നമ്മൾ വിചാരിച്ചതുപോലെ കാര്യങ്ങൾ നടക്കും.”
അങ്ങനെ ഞങ്ങൾ ഓഫീസിലേക്ക് പുറപ്പെട്ടു. അന്ന് ഓഫീസ് ജോലികൾക്കിടയിലും
ഞങ്ങളുടെ മനസ്സിൽ മുഴുവൻ നാളെ ഫ്ലാറ്റിൽ നടക്കാൻ പോകുന്ന കളികളെക്കുറിച്ചുള്ള ചിന്തകളായിരുന്നു.
അങ്ങനെ ഓഫീസ് ജോലികളൊക്കെ കഴിഞ്ഞ് ഞങ്ങൾ എല്ലാവരും വൈകുന്നേരത്തോടെ ഫ്ലാറ്റിൽ തിരിച്ചെത്തി. പതിവുപോലെ ഫ്ലാറ്റിൽ ഒത്തുകൂടി ഞങ്ങൾ വീണ്ടും കാഷ്വൽ സംസാരങ്ങളിലേക്കും തമാശകളിലേക്കും കടന്നു.
സംസാരിക്കുന്നതിനിടയിൽ ശ്രീരാഗ് പുറത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു: “അല്ല, പുറത്ത് ഇപ്പോൾ നല്ല തണുപ്പായിട്ടുണ്ടല്ലോ! ഇപ്പോൾ നല്ല തണുത്ത കാലാവസ്ഥയാണ്, ശരിക്കും നല്ല രസമുണ്ട്.”
ഫാസിൽ അത് ശരിവെച്ചുകൊണ്ട് പറഞ്ഞു: “ആ അത് ശരിയാ! ഇപ്പോൾ ചൂട് ഒക്കെ മാറി
വല്ലാത്തൊരു സുഖമുള്ള തണുപ്പായിട്ടുണ്ട്. ശരിക്കും ഈ സമയത്തൊക്കെയാണ് പുറത്തൊക്കെ കറങ്ങി നടക്കാനും പുറത്തിരിക്കാനുമൊക്കെ ഏറ്റവും നല്ലത്.”
ഹൻസിബ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: “അത് ശരിയാ, കഴിഞ്ഞ ആഴ്ച നമ്മൾ ഇതേപോലെ പുറത്തു പോയപ്പോൾ എനിക്ക് അവിടെ ഇരിക്കാൻ വല്ലാത്തൊരു ഇഷ്ടം തോന്നിയിരുന്നു. ആ സമയത്തെ കാലാവസ്ഥയും തണുപ്പുമൊക്കെ നല്ലോരു ഫീൽ ആയിരുന്നു. എനിക്ക് വീണ്ടും അങ്ങനെയൊന്ന് പുറത്തേക്ക് പോകാൻ തോന്നുണ്ട്.”
അതുകേട്ടുകൊണ്ട് രാമേന്ദ്രൻ ചേട്ടൻ പറഞ്ഞു: “ശരിയാണ് മോളേ… ഈ സമയത്തൊക്കെ സാധാരണ വൈകുന്നേരങ്ങളിൽ ഞങ്ങള്‍ പുറത്തൊക്കെ കറങ്ങാൻ പോകാറുണ്ട്. പക്ഷെ മോളുള്ളതുകൊണ്ട് ഞങ്ങളൊക്കെ ഇപ്പോൾ ഇങ്ങനെ ഫ്ലാറ്റിൽ തന്നെ
അടച്ചുപൂട്ടിയിരിക്കുകയാണ്.”
അത് കേട്ട് ഹൻസിബ പെട്ടെന്ന് അവരെ നോക്കിക്കൊണ്ട് ചോദിച്ചു: “അതെന്താ ചേട്ടാ അങ്ങനെ പറയുന്നേ? അങ്ങനെയാണെങ്കിൽ നമ്മൾക്ക് എല്ലാവർക്കും കൂടി പുറത്തുപോകാമല്ലോ.”
ഫാസിൽ ചിരിച്ചുകൊണ്ട് പറഞ്ഞു: “അതല്ല ഇത്ത… ചേട്ടന്‍ ഉദ്ദേശിച്ചത് അതല്ല. ഞങ്ങളുടെ പതിവ് വേറെയാണ്. ഞങ്ങൾ വ്യാഴാഴ്ച ചേട്ടന്റെ ഫ്രണ്ടിന്റെ റൂമിലേക്ക് പോകാറുണ്ട്. അവിടെ ഞങ്ങളെല്ലാംകൂടി ഒത്തുകൂടി ചെറിയൊരു പാർട്ടിയൊക്കെ നടത്തി, ചീട്ടൊക്കെ കളിച്ച്
കുറച്ചുനേരം അങ്ങനെ ഇരിക്കാറാണ് പതിവ്.”
അത് കേട്ട് ഹൻസിബ കൂളായി അവരോട് പറഞ്ഞു: “അതിനിപ്പോ എന്താ കുഴപ്പം? അതിൽ കുഴപ്പമില്ലല്ലോ, നിങ്ങൾക്ക് പോകണമെങ്കിൽ പൊയ്ക്കോളൂ, എനിക്ക് ഒരു പ്രശ്നവുമില്ല.”
ഉടൻ തന്നെ ചേട്ടന്‍ കുറച്ചുകൂടി കാര്യങ്ങൾ
വിശദീകരിച്ചുകൊണ്ട് പറഞ്ഞു: “അതല്ല… മോളെ ഒറ്റക്കാക്കിയിട്ട് ഞങ്ങൾ രാത്രി അങ്ങോട്ട് പോകണ്ടേ? ഷാജുവും ഞങ്ങളുടെ കൂടെ വരും. ഷാജു ആണ് ഞങ്ങളുടെ ഗ്രൂപ്പിലെ ആസ്ഥാന കളിക്കാരൻ!”
ഹൻസിബ കൗതുകത്തോടെ ചോദിച്ചു: “ആഹാ, എന്റെ ഇക്കാക്ക് ചീട്ടുകളിയൊക്കെ അറിയാമോ? ഇക്ക നന്നായിട്ട് കളിക്കുമോ?”
ഫാസിലും ശ്രീരാഗും പരസ്പരം നോക്കി കള്ളച്ചിരിയോടെ പറഞ്ഞു: “കളിക്കുമോ എന്നോ? ഷാജുക്കാ അത്യാവശ്യം നല്ല രീതിയിൽ, ആളെ പറ്റിച്ചും തന്ത്രപരമായും കളിക്കുന്ന നല്ലൊരു കളിക്കാരനാണ്!”
അവർ എന്നെ നോക്കി ചെറുതായി ഒന്ന് കളിയാക്കുന്ന ആ ഭാവം കണ്ടപ്പോൾ ഹൻസിബയ്ക്ക് അവരുടെ സംസാരത്തിന്റെ ഉള്ളിലിരിപ്പ് മനസ്സിലായി. അവൾക്ക് അതിന്റെ യഥാർത്ഥ അർത്ഥം പിടി കിട്ടിയെങ്കിലും, ഒന്നും അറിയാത്തപോലെ അവൾ അഭിനയിച്ചുകൊണ്ട് ചോദിച്ചു:
“ഓഹോ… ഷാജു ചീട്ടുകളിയൊക്കെ അറിയുന്ന ആളാണല്ലേ? എന്താ ഇക്കാ ഇത്രയും നാളും എന്നോട് ഇതൊന്നും പറയാതിരുന്നത്?.”
ശ്രീരാഗ് കള്ളച്ചിരിയോടെ പറഞ്ഞു: “ചീട്ടുകളിക്കുന്നത് കൊണ്ട് എന്താ കുഴപ്പം? അതൊക്കെ ഒരു രസത്തിന് ചെയ്യുന്നതല്ലേ. പിന്നെ ഞങ്ങൾ അവിടെ പോയിട്ട് ചെറുതായിട്ട് രണ്ട് അടിക്കുമൊക്കെ ചെയ്യും! അതായത് ആ സാധനം…”
ഹൻസിബ ഇടയിൽ കയറി പറഞ്ഞു: “ഓ മനസ്സിലായി, പക്ഷെ ആ സാധനം ഇവിടെ കിട്ടുമോ.
അപ്പോള്‍ ചേട്ടന്‍ പറഞ്ഞു കൊടുത്തു എന്നാലും ഇതൊക്കെ രഹസ്യമായി ഉണ്ടാക്കുന്നവരും എത്തിക്കുന്നവരുമൊക്കെ ഇവിടെയുണ്ട്. അതൊക്കെ വാങ്ങി ഞങ്ങൾ ചെറുതായിട്ടൊന്ന് ആസ്വദിക്കാറുണ്ട്.”
