“ഒരുകണക്കിന് അത് നന്നായി.” ദേവു പറഞ്ഞു.
“അതെന്താ?”
“എനിക്കൊരു നോട്ടി ബെസ്റ്റിയെ കിട്ടിയില്ലേ…” അവൾ ചിരിയോടെ പറഞ്ഞു.
ആ വാക്ക് കേട്ട് മനു ചിരിച്ചു. അവളുടെ ആ ചിരിയിൽ ഒരു കുസൃതി. ഒരു ധൈര്യം. അവൻ അവളെ സൂക്ഷ്മമായി നോക്കി.
“ശെരിക്കും നോട്ടി ആകട്ടെ?” മനു ചോദിച്ചു.
“ഇതിൽ കൂടുതൽ ആകാനുണ്ടോ?”
“ഉണ്ട്…” മനു ഒരു ചിരിയോടെ പറഞ്ഞു.
അവന്റെ ശബ്ദത്തിൽ ഒരു ഗൗരവവും കുസൃതിയും ഇടകലർന്നിരുന്നു. ദേവുവിന്റെ നെഞ്ച് ഇടിച്ചു. അവൾക്ക് തന്റെ ശ്വാസം നിയന്ത്രിക്കാൻ പറ്റുന്നില്ലായിരുന്നു.
“പോടാ….” ദേവു നാണത്തോടെ പറഞ്ഞു.
അവന്റെ കൈ അവളുടെ തോളിൽ നിന്നും പതുക്കെ താഴേക്ക് നീങ്ങി. ആ സ്പർശനത്തിൽ അവളുടെ ശരീരത്തിലൂടെ ഒരു വിറയൽ പാഞ്ഞു. അവന്റെ കണ്ണുകൾ അവളുടേതിൽ ഉറച്ചു.
“വേണ്ടേ?” അവളെ തന്നോട് അടുപ്പിച്ചുകൊണ്ട് മനു ചോദിച്ചു.
അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി. ഒരു നിമിഷം അവൾക്ക് ഒന്നും പറയാൻ പറ്റിയില്ല. അവന്റെ കൈ അവളുടെ ഇടുപ്പിൽ പതുക്കെ അമർന്നു. ആ സ്പർശനത്തിൽ അവളുടെ മനസ്സ് നിശ്ചലമായി.
എന്നാൽ അവൾ മറുപടി ഒന്നും പറഞ്ഞില്ല.
പകരം അവൾ അവനെ ഒന്ന് നോക്കി. പ്രണയത്തോടെ. അവളുടെ കണ്ണുകളിൽ അത് കത്തുന്നത് അവൻ കണ്ടു. ആ നോട്ടത്തിൽ ഒരു സമ്മതം ഉണ്ടായിരുന്നു. ഒരു ആഗ്രഹം. ഒരു ക്ഷണം.
“ഇന്നലെ ഞാൻ പറഞ്ഞത് ചെയ്തോ?” മനു പതുക്കെ ചോദിച്ചു.
അവൾ നാണത്തോടെ തല താഴ്ത്തി. “ഹ്മ്മ്.”
“ശെരിക്കും?” മനു വിശ്വസിക്കാൻ ആകാതെ ചോദിച്ചു.
“ഹാ….” അവൾ നാണത്തോടെ മൂളി.
“എന്നിട്ട് സുഖമായി ഉറങ്ങാൻ പറ്റിയോ?”
“ഹേയ്… എന്നിട്ടും ഉറക്കം വന്നില്ല.” അവൾ പറഞ്ഞു.
“അപ്പോൾ
ദേവൂന് ആ ചെയ്തത് മാത്രം മതിയായിരുന്നില്ല…”
“അയ്യേ….”
മനു അവളുടെ അടുത്തേക്ക് കുറച്ച് കൂടി ചേർന്നു. അവന്റെ ശബ്ദം മൃദുവായി. അവന്റെ ശ്വാസം അവളുടെ മുഖത്ത് പതിച്ചു.
“മതിയായിരുന്നോ? പറയ്?” മനു ചോദിച്ചു.
“എനിക്ക് അറിഞ്ഞൂട…”
“ദേവൂ….”
“ഹ്മ്മ്.”
“ആ ആഗ്രഹം ഇന്നും ഉണ്ടോ?”
“ആവോ ….”
“എനിക്കുണ്ട്….” മനു പറഞ്ഞു.
ആ വാക്കുകൾ അവളുടെ ഉള്ളിൽ ആഴത്തിൽ തറച്ചു. അവൾക്ക് അവനെ നോക്കാൻ പറ്റിയില്ല. അവളുടെ കണ്ണുകൾ അവന്റെ നെഞ്ചിൽ ഉറച്ചു. അവന്റെ ഹൃദയമിടിപ്പ് അവൾക്ക് കേൾക്കാമായിരുന്നു.
മനുവിന്റെ കൈകൾ വീണ്ടും പതുക്കെ താഴേക്ക് ഇറങ്ങി. അത് അവളുടെ ഇടുപ്പിൽ പതുക്കെ അമർന്നു. അവളുടെ ശരീരത്തിലൂടെ ഒരു തരിപ്പ് പാഞ്ഞു. അവളുടെ ശ്വാസം ഇടറി.
“നീ എന്നെ ഒരുപാട് കൊതിപ്പിക്കുകയാണ് ദേവൂ….” അവന്റെ ശബ്ദം ഇടറി. “എനിക്ക് നിന്നെ വേണം…….”
ആ വാക്കുകൾ അവളുടെ മനസ്സിനെ തകർത്തു. അവൾക്ക് ഒന്നും പറയാൻ പറ്റിയില്ല. അവന്റെ കണ്ണുകളിൽ അവൾ തന്നെത്തന്നെ കണ്ടു. അവിടെ ഒരു ആഗ്രഹം. ഒരു കാത്തിരിപ്പ്. ഒരു പ്രണയം.
അവൻ അവളെ അവനോട് വീണ്ടും ചേർത്തു. അവളുടെ ശരീരം അവന്റേതിൽ ഇഴുകിച്ചേർന്നു. അവന്റെ ചൂട് അവളിലേക്ക് പകർന്നു. അവളുടെ കൈകൾ അവന്റെ മാറിൽ ഉറച്ചു.
അവന്റെ മുഖം അവളിലേക്ക് ചരിഞ്ഞു. അവന്റെ കണ്ണുകൾ അവളുടെ ചുണ്ടുകളിൽ.
അവളുടെ കണ്ണുകൾ അടഞ്ഞു. അവൾക്ക് അവന്റെ ശ്വാസം അവളുടെ മുഖത്ത് അനുഭവപ്പെട്ടു.
അവളുടെ ചെഞ്ചുണ്ടുകളെ ലക്ഷ്യമാക്കി അത് അടുത്തു.
പതിയെ. ഇതളുകൾ പോലെ മൃദുവായി.
ആ ചുണ്ടുകളെ അവൻ വായിലാക്കി. ആദ്യത്തെ സ്പർശനം.
അവൾക്ക് ലോകം നിശ്ചലമായതുപോലെ. അവന്റെ ചുണ്ടുകൾ അവളുടേതിൽ ഉറച്ചു.
ആദ്യം ഒരു മൃദുവായ സ്പർശനം. പിന്നെ ഒരു ആഴമുള്ള ചുംബനം.
ഇടയ്ക്കെപ്പോളോ അവളുടെ പല്ലിൽ ഇട്ടിരിക്കുന്ന കമ്പി അവന്റെ ചുണ്ടുകളിൽ പതിയെ തറച്ചു.
എന്നാലും അവർ അത് ശ്രദ്ധിക്കാതെ
പരസ്പരം ചുണ്ടുകൾ നുകർന്നുകൊണ്ടിരുന്നു.
ആ ചെറിയ തടസ്സം പോലും അവരുടെ പ്രണയത്തിന് മുന്നിൽ ഒരു പുതിയ മാധുര്യമായി മാറി. അവന്റെ ചുണ്ടുകൾ അവളുടെ കമ്പിയുടെ അരികിലൂടെ തഴുകി നീങ്ങി,
ആ സ്പർശനത്തിൽ അവൾക്ക് പുതിയൊരു സുഖം അനുഭവപ്പെട്ടു.
ദേവു അത് ഒരുപാട് ആഗ്രഹിച്ചിരുന്നു.
അവളുടെ ആ ആദ്യ ചുംബനം.
അതും തന്റെ ആരാധനാ പുരുഷനിൽ നിന്നും.
