മുഹബത്ത് – 15 3അടിപൊളി  

ഹൻസിബ

കൗതുകത്തോടെ ചോദിച്ചു:

“അപ്പൊ ഷാജുക്കയും അതൊക്കെ കഴിക്കുമോ?”

ഫാസിൽ ചിരിച്ചുകൊണ്ട് പറഞ്ഞു: “ഹഹ… ഷാജുക്കാ കഴിക്കുകയൊന്നുമില്ല. ഞങ്ങളുടെ കൂടെ കൂട്ടത്തിലിരുന്ന്  കമ്പനി കൊടുക്കുകയാണ് പതിവ്! “പിന്നെ തിരിച്ച് പോരുന്ന സമയത്ത് വണ്ടി ഓടിക്കാൻ  ആരെങ്കിലും ഒക്കെ വേണ്ടെ.

ഇത് കേട്ട് ഹൻസിബ ഫാസിലിനെ നോക്കി ചോദിച്ചു: എടാ നീയും കുടിക്കുമോ?

അവന്‍ തല ആട്ടി കൊണ്ട് പറഞ്ഞു: അങ്ങനെ അധികം ഒന്നും ഇല്ല, ഇവര്‍ക്ക് കമ്പനി കൊടുക്കാന്‍ ഒരു പെഗ് കഴിക്കും അത്ര തന്നെ, അതും എപ്പോഴും ഇല്ലല്ലോ ഇങ്ങനെ ഞങ്ങള്‍ കൂടുമ്പോ മാത്രം.

ഇതു കേട്ട് ഹൻസിബ പറഞ്ഞു: “അതൊന്നും സാരമില്ല, നിങ്ങൾ പൊയ്ക്കോളൂ, എനിക്ക് യാതൊരു കുഴപ്പവുമില്ല. അല്ലെങ്കിൽ പിന്നെ നിങ്ങൾ എന്തിനാണ് അങ്ങോട്ടൊക്കെ പോകുന്നത്? നിങ്ങൾ വേണമെങ്കിൽ

ഇവിടെത്തന്നെ ഇരുന്നോളൂ. വേണമെങ്കിൽ ഇവിടെയിരുന്ന് കളിക്ക്! നിങ്ങൾക്ക് എന്നെ ഒറ്റക്കാക്കി അങ്ങോട്ട് പോകാൻ വിഷമം ഉണ്ടെങ്കിൽ, നിങ്ങൾ ഈ ഫ്ലാറ്റിൽ തന്നെ ഇരുന്ന് കളിച്ചോളൂ.”

അത് കേട്ടതും ഫാസിലും ശ്രീരാഗും പരസ്പരം നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു: “അയ്യോ ഇത്ത, ഈ ഫ്ലാറ്റിൽ ഇരുന്ന് കളിച്ചാൽ ആ ആവേശം കിട്ടില്ല? ഇത്തക്ക് കുഴപ്പം ഇല്ലെങ്കില്‍…. ഞങ്ങള്‍ അങ്ങോട്ട് പൊക്കോളാം!”

അപ്പോൾ രാമേന്ദ്രൻ ചേട്ടൻ തലയാട്ടിക്കൊണ്ട് പറഞ്ഞു: “അത് വേണ്ടടാ… മോളെ ഒറ്റക്കാക്കിയിട്ട് രാത്രി സമയത്ത് അങ്ങനെ പുറത്തുപോയിട്ട്, പിന്നെ എപ്പോഴാണ് എങ്ങനെയാണ് തിരിച്ചു വരുന്നത് എന്നൊന്നും പറയാൻ പറ്റില്ല. അതുകൊണ്ട് ആ പരിപാടി വേണ്ട.”

അതുകേട്ട് ഹൻസിബ ചെറുചിരിയോടെ

പറഞ്ഞു: “ഇല്ല, ഇല്ല ചേട്ടാ… അതുകൊണ്ട് യാതൊരു കുഴപ്പവുമില്ല. എന്റെ പേരിൽ നിങ്ങൾ നിങ്ങളുടെ സന്തോഷവും

കൂട്ടായ്മയും കളയാൻ നിൽക്കണ്ട. ഞാൻ ഇവിടെ സുരക്ഷിതയായിരുന്നോളാം. നിങ്ങൾ പോയി നന്നായിട്ട് എൻജോയ് ചെയ്യ്. എനിക്ക് ഇവിടെ ഒറ്റയ്ക്ക് ഇരിക്കുന്നതിൽ യാതൊരു സീനുമില്ല. ഇവിടെയിരിക്കാൻ എനിക്ക് എന്താ പേടി?”

എങ്കിലും രാമേന്ദ്രൻ ചേട്ടൻ സ്നേഹത്തോടെ പറഞ്ഞു: “അത് വേണ്ട മോളെ… അത് സാരമില്ല. എന്നാലും നമ്മൾ അങ്ങനെ ചെയ്യാൻ നിൽക്കില്ല.”

അപ്പോൾ ഹൻസിബ കൂടുതൽ ഗൗരവത്തിൽ പറഞ്ഞു: “ഇല്ല ചേട്ടാ, ഞാൻ കാര്യമായിട്ടാണ് പറഞ്ഞത്.

അപ്പോള്‍ ചേട്ടന്‍ പറഞ്ഞു: വേണ്ട മോളെ അത് ശരിയാവില്ല.

ചേട്ടന്‍ ഇങ്ങനെ തറപ്പിച്ചു പറഞ്ഞതോടെ ഹൻസിബ പറഞ്ഞു: നിങ്ങൾക്ക് ചീട്ട്

കളിക്കാന്‍ ആഗ്രഹം ഉണ്ടെങ്കില്‍ വേണമെങ്കിൽ ഇവിടെ കളിക്കാം കേട്ടോ. വേണമെങ്കിൽ ഞാനും നിങ്ങളോടൊപ്പം കമ്പനിക്ക് കൂടാം!”

അവൾ അങ്ങനെ പറഞ്ഞതും ഞാൻ അവളെ ഒന്ന് നോക്കി. എന്റെ ആ നോട്ടം കണ്ടതും അവൾ എന്നെ നോക്കി കണ്ണിറുക്കിക്കൊണ്ട്  ഒന്ന് ചിരിച്ചു.

അത് കണ്ട ഉടനെ ശ്രീരാഗ് ഇടയ്ക്ക് കയറി ചോദിച്ചു: “ഓഹോ… അപ്പോൾ ചേച്ചിക്ക് ചീട്ടുകളിയൊക്കെ അറിയാമോ?”

ഹൻസിബ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു: “പിന്നെന്താ… എനിക്ക് അതൊക്കെ കളിക്കാൻ നന്നായിട്ടറിയാം!”

ഇതുവരെ കാര്യമായി ഒന്നും മിണ്ടാതെ ഇരുന്ന ഫാസിൽ പെട്ടെന്ന് അവളെ നോക്കിക്കൊണ്ട് ചോദിച്ചു: “ഇത്താക്ക്,  ശരിക്കും ചീട്ട് കളിക്കാൻ അറിയാമോ?”

അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു: “അങ്ങനെ പ്രൊഫഷണൽ ആയിട്ടൊന്നും അറിയില്ല…

എങ്കിലും ഞങ്ങൾ കോളേജ് ഹോസ്റ്റലിൽ നിൽക്കുന്ന സമയത്ത് ഇടയ്ക്ക് കൂട്ടുകാരികളൊക്കെയായി ഒത്തുകൂടി ചെറിയ രീതിയിലൊക്കെ കളിക്കാറുണ്ടായിരുന്നു.”

അതുകേട്ടതും ശ്രീരാഗ് കള്ളച്ചിരിയോടെ പറഞ്ഞു: “ഓഹോ… അപ്പോൾ ചേച്ചി നമ്മുടെ ഗ്രൂപ്പിലെ വേറൊരു ആസ്ഥാന കളിക്കാരിയാണെന്ന് തോന്നുന്നുവല്ലോ!”

അവൻ ആ

വാക്കുകൾ പറഞ്ഞതിലെ ഡബിൾ മീനിങ് ഞങ്ങൾക്ക് എല്ലാവർക്കും വ്യക്തമായി മനസ്സിലായെങ്കിലും, ആ സിറ്റുവേഷന്റെ മൂഡിൽ എല്ലാവരും അതൊരു തമാശയായി എടുത്തു ചിരിച്ചു.

അതുകേട്ട് രാമേന്ദ്രൻ ചേട്ടൻ ഉത്സാഹത്തോടെ പറഞ്ഞു: “ഓഹോ, മോൾക്കും കളിക്കാൻ അറിയാമോ? അങ്ങനെയാണെങ്കിൽ പിന്നെ നമ്മൾ എന്തിനാണ് വെറുതെ പുറത്തേക്ക് പോകുന്നത്? നമുക്ക് വേണമെങ്കിൽ

Updated: November 10, 2026 — 3:42 pm

Leave a Reply

Your email address will not be published. Required fields are marked *