ന് നോക്കി
ബെസ്റ്റിയോട് പറയുന്ന രഹസ്യം അത് വേറെ ആരും അറിയരുത്…..
ഹ്മ്മ്…… ദേവു മൂളി
ഉറപ്പ് ?
ഉറപ്പ്…… ദേവു പറഞ്ഞു
എയ്ഞ്ചലിന് എന്നോട് ഒരു ആഗ്രഹം ഉണ്ടായിരുന്നു….. അത് അവൾ തുറന്ന് പറഞ്ഞു
